அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (162) அத்தியாயம்: ஸூரா அந்நிஸா
لٰكِنِ الرّٰسِخُوْنَ فِی الْعِلْمِ مِنْهُمْ وَالْمُؤْمِنُوْنَ یُؤْمِنُوْنَ بِمَاۤ اُنْزِلَ اِلَیْكَ وَمَاۤ اُنْزِلَ مِنْ قَبْلِكَ وَالْمُقِیْمِیْنَ الصَّلٰوةَ وَالْمُؤْتُوْنَ الزَّكٰوةَ وَالْمُؤْمِنُوْنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ ؕ— اُولٰٓىِٕكَ سَنُؤْتِیْهِمْ اَجْرًا عَظِیْمًا ۟۠
എന്നാൽ -അല്ലാഹുവിൻ്റെ റസൂലേ!- യഹൂദരിൽ പെട്ട, വിജ്ഞാനം അടിയുറച്ച, സ്ഥിരതയോടെ നിലകൊള്ളുന്നവരും, (അല്ലാഹുവിൽ യഥാവിധി) വിശ്വസിച്ചവരും താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ സത്യപ്പെടുത്തുന്നു. താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളായ തൗറാത്, ഇഞ്ചീൽ പോലുള്ളവയും അവർ സത്യപ്പെടുത്തുന്നു. അവർ നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് സകാത്ത് നൽകുകയും, ഒരു പങ്കാളിയുമില്ലാത്ത ഏകനായ ആരാധ്യനായി അല്ലാഹുവിനെ സത്യപ്പെടുത്തുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിനെ സത്യപ്പെടുത്തുകയും ചെയ്യുന്നു. ഈ വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് നാം മഹത്തരമായ പ്രതിഫലം നൽകുന്നതാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• عاقبة الكفر الختم على القلوب، والختم عليها سبب لحرمانها من الفهم.
അല്ലാഹുവിലുള്ള നിഷേധത്തിൻ്റെ പര്യവസാനം ഹൃദയങ്ങൾക്ക് മുദ്ര വെക്കപ്പെടുക എന്നതാണ്. ഹൃദയങ്ങൾക്ക് മുദ്ര വെക്കപ്പെടുക എന്നത് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കാത്ത അവസ്ഥ വന്നെത്തുന്നതിന് കാരണമാകും.

• بيان عداوة اليهود لنبي الله عيسى عليه السلام، حتى إنهم وصلوا لمرحلة محاولة قتله.
• യഹൂദർക്ക് ഈസ -عَلَيْهِ السَّلَامُ- യോടുള്ള ശത്രുതയുടെ കാഠിന്യം. അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് വരെ അതവരെ എത്തിച്ചു കളഞ്ഞു.

• بيان جهل النصارى وحيرتهم في مسألة الصلب، وتعاملهم فيها بالظنون الفاسدة.
• നസ്വാറാക്കളുടെ അജ്ഞതയും, (ഈസ -عَلَيْهِ السَّلَامُ-) കുരിശിൽ തറക്കപ്പെട്ടു എന്ന വിഷയത്തിലുള്ള അവരുടെ അവ്യക്തതയും, അടിസ്ഥാനമില്ലാത്ത ഊഹങ്ങളെ അക്കാര്യത്തിൽ അവർ പിൻപറ്റുന്നുവെന്നതും.

• بيان فضل العلم، فإن من أهل الكتاب من هو متمكن في العلم حتى أدى به تمكنه هذا للإيمان بالنبي محمد صلى الله عليه وسلم.
• മതവിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത. വേദക്കാരിൽ ചിലർക്ക് മതവിജ്ഞാനങ്ങളിൽ ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നു; മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുന്നതിലേക്ക് അവരെ എത്തിച്ചത് ഈ പാണ്ഡിത്യം തന്നെ.

 
மொழிபெயர்ப்பு வசனம்: (162) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக