அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: ஸூரா அல்பலத்   வசனம்:

സൂറത്തുൽ ബലദ്

சூராவின் இலக்குகளில் சில:
بيان افتقار الإنسان وكبده وسبل نجاته.
മനുഷ്യൻ്റെ ദുർബലതയും, ജീവിതത്തിൽ അവൻ നേരിടുന്ന പ്രയാസവും വിവരിക്കുന്നതോടൊപ്പം അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ വിശദമാക്കുകയും ചെയ്യുന്നു.

لَاۤ اُقْسِمُ بِهٰذَا الْبَلَدِ ۟ۙ
പരിശുദ്ധമാക്കപ്പെട്ട നാടിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ആദരണീയമായ മക്കയാണ് ഉദ്ദേശം.
அரபு விரிவுரைகள்:
وَاَنْتَ حِلٌّۢ بِهٰذَا الْبَلَدِ ۟ۙ
നിനക്ക് -അല്ലാഹുവിൻ്റെ റസൂലേ!- ഇവിടെ നീ ചെയ്യുന്നത് അനുവദനീയമാണ്. വധിക്കപ്പെടാൻ അർഹതയുള്ളവരെ വധിക്കലും, തടവിലാക്കേണ്ടവരെ തടവിലാക്കലും (നിനക്ക് മാത്രം ഇവിടെ അനുവദനീയമാണ്).
அரபு விரிவுரைகள்:
وَوَالِدٍ وَّمَا وَلَدَ ۟ۙ
മനുഷ്യരുടെ പിതാവിനെ കൊണ്ടും, അദ്ദേഹത്തിൽ നിന്നുണ്ടായ സന്താനങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
அரபு விரிவுரைகள்:
لَقَدْ خَلَقْنَا الْاِنْسَانَ فِیْ كَبَدٍ ۟ؕ
മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് പ്രയാസവും ബുദ്ധിമുട്ടും സഹിക്കേണ്ട നിലയിലാകുന്നു; ഇഹലോകത്ത് അവൻ അനുഭവിക്കേണ്ട പ്രയാസങ്ങളാണ് ഉദ്ദേശം.
அரபு விரிவுரைகள்:
اَیَحْسَبُ اَنْ لَّنْ یَّقْدِرَ عَلَیْهِ اَحَدٌ ۟ۘ
തിന്മകൾ ചെയ്തു കൂട്ടിയാലും അവനെ പിടികൂടാനോ, അവനോട് പകരം ചോദിക്കാനോ ആർക്കും കഴിയില്ലെന്നാണോ അവൻ ധരിക്കുന്നത്? അതിനി അവനെ സൃഷ്ടിച്ച രക്ഷിതാവിനാണെങ്കിൽ പോലും!
அரபு விரிவுரைகள்:
یَقُوْلُ اَهْلَكْتُ مَالًا لُّبَدًا ۟ؕ
കെട്ടുകെട്ടായി കിടക്കുന്ന, ധാരാളം സമ്പാദ്യം ഞാൻ ചിലവഴിച്ചിരിക്കുന്നു എന്നവൻ പറയുന്നു.
அரபு விரிவுரைகள்:
اَیَحْسَبُ اَنْ لَّمْ یَرَهٗۤ اَحَدٌ ۟ؕ
അല്ലാഹു അവനെ കാണുന്നില്ലെന്നാണോ ഈ ഭോഷ്ക് പറയുന്നവൻ വിചാരിക്കുന്നത്? അവൻ്റെ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ -ഇതെല്ലാം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, എന്തെല്ലാം കാര്യത്തിൽ ചിലവഴിച്ചെന്നും- അല്ലാഹു വിചാരണ ചെയ്യില്ലെന്നാണോ അവൻ ധരിക്കുന്നത്?
அரபு விரிவுரைகள்:
اَلَمْ نَجْعَلْ لَّهٗ عَیْنَیْنِ ۟ۙ
കാഴ്ച്ചകൾ കാണാൻ രണ്ട് കണ്ണുകൾ നാമവന് നൽകിയില്ലേ?
அரபு விரிவுரைகள்:
وَلِسَانًا وَّشَفَتَیْنِ ۟ۙ
സംസാരിക്കാനായി ഒരു നാവും രണ്ടു ചുണ്ടുകളും നൽകിയില്ലേ?
அரபு விரிவுரைகள்:
وَهَدَیْنٰهُ النَّجْدَیْنِ ۟ۚ
നന്മയുടെ പാതയും, തിന്മയുടെ പാതയും നാം അവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തില്ലേ?
அரபு விரிவுரைகள்:
فَلَا اقْتَحَمَ الْعَقَبَةَ ۟ؗۖ
സ്വർഗത്തെയും അവനെയും വേർതിരിക്കുന്ന ആ പാത മുറിച്ചു കടക്കുകയായിരുന്നു അവൻ ചെയ്യേണ്ടിയിരുന്നത്.
அரபு விரிவுரைகள்:
وَمَاۤ اَدْرٰىكَ مَا الْعَقَبَةُ ۟ؕ
സ്വർഗപ്രവേശനത്തിനായി ഓരോ മനുഷ്യനും താണ്ടിക്കടക്കേണ്ട പ്രയാസകരമായ ആ പാത ഏതാണെന്ന് നിനക്കറിയുമോ, റസൂലേ?!
அரபு விரிவுரைகள்:
فَكُّ رَقَبَةٍ ۟ۙ
പുരുഷനോ സ്ത്രീയോ ആയ അടിമയെ മോചിപ്പിക്കലാണത്.
அரபு விரிவுரைகள்:
اَوْ اِطْعٰمٌ فِیْ یَوْمٍ ذِیْ مَسْغَبَةٍ ۟ۙ
ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ദിവസങ്ങളിൽ ഭക്ഷണം കൊടുക്കലാണത്.
அரபு விரிவுரைகள்:
یَّتِیْمًا ذَا مَقْرَبَةٍ ۟ۙ
തൻ്റെ കുടുംബത്തിൽ പെട്ട, പിതാവ് നഷ്ടപ്പെട്ട അനാഥനായ ഒരു കുട്ടിക്ക് (ഭക്ഷണം കൊടുക്കൽ).
அரபு விரிவுரைகள்:
اَوْ مِسْكِیْنًا ذَا مَتْرَبَةٍ ۟ؕ
അല്ലെങ്കിൽ ഒരു സ്വത്തിൻ്റെയും ഉടമയല്ലാത്ത ദരിദ്രന്.
அரபு விரிவுரைகள்:
ثُمَّ كَانَ مِنَ الَّذِیْنَ اٰمَنُوْا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ۟ؕ
ഇതിനെല്ലാം പുറമെ, അല്ലാഹുവിൽ വിശ്വസിക്കുകയും, പരസ്പരം സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിൽ ക്ഷമിക്കാൻ പരസ്പരം ഉപദേശിക്കുകയും, അല്ലാഹുവിൻ്റെ ദാസന്മാരോട് കാരുണ്യം ചൊരിയാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുകയും ചെയ്യുക.
அரபு விரிவுரைகள்:
اُولٰٓىِٕكَ اَصْحٰبُ الْمَیْمَنَةِ ۟ؕ
ഈ വിശേഷണങ്ങൾ ഉള്ളവർ തന്നെ വലതു പക്ഷത്തിൻ്റെ ആളുകൾ.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• عتق الرقاب، وإطعام المحتاجين في وقت الشدة، والإيمان بالله، والتواصي بالصبر والرحمة: من أسباب دخول الجنة.
* അടിമയെ മോചിപ്പിക്കലും, പ്രയാസത്തിൻ്റെ വേളയിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകലും, അല്ലാഹുവിൽ വിശ്വസിക്കലും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കലും സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്

• من دلائل النبوة إخباره أن مكة ستكون حلالًا له ساعة من نهار.
* മക്ക നബി -ﷺ- ക്ക് പകലിൻ്റെ ഒരു വേള സമയത്തേക്ക് (യുദ്ധത്തിന്) അനുവദിക്കപ്പെടും എന്ന പ്രവചനം നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവാണ്.

• لما ضيق الله طرق الرق وسع طرق العتق، فجعل الإعتاق من القربات والكفارات.
* അടിമത്വം ആരംഭിക്കാനുള്ള വഴികൾ ഇസ്ലാമിൽ വളരെ ഇടുങ്ങിയതാണെങ്കിലും, അടിമത്വമോചനത്തിൻ്റെ വഴികൾ വളരെ വിശാലമാണ്. അടിമമോചനം ഇസ്ലാമിലെ പുണ്യകർമ്മങ്ങളിൽ പെട്ടതും, പാപങ്ങൾക്കുള്ള പശ്ചാത്താപങ്ങളിൽ പെട്ടതുമാണ്.

وَالَّذِیْنَ كَفَرُوْا بِاٰیٰتِنَا هُمْ اَصْحٰبُ الْمَشْـَٔمَةِ ۟ؕ
നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവർ തന്നെയാകുന്നു ഇടതുപക്ഷത്തിൻ്റെ ആളുകൾ.
அரபு விரிவுரைகள்:
عَلَیْهِمْ نَارٌ مُّؤْصَدَةٌ ۟۠
അടച്ചു പൂട്ടപ്പെട്ട നരകാഗ്നി അവരുടെ മേലുണ്ടായിരിക്കും; അതിലവർ ശിക്ഷ അനുഭവിക്കുന്നതാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• أهمية تزكية النفس وتطهيرها.
* ആത്മവിശുദ്ധി പാലിക്കേണ്ടതിൻ്റെ പ്രാധാന്യം.

• المتعاونون على المعصية شركاء في الإثم.
* തിന്മയിൽ പരസ്പരം സഹകരിക്കുന്നവർ അതിൻ്റെ കുറ്റത്തിൽ പങ്കാളികളാണ്.

• الذنوب سبب للعقوبات الدنيوية.
* തിന്മകൾ ഐഹികലോകത്ത് തന്നെ ശിക്ഷിക്കപ്പെടാൻ കാരണമാകും.

• كلٌّ ميسر لما خلق له فمنهم مطيع ومنهم عاصٍ.
* എല്ലാവരും അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തിനാണോ; അതിലേക്ക് എളുപ്പം നൽകപ്പെടുന്നവരാണ്. അവരിൽ അല്ലാഹുവിനെ അനുസരിക്കുന്നവരും ധിക്കരിക്കുന്നവരും ഉണ്ടാകും.

 
மொழிபெயர்ப்பு அத்தியாயம்: ஸூரா அல்பலத்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக