அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (15) அத்தியாயம்: ஸூரா புஸ்ஸிலத்
فَاَمَّا عَادٌ فَاسْتَكْبَرُوْا فِی الْاَرْضِ بِغَیْرِ الْحَقِّ وَقَالُوْا مَنْ اَشَدُّ مِنَّا قُوَّةً ؕ— اَوَلَمْ یَرَوْا اَنَّ اللّٰهَ الَّذِیْ خَلَقَهُمْ هُوَ اَشَدُّ مِنْهُمْ قُوَّةً ؕ— وَكَانُوْا بِاٰیٰتِنَا یَجْحَدُوْنَ ۟
എന്നാൽ ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രം; അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നു അവർ എന്നതിന് പുറമെ ഒരു ന്യായവുമില്ലാതെ അവർ ഭൂമിയിൽ അഹംഭാവം നടിച്ചു. അവരുടെ ചുറ്റുമുള്ളവരോട് അവർ അതിക്രമം പ്രവർത്തിക്കുകയും ചെയ്തു. തങ്ങളുടെ ശക്തിയിൽ മതിമറന്ന അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തരായി ആരുണ്ട്?! അവരുടെ ധാരണയിൽ അവരെക്കാൾ ശക്തിയുള്ള ഒരാളുമില്ലായിരുന്നു. അല്ലാഹു അവർക്ക് മറുപടി നൽകി: അവരെ സൃഷ്ടിക്കുകയും, അവരെ അതിക്രമികളാക്കി മാറ്റിയ ഈ ശക്തി അവർക്ക് നൽകുകയും ചെയ്തവനായ അല്ലാഹു അവരെക്കാൾ ശക്തിയുള്ളവനാണെന്നത് അവർ കാണുകയും അറിയുകയും ചെയ്യുന്നില്ലേ?! ഹൂദ് -عَلَيْهِ السَّلَامُ- അവർക്ക് കാണിച്ചു നൽകിയ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുന്നവരുമായിരുന്നു അവർ.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• الإعراض عن الحق سبب المهالك في الدنيا والآخرة.
• സത്യത്തിൽ നിന്നു തിരിഞ്ഞു കളയുക എന്നതാണ് ഇഹ-പരലോകങ്ങളിലെ നാശങ്ങളുടെ അടിസ്ഥാന കാരണം.

• التكبر والاغترار بالقوة مانعان من الإذعان للحق.
• അഹങ്കാരവും സ്വന്തം ശക്തിയിൽ വഞ്ചിതരാവുക എന്നതും സത്യത്തിന് കീഴൊതുങ്ങുന്നതിൽ നിന്ന് തടയുന്ന കാര്യങ്ങളാണ്.

• الكفار يُجْمَع لهم بين عذاب الدنيا وعذاب الآخرة.
• (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷ നൽകപ്പെടുന്നതാണ്.

• شهادة الجوارح يوم القيامة على أصحابها.
• അന്ത്യനാളിൽ അവയവങ്ങൾ അതിൻ്റെ ഉടമസ്ഥർക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണ്.

 
மொழிபெயர்ப்பு வசனம்: (15) அத்தியாயம்: ஸூரா புஸ்ஸிலத்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக