அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (23) அத்தியாயம்: ஸூரா லுக்மான்
وَمَنْ كَفَرَ فَلَا یَحْزُنْكَ كُفْرُهٗ ؕ— اِلَیْنَا مَرْجِعُهُمْ فَنُنَبِّئُهُمْ بِمَا عَمِلُوْا ؕ— اِنَّ اللّٰهَ عَلِیْمٌۢ بِذَاتِ الصُّدُوْرِ ۟
ആരെങ്കിലും അല്ലാഹുവിൽ അവിശ്വസിച്ചുവെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ നിഷേധം താങ്കളെ വിഷമിപ്പിക്കാതിരിക്കട്ടെ! നമ്മിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ മടങ്ങുന്നത്. അപ്പോൾ അവർ ഇഹലോകത്തായിരിക്കെ ചെയ്തു കൂട്ടിയ തിന്മകളെ കുറിച്ച് അവരെ നാം അറിയിക്കുന്നതാണ്. അതിനുള്ള പ്രതിഫലവും അവർക്ക് നാം നൽകുന്നതാണ്. തീർച്ചയായും, അല്ലാഹു ഹൃദയങ്ങൾക്കുള്ളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അതിലുള്ള ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• نعم الله وسيلة لشكره والإيمان به، لا وسيلة للكفر به.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ, അവന് നന്ദി കാണിക്കാനും, അല്ലാഹുവിൽ വിശ്വസിക്കാനുമുള്ള മാർഗമാണ്. അല്ലാതെ അവനെ നിഷേധിക്കാനുള്ള മാർഗമല്ല.

• خطر التقليد الأعمى، وخاصة في أمور الاعتقاد.
• അന്ധമായി മറ്റുള്ളവരെ പിൻപറ്റുന്നതിൻ്റെ അപകടം. പ്രത്യേകിച്ച് വിശ്വാസപരമായ കാര്യങ്ങളിൽ.

• أهمية الاستسلام لله والانقياد له وإحسان العمل من أجل مرضاته.
• അല്ലാഹുവിന് പരിപൂർണ്ണമായി സമർപ്പിക്കുന്നതിൻ്റെയും, അവന് കീഴൊതുങ്ങുന്നതിൻ്റെയും, അല്ലാഹുവിൻ്റെ തൃപ്തി ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തനങ്ങൾ നന്നാക്കുന്നതിൻ്റെയും പ്രാധാന്യവും ഗൗരവവും.

• عدم تناهي كلمات الله.
• അല്ലാഹുവിൻ്റെ വചനങ്ങൾക്ക് അവസാനമില്ല.

 
மொழிபெயர்ப்பு வசனம்: (23) அத்தியாயம்: ஸூரா லுக்மான்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக