அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (37) அத்தியாயம்: ஸூரா அந்நிஸா
١لَّذِیْنَ یَبْخَلُوْنَ وَیَاْمُرُوْنَ النَّاسَ بِالْبُخْلِ وَیَكْتُمُوْنَ مَاۤ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖ ؕ— وَاَعْتَدْنَا لِلْكٰفِرِیْنَ عَذَابًا مُّهِیْنًا ۟ۚ
അല്ലാഹു നൽകിയ ഉപജീവനത്തിൽ നിന്ന് അവൻ നിർബന്ധമായും നൽകണമെന്ന് കൽപ്പിച്ച ദാനധർമ്മങ്ങൾ നൽകാതിരിക്കുകയും, അപ്രകാരം ചെയ്യാൻ (അതായത് ദാനധർമ്മങ്ങൾ നൽകാതിരിക്കാൻ) തങ്ങളുടെ വാക്കാലും പ്രവർത്തിയാലും മറ്റുള്ളവരോട് കൽപ്പിക്കുകയും ചെയ്യുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് നൽകിയ സമ്പത്തും വിജ്ഞാനവും മറ്റു നന്മകളും അവർ മറച്ചു വെക്കുന്നു. ജനങ്ങൾക്ക് അവർ സത്യം വിശദീകരിച്ചു നൽകുന്നില്ല; അവരത് മറച്ചു വെക്കുകയും അസത്യം പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട സ്വഭാവങ്ങളെല്ലാം (അല്ലാഹുവിനെ) നിഷേധിച്ചവരുടെ സ്വഭാവങ്ങളാണ്. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നാം അപമാനകരമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• ثبوت قِوَامة الرجال على النساء بسبب تفضيل الله لهم باختصاصهم بالولايات، وبسبب ما يجب عليهم من الحقوق، وأبرزها النفقة على الزوجة.
• സ്ത്രീയുടെ മേൽ പുരുഷനാണ് നിയന്ത്രണാധികാരമുള്ളതെന്ന് ഈ ആയത്തുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നു. കാരണം, അല്ലാഹു അവർക്ക് പ്രത്യേകമായി സ്ത്രീയുടെ രക്ഷാധികാരം വകവെച്ചു നൽകുകയും, അവരുടെ മേൽ അനേകം ബാധ്യതകൾ നിർബന്ധമാക്കുകയും അങ്ങനെ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. ഭാര്യക്ക് നൽകേണ്ട ചെലവ് അക്കൂട്ടത്തിൽ ഏറ്റവും പ്രകടമാണ്.

• التحذير من البغي وظلم المرأة في التأديب بتذكير العبد بقدرة الله عليه وعلوه سبحانه.
• അല്ലാഹുവിന് ഓരോ മനുഷ്യരുടെയും മുകളിലുള്ള ഔന്നത്യവും ശക്തിയും ഓർമ്മപ്പെടുത്തി കൊണ്ടാണ് ഭാര്യയുടെ തെറ്റ് തിരുത്തി നൽകുമ്പോൾ അതിക്രമം കാണിക്കുകയും അവരോട് അനീതി പുലർത്തുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത് അല്ലാഹു അറിയിച്ചിരിക്കുന്നത്.

• التحذير من ذميم الأخلاق، كالكبر والتفاخر والبخل وكتم العلم وعدم تبيينه للناس.
• അഹങ്കാരവും പൊങ്ങച്ചവും പിശുക്കും വിജ്ഞാനം മറച്ചു വെക്കുന്നതും അത് ജനങ്ങൾക്ക് വിശദീകരിച്ചു നൽകാതിരിക്കുന്നതുമെല്ലാം മ്ലേഛസ്വഭാവങ്ങളാണ്. അവയിൽ നിന്നുള്ള താക്കീത് ഈ ആയത്തുകളിൽ അടങ്ങിയിരിക്കുന്നു.

 
மொழிபெயர்ப்பு வசனம்: (37) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக