அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (49) அத்தியாயம்: ஸூரா அல்மாயிதா
وَاَنِ احْكُمْ بَیْنَهُمْ بِمَاۤ اَنْزَلَ اللّٰهُ وَلَا تَتَّبِعْ اَهْوَآءَهُمْ وَاحْذَرْهُمْ اَنْ یَّفْتِنُوْكَ عَنْ بَعْضِ مَاۤ اَنْزَلَ اللّٰهُ اِلَیْكَ ؕ— فَاِنْ تَوَلَّوْا فَاعْلَمْ اَنَّمَا یُرِیْدُ اللّٰهُ اَنْ یُّصِیْبَهُمْ بِبَعْضِ ذُنُوْبِهِمْ ؕ— وَاِنَّ كَثِیْرًا مِّنَ النَّاسِ لَفٰسِقُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചത് കൊണ്ട് താങ്കൾ വിധിക്കുക. ദേഹേഛകളെ പിന്തുടർന്നതിൻ്റെ ഫലമായി ഉയർന്നു വന്ന അവരുടെ സ്വാഭിപ്രായങ്ങളെ താങ്കൾ പിൻപറ്റരുത്. അല്ലാഹു താങ്കൾക്ക് അവതരിപ്പിച്ചു തന്ന ചിലതിൽ നിന്ന് താങ്കളെ അവർ വഴിപിഴപ്പിക്കുന്നത് താങ്കൾ സൂക്ഷിക്കുകയും ചെയ്യുക. ആ മാർഗത്തിൽ അവർ കഴിയുംവിധമെല്ലാം പരിശ്രമിക്കുന്നതാണ്. അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയാണെങ്കിൽ അറിയുക! അവരുടെ ചില തിന്മകളുടെ കാരണമായി ഇഹലോകത്ത് അവർക്ക് ശിക്ഷ നൽകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവരുടെ എല്ലാ തിന്മകൾക്കുമുള്ള ശിക്ഷ പരലോകത്ത് വെച്ചും അവൻ നൽകുന്നതാണ്. തീർച്ചയായും ജനങ്ങളിൽ ധാരാളം പേർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ ധിക്കരിക്കുന്നവരാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• الأنبياء متفقون في أصول الدين مع وجود بعض الفروق بين شرائعهم في الفروع.
• ദീനിൻ്റെ അടിസ്ഥാനസംഹിതകളിൽ സർവ്വനബിമാരും യോജിക്കുന്നു. നിയമസംഹിതകളിലെ ശാഖാപരമായ വിഷയങ്ങളിൽ മാത്രമാണ് അവർക്കിടയിൽ വ്യത്യാസങ്ങളുള്ളത്.

• وجوب تحكيم شرع الله والإعراض عمّا عداه من الأهواء.
• അല്ലാഹുവിൻ്റെ മതനിയമങ്ങളെ വിധിയായി സ്വീകരിക്കുകയും, അവക്ക് പുറമെയുള്ള ദേഹേഛകളിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക എന്നത് നിർബന്ധമാകുന്നു.

• ذم التحاكم إلى أحكام أهل الجاهلية وأعرافهم.
• ജാഹിലിയ്യത്തിൻ്റെ ആളുകളുടെ (ഇസ്ലാമിന് മുൻപുള്ള അറബികൾ) നിയമങ്ങളിലേക്കും നാട്ടുനടപ്പുകളിലേക്കും വിധിതേടിപ്പോകുന്നതിലുള്ള ആക്ഷേപം.

 
மொழிபெயர்ப்பு வசனம்: (49) அத்தியாயம்: ஸூரா அல்மாயிதா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக