அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (140) அத்தியாயம்: ஸூரா அல்அஃராப்
قَالَ اَغَیْرَ اللّٰهِ اَبْغِیْكُمْ اِلٰهًا وَّهُوَ فَضَّلَكُمْ عَلَی الْعٰلَمِیْنَ ۟
മൂസാ തൻ്റെ ജനങ്ങളോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിൻ്റെ മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ പലതും വീക്ഷിച്ചവരാണ് നിങ്ങളെന്നിരിക്കെ അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനെ എങ്ങനെ ഞാൻ നിങ്ങൾക്ക് വേണ്ടി അന്വേഷിക്കാനാണ്?! അവനാകട്ടെ; നിങ്ങളെ ഈ കാലഘട്ടത്തിൽ ലോകരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാക്കിയിരിക്കുന്നു. കാരണം, നിങ്ങളുടെ ശത്രുവിനെ അവൻ നശിപ്പിക്കുകയും, ഭൂമിയിൽ നിങ്ങളെ അനന്തരാവകാശികളാക്കുകയും, അധീശത്വം നൽകുകയും ചെയ്തിരിക്കുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• تؤكد الأحداث أن بني إسرائيل كانوا ينتقلون من ضلالة إلى أخرى على الرغم من وجود نبي الله موسى بينهم.
• മൂസാ നബി -عَلَيْهِ السَّلَامُ- ഇസ്രാഈല്യർക്കിടയിൽ ഉണ്ടായിരുന്ന കാലത്ത് പോലും അവർ ഒരു വഴികേടിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നിരുന്നു എന്ന് ഈ ചരിത്ര സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.

• من مظاهر خذلان الأمة أن تُحَسِّن القبيح، وتُقَبِّح الحسن بمجرد الرأي والأهواء.
• കേവല അഭിപ്രായങ്ങളുടെയും ദേഹേഛകളുടെയും അടിസ്ഥാനത്തിൽ മ്ലേഛതകളെ നല്ലതായി കാണുകയും, നന്മകളെ മോശമായി കാണുകയും ചെയ്യുന്ന അവസ്ഥ ഒരു ജനതക്ക് ഉണ്ടായിത്തീരുക എന്നത് അവരുടെ തകർച്ചയുടെ അടയാളമാണ്.

• إصلاح الأمة وإغلاق أبواب الفساد هدف سام للأنبياء والدعاة.
• മനുഷ്യസമൂഹത്തെ നന്നാക്കുകയും, തിന്മയുടെ വഴികൾ അടക്കുകയും ചെയ്യുക എന്നത് നബിമാരുടെയും (ഇസ്ലാമിക) പ്രബോധകരുടെയും ഉന്നതമായ ലക്ഷ്യമാണ്.

• قضى الله تعالى ألا يراه أحد من خلقه في الدنيا، وسوف يكرم من يحب من عباده برؤيته في الآخرة.
• തൻ്റെ സൃഷ്ടികളിൽ ഒരാളും തന്നെ ഇഹലോകത്ത് വെച്ച് അല്ലാഹുവിനെ കാണുകയില്ല എന്ന് അവൻ വിധിച്ചിരിക്കുന്നു. പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാനുള്ള വിശിഷ്ടാവസരം നൽകി അവൻ്റെ ദാസന്മാരിൽ അവൻ ഇഷ്ടപ്പെട്ടവരെ അവൻ ആദരിക്കുന്നതാണ്.

 
மொழிபெயர்ப்பு வசனம்: (140) அத்தியாயம்: ஸூரா அல்அஃராப்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக