அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (134) அத்தியாயம்: ஸூரா அல்அஃராப்
وَلَمَّا وَقَعَ عَلَیْهِمُ الرِّجْزُ قَالُوْا یٰمُوْسَی ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ ۚ— لَىِٕنْ كَشَفْتَ عَنَّا الرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِیْۤ اِسْرَآءِیْلَ ۟ۚ
ഈ കാര്യങ്ങളെല്ലാം ശിക്ഷയായി അവരെ ബാധിച്ചപ്പോൾ അവർ മൂസയുടെ അടുക്കൽ തന്നെ വന്നെത്തി. അദ്ദേഹത്തോട് അവർ പറഞ്ഞു: മൂസാ! നിൻ്റെ രക്ഷിതാവ് നിനക്ക് പ്രത്യേകമായി നൽകിയിട്ടുള്ള പ്രവാചകത്വവും, പശ്ചാത്താപം ചോദിച്ചാൽ ശിക്ഷ ഉയർത്തി നൽകാം എന്ന അവൻ്റെ വാഗ്ദാനവും മുൻനിർത്തി കൊണ്ട് ഈ ശിക്ഷ ഞങ്ങളുടെ മേൽ നിന്ന് മാറ്റിത്തരാൻ നീയൊന്ന് പ്രാർത്ഥിക്കുക. അങ്ങനെ അത് ഞങ്ങളിൽ നിന്ന് അവൻ നീക്കിനൽകിയാൽ തീർച്ചയായും ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്നതാണ്. ഇസ്രാഈല്യരെ ഞങ്ങൾ സ്വതന്ത്രരാക്കുകയും നിന്നോടൊപ്പം അവരെ പറഞ്ഞയക്കുന്നതുമാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• الخير والشر والحسنات والسيئات كلها بقضاء الله وقدره، لا يخرج منها شيء عن ذلك.
• നന്മയും തിന്മയും, സൽപ്രവൃത്തികളും ദുഷ്പ്രവൃത്തികളുമെല്ലാം അല്ലാഹുവിൻ്റെ വിധിപ്രകാരം മാത്രമാണ്. അതിൽ നിന്ന് യാതൊരു കാര്യവും പുറത്തു കടക്കുകയില്ല.

• شأن الناس في وقت المحنة والمصائب اللجوء إلى الله بدافع نداء الإيمان الفطري.
• പ്രയാസങ്ങളും പരീക്ഷണങ്ങളും സംഭവിക്കുമ്പോൾ അല്ലാഹുവിലേക്ക് അഭയം തേടി അണയുക എന്ന മനുഷ്യരുടെ രീതി, മനുഷ്യൻ്റെ ശുദ്ധപ്രകൃതിയിലടങ്ങിയിട്ടുള്ള വിശ്വാസത്തിൻ്റെ വിളിയാളം കാരണത്താലാണ്.

• يحسن بالمؤمن تأمل آيات الله وسننه في الخلق، والتدبر في أسبابها ونتائجها.
• സൃഷ്ടികളിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള അവൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചും, അല്ലാഹു നടപ്പാക്കുന്ന അവൻ്റെ നടപടിക്രമങ്ങളെ കുറിച്ചും, അതിൻ്റെ കാരണങ്ങളെ കുറിച്ചും, ഫലങ്ങളെ കുറിച്ചും ചിന്തിക്കുക എന്നത് അല്ലാഹുവിൽ വിശ്വസിച്ച ഓരോ വ്യക്തിയും ചെയ്യേണ്ട നല്ല കാര്യമാണ്.

• تتلاشى قوة الأفراد والدول أمام قوة الله العظمى، والإيمان بالله هو مصدر كل قوة.
• വ്യക്തികളുടെയും രാജ്യങ്ങളുടെയുമെല്ലാം ശക്തി അല്ലാഹുവിൻ്റെ അതിമഹത്തരമായ ശക്തിക്ക് മുന്നിൽ തകർന്നടിയും. അല്ലാഹുവിൽ വിശ്വസിക്കുക എന്നതാണ് എല്ലാ ശക്തിയുടെയും അടിസ്ഥാനം.

• يكافئ الله تعالى عباده المؤمنين الصابرين بأن يمكِّنهم في الأرض بعد استضعافهم.
• ക്ഷമപാലിക്കുന്ന, അല്ലാഹുവിൽ വിശ്വസിച്ച തൻ്റെ ദാസന്മാർക്ക് പ്രതിസന്ധികൾക്ക് ശേഷം ഭൂമിയിൽ അധികാരം നൽകിക്കൊണ്ട് അല്ലാഹു പ്രതിഫലം നൽകുന്നതാണ്.

 
மொழிபெயர்ப்பு வசனம்: (134) அத்தியாயம்: ஸூரா அல்அஃராப்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக