Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: அத்தவ்பா   வசனம்:
وَّعَلَی الثَّلٰثَةِ الَّذِیْنَ خُلِّفُوْا ؕ— حَتّٰۤی اِذَا ضَاقَتْ عَلَیْهِمُ الْاَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَیْهِمْ اَنْفُسُهُمْ وَظَنُّوْۤا اَنْ لَّا مَلْجَاَ مِنَ اللّٰهِ اِلَّاۤ اِلَیْهِ ؕ— ثُمَّ تَابَ عَلَیْهِمْ لِیَتُوْبُوْا ؕ— اِنَّ اللّٰهَ هُوَ التَّوَّابُ الرَّحِیْمُ ۟۠
തബൂക്ക് യുദ്ധത്തിൽ നബി (ﷺ) യോടൊപ്പം പുറപ്പെടുന്നതിൽ നിന്ന് പിന്തിനിന്നതിന് ശേഷം പശ്ചാത്താപം സ്വീകരിക്കാൻ താമസിക്കുകയും പിന്നേക്ക് മാറ്റിവെക്കുകയും ചെയ്യപ്പെട്ട കഅ്ബുബ്നു മാലിക്, മുറാറ ബ്നു റബീഅ്, ഹിലാലുബ്നു ഉമയ്യഃ എന്നീ മൂന്ന് പേരുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിച്ചിരിക്കുന്നു. നബി (ﷺ) അവരെ വിട്ട് നിൽക്കാൻ ജനങ്ങളോട് കൽപ്പിച്ചിരുന്നു. അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവർക്ക് ഇടുങ്ങിയതായിത്തീരുന്ന തരത്തിൽ അവർക്ക് വിഷമവും ദുഃഖവും ബാധിച്ചു. ഏകാന്തത കാരണം തങ്ങളുടെ മനസ്സുകൾ തന്നെ അവർക്ക് ഞെരുങ്ങിപ്പോയി. അല്ലാഹുവിങ്കൽ നിന്ന് രക്ഷതേടുവാൻ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പശ്ചാത്താപത്തിന് അനുഗ്രഹിച്ചുകൊണ്ട് അവരോട് കാരുണ്യം കാണിക്കുകയും അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളോട് ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
அரபு விரிவுரைகள்:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اتَّقُوا اللّٰهَ وَكُوْنُوْا مَعَ الصّٰدِقِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ പ്രവാചകനെ പിൻപറ്റുകയും അവൻ്റെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. വിശ്വാസത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലും സത്യവാന്മാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക. സത്യസന്ധതയിലല്ലാതെ നിങ്ങൾക്ക് വിജയമില്ല.
அரபு விரிவுரைகள்:
مَا كَانَ لِاَهْلِ الْمَدِیْنَةِ وَمَنْ حَوْلَهُمْ مِّنَ الْاَعْرَابِ اَنْ یَّتَخَلَّفُوْا عَنْ رَّسُوْلِ اللّٰهِ وَلَا یَرْغَبُوْا بِاَنْفُسِهِمْ عَنْ نَّفْسِهٖ ؕ— ذٰلِكَ بِاَنَّهُمْ لَا یُصِیْبُهُمْ ظَمَاٌ وَّلَا نَصَبٌ وَّلَا مَخْمَصَةٌ فِیْ سَبِیْلِ اللّٰهِ وَلَا یَطَـُٔوْنَ مَوْطِئًا یَّغِیْظُ الْكُفَّارَ وَلَا یَنَالُوْنَ مِنْ عَدُوٍّ نَّیْلًا اِلَّا كُتِبَ لَهُمْ بِهٖ عَمَلٌ صَالِحٌ ؕ— اِنَّ اللّٰهَ لَا یُضِیْعُ اَجْرَ الْمُحْسِنِیْنَ ۟ۙ
മദീനക്കാർക്കും അവരുടെ ചുറ്റുമുള്ള മരുഭൂവാസികൾക്കും അല്ലാഹുവിൻ്റെ ദൂതൻ യുദ്ധത്തിന് പുറപ്പെട്ടാൽ അതിൽ നിന്ന് പിന്മാറി നിൽക്കാനോ, സ്വയം പിശുക്ക് കാണിക്കാനോ, അദ്ദേഹത്തിൻ്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ സ്വന്തം കാര്യങ്ങളിൽ താല്പര്യം കാണിക്കാനോ പാടുള്ളതല്ല. മറിച്ച്, അവർ സ്വശരീരത്തെ പ്രവാചകനെ സംരക്ഷിക്കാൻ ബലികഴിക്കണം. അതെന്തുകൊണ്ടെന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ അവർക്ക് ദാഹമോ ക്ഷീണമോ വിശപ്പോ നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവർ കാൽ വെക്കുകയോ, ശത്രുവിനെ വധിക്കുക, ബന്ദിയാക്കുക, പരാജയം ഏൽപിക്കുക, ഗനീമത്തുകൾ ലഭിക്കുക തുടങ്ങിയവ സംഭവിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവർക്ക് ഒരു സൽകർമ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീർച്ചയായും സുകൃതം ചെയ്യുന്നവർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല. മറിച്ച്, പൂർണമായി അവൻ അവർക്കത് നൽകുകയും അതിലുപരി വർദ്ധിപ്പിക്കുകയും ചെയ്യും.
அரபு விரிவுரைகள்:
وَلَا یُنْفِقُوْنَ نَفَقَةً صَغِیْرَةً وَّلَا كَبِیْرَةً وَّلَا یَقْطَعُوْنَ وَادِیًا اِلَّا كُتِبَ لَهُمْ لِیَجْزِیَهُمُ اللّٰهُ اَحْسَنَ مَا كَانُوْا یَعْمَلُوْنَ ۟
ചെറുതോ വലുതോ ആയ സമ്പത്ത് അവർ ചെലവഴിക്കുന്നതും, വല്ല താഴ്വരയും അവർ മുറിച്ചുകടന്ന് പോകുന്നതും, അങ്ങനെയുള്ള അവരുടെ അധ്വാനവും യാത്രയുമെല്ലാം അവർക്ക് പ്രതിഫലം നൽകാനുള്ള പുണ്യകർമ്മമായി രേഖപ്പെടുത്തപ്പെടും. അങ്ങനെ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അത്യുത്തമമായ കാര്യത്തിന് പരലോകത്ത് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതുമാണ്
அரபு விரிவுரைகள்:
وَمَا كَانَ الْمُؤْمِنُوْنَ لِیَنْفِرُوْا كَآفَّةً ؕ— فَلَوْلَا نَفَرَ مِنْ كُلِّ فِرْقَةٍ مِّنْهُمْ طَآىِٕفَةٌ لِّیَتَفَقَّهُوْا فِی الدِّیْنِ وَلِیُنْذِرُوْا قَوْمَهُمْ اِذَا رَجَعُوْۤا اِلَیْهِمْ لَعَلَّهُمْ یَحْذَرُوْنَ ۟۠
സത്യവിശ്വാസികൾ ആകമാനം യുദ്ധത്തിന്ന് പുറപ്പെടാവതല്ല, ശത്രുക്കൾ വിജയിച്ചാൽ സത്യവിശ്വാസികൾ വേരോടെ പിഴുതെറിയപ്പെടാതിരിക്കാനാണത്. എന്നാൽ അവരിലെ ഒരു സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കിൽ ബാക്കിയുള്ളവർക്ക് നബിയോടൊപ്പം നിന്ന് ഖുർആനിൽ നിന്നും മതനിയമങ്ങളിൽ നിന്നും കേട്ട് മതകാര്യങ്ങളിൽ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകൾ അവരുടെ അടുത്തേക്ക് തിരിച്ചുവന്നാൽ അവർ പഠിച്ച കാര്യങ്ങളിൽ അവർക്ക് താക്കീത് നൽകുവാനും കഴിയും. അല്ലാഹുവിൻ്റെ കൽപനകളെ അനുസരിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു കൊണ്ടത്രേ അത്. ഇത് പ്രവാചകൻ പല പ്രദേശത്തേക്കും തൻ്റെ അനുയായികളിൽ നിന്ന് തെരഞ്ഞെടുത്ത് നിയോഗിക്കാറുണ്ടായിരുന്ന സംഘങ്ങളെ സംബന്ധിച്ചാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• وجوب تقوى الله والصدق وأنهما سبب للنجاة من الهلاك.
• സൂക്ഷ്മതയും സത്യസന്ധതയും നിർബന്ധമാണ്. അത് രണ്ടുമാണ് നാശത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം.

• عظم فضل النفقة في سبيل الله.
• അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നതിലുള്ള മഹത്തായ ശ്രേഷ്ഠത .

• وجوب التفقُّه في الدين مثله مثل الجهاد، وأنه لا قيام للدين إلا بهما معًا.
• മതജ്ഞാനം നേടൽ ജിഹാദ് പോലെയാണ്. അത് രണ്ടുമില്ലാതെ മതത്തിന് നിലനിൽപ്പില്ല.

 
மொழிபெயர்ப்பு அத்தியாயம்: அத்தவ்பா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக