அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (163) அத்தியாயம்: ஸூரா அந்நிஸா
اِنَّاۤ اَوْحَیْنَاۤ اِلَیْكَ كَمَاۤ اَوْحَیْنَاۤ اِلٰی نُوْحٍ وَّالنَّبِیّٖنَ مِنْ بَعْدِهٖ ۚ— وَاَوْحَیْنَاۤ اِلٰۤی اِبْرٰهِیْمَ وَاِسْمٰعِیْلَ وَاِسْحٰقَ وَیَعْقُوْبَ وَالْاَسْبَاطِ وَعِیْسٰی وَاَیُّوْبَ وَیُوْنُسَ وَهٰرُوْنَ وَسُلَیْمٰنَ ۚ— وَاٰتَیْنَا دَاوٗدَ زَبُوْرًا ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾക്ക് മുൻപുള്ള നബിമാർക്ക് സന്ദേശം നൽകിയത് പോലെ താങ്കൾക്കും നാം സന്ദേശം നൽകിയിരിക്കുന്നു. താങ്കൾ ആദ്യമായി വരുന്ന നബിയല്ല. തീർച്ചയായും നാം നൂഹിനും, അദ്ദേഹത്തിന് ശേഷം വന്ന നബിമാർക്കും സന്ദേശം നൽകിയിട്ടുണ്ട്. ഇബ്രാഹീമിനും, അദ്ദേഹത്തിൻ്റെ രണ്ട് സന്താനങ്ങളായ ഇസ്മാഈലിനും ഇസ്ഹാഖിനും, ഇസ്ഹാഖിൻ്റെ മകനായ യഅ്ഖൂബിനും, അസ്ബാത്വുകൾക്കും (യഅ്ഖൂബ് നബി -عَلَيْهِ السَّلَامُ- യുടെ പരമ്പരയിൽ പെട്ട, ബനൂ ഇസ്രാഈലുകാരിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്നുള്ള നബിമാരാണ് അസ്ബാത്വുകൾ) നാം സന്ദേശം നൽകി. ഈസാക്കും അയ്യൂബിനും യൂനുസിനും ഹാറൂനിനും സുലയ്മാനും നാം സന്ദേശം നൽകി. ദാവൂദിന് നാം സബൂറെന്ന വേദഗ്രന്ഥവും നൽകി.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• إثبات النبوة والرسالة في شأن نوح وإبراهيم وغيرِهما مِن ذرياتهما ممن ذكرهم الله وممن لم يذكر أخبارهم لحكمة يعلمها سبحانه.
• നൂഹ്, ഇബ്രാഹീം തുടങ്ങിയവർക്കും അവരുടെ സന്താനപരമ്പരകളിലുള്ളവർക്കും പ്രവാചകത്വ(നുബുവ്വത്)വും അല്ലാഹുവിൻ്റെ സന്ദേശം എത്തിക്കാനുള്ള ബാധ്യത(രിസാലത്)യും ഉണ്ടായിരുന്നുവെന്ന സ്ഥിരീകരണം. അവരിൽ അല്ലാഹു (ഖുർആനിൽ ചരിത്രം) പറഞ്ഞവരും അല്ലാത്തവരുമുണ്ട്. ചിലരെ പറയാതെ വിട്ടത് അല്ലാഹുവിന് അറിയുന്ന ഒരു യുക്തിയാലാണ്.

• إثبات صفة الكلام لله تعالى على وجه يليق بذاته وجلاله، فقد كلّم الله تعالى نبيه موسى عليه السلام.
• അല്ലാഹുവിൻ്റെ അസ്തിത്വത്തിനും മഹത്വത്തിനും യോജിച്ച നിലയിൽ അവന് സംസാരം എന്ന വിശേഷണമുണ്ട് എന്ന് സ്ഥിരീകരിക്കൽ. അല്ലാഹു അവൻ്റെ നബിയായ മൂസ -عَلَيْهِ السَّلَامُ- യോട് സംസാരിച്ചിട്ടുണ്ട്.

• تسلية النبي محمد عليه الصلاة والسلام ببيان أن الله تعالى يشهد على صدق دعواه في كونه نبيًّا، وكذلك تشهد الملائكة.
• താൻ നബിയാണെന്ന നബി -ﷺ- യുടെ വാക്ക് സത്യമാണെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ട് അല്ലാഹു നബി -ﷺ- യെ സമാധാനിപ്പിക്കുന്നു. അല്ലാഹുവിനോടൊപ്പം മലക്കുകളും അതിന് സാക്ഷ്യം വഹിക്കുന്നു.

 
மொழிபெயர்ப்பு வசனம்: (163) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக