அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (87) அத்தியாயம்: ஸூரா அந்நிஸா
اَللّٰهُ لَاۤ اِلٰهَ اِلَّا هُوَ ؕ— لَیَجْمَعَنَّكُمْ اِلٰی یَوْمِ الْقِیٰمَةِ لَا رَیْبَ فِیْهِ ؕ— وَمَنْ اَصْدَقُ مِنَ اللّٰهِ حَدِیْثًا ۟۠
അല്ലാഹു; അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നിങ്ങളിൽ ആദ്യത്തെയാൾ മുതൽ അവസാനത്തെയാൾ വരെയുള്ളവരെ അവൻ ഖിയാമത് നാളിൽ ഒരുമിച്ചു കൂട്ടുന്നതാണ്. യാതൊരു സംശയവും അക്കാര്യത്തിലില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനത്രെ അത്. അല്ലാഹുവിനെക്കാൾ സത്യസന്ധമായ വാക്ക് പറയുന്ന ഒരാളും തന്നെയില്ല.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• خفاء حال بعض المنافقين أوقع الخلاف بين المؤمنين في حكم التعامل معهم.
• കപടവിശ്വാസികളിൽ ചിലരുടെ സത്യാവസ്ഥ അവ്യക്തമായി തീർന്നു എന്നത് അവരോട് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായവ്യത്യാസം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.

• بيان كيفية التعامل مع المنافقين بحسب أحوالهم ومقتضى المصلحة معهم.
• കപടവിശ്വാസികളോട് അവരുടെ അവസ്ഥയനുസരിച്ചാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും, അവരുടെ കാര്യത്തിൽ ഏറ്റവും അനുയോജ്യമായ മാർഗമാണ് സ്വീകരിക്കേണ്ടതെന്നും ഈ ആയത്തുകളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

• عدل الإسلام في الكف عمَّن لم تقع منه أذية متعدية من المنافقين.
• കപടവിശ്വാസികളിൽ നിന്ന് മുസ്ലിംകളെ ബാധിക്കുന്ന ഉപദ്രവങ്ങൾ സംഭവിക്കാത്തിടത്തോളം അവരുടെ കാര്യത്തിൽ യുദ്ധനടപടികൾ സ്വീകരിക്കാതിരിക്കണമെന്ന ഇസ്ലാമിൻ്റെ കൽപ്പനയിൽ ഈ മതത്തിൻ്റെ നീതി വ്യക്തമാകുന്നു.

• يكشف الجهاد في سبيل الله أهل النفاق بسبب تخلفهم عنه وتكلُّف أعذارهم.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം കപടവിശ്വാസികളുടെ മറനീക്കുന്ന കാര്യമാണ്. കാരണം, അവരതിൽ നിന്ന് പിന്തിനിൽക്കുകയും, (അതിൽ നിന്ന് മാറിനിൽക്കാൻ) കഷ്ടപ്പെട്ട് ന്യായങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാം.

 
மொழிபெயர்ப்பு வசனம்: (87) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக