அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (18) அத்தியாயம்: ஸூரா அந்நிஸா
وَلَیْسَتِ التَّوْبَةُ لِلَّذِیْنَ یَعْمَلُوْنَ السَّیِّاٰتِ ۚ— حَتّٰۤی اِذَا حَضَرَ اَحَدَهُمُ الْمَوْتُ قَالَ اِنِّیْ تُبْتُ الْـٰٔنَ وَلَا الَّذِیْنَ یَمُوْتُوْنَ وَهُمْ كُفَّارٌ ؕ— اُولٰٓىِٕكَ اَعْتَدْنَا لَهُمْ عَذَابًا اَلِیْمًا ۟
തിന്മകളിൽ തുടർന്നു പോവുകയും, മരണവെപ്രാളം കണ്മുന്നിൽ എത്തുമ്പോൾ മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടെ പാപമോചനം അല്ലാഹു സ്വീകരിക്കുന്നതല്ല. അപ്പോൾ അവർ പറയും: ഞാനിതാ ചെയ്തു പോയ തെറ്റുകളിൽ നിന്നെല്ലാം പശ്ചാത്തപിച്ചിരിക്കുന്നു. അല്ലാഹുവിനെ നിഷേധിച്ച അവസ്ഥയിൽ തന്നെ മരിച്ചു പോകുന്നവരുടെ പശ്ചാത്താപവും -അപ്രകാരം തന്നെ- അല്ലാഹു സ്വീകരിക്കുന്നതല്ല. അങ്ങനെ തിന്മകളിൽ തുടർന്നു പോയിക്കൊണ്ട് മരണപ്പെടുന്നവർക്കും, അല്ലാഹുവിനെ നിഷേധിച്ചവരായിരിക്കെ മരണപ്പെടുന്നവർക്കും നാം വേദനാജനകമായ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• ارتكاب فاحشة الزنى من أكثر المعاصي خطرًا على الفرد والمجتمع؛ ولهذا جاءت العقوبات عليها شديدة.
• വ്യക്തിയിലും സമൂഹത്തിലും ഏറ്റവുമധികം അപകടം സൃഷ്ടിക്കുന്ന തിന്മകളിലൊന്നാണ് വ്യഭിചാരമെന്ന മ്ലേഛവൃത്തി പ്രവർത്തിക്കുക എന്നത്. അതിനാൽ ഈ തിന്മക്കുള്ള ശിക്ഷ വളരെ കഠിനമായ രൂപത്തിലാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

• لطف الله ورحمته بعباده حيث فتح باب التوبة لكل مذنب، ويسر له أسبابها، وأعانه على سلوك سبيلها.
• അല്ലാഹുവിൻ്റെ അടിമകളോട് അവൻ പുലർത്തുന്ന ഔദാര്യവും അവൻ്റെ കാരുണ്യവും. തിന്മ ചെയ്ത എല്ലാവർക്ക് മുൻപിലും പശ്ചാത്താപത്തിൻ്റെ വാതിലുകൾ അവൻ തുറന്നു വെച്ചിരിക്കുന്നു. അതിൻ്റെ വഴികൾ അവൻ എളുപ്പമുള്ളതാക്കുകയും, ആ മാർഗത്തിൽ പ്രവേശിക്കാൻ അവൻ അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു.

• كل من عصى الله تعالى بعمد أو بغير عمد فهو جاهل بقدر من عصاه جل وعلا، وجاهل بآثار المعاصي وشؤمها عليه.
• ബോധപൂർവ്വമോ അല്ലാതെയോ ആകട്ടെ; അല്ലാഹുവിനെ ധിക്കരിക്കുന്നവരെല്ലാം യഥാർത്ഥത്തിൽ അറിവില്ലാത്തവർ തന്നെയാണ്. അവൻ ധിക്കരിച്ചത് ആരെയാണെന്ന് -അല്ലാഹുവിൻ്റെ മഹത്വമെന്താണെന്ന്- അവന് ബോധ്യപ്പെട്ടിട്ടില്ല. തിന്മകളുടെ ഉപദ്രവങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും അവന് മനസ്സിലായിട്ടുമില്ല.

• من أسباب استمرار الحياة الزوجية أن يكون نظر الزوج متوازنًا، فلا يحصر نظره فيما يكره، بل ينظر أيضا إلى ما فيه من خير، وقد يجعل الله فيه خيرًا كثيرًا.
• ദാമ്പത്യബന്ധം മുന്നോട്ടു പോകാനുള്ള മാർഗങ്ങളിൽ പെട്ടതാണ് ഭാര്യയെ കുറിച്ച് ഭർത്താവിനുള്ള കാഴ്ചപ്പാട് കൃത്യമാവുക എന്നത്. തനിക്ക് വെറുപ്പുണ്ടാക്കുന്നതിലേക്ക് മാത്രം നോക്കാതെ, അവളിലെ നന്മകളിലേക്കും അയാൾ നോക്കട്ടെ. അല്ലാഹു ചിലപ്പോൾ അതിൽ ധാരാളം നന്മകൾ വേറെയും നിശ്ചയിച്ചേക്കാം.

 
மொழிபெயர்ப்பு வசனம்: (18) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக