పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم * - అనువాదాల విషయసూచిక


భావార్ధాల అనువాదం సూరహ్: సూరహ్ తహా   వచనం:

സൂറത്ത് ത്വാഹാ

ఈ సూరహ్ (అధ్యాయం) యొక్క ప్రయోజనాలు:
السعادة باتباع هدى القرآن وحمل رسالته، والشقاء بمخالفته.
വിശുദ്ധ ഖുർആനിൻ്റെ മാർഗദർശനം പിൻപറ്റുകയും, അതിൻ്റെ സന്ദേശം വഹിക്കുകയും ചെയ്യുന്നതിലാണ് സർവ്വ സൗഭാഗ്യവുമുള്ളത്. അതിന് എതിരാകുന്നതിലാണ് എല്ലാ ദൗർഭാഗ്യവുമുള്ളത്.

طٰهٰ ۟
ത്വാഹാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
مَاۤ اَنْزَلْنَا عَلَیْكَ الْقُرْاٰنَ لِتَشْقٰۤی ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നത് നിൻ്റെ സമൂഹം നിന്നിൽ വിശ്വസിക്കാത്തതിലുള്ള ഖേദം കാരണത്താൽ നിൻ്റെ മനസ്സ് പരവശമാകുന്നതിനല്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِلَّا تَذْكِرَةً لِّمَنْ یَّخْشٰی ۟ۙ
അല്ലാഹുവിനോട് ഭയഭക്തിയുള്ളവരാകാൻ അവൻ സൗഭാഗ്യം നൽകുന്നവർക്ക് ഒരു ഉൽബോധനമായിക്കൊണ്ടല്ലാതെ നാം ഈ ഖുർആൻ അവതരിപ്പിച്ചിട്ടില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
تَنْزِیْلًا مِّمَّنْ خَلَقَ الْاَرْضَ وَالسَّمٰوٰتِ الْعُلٰی ۟ؕ
ഭൂമിയെയും ഉന്നതങ്ങളായ ആകാശങ്ങളെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു അത് അവതരിപ്പിച്ചത്. അത് മഹത്തരമായ ഒരു ഖുർആൻ തന്നെയാകുന്നു; കാരണം മഹാനായ അല്ലാഹു അവതരിപ്പിച്ചതാണത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اَلرَّحْمٰنُ عَلَی الْعَرْشِ اسْتَوٰی ۟
മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) സിംഹാസനത്തിന് മേൽ ഔന്നത്യമുള്ളവനാവുകയും ആരോഹിതനാവുകയും ചെയ്തിരിക്കുന്നു. അവൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിലുള്ള സിംഹാസനാരോഹണമാണത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ وَمَا بَیْنَهُمَا وَمَا تَحْتَ الثَّرٰی ۟
അവന് മാത്രമുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലും ഭൂമിക്കടിയിലുമുള്ളതായ സർവ്വ സൃഷ്ടികളും. അവയെ എല്ലാം അവനാകുന്നു സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاِنْ تَجْهَرْ بِالْقَوْلِ فَاِنَّهٗ یَعْلَمُ السِّرَّ وَاَخْفٰی ۟
അല്ലാഹുവിൻ്റെ റസൂലേ! നീ സംസാരം പരസ്യമാക്കുകയോ പതുക്കെയാക്കുകയോ ചെയ്താലും അല്ലാഹു അവയെല്ലാം അറിയുന്നതാണ്. അവൻ രഹസ്യങ്ങളും രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും -ഉദാഹരണത്തിന് മനസ്സിലൂടെ മിന്നിമറഞ്ഞു പോകുന്ന ചിന്തകൾ വരെ- അറിയുന്നു. അവന് അതിലൊന്നും തന്നെ അവ്യക്തമാവുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اَللّٰهُ لَاۤ اِلٰهَ اِلَّا هُوَ ؕ— لَهُ الْاَسْمَآءُ الْحُسْنٰی ۟
അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അവന് മാത്രമാകുന്നു എല്ലാ ഉൽകൃഷ്ടതകളിലും അങ്ങേയറ്റം പരിപൂർണ്ണതയെത്തിയ നാമങ്ങൾ ഉള്ളത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَهَلْ اَتٰىكَ حَدِیْثُ مُوْسٰی ۟ۘ
അല്ലാഹുവിൻ്റെ റസൂലേ! ഇംറാനിൻ്റെ മകൻ മൂസായുടെ -عَلَيْهِ السَّلَامُ- ചരിത്രം നിനക്ക് വന്നെത്തിയിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِذْ رَاٰ نَارًا فَقَالَ لِاَهْلِهِ امْكُثُوْۤا اِنِّیْۤ اٰنَسْتُ نَارًا لَّعَلِّیْۤ اٰتِیْكُمْ مِّنْهَا بِقَبَسٍ اَوْ اَجِدُ عَلَی النَّارِ هُدًی ۟
അദ്ദേഹം തൻ്റെ യാത്രാമദ്ധ്യേ ഒരു തീ കണ്ടു. അപ്പോൾ തൻ്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിൽ നിന്ന് നിങ്ങൾക്ക് വേണ്ടി ഒരു തീക്കൊള്ളി എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കാം. അല്ലെങ്കിൽ എനിക്ക് വഴികാട്ടി നൽകാൻ ആരെയെങ്കിലും കണ്ടെത്താൻ സാധിച്ചേക്കാം.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَلَمَّاۤ اَتٰىهَا نُوْدِیَ یٰمُوْسٰی ۟ؕ
അങ്ങനെ അദ്ദേഹം തീയിൻ്റെ അടുക്കൽ എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു: ഹേ മൂസാ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنِّیْۤ اَنَا رَبُّكَ فَاخْلَعْ نَعْلَیْكَ ۚ— اِنَّكَ بِالْوَادِ الْمُقَدَّسِ طُوًی ۟ؕ
തീർച്ചയായും ഞാനാകുന്നു നിൻ്റെ രക്ഷിതാവായ അല്ലാഹു. അതിനാൽ എന്നോട് സംസാരിക്കാനുള്ള തയ്യാറെടുപ്പായി നീ നിൻ്റെ ചെരുപ്പ് അഴിച്ചു വെക്കുക. പരിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു നീ ഇപ്പോൾ ഉള്ളത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• ليس إنزال القرآن العظيم لإتعاب النفس في العبادة، وإذاقتها المشقة الفادحة، وإنما هو كتاب تذكرة ينتفع به الذين يخشون ربهم.
• മഹത്തരമായ ഖുർആൻ അവതരിപ്പിച്ചത് ഇബാദത്തുകൾ കൊണ്ട് മനുഷ്യരെ ക്ഷീണിപ്പിക്കുന്നതിനും, സഹിക്കാൻ കഴിയാത്ത പ്രയാസങ്ങൾ രുചിപ്പിക്കുന്നതിനുമല്ല. മറിച്ച്, അല്ലാഹുവിനോട് ഭയഭക്തിയുള്ളവർക്ക് പ്രയോജനപ്രദമായ ഉൽബോധനം മാത്രമാണത്.

• قَرَن الله بين الخلق والأمر، فكما أن الخلق لا يخرج عن الحكمة؛ فكذلك لا يأمر ولا ينهى إلا بما هو عدل وحكمة.
• അല്ലാഹു സൃഷ്ടിപ്പും അവൻ്റെ കൽപ്പനയും ഒരുമിച്ചു പറഞ്ഞിരിക്കുന്നു. അവൻ്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹത്തരമായ ലക്ഷ്യമുണ്ട് എന്നതു പോലെ, നീതിപൂർവ്വകവും യുക്തിയോടെയുമല്ലാതെ അവൻ ഒരു കാര്യവും കൽപ്പിക്കുകയോ വിലക്കുകയോ ഇല്ല.

• على الزوج واجب الإنفاق على الأهل (المرأة) من غذاء وكساء ومسكن ووسائل تدفئة وقت البرد.
• തൻ്റെ കുടുംബത്തിന് (ഭാര്യക്ക്) ചെലവ് ചെയ്യുക എന്നത് ഭർത്താവിൻ്റെ മേലുള്ള ബാധ്യതയാണ്. അവൾക്ക് ഭക്ഷണവും പുതപ്പും താമസവും ശൈത്യകാലത്ത് തണുപ്പ് അകറ്റാനുള്ള മാർഗങ്ങൾ എത്തിച്ചു നൽകലും അതിൽ പെടും.

وَاَنَا اخْتَرْتُكَ فَاسْتَمِعْ لِمَا یُوْحٰی ۟
ഹേ മൂസാ! എൻ്റെ സന്ദേശം എത്തിച്ചു നൽകുന്നതിനായി ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നൽകുന്ന സന്ദേശം നീ ശ്രദ്ധിച്ചു കേൾക്കുക.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّنِیْۤ اَنَا اللّٰهُ لَاۤ اِلٰهَ اِلَّاۤ اَنَا فَاعْبُدْنِیْ ۙ— وَاَقِمِ الصَّلٰوةَ لِذِكْرِیْ ۟
തീർച്ചയായും ഞാനാകുന്നു അല്ലാഹു; ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അതിനാൽ നീ എന്നെ മാത്രം ആരാധിക്കുക. എന്നെ സ്മരിക്കുന്നതിനായി നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ നീ നിർവ്വഹിക്കുകയും ചെയ്യുക.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّ السَّاعَةَ اٰتِیَةٌ اَكَادُ اُخْفِیْهَا لِتُجْزٰی كُلُّ نَفْسٍ بِمَا تَسْعٰی ۟
തീർച്ചയായും അന്ത്യനാൾ സംഭവിക്കുന്നതാണ്. അത് നടക്കുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, അത് ഞാൻ ഗോപ്യമാക്കി വെച്ചേക്കാം; അതിനാൽ ഒരു സൃഷ്ടിയും അതിൻ്റെ സമയം അറിയുകയില്ല. എന്നാൽ നബിമാർ അറിയിക്കുന്ന അതിൻ്റെ അടയാളങ്ങൾ അവർക്ക് അറിയാൻ കഴിയും. ഓരോരുത്തർക്കും അവൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടുന്നതിനത്രെ അത്; അത് നന്മയായാലും തിന്മയായാലും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَلَا یَصُدَّنَّكَ عَنْهَا مَنْ لَّا یُؤْمِنُ بِهَا وَاتَّبَعَ هَوٰىهُ فَتَرْدٰی ۟
പരലോകത്തിൽ വിശ്വസിക്കാത്ത, തങ്ങളുടെ ദേഹേഛകളാകുന്ന നിഷിദ്ധങ്ങളെ പിൻപറ്റുന്ന നിഷേധികൾ നിന്നെ, അതിനെ സത്യപ്പെടുത്തുകയും അതിന് വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തയ്യാറെടുക്കുകയും ചെയ്യുന്നതിൽ നിന്ന് തിരിച്ചു കളയാതിരിക്കട്ടെ. (അങ്ങനെ സംഭവിച്ചാൽ) അത് കാരണത്താൽ നീയും നശിച്ചു പോകും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَمَا تِلْكَ بِیَمِیْنِكَ یٰمُوْسٰی ۟
നിൻ്റെ വലതു കയ്യിലുള്ളത് എന്താകുന്നു മൂസാ?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ هِیَ عَصَایَ ۚ— اَتَوَكَّؤُا عَلَیْهَا وَاَهُشُّ بِهَا عَلٰی غَنَمِیْ وَلِیَ فِیْهَا مَاٰرِبُ اُخْرٰی ۟
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇത് എൻ്റെ വടിയാകുന്നു. നടക്കുമ്പോൾ ഞാനതിൻ്റെ മേൽ ഊന്നിനടക്കുകയും, എൻ്റെ ആടുകൾക്ക് ഭക്ഷിക്കാനുള്ള ഇലകൾ വീഴ്ത്തുന്നതിന് വേണ്ടി അത് കൊണ്ട് ഞാൻ മരത്തിലടിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞതല്ലാത്ത ചില ഉപകാരങ്ങളും അതു കൊണ്ട് എനിക്കുണ്ട്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ اَلْقِهَا یٰمُوْسٰی ۟
അല്ലാഹു പറഞ്ഞു: മൂസാ! അത് നീ താഴെയിടൂ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاَلْقٰىهَا فَاِذَا هِیَ حَیَّةٌ تَسْعٰی ۟
അങ്ങനെ മൂസാ അത് ഇട്ടപ്പോൾ ആ വടിയതാ ഒരു പാമ്പായി മാറുകയും, വഴക്കത്തോടെ വേഗതയിൽ ഇഴയുകയും ചെയ്യുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ خُذْهَا وَلَا تَخَفْ ۫— سَنُعِیْدُهَا سِیْرَتَهَا الْاُوْلٰی ۟
അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: നീ ആ വടി എടുക്കുക! അത് പാമ്പായി മാറിയതിൽ നീ ഭയക്കേണ്ടതില്ല. നീ അത് എടുത്തു കഴിഞ്ഞാൽ അതിൻ്റെ ആദ്യത്തെ അവസ്ഥയിലേക്ക് തന്നെ നാം അതിനെ മടക്കുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاضْمُمْ یَدَكَ اِلٰی جَنَاحِكَ تَخْرُجْ بَیْضَآءَ مِنْ غَیْرِ سُوْٓءٍ اٰیَةً اُخْرٰی ۟ۙ
നിൻ്റെ കൈ നിൻ്റെ പാർശ്വത്തിലേക്ക് ചേർത്തു പിടിക്കുക; പാണ്ഡൊന്നും കൂടാതെ അത് വെള്ള നിറമായി പുറത്തു വരും. നിനക്കുള്ള രണ്ടാമത്തെ അടയാളമാണത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
لِنُرِیَكَ مِنْ اٰیٰتِنَا الْكُبْرٰی ۟ۚ
മൂസാ! ഈ രണ്ട് ദൃഷ്ടാന്തങ്ങൾ നാം നിനക്ക് കാണിച്ചു തന്നത് നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ ചിലത് നിനക്ക് കാണിച്ചു തരുന്നതിനും, നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِذْهَبْ اِلٰی فِرْعَوْنَ اِنَّهٗ طَغٰی ۟۠
മൂസാ! നീ ഫിർഔനിൻ്റെ അടുക്കലേക്ക് പോവുക. തീർച്ചയായും അവൻ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും അവനോട് ധിക്കാരം കാണിക്കുന്നതിലും സർവ്വസീമകളും ലംഘിച്ചിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ رَبِّ اشْرَحْ لِیْ صَدْرِیْ ۟ۙ
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ!ഉപദ്രവങ്ങൾ സഹിക്കാൻ കഴിയുംവിധം എൻ്റെ ഹൃദയത്തെ നീ വിശാലമാക്കേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَیَسِّرْ لِیْۤ اَمْرِیْ ۟ۙ
എനിക്ക് എൻ്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاحْلُلْ عُقْدَةً مِّنْ لِّسَانِیْ ۟ۙ
നല്ല ഭാഷയിൽ സംസാരിക്കാനുള്ള ശേഷി എനിക്ക് നീ നൽകേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یَفْقَهُوْا قَوْلِیْ ۪۟
നിൻ്റെ സന്ദേശം ഞാൻ അവർക്ക് എത്തിച്ചു നൽകിയാൽ അവർ എൻ്റെ സംസാരം ഗ്രഹിക്കുന്നതിനായി.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاجْعَلْ لِّیْ وَزِیْرًا مِّنْ اَهْلِیْ ۟ۙ
എൻ്റെ കാര്യങ്ങളിൽ എന്നെ സഹായിക്കാൻ എൻ്റെ കുടുംബത്തിൽ നിന്ന് ഒരു സഹായിയെ എനിക്ക് നിശ്ചയിച്ചു നൽകേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
هٰرُوْنَ اَخِی ۟ۙ
ഇംറാനിൻ്റെ മകൻ ഹാറൂനിനെ; എൻ്റെ സഹോദരനെ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اشْدُدْ بِهٖۤ اَزْرِیْ ۟ۙ
അവൻ മുഖേന എനിക്ക് പിന്തുണ ശക്തമാക്കി തരേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاَشْرِكْهُ فِیْۤ اَمْرِیْ ۟ۙ
അവനെ എൻ്റെ ഈ പ്രവാചകത്വത്തിൽ നീ പങ്കാളിയാക്കുകയും ചെയ്യേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
كَیْ نُسَبِّحَكَ كَثِیْرًا ۟ۙ
നിന്നെ ഞങ്ങൾ ധാരാളമായി പരിശുദ്ധപ്പെടുത്തുന്നതിന് വേണ്ടിയും,
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَّنَذْكُرَكَ كَثِیْرًا ۟ؕ
ധാരാളമായി നിന്നെ ഞങ്ങൾ സ്മരിക്കുവാനും വേണ്ടിയും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّكَ كُنْتَ بِنَا بَصِیْرًا ۟
തീർച്ചയായും നീ ഞങ്ങളെ കുറിച്ച് നന്നായി കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ കാര്യങ്ങളിൽ ഒന്നും തന്നെ നിനക്ക് അവ്യക്തമാവുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ قَدْ اُوْتِیْتَ سُؤْلَكَ یٰمُوْسٰی ۟
അല്ലാഹു പറഞ്ഞു: മൂസാ! നാം നീ ആവശ്യപ്പെട്ടത് നിനക്ക് നൽകിയിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَقَدْ مَنَنَّا عَلَیْكَ مَرَّةً اُخْرٰۤی ۟ۙ
നിൻ്റെ മേൽ മറ്റൊരിക്കലും നാം അനുഗ്രഹം ചൊരിഞ്ഞു നൽകിയിട്ടുണ്ട്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• وجوب حسن الاستماع في الأمور المهمة، وأهمها الوحي المنزل من عند الله.
• പ്രധാനപ്പെട്ട കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കൽ നിർബന്ധമാകുന്നു. കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശമാകുന്നു.

• اشتمل أول الوحي إلى موسى على أصلين في العقيدة وهما: الإقرار بتوحيد الله، والإيمان بالساعة (القيامة)، وعلى أهم فريضة بعد الإيمان وهي الصلاة.
• മൂസാ -عَلَيْهِ السَّلَامُ- ക്കുള്ള ആദ്യത്തെ സന്ദേശം വിശ്വാസപരമായ രണ്ട് അടിസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നു: അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കലും, അന്ത്യനാളിലുള്ള (ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ) വിശ്വാസവുമാണത്. (അല്ലാഹുവിലുള്ള) വിശ്വാസം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധകർമ്മവും അത് ഉൾക്കൊള്ളുന്നു; നിസ്കാരമാണത്.

• التعاون بين الدعاة ضروري لإنجاح المقصود؛ فقد جعل الله لموسى أخاه هارون نبيَّا ليعاونه في أداء الرسالة.
• പ്രബോധകർക്കിടയിലുള്ള പരസ്പര സഹകരണം ലക്ഷ്യസാധ്യത്തിന് വളരെ അനിവാര്യമാണ്. അല്ലാഹു മൂസാക്ക് അദ്ദേഹത്തിൻ്റെ സന്ദേശനിർവ്വഹണത്തിൽ സഹായിക്കാനായി സഹോദരൻ ഹാറൂനിനെ -عَلَيْهِ السَّلَامُ- നബിയാക്കി നിശ്ചയിച്ചു നൽകി (എന്നതിൽ നിന്ന് അത് മനസ്സിലാക്കാം).

• أهمية امتلاك الداعية لمهارة الإفهام للمدعوِّين.
• പ്രബോധിത സമൂഹത്തിന് കാര്യങ്ങൾ ഗ്രഹിപ്പിക്കാനുള്ള ശേഷി പ്രബോധകർക്ക് ഉണ്ടാകേണ്ടതിൻ്റെ പ്രാധാന്യം.

اِذْ اَوْحَیْنَاۤ اِلٰۤی اُمِّكَ مَا یُوْحٰۤی ۟ۙ
ഫിർഔനിൻ്റെ തന്ത്രത്തിൽ നിന്ന് നിന്നെ സംരക്ഷിക്കുന്നതിന് വേണ്ടി നാം നിൻ്റെ മാതാവിന് തോന്നൽ നൽകിയ സന്ദർഭം.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اَنِ اقْذِفِیْهِ فِی التَّابُوْتِ فَاقْذِفِیْهِ فِی الْیَمِّ فَلْیُلْقِهِ الْیَمُّ بِالسَّاحِلِ یَاْخُذْهُ عَدُوٌّ لِّیْ وَعَدُوٌّ لَّهٗ ؕ— وَاَلْقَیْتُ عَلَیْكَ مَحَبَّةً مِّنِّیْ ۚ۬— وَلِتُصْنَعَ عَلٰی عَیْنِیْ ۟ۘ
നാം അവൾക്ക് ബോധനം നൽകിയ സന്ദർഭത്തിൽ അവളുടെ പ്രസവശേഷം കുട്ടിയെ ഒരു പെട്ടിയിലാക്കുവാനും, ആ പെട്ടി കടലിൽ എറിയുവാനും അവളോട് കൽപ്പിച്ചു. അങ്ങനെ നമ്മുടെ കൽപ്പനപ്രകാരം സമുദ്രം അതിനെ തീരത്ത് തള്ളും. അവിടെ നിന്ന് എൻ്റെയും അവൻ്റെയും ശത്രുവായ ഒരാൾ -അതായത് ഫിർഔൻ- അതെടുക്കും. (ഹേ മൂസാ) എൻ്റെ പക്കൽ നിന്നുള്ള സ്നേഹം നാം നിനക്ക് നിശ്ചയിച്ചു നൽകുകയും ചെയ്തു. അതിനാൽ ജനങ്ങൾ നിന്നെ സ്നേഹിച്ചു. എൻ്റെ കൺമുന്നിൽ, എൻ്റെ സംരക്ഷണത്തിലും പരിചരണത്തിലും നീ വളരുന്നതിന് വേണ്ടിയായിരുന്നു അത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِذْ تَمْشِیْۤ اُخْتُكَ فَتَقُوْلُ هَلْ اَدُلُّكُمْ عَلٰی مَنْ یَّكْفُلُهٗ ؕ— فَرَجَعْنٰكَ اِلٰۤی اُمِّكَ كَیْ تَقَرَّ عَیْنُهَا وَلَا تَحْزَنَ ؕ۬— وَقَتَلْتَ نَفْسًا فَنَجَّیْنٰكَ مِنَ الْغَمِّ وَفَتَنّٰكَ فُتُوْنًا ۫۬— فَلَبِثْتَ سِنِیْنَ فِیْۤ اَهْلِ مَدْیَنَ ۙ۬— ثُمَّ جِئْتَ عَلٰی قَدَرٍ یّٰمُوْسٰی ۟
പെട്ടി ഒഴുകുന്നതിന് അനുസരിച്ച് നിൻ്റെ സഹോദരി അതിനെ പിന്തുടരുകയും ചെയ്ത സന്ദർഭം. അങ്ങനെ ആ പെട്ടി എടുത്തവരോട് അവൾ പറഞ്ഞു: ഈ കുട്ടിയെ സംരക്ഷിക്കുകയും അതിന് മുലകൊടുക്കുകയും അതിനെ വളർത്തുകയും ചെയ്യുന്ന ഒരാളെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! അങ്ങനെ നിന്നെ നിൻ്റെ മാതാവിൻ്റെ അടുക്കലേക്ക് തന്നെ തിരിച്ചയച്ചു കൊണ്ട് നാം നിനക്ക് മേൽ ഔദാര്യം ചൊരിഞ്ഞു. അവൾക്ക് കൺകുളിർമയാകുന്നതിനും, നിന്നെ നഷ്ടപ്പെട്ടതിൻ്റെ പേരിൽ അവൾ ദുഃഖിക്കാതിരിക്കുന്നതിനും വേണ്ടിയായിരുന്നു അത്. (പിന്നീട്) നീ മുഷ്ടി ചുരുട്ടി ഇടിച്ച ആ ഖിബ്തിയെ നീ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ (അതിൻ്റെ പേരിൽ ജനങ്ങൾ നിന്നെ) ശിക്ഷിക്കുന്നതിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തി കൊണ്ടും നിൻ്റെ മേൽ നാം ഔദാര്യം ചൊരിഞ്ഞു. അങ്ങനെ നീ നേരിട്ട ഓരോ പരീക്ഷണങ്ങളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി നിന്നെ നാം രക്ഷപ്പെടുത്തി. അങ്ങനെ നീ (ഈജിപ്തിൽ നിന്ന്) പുറത്തു കടക്കുകയും, മദ്യൻകാരോടൊപ്പം നീ വർഷങ്ങളോളം കഴിച്ചു കൂട്ടുകയും ചെയ്തു. ശേഷം -മൂസാ!- നിനക്ക് വന്നെത്താൻ വിധിക്കപ്പെട്ട സമയത്ത് നീ ഇതാ വന്നിരിക്കുന്നു; (അല്ലാഹു നിന്നോട്) സംസാരിക്കുന്നതിന്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاصْطَنَعْتُكَ لِنَفْسِیْ ۟ۚ
ഞാൻ നിനക്ക് സന്ദേശമായി നൽകുന്നത് ജനങ്ങൾക്ക് എത്തിച്ചു നൽകാനുള്ള എൻ്റെ ദൂതനായി നിന്നെ നാം തിരഞ്ഞെടുത്തിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِذْهَبْ اَنْتَ وَاَخُوْكَ بِاٰیٰتِیْ وَلَا تَنِیَا فِیْ ذِكْرِیْ ۟ۚ
ഹേ മൂസാ! നീയും നിൻ്റെ സഹോദരൻ ഹാറൂനും അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ചെല്ലുക. എന്നിലേക്ക് ക്ഷണിക്കുന്നതിലോ, എന്നെ സ്മരിക്കുന്നതിലോ നിങ്ങൾ ദുർബലരാകരുത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِذْهَبَاۤ اِلٰی فِرْعَوْنَ اِنَّهٗ طَغٰی ۟ۚۖ
നിങ്ങൾ രണ്ടു പേരും ഫിർഔനിൻ്റെ അടുക്കലേക്ക് പോവുക. തീർച്ചയായും അവൻ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും അവനോട് ധിക്കാരം കാണിക്കുന്നതിലും സർവ്വസീമകളും ലംഘിച്ചിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَقُوْلَا لَهٗ قَوْلًا لَّیِّنًا لَّعَلَّهٗ یَتَذَكَّرُ اَوْ یَخْشٰی ۟
അവനോട് നിങ്ങൾ സൗമ്യമായ -പരുഷതയില്ലാത്ത- വാക്ക് പറയുക. അവൻ ചിന്തിച്ചു മനസ്സിലാക്കുകയും, അല്ലാഹുവിനെ ഭയക്കുകയും അങ്ങനെ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തേക്കാം.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَا رَبَّنَاۤ اِنَّنَا نَخَافُ اَنْ یَّفْرُطَ عَلَیْنَاۤ اَوْ اَنْ یَّطْغٰی ۟
മൂസായും -عَلَيْهِ السَّلَامُ- ഹാറൂനും -عَلَيْهِ السَّلَامُ- പറഞ്ഞു: അവനെ (ഇസ്ലാമിലേക്ക്) ക്ഷണിച്ചു തീരുന്നതിന് മുൻപ് തന്നെ അവൻ ഉടനടി ഞങ്ങളെ ശിക്ഷിച്ചേക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. അതല്ലെങ്കിൽ ഞങ്ങളെ കൊലപ്പെടുത്തുകയോ മറ്റോ ചെയ്തു കൊണ്ട് ഞങ്ങളോട് അവൻ അതിരുവിട്ട് അതിക്രമം കാണിക്കുമെന്നും ഞങ്ങൾ ഭയപ്പെടുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ لَا تَخَافَاۤ اِنَّنِیْ مَعَكُمَاۤ اَسْمَعُ وَاَرٰی ۟
അല്ലാഹു അവരോട് രണ്ടു പേരോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഭയക്കേണ്ടതില്ല. തീർച്ചയായും ഞാൻ നിങ്ങൾ രണ്ടു പേരെയും സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും നിങ്ങളോട് ഒപ്പം തന്നെയുണ്ട്. നിങ്ങൾക്കും അവനും ഇടയിൽ നടക്കുന്നതെല്ലാം ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاْتِیٰهُ فَقُوْلَاۤ اِنَّا رَسُوْلَا رَبِّكَ فَاَرْسِلْ مَعَنَا بَنِیْۤ اِسْرَآءِیْلَ ۙ۬— وَلَا تُعَذِّبْهُمْ ؕ— قَدْ جِئْنٰكَ بِاٰیَةٍ مِّنْ رَّبِّكَ ؕ— وَالسَّلٰمُ عَلٰی مَنِ اتَّبَعَ الْهُدٰی ۟
അതിനാൽ നിങ്ങൾ രണ്ടു പേരും അവൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യുക: ഹേ ഫിർഔൻ! ഞങ്ങൾ നിൻ്റെ രക്ഷിതാവിൻ്റെ അടുക്കൽ നിന്നുള്ള രണ്ട് ദൂതന്മാരാണ്. അതിനാൽ ഇസ്രാഈൽ സന്തതികളെ നീ ഞങ്ങളോടൊപ്പം അയക്കുക. അവരുടെ കുട്ടികളെ കൊന്നൊടുക്കിയും, അവരിലെ സ്ത്രീകളെ ജീവിക്കാൻ വിട്ടും നീ അവരെ ഉപദ്രവിക്കരുത്. ഞങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന, നിൻ്റെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങളുമായാണ് ഞങ്ങൾ നിൻ്റെയടുക്കൽ വന്നിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ സന്മാർഗം പിൻപറ്റുകയും ചെയ്തവർക്കാകുന്നു അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള നിർഭയത്വമുള്ളത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّا قَدْ اُوْحِیَ اِلَیْنَاۤ اَنَّ الْعَذَابَ عَلٰی مَنْ كَذَّبَ وَتَوَلّٰی ۟
തീർച്ചയായും ഇഹലോകത്തും പരലോകത്തും ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിക്കുകയും ചെയ്തവർക്കായിരിക്കുമെന്ന് ഞങ്ങൾക്ക് അല്ലാഹു സന്ദേശം നൽകിയിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ فَمَنْ رَّبُّكُمَا یٰمُوْسٰی ۟
അവർ രണ്ടു പേരും കൊണ്ടു വന്നതിനെ തള്ളിക്കളഞ്ഞു കൊണ്ട് ഫിർഔൻ ചോദിച്ചു: നിങ്ങളെ രണ്ടു പേരെയും അയച്ചിരിക്കുന്നു എന്ന് നിങ്ങളീ പറയുന്ന നിങ്ങളുടെ രണ്ടു പേരുടെയും രക്ഷിതാവ് ആരാണ്, മൂസാ?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ رَبُّنَا الَّذِیْۤ اَعْطٰی كُلَّ شَیْءٍ خَلْقَهٗ ثُمَّ هَدٰی ۟
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എല്ലാ വസ്തുക്കൾക്കും അതിന് യോജിച്ചതായ രൂപവും പ്രകൃതവും നൽകുകയും, ശേഷം സൃഷ്ടികൾക്കെല്ലാം അവ സൃഷ്ടിക്കപ്പെട്ടതെന്തിനോ അതിലേക്ക് വഴികാട്ടുകയും ചെയ്തവൻ; അവനാണ് ഞങ്ങളുടെ രക്ഷിതാവ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ فَمَا بَالُ الْقُرُوْنِ الْاُوْلٰی ۟
ഫിർഔൻ പറഞ്ഞു: അപ്പോൾ (നീ ഈ പറഞ്ഞതിന് വിരുദ്ധമായത് വിശ്വസിച്ചു കൊണ്ട്) നിഷേധത്തിലായിരുന്ന മുൻപ് കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയെന്താണ്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• كمال اعتناء الله بكليمه موسى عليه السلام والأنبياء والرسل، ولورثتهم نصيب من هذا الاعتناء على حسب أحوالهم مع الله.
• അല്ലാഹു സംസാരിച്ചു എന്ന ശ്രേഷ്ഠത ലഭിച്ച മൂസ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിലും, മറ്റു നബിമാരുടെയും റസൂലുകളുടെയും കാര്യത്തിലും അല്ലാഹുവിൻ്റെ പരിപൂർണ്ണ ശ്രദ്ധ (ഈ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം). അല്ലാഹുവുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നബിമാരുടെ അനന്തരാവകാശികൾക്കും (മതപണ്ഡിതന്മാർ) ഈ ശ്രദ്ധയിൽ നിന്ന് ഒരു പങ്ക് ഉണ്ടായിരിക്കുന്നതാണ്.

• من الهداية العامة للمخلوقات أن تجد كل مخلوق يسعى لما خلق له من المنافع، وفي دفع المضار عن نفسه.
• സർവ്വസൃഷ്ടികൾക്കും അല്ലാഹു നൽകിയ മാർഗദർശനം കാരണത്താലാണ് എല്ലാ സൃഷ്ടികളും അവക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട പ്രയോജനങ്ങൾ നേടിയെടുക്കാനും, അവക്ക് ഉപദ്രവമുണ്ടാക്കുന്നതിൽ നിന്ന് പ്രതിരോധം സ്വീകരിക്കാനും ശ്രമിക്കുന്നതായി നീ കാണുന്നത്.

• بيان فضيلة الأمر بالمعروف والنهي عن المنكر، وأن ذلك يكون باللين من القول لمن معه القوة، وضُمِنَت له العصمة.
• നന്മ കൽപ്പിക്കുന്നതിൻ്റെയും തിന്മ വിരോധിക്കുന്നതിൻ്റെയും ശ്രേഷ്ഠത. ശക്തിയും അധികാരവുമുള്ളവരോടാണ് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതെങ്കിൽ അത് സൗമ്യത നിറഞ്ഞ സംസാരത്തോടെയായിരിക്കണം. ഈ പ്രവൃത്തിയിൽ ഇറങ്ങുന്നവർക്ക് അല്ലാഹുവിൻ്റെ സംരക്ഷണം ഉറപ്പു നൽകപ്പെടുകയും ചെയ്തിരിക്കുന്നു.

• الله هو المختص بعلم الغيب في الماضي والحاضر والمستقبل.
• കഴിഞ്ഞു പോയതും വരാനിരിക്കുന്നതും വർത്തമാന കാലത്തുള്ളതുമായ സർവ്വ അദൃശ്യജ്ഞാനങ്ങളും അറിയുന്നവൻ അല്ലാഹു മാത്രമാണ്.

قَالَ عِلْمُهَا عِنْدَ رَبِّیْ فِیْ كِتٰبٍ ۚ— لَا یَضِلُّ رَبِّیْ وَلَا یَنْسَی ۟ؗ
മൂസാ -عَلَيْهِ السَّلَامُ- ഫിർഔനോട് പറഞ്ഞു: ആ സമൂഹങ്ങൾ എപ്രകാരമായിരുന്നു എന്നതിനെ കുറിച്ചുള്ള അറിവ് എൻ്റെ രക്ഷിതാവിങ്കൽ, ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എൻ്റെ രക്ഷിതാവിന് അത് അറിയുന്നതിൽ പിഴവ് സംഭവിക്കുകയോ, അതിൽ നിന്ന് അവൻ അറിഞ്ഞത് മറന്നു പോവുകയോ ഇല്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
الَّذِیْ جَعَلَ لَكُمُ الْاَرْضَ مَهْدًا وَّسَلَكَ لَكُمْ فِیْهَا سُبُلًا وَّاَنْزَلَ مِنَ السَّمَآءِ مَآءً ؕ— فَاَخْرَجْنَا بِهٖۤ اَزْوَاجًا مِّنْ نَّبَاتٍ شَتّٰی ۟
ഭൂമിയെ നിങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമാക്കി തന്നവനായ എൻ്റെ രക്ഷിതാവിങ്കൽ (ഉണ്ട് അതിനെ കുറിച്ചുള്ള അറിവ്). അതിലൂടെ യാത്ര ചെയ്യാൻ അനുയോജ്യമായ വഴികൾ നിങ്ങൾക്ക് വേണ്ടി അവൻ ഉണ്ടാക്കി നൽകുകയും, ആകാശത്ത് നിന്ന് മഴവെള്ളം വർഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആ വെള്ളം മുഖേന വ്യത്യസ്ത ഇനങ്ങളിൽ പെട്ട സസ്യങ്ങൾ നാം പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
كُلُوْا وَارْعَوْا اَنْعَامَكُمْ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّاُولِی النُّهٰی ۟۠
ജനങ്ങളേ! നാം നിങ്ങൾക്ക് മുളപ്പിച്ചുതന്നിരിക്കുന്നതിൽ നിന്ന് പരിശുദ്ധമായത് നിങ്ങൾ ഭക്ഷിക്കുകയും, നിങ്ങളുടെ കന്നുകാലികൾക്ക് തീറ്റകൊടുക്കുകയും ചെയ്തു കൊള്ളുക. തീർച്ചയായും ഈ പറയപ്പെട്ട അനുഗ്രഹങ്ങളിൽ ബുദ്ധിയുള്ളവർക്ക് അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തി നൽകുന്ന തെളിവുകളുണ്ട്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
مِنْهَا خَلَقْنٰكُمْ وَفِیْهَا نُعِیْدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً اُخْرٰی ۟
ആ ഭൂമിയിലെ മണ്ണിൽ നിന്നാണ് നിങ്ങളുടെ പിതാവ് ആദമിനെ -عَلَيْهِ السَّلَامُ- നാം സൃഷ്ടിച്ചത്. നിങ്ങൾ മരിച്ചു കഴിഞ്ഞാൽ അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കുന്നതുമാണ്. ഇനിയൊരിക്കൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിൽ നിന്ന് തന്നെ നിങ്ങളെ നാം പുനരുത്ഥാനദിവസത്തിനായി പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَقَدْ اَرَیْنٰهُ اٰیٰتِنَا كُلَّهَا فَكَذَّبَ وَاَبٰی ۟
നമ്മുടെ പക്കൽ നിന്നുള്ള ഒമ്പത് ദൃഷ്ടാന്തങ്ങൾ മുഴുവനും നാം ഫിർഔന് കാണിച്ചു കൊടുക്കുകയും ചെയ്തു. അവൻ അത് വീക്ഷിക്കുകയും, എന്നിട്ടും അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു. അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കുള്ള ക്ഷണത്തിന് ഉത്തരം നൽകാതെ അവൻ വിസമ്മതിച്ചു നിൽക്കുകയും ചെയ്തു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ اَجِئْتَنَا لِتُخْرِجَنَا مِنْ اَرْضِنَا بِسِحْرِكَ یٰمُوْسٰی ۟
ഫിർഔൻ പറഞ്ഞു: നീ കൊണ്ടുവന്നിരിക്കുന്ന ഈ മാരണത്തിലൂടെ ഞങ്ങളെയെല്ലാം ഈജിപ്തിൽ നിന്ന് പുറത്താക്കാനും, അങ്ങനെ നിനക്ക് ഇവിടെയുള്ള അധികാരം ലഭിക്കുന്നതിനുമാണോ -മൂസാ!- നീ വന്നിരിക്കുന്നത്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَلَنَاْتِیَنَّكَ بِسِحْرٍ مِّثْلِهٖ فَاجْعَلْ بَیْنَنَا وَبَیْنَكَ مَوْعِدًا لَّا نُخْلِفُهٗ نَحْنُ وَلَاۤ اَنْتَ مَكَانًا سُوًی ۟
ഹേ മൂസാ! എങ്കിൽ നിൻ്റെ മാരണത്തിന് സമാനമായ മാരണവുമായി ഞങ്ങളും വരിക തന്നെ ചെയ്യും. അതിനാൽ നമുക്കും നിനക്കുമിടയിൽ നിശ്ചയിക്കപ്പെട്ട ഒരു ദിവസത്തിൽ, ഒരു സ്ഥലം നിർണ്ണയിച്ചു കൊള്ളുക. ഞങ്ങളോ നീയോ ആ സമയത്തിൽ നിന്ന് വൈകരുത്. രണ്ടു വിഭാഗക്കാർക്കും മദ്ധ്യത്തിൽ, നിരപ്പായ ഒരു സ്ഥാനത്താകട്ടെ നിശ്ചയിക്കുന്ന ആ സ്ഥലം.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ مَوْعِدُكُمْ یَوْمُ الزِّیْنَةِ وَاَنْ یُّحْشَرَ النَّاسُ ضُحًی ۟
മൂസ -عَلَيْهِ السَّلَامُ- ഫിർഔനിനോട് പറഞ്ഞു: നമുക്കും നിങ്ങൾക്കുമിടയിലുള്ള വാഗ്ദാനദിവസം ഉത്സവദിനമാകുന്നു. ജനങ്ങൾ അവരുടെ ഉത്സവാഘോഷങ്ങൾക്കായി ഒത്തുചേരുന്ന ആ ദിവസം പൂർവ്വാഹ്നത്തിലാകട്ടെ (ഈ സമയം).
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَتَوَلّٰی فِرْعَوْنُ فَجَمَعَ كَیْدَهٗ ثُمَّ اَتٰی ۟
ശേഷം ഫിർഔൻ പിന്തിരിഞ്ഞു പോവുകയും, അവൻ്റെ തന്ത്രവും കുബുദ്ധിയും സ്വരുക്കൂട്ടുകയും ചെയ്തു. ശേഷം മത്സരത്തിനായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത്, നിർണ്ണയിക്കപ്പെട്ട സമയത്ത് അവൻ വരികയും ചെയ്തു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ لَهُمْ مُّوْسٰی وَیْلَكُمْ لَا تَفْتَرُوْا عَلَی اللّٰهِ كَذِبًا فَیُسْحِتَكُمْ بِعَذَابٍ ۚ— وَقَدْ خَابَ مَنِ افْتَرٰی ۟
ഫിർഔൻ്റെ മാരണക്കാരെ ഗുണദോഷിച്ചു കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നിങ്ങൾ സൂക്ഷിച്ചു കൊള്ളുക! അല്ലാഹുവിൻ്റെ മേൽ നിങ്ങൾ കള്ളം കെട്ടിച്ചമക്കുകയും, നിങ്ങൾ പടച്ചുണ്ടാക്കുന്ന മാരണത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അല്ലാഹു അവനിൽ നിന്നുള്ള ശിക്ഷയിലൂടെ നിങ്ങളെ വേരോടെ പിഴുതെറിഞ്ഞേക്കാം. അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവൻ തീർച്ചയായും നശിച്ചിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَتَنَازَعُوْۤا اَمْرَهُمْ بَیْنَهُمْ وَاَسَرُّوا النَّجْوٰی ۟
മൂസ -عَلَيْهِ السَّلَامُ- യുടെ സംസാരം കേട്ടപ്പോൾ മാരണക്കാർ പരസ്പരം ചർച്ചയിലേർപ്പെട്ടു. അവർ പരസ്പരം രഹസ്യമായി കൂടിയാലോചിക്കുകയും ചെയ്തു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالُوْۤا اِنْ هٰذٰنِ لَسٰحِرٰنِ یُرِیْدٰنِ اَنْ یُّخْرِجٰكُمْ مِّنْ اَرْضِكُمْ بِسِحْرِهِمَا وَیَذْهَبَا بِطَرِیْقَتِكُمُ الْمُثْلٰی ۟
മാരണക്കാരിൽ ചിലർ ഒപ്പമുള്ളവരോട് രഹസ്യമായി പറഞ്ഞു: തീർച്ചയായും മൂസായും ഹാറൂനും രണ്ട് മാരണക്കാരാണ്. അവർ കൊണ്ടുവന്നിരിക്കുന്ന അവരുടെ മാരണത്തിലൂടെ നിങ്ങളെ ഈജിപ്തിൽ നിന്ന് പുറത്താക്കുവാനാണ് അവർ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ഉന്നതമായ ജീവിതരീതിയെയും, വിശിഷ്ടമായ മാർഗത്തെയും ഇല്ലാതെയാക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاَجْمِعُوْا كَیْدَكُمْ ثُمَّ ائْتُوْا صَفًّا ۚ— وَقَدْ اَفْلَحَ الْیَوْمَ مَنِ اسْتَعْلٰی ۟
അതിനാൽ നിങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യമാക്കുകയും, നിങ്ങൾ പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക. ശേഷം അണിയൊപ്പിച്ച് നിങ്ങൾ മുന്നേറുകയും, നിങ്ങളുടെ പക്കലുള്ളതെല്ലാം ഒരുമിച്ച് കാഴ്ച വെക്കുകയും ചെയ്യുക. ഇന്ന് തൻ്റെ എതിരാളിയെ പരാജയപ്പെടുത്താൻ കഴിഞ്ഞവൻ ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• إخراج أصناف من النبات المختلفة الأنواع والألوان من الأرض دليل واضح على قدرة الله تعالى ووجود الصانع.
• വ്യത്യസ്തങ്ങളായ നിറങ്ങളിലും ഇനങ്ങളിലുമുള്ള ചെടികൾ ഭൂമിയിൽ നിന്ന് അല്ലാഹു പുറത്തു കൊണ്ടുവന്നിരിക്കുന്നു എന്നതിൽ അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ അസ്തിത്വം സ്ഥിരീകരിക്കുകയും ചെയ്യുന്ന തെളിവുകളുണ്ട്.

• ذكرت الآيات دليلين عقليين واضحين على الإعادة: إخراج النبات من الأرض بعد موتها، وإخراج المكلفين منها وإيجادهم.
• അല്ലാഹു മനുഷ്യരെ ഒരിക്കൽ കൂടി പുനരുജ്ജീവിപ്പിക്കും എന്നതിന് ബുദ്ധിപരമായ രണ്ട് സുവ്യക്തമായ തെളിവുകൾ ഈ ആയത്തുകളിൽ പറയപ്പെട്ടിരിക്കുന്നു. ഭൂമി വരണ്ടുണങ്ങിയ ശേഷം ചെടികൾ അതിൽ നിന്ന് പുറത്തു കൊണ്ടുവരുന്നു എന്നതാണ് ഒന്ന്. മനുഷ്യരെ ഭൂമിയിൽ നിന്നാണ് പുറത്തു കൊണ്ടുവന്നതെന്നും, അവരെ ഉണ്ടാക്കിയതെന്നതുമാണ് രണ്ടാമത്തേത്.

• كفر فرعون كفر عناد؛ لأنه رأى الآيات عيانًا لا خبرًا، واقتنع بها في أعماق نفسه.
• ഫിർഔനിൻ്റെ നിഷേധം ധിക്കാരത്തോടെയുള്ള നിഷേധമായിരുന്നു. കാരണം അവൻ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ നേർകണ്ണുകൾ കൊണ്ട് ദർശിച്ചതാണ്; പറഞ്ഞു കേട്ടതൊന്നുമല്ല. അവൻ്റെ മനസ്സിൻ്റെ ഉള്ളകങ്ങളിൽ അവന് ആ തെളിവുകൾ ബോധ്യമുള്ളതാവുകയും ചെയ്തിട്ടുണ്ട്.

• اختار موسى يوم العيد؛ لتعلو كلمة الله، ويظهر دينه، ويكبت الكفر، أمام الناس قاطبة في المجمع العام ليَشِيع الخبر.
• മൂസ -عَلَيْهِ السَّلَامُ- ഉത്സവദിനം തിരഞ്ഞെടുത്തത്; അന്ന് വലിയ ജനക്കൂട്ടത്തിന് മുൻപിൽ അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും, അവൻ്റെ മതം വിജയിക്കുന്നതിനും, (അല്ലാഹുവിലുള്ള) നിഷേധം നിന്ദ്യമായി തീരുന്നതിനും വേണ്ടിയായിരുന്നു. അതോടെ (മൂസ -عَلَيْهِ السَّلَامُ- യുടെ പ്രബോധനവാർത്ത) ജനങ്ങൾക്കിടയിൽ വേഗത്തിൽ പരക്കും.

قَالُوْا یٰمُوْسٰۤی اِمَّاۤ اَنْ تُلْقِیَ وَاِمَّاۤ اَنْ نَّكُوْنَ اَوَّلَ مَنْ اَلْقٰی ۟
മാരണക്കാർ മൂസായോട് -عَلَيْهِ السَّلَامُ- പറഞ്ഞു: ഹേ മൂസാ! രണ്ടാലൊരു കാര്യം നിനക്ക് തിരഞ്ഞെടുക്കാം. ഒന്നുകിൽ നിൻ്റെ പക്കലുള്ള മാരണങ്ങൾ നീ ഇട്ടുകൊണ്ട് തുടങ്ങാം. അല്ലെങ്കിൽ ഞങ്ങളാകാം തുടക്കം കുറിക്കുന്നത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ بَلْ اَلْقُوْا ۚ— فَاِذَا حِبَالُهُمْ وَعِصِیُّهُمْ یُخَیَّلُ اِلَیْهِ مِنْ سِحْرِهِمْ اَنَّهَا تَسْعٰی ۟
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ല! നിങ്ങളുടെ പക്കലുള്ളത് നിങ്ങൾ തന്നെ ഇട്ടുകൊള്ളുക. അങ്ങനെ അവർ അവരുടെ പക്കലുള്ളതെല്ലാം താഴെയിട്ടു. അപ്പോഴതാ അവർ താഴെയിട്ട അവരുടെ കയറുകളും വടികളുമെല്ലാം വേഗതയിൽ ഇഴയുന്ന സർപ്പങ്ങളാണെന്ന് അവർ ചെയ്ത മാരണം കാരണത്താൽ മൂസാക്ക് തോന്നിപ്പിക്കപ്പെടുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاَوْجَسَ فِیْ نَفْسِهٖ خِیْفَةً مُّوْسٰی ۟
അവർ നിർമ്മിച്ചുണ്ടാക്കിയതിൽ മൂസാക്ക് മനസ്സിൽ രഹസ്യമായി ഒരു ഭയമുണ്ടായി.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قُلْنَا لَا تَخَفْ اِنَّكَ اَنْتَ الْاَعْلٰی ۟
മൂസായെ സമാധാനിപ്പിച്ചു കൊണ്ട് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: നിനക്ക് തോന്നിപ്പിക്കപ്പെട്ടിരിക്കുന്ന ഇവയെല്ലാം കണ്ട് നീ ഭയക്കേണ്ടതില്ല. മൂസാ! തീർച്ചയായും അവർക്ക് മേൽ വിജയിച്ചു കൊണ്ടും സഹായം ലഭിച്ചും ഔന്നത്യമുള്ളവനാകുന്നത് നീ തന്നെയായിരിക്കും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاَلْقِ مَا فِیْ یَمِیْنِكَ تَلْقَفْ مَا صَنَعُوْا ؕ— اِنَّمَا صَنَعُوْا كَیْدُ سٰحِرٍ ؕ— وَلَا یُفْلِحُ السَّاحِرُ حَیْثُ اَتٰی ۟
നിൻ്റെ വലതു കയ്യിലുള്ള വടി താഴെയിടുക. അത് ഒരു പാമ്പായി മാറുകയും, അവർ നിർമ്മിച്ചുണ്ടാക്കിയ മാരണത്തെയെല്ലാം വിഴുങ്ങുകയും ചെയ്യും. അവർ ഉണ്ടാക്കിയിരിക്കുന്നതെല്ലാം മാരണക്കാരൻ്റെ ചില തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. മാരണക്കാരൻ എവിടെയായിരുന്നാലും അവൻ്റെ ഉദ്ദേശം നടപ്പിലാവുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاُلْقِیَ السَّحَرَةُ سُجَّدًا قَالُوْۤا اٰمَنَّا بِرَبِّ هٰرُوْنَ وَمُوْسٰی ۟
അങ്ങനെ മൂസാ അദ്ദേഹത്തിൻ്റെ വടി താഴെയിടുകയും, അത് സർപ്പമായി മാറുകയും, മാരണക്കാർ നിർമ്മിച്ചതിനെയെല്ലാം വിഴുങ്ങുകയും ചെയ്തു. മൂസായുടെ കയ്യിലുള്ളത് മാരണമല്ലെന്നും, അത് അല്ലാഹുവിൽ നിന്നുള്ള ദൃഷ്ടാന്തം മാത്രമാണെന്നും തിരിച്ചറിഞ്ഞ ആ നിമിഷം മാരണക്കാർ അല്ലാഹുവിന് സാഷ്ടാംഗം നമിച്ചു കൊണ്ട് വീണു. അവർ പറഞ്ഞു: ഞങ്ങൾ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ, മൂസായുടെയും ഹാറൂനിൻ്റെയും രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ اٰمَنْتُمْ لَهٗ قَبْلَ اَنْ اٰذَنَ لَكُمْ ؕ— اِنَّهٗ لَكَبِیْرُكُمُ الَّذِیْ عَلَّمَكُمُ السِّحْرَ ۚ— فَلَاُقَطِّعَنَّ اَیْدِیَكُمْ وَاَرْجُلَكُمْ مِّنْ خِلَافٍ وَّلَاُوصَلِّبَنَّكُمْ فِیْ جُذُوْعِ النَّخْلِ ؗ— وَلَتَعْلَمُنَّ اَیُّنَاۤ اَشَدُّ عَذَابًا وَّاَبْقٰی ۟
മാരണക്കാർ (അല്ലാഹുവിൽ) വിശ്വസിച്ചതോടെ അവരെ എതിർത്തു കൊണ്ട് ഭീഷണിയുടെ സ്വരത്തിൽ ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് നിങ്ങൾ ഫിർഔനിൽ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവ് തന്നെയാകുന്നു! നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ ഞാൻ മുറിച്ചു നീക്കുന്നതാണ്. മരിക്കുന്നത് വരെ നിങ്ങളെ ഞാൻ ഈത്തപ്പനത്തടിയുടെ മുകളിൽ കുരിശിൽ തറക്കുന്നതുമാണ്. നിങ്ങളെ ഞാൻ മറ്റുള്ളവർക്കൊരു പാഠമാക്കും. ഞങ്ങളിൽ ആരാണ് -ഞാനോ അതല്ല മൂസയുടെ രക്ഷിതാവോ- ഏറ്റവും കഠിനവും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുന്നവൻ എന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالُوْا لَنْ نُّؤْثِرَكَ عَلٰی مَا جَآءَنَا مِنَ الْبَیِّنٰتِ وَالَّذِیْ فَطَرَنَا فَاقْضِ مَاۤ اَنْتَ قَاضٍ ؕ— اِنَّمَا تَقْضِیْ هٰذِهِ الْحَیٰوةَ الدُّنْیَا ۟ؕ
ഫിർഔനോട് മാരണക്കാർ പറഞ്ഞു: ഫിർഔൻ! ഞങ്ങൾക്ക് വന്നുകിട്ടിയ വ്യക്തമായ ദൃഷ്ടാന്തങ്ങളെ പിൻപറ്റുന്നതിനെക്കാൾ നിന്നെ പിൻപറ്റുന്നതിന് ഒരിക്കലും ഞങ്ങൾ മുൻഗണന നൽകുകയില്ല?! ഞങ്ങളെ സൃഷ്ടിച്ച അല്ലാഹുവിനെക്കാൾ നിനക്ക് യാതൊരു ശ്രേഷ്ഠതയും ഞങ്ങൾ കൽപ്പിക്കുകയുമില്ല. അതിനാൽ നീ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്തോ; അത് ചെയ്തു കൊള്ളുക. നശിച്ചു പോകുന്ന ഈ ഐഹികജീവിതത്തിലല്ലാതെ നിനക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവുമില്ല. (ഇവിടെ കഴിഞ്ഞാൽ) നിൻ്റെ അധികാരം അവസാനിക്കുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّاۤ اٰمَنَّا بِرَبِّنَا لِیَغْفِرَ لَنَا خَطٰیٰنَا وَمَاۤ اَكْرَهْتَنَا عَلَیْهِ مِنَ السِّحْرِ ؕ— وَاللّٰهُ خَیْرٌ وَّاَبْقٰی ۟
ഞങ്ങളുടെ കഴിഞ്ഞു പോയ തെറ്റുകൾ -അല്ലാഹുവിനെ നിഷേധിച്ചതും മറ്റുമെല്ലാം- അല്ലാഹു ഞങ്ങൾക്ക് പൊറുത്തു നൽകുന്നതിനായി ഞങ്ങളുടെ രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. നിൻ്റെ നിർബന്ധത്താൽ ഞങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മാരണത്തിൻ്റെ പാപവും, മൂസായെ പരാജയപ്പെടുത്താൻ ശ്രമിച്ചതിൻ്റെ തെറ്റും അവൻ ഞങ്ങൾക്ക് മാപ്പാക്കി തരുന്നതിനും വേണ്ടി (ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു). നീ ഞങ്ങൾക്ക് വാഗ്ദാനം നൽകിയതിനെക്കാൾ ഉത്തമമായ പ്രതിഫലം വാഗ്ദാനം നൽകുന്നവൻ അല്ലാഹുവാകുന്നു. നീ ഭീഷണിപ്പെടുത്തുന്ന ശിക്ഷയെക്കാൾ എന്നെന്നും നിലനിൽക്കുന്ന ശിക്ഷ നൽകുന്നവനും അവൻ തന്നെ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّهٗ مَنْ یَّاْتِ رَبَّهٗ مُجْرِمًا فَاِنَّ لَهٗ جَهَنَّمَ ؕ— لَا یَمُوْتُ فِیْهَا وَلَا یَحْیٰی ۟
ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ രക്ഷിതാവിങ്കൽ എത്തിച്ചേരുന്നത് അവനിൽ അവിശ്വസിച്ചു കൊണ്ടാണെങ്കിൽ അവന് നരകാഗ്നിയായിരിക്കും ഉണ്ടായിരിക്കുക എന്നതാണ് യാഥാർഥ്യം. അവനതിൽ എന്നെന്നും കഴിഞ്ഞു കൂടുന്ന നിലക്ക് പ്രവേശിക്കുന്നതാണ്. അവിടെ അവൻ മരിക്കുകയില്ല; (മരിച്ചിരുന്നെങ്കിൽ) അവന് അതിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വാസം ലഭിക്കുമായിരുന്നു. അവിടെ അവൻ സുഖകരമായ ജീവിതം ജീവിക്കുകയുമില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَمَنْ یَّاْتِهٖ مُؤْمِنًا قَدْ عَمِلَ الصّٰلِحٰتِ فَاُولٰٓىِٕكَ لَهُمُ الدَّرَجٰتُ الْعُلٰی ۟ۙ
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ആരെങ്കിലും തൻ്റെ രക്ഷിതാവിങ്കൽ ചെല്ലുന്നത് അവനിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചവനായിട്ടാണെങ്കിൽ; ആ മഹനീയ ഗുണങ്ങളുള്ളവർക്ക് മഹത്തരമായ സ്ഥാനങ്ങളും, ഉന്നതമായ പദവികളുമുണ്ടായിരിക്കും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
جَنّٰتُ عَدْنٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— وَذٰلِكَ جَزٰٓؤُا مَنْ تَزَكّٰی ۟۠
ആ പദവികൾ സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളാണ്. അതിലെ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അവരതിൽ എന്നെന്നും കഴിയുന്നവരായിരിക്കും. (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധി കാത്തുസൂക്ഷിച്ചവർക്കുള്ള പ്രതിഫലമാകുന്നു ഈ പറഞ്ഞത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• لا يفوز ولا ينجو الساحر حيث أتى من الأرض أو حيث احتال، ولا يحصل مقصوده بالسحر خيرًا كان أو شرًّا.
• മാരണക്കാരൻ ഭൂമിയിൽ എവിടെ ചെന്നാലും, എന്തെല്ലാം തന്ത്രം മെനഞ്ഞാലും വിജയിക്കുകയോ രക്ഷപ്പെടുകയോ ഇല്ല. നന്മയോ തിന്മയോ ആകട്ടെ, അവൻ്റെ ഉദ്ദേശമൊട്ട് നടക്കുകയുമില്ല.

• الإيمان يصنع المعجزات؛ فقد كان إيمان السحرة أرسخ من الجبال، فهان عليهم عذاب الدنيا، ولم يبالوا بتهديد فرعون.
• (അല്ലാഹുവിലുള്ള) വിശ്വാസം അസാധ്യമായവ സാധ്യമാക്കും. മാരണക്കാരുടെ വിശ്വാസം പർവ്വതങ്ങളെക്കാൾ ഉറപ്പുള്ളതായിരുന്നു. അതോടെ ഇഹലോകത്ത് ലഭിക്കാവുന്ന എന്തു ശിക്ഷയും അവർക്ക് നിസ്സാരമായിത്തീർന്നു. ഫിർഔനിൻ്റെ ഭീഷണി അവർ വകവെച്ചതേയില്ല.

• دأب الطغاة التهديد بالعذاب الشديد لأهل الحق والإمعان في ذلك للإذلال والإهانة.
• സ്വേഛാധിപതികളുടെ സ്ഥിരംരീതിയാണ് സത്യത്തിൻ്റെ വക്താക്കൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും, അപമാനവും നിന്ദ്യതയും വരുത്തുന്ന രൂപത്തിൽ അത് കഠിനമാക്കുമെന്നും ഭീഷണിപ്പെടുത്തൽ.

وَلَقَدْ اَوْحَیْنَاۤ اِلٰی مُوْسٰۤی ۙ۬— اَنْ اَسْرِ بِعِبَادِیْ فَاضْرِبْ لَهُمْ طَرِیْقًا فِی الْبَحْرِ یَبَسًا ۙ— لَّا تَخٰفُ دَرَكًا وَّلَا تَخْشٰی ۟
നാം മൂസാക്ക് ബോധനം നൽകി: എൻ്റെ ദാസന്മാരുമായി ആരും അറിയാതെ രാത്രിയിൽ ഈജിപ്തിൽ നിന്ന് യാത്ര പുറപ്പെടുക. സമുദ്രത്തിൽ വടികൊണ്ട് അടിച്ച് അവർക്കായി ഉണങ്ങിയ ഒരു വഴി തുറന്നുകൊടുക്കുകയും ചെയ്യുക. നിർഭയനായി പുറപ്പെടുക; ഫിർഔനും കൂട്ടരും നിങ്ങളെ പിടികൂടുമെന്ന് ഭയക്കേണ്ട. സമുദ്രത്തിൽ മുങ്ങിപ്പോകുമെന്ന പേടിയും വേണ്ട.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاَتْبَعَهُمْ فِرْعَوْنُ بِجُنُوْدِهٖ فَغَشِیَهُمْ مِّنَ الْیَمِّ مَا غَشِیَهُمْ ۟ؕ
അപ്പോൾ ഫിർഔൻ തൻ്റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടർന്നു. അങ്ങനെ ആ സമുദ്രത്തിൽ അവരെ മൂടിയതെല്ലാം അവരെ മൂടി; അതിൻ്റെ യാഥാർഥ്യം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അതോടെ അവരെല്ലാം മുങ്ങിനശിക്കുകയും, മൂസായും അദ്ദേഹത്തോടൊപ്പം ഉള്ളവരും രക്ഷപ്പെടുകയും ചെയ്തു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاَضَلَّ فِرْعَوْنُ قَوْمَهٗ وَمَا هَدٰی ۟
ഫിർഔൻ അവൻ്റെ ജനതയെ (അല്ലാഹുവിനെ) നിഷേധിക്കുന്നത് ഭംഗിയാക്കി തോന്നിപ്പിച്ചു കൊണ്ട് വഴികേടിലാക്കി. അസത്യങ്ങൾ കൊണ്ട് അവനവരെ വഞ്ചിക്കുകയും ചെയ്തു. അവൻ അവരെ സത്യത്തിൻ്റെ പാതയിലേക്ക് നയിച്ചതുമില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یٰبَنِیْۤ اِسْرَآءِیْلَ قَدْ اَنْجَیْنٰكُمْ مِّنْ عَدُوِّكُمْ وَوٰعَدْنٰكُمْ جَانِبَ الطُّوْرِ الْاَیْمَنَ وَنَزَّلْنَا عَلَیْكُمُ الْمَنَّ وَالسَّلْوٰی ۟
ഫിർഔനിൽ നിന്നും അവൻ്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങളുടെ ശത്രുവിൽ നിന്ന് നാം നിങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു. ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തുള്ള താഴ്വരയുടെ വലതു ഭാഗത്ത് വെച്ച് മൂസായുമായി സംസാരിക്കാമെന്ന് നാം നിങ്ങൾക്ക് വാഗ്ദാനം നൽകുകയും ചെയ്തു. തണലിന് താഴെയായി നമ്മുടെ അനുഗ്രഹങ്ങളിൽ നിന്ന് മധുരതരമായ തേൻ പോലുള്ള പാനീയവും, രുചികരമായ മാംസമുള്ള കാടയെ പോലുള്ള ചെറുപക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ وَلَا تَطْغَوْا فِیْهِ فَیَحِلَّ عَلَیْكُمْ غَضَبِیْ ۚ— وَمَنْ یَّحْلِلْ عَلَیْهِ غَضَبِیْ فَقَدْ هَوٰی ۟
നാം നിങ്ങൾക്ക് നൽകിയ അനുവദനീയമായ ഭക്ഷണങ്ങളിൽ നിന്ന് രുചികരമായത് നിങ്ങൾ കഴിച്ചു കൊള്ളുക. നാം അനുവദിച്ചു തന്നതിൽ നിന്ന് അതിരുകടന്ന് നിഷിദ്ധമായതിലേക്ക് നിങ്ങൾ പോകരുത്. അങ്ങനെ ചെയ്താൽ എൻ്റെ ശിക്ഷ നിങ്ങൾക്ക് മേൽ ഇറങ്ങുന്നതാണ്. എൻ്റെ കോപം ആരുടെയെങ്കിലും മേൽ പതിച്ചാൽ അവൻ നശിക്കുകയും, ഇഹലോകത്തും പരലോകത്തും ദൗർഭാഗ്യവാനായി തീരുകയും ചെയ്തിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاِنِّیْ لَغَفَّارٌ لِّمَنْ تَابَ وَاٰمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدٰی ۟
തീർച്ചയായും എന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, എന്നിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, ശേഷം സത്യത്തിൽ നേരെ നിലകൊള്ളുകയും ചെയ്തവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു ഞാൻ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَمَاۤ اَعْجَلَكَ عَنْ قَوْمِكَ یٰمُوْسٰی ۟
ഹേ മൂസാ! നിൻ്റെ പിറകിൽ നിൻ്റെ ജനതയെ വിട്ടേച്ച്, അവരെക്കാൾ മുൻപ് ധൃതിപിടിച്ചു വരാനുള്ള കാരണമെന്താണ്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ هُمْ اُولَآءِ عَلٰۤی اَثَرِیْ وَعَجِلْتُ اِلَیْكَ رَبِّ لِتَرْضٰی ۟
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അവർ എൻ്റെ പിറകിൽ തന്നെയുണ്ട്. അവർ എന്നോടൊപ്പം ചേരുന്നതാണ്. അവരെ പിറകിലാക്കി നിൻ്റെ അരികിലേക്ക് ഞാൻ ധൃതിപിടിച്ചു വന്നത്, നിൻ്റെ അടുത്തേക്ക് ധൃതികൂട്ടിയതിനാൽ നീ എന്നെ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ فَاِنَّا قَدْ فَتَنَّا قَوْمَكَ مِنْ بَعْدِكَ وَاَضَلَّهُمُ السَّامِرِیُّ ۟
അല്ലാഹു പറഞ്ഞു: എന്നാൽ നീ വിട്ടേച്ചു പോന്ന നിൻ്റെ സമൂഹത്തെ പശുക്കുട്ടിക്കുള്ള ആരാധന കൊണ്ട് നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി (എന്ന ഒരാൾ) പശുക്കുട്ടിയെ ആരാധിക്കാൻ അവരോട് പറഞ്ഞിരിക്കുന്നു. അങ്ങനെ അവൻ അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَرَجَعَ مُوْسٰۤی اِلٰی قَوْمِهٖ غَضْبَانَ اَسِفًا ۚ۬— قَالَ یٰقَوْمِ اَلَمْ یَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ؕ۬— اَفَطَالَ عَلَیْكُمُ الْعَهْدُ اَمْ اَرَدْتُّمْ اَنْ یَّحِلَّ عَلَیْكُمْ غَضَبٌ مِّنْ رَّبِّكُمْ فَاَخْلَفْتُمْ مَّوْعِدِیْ ۟
അങ്ങനെ മൂസാ തൻ്റെ ജനത പശുക്കുട്ടിയെ ആരാധിച്ചിരിക്കുന്നു എന്നതിൽ കോപാകുലനായും ദുഃഖിതനായും കൊണ്ട് മടങ്ങിച്ചെന്നു. മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ സമൂഹമേ! അല്ലാഹു നിങ്ങൾക്ക് തൗറാത്ത് ഇറക്കി നൽകാമെന്നും, നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്നുമുള്ള ഉൽകൃഷ്ടമായ ഒരു വാഗ്ദാനം നൽകിയതായിരുന്നില്ലേ?! അപ്പോൾ കാലമേറെ നീണ്ടുപോയതിനാൽ അതെല്ലാം നിങ്ങൾ മറന്നു പോയതാണോ?! അതല്ല, നിങ്ങളുടെ ഈ പ്രവൃത്തിയിലൂടെ മതഭ്രഷ്ടരായി തീരുവാനും, അല്ലാഹുവിൻ്റെ കോപം നിങ്ങളുടെ മേൽ ഇറങ്ങുകയും, നിങ്ങളെ അവൻ്റെ ശിക്ഷ ബാധിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണോ (ഇപ്രകാരം ചെയ്തത്)?! അതിനാലാണോ ഞാൻ നിങ്ങളിലേക്ക് മടങ്ങിവരുന്നത് വരെ നന്മകളിൽ ഉറച്ചു നിലകൊള്ളാമെന്ന വാഗ്ദാനം നിങ്ങൾ ലംഘിച്ചത്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالُوْا مَاۤ اَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلٰكِنَّا حُمِّلْنَاۤ اَوْزَارًا مِّنْ زِیْنَةِ الْقَوْمِ فَقَذَفْنٰهَا فَكَذٰلِكَ اَلْقَی السَّامِرِیُّ ۟ۙ
മൂസായുടെ ജനത പറഞ്ഞു: മൂസാ! ഞങ്ങൾ നിന്നോടുള്ള വാഗ്ദാനം സ്വന്തം ഇഷ്ടപ്രകാരം ലംഘിച്ചതൊന്നുമല്ല. മറിച്ച്, നിർബന്ധിതരായി അങ്ങനെ ചെയ്യേണ്ടി വന്നതാണ്. ഫിർഔനിൻ്റെ ജനതയുടെ ആഭരണങ്ങളിൽ നിന്ന് ധാരാളം ചുമടുകളും ഭാരവും ഞങ്ങൾ വഹിച്ചിരുന്നു. അങ്ങനെ അവ ഉപേക്ഷിക്കുന്നതിനായി ഞങ്ങൾ അതെല്ലാം ഒരു കുഴിയിലേക്ക് എറിഞ്ഞു. ഞങ്ങൾ കുഴിയിലേക്ക് അവയെല്ലാം എറിഞ്ഞതു പോലെ തന്നെ സാമിരിയും അവൻ്റെ പക്കലുണ്ടായിരുന്ന, ജിബ്രീലിൻ്റെ കുതിരയുടെ കുളമ്പിനടിയിലെ മണ്ണ് എറിഞ്ഞു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• من سُنَّة الله انتقامه من المجرمين بما يشفي صدور المؤمنين، ويقر أعينهم، ويذهب غيظ قلوبهم.
• (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ ഹൃദയങ്ങൾക്ക് തൃപ്തിവരുകയും, അവരുടെ കണ്ണുകൾ കുളിർക്കുകയും, അവരുടെ ഹൃദയത്തിലെ ദേഷ്യം തീർത്തുനൽകുകയും ചെയ്യുന്ന രൂപത്തിൽ അതിക്രമികളോട് പകരംവീട്ടുക എന്നത് അല്ലാഹുവിൻ്റെ ചര്യയിൽ പെട്ടതാകുന്നു.

• الطاغية شؤم على نفسه وعلى قومه؛ لأنه يضلهم عن الرشد، وما يهديهم إلى خير ولا إلى نجاة.
• സ്വേഛാധിപതികൾ അവർക്ക് തന്നെയും അവരുടെ സമൂഹത്തിനും ഒരു ദുഷിച്ച ശകുനമാകുന്നു. കാരണം, അവൻ അവൻ്റെ നാട്ടുകാരെ സന്മാർഗത്തിൽ നിന്ന് വഴിതെറ്റിക്കും. അവരെ ഒരു നന്മയിലേക്കോ രക്ഷയിലേക്കോ നയിക്കുകയൊട്ടില്ല താനും.

• النعم تقتضي الحفظ والشكر المقرون بالمزيد، وجحودها يوجب حلول غضب الله ونزوله.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ സംരക്ഷിക്കുകയും അതിന് നന്ദികാണിക്കുകയും ചെയ്യുക അനിവാര്യമാണ്. നന്ദി കാണിച്ചാൽ അനുഗ്രഹങ്ങൾ വർധിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതാകട്ടെ, അവൻ്റെ കോപം ഇറങ്ങുവാനും അത് ബാധിക്കുവാനും കാരണമാകുന്നു.

• الله غفور على الدوام لمن تاب من الشرك والكفر والمعصية، وآمن به وعمل الصالحات، ثم ثبت على ذلك حتى مات عليه.
• ബഹുദൈവാരാധനയിൽ നിന്നും, അല്ലാഹുവിനെ നിഷേധിക്കുന്നതിൽ നിന്നും, തിന്മകളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, ശേഷം മരണം വരെ അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നവർക്ക് എപ്പോഴും അങ്ങേയറ്റം പൊറുത്തു നൽകുന്നവനാണ് അല്ലാഹു.

• أن العجلة وإن كانت في الجملة مذمومة فهي ممدوحة في الدين.
• ധൃതികൂട്ടുക എന്നത് പൊതുവെ മോശം സ്വഭാവമാണെങ്കിലും, മതവിഷയങ്ങളിൽ മുന്നേറുമ്പോൾ അത് പ്രശംസനീയമാകുന്നു.

فَاَخْرَجَ لَهُمْ عِجْلًا جَسَدًا لَّهٗ خُوَارٌ فَقَالُوْا هٰذَاۤ اِلٰهُكُمْ وَاِلٰهُ مُوْسٰی ۚۙ۬— فَنَسِیَ ۟ؕ
അപ്പോൾ സാമിരി ഇസ്രായീല്യരുടെ ആഭരണങ്ങളിൽ നിന്ന് ഒരു ആത്മാവില്ലാത്ത പശുക്കുട്ടിയുടെ രൂപം നിർമ്മിച്ചു. അതിന് പശു മുക്രയിടുന്നത് പോലെ ഒരു ശബ്ദമുണ്ട്. അവരുടെ കൂട്ടത്തിൽ സാമിരിയുടെ പ്രവർത്തിയിൽ വഞ്ചിതരായവർ പറഞ്ഞു: ഇത് തന്നെയാകുന്നു നിങ്ങളുടെയും മൂസായുടെയും രക്ഷിതാവ്. അദ്ദേഹം അത് മറന്നു പോവുകയും, ഇവിടെ അതിനെ ഉപേക്ഷിക്കുകയും ചെയ്തതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اَفَلَا یَرَوْنَ اَلَّا یَرْجِعُ اِلَیْهِمْ قَوْلًا ۙ۬— وَّلَا یَمْلِكُ لَهُمْ ضَرًّا وَّلَا نَفْعًا ۟۠
ആ പശുക്കുട്ടിയിൽ വഞ്ചിതരായി പോവുകയും, അതിനെ ആരാധിക്കുകയും ചെയ്തവർ കാണുന്നില്ലേ അതവരോട് ഒന്നും തന്നെ സംസാരിക്കുകയോ, അവർക്ക് മറുപടി പറയുകയോ ചെയ്യുന്നില്ലെന്ന്? അവരെയോ മറ്റുള്ളവരെയോ ബാധിക്കുന്ന എന്തെങ്കിലുമൊരു ഉപദ്രവം തടുക്കാനോ, അവർക്കോ മറ്റാർക്കെങ്കിലുമോ എന്തെങ്കിലും ഉപകാരം നേടിക്കൊടുക്കാനോ അതിന് സാധിക്കുന്നില്ലെന്നും (അവർ കാണുന്നില്ലേ?!).
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَقَدْ قَالَ لَهُمْ هٰرُوْنُ مِنْ قَبْلُ یٰقَوْمِ اِنَّمَا فُتِنْتُمْ بِهٖ ۚ— وَاِنَّ رَبَّكُمُ الرَّحْمٰنُ فَاتَّبِعُوْنِیْ وَاَطِیْعُوْۤا اَمْرِیْ ۟
മൂസാ അവർക്കരികിലേക്ക് മടങ്ങിവരുന്നതിന് മുൻപ് തന്നെ ഹാറൂൻ അവരോട് പറഞ്ഞിരുന്നു 'ഈ പശുക്കുട്ടിയുടെ നിർമ്മിതിയും, അതിൻ്റെ മുക്രശബ്ദവും നിങ്ങൾക്കുള്ള പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അതിലൂടെ (അല്ലാഹുവിൽ) വിശ്വസിച്ചവനും അവനെ നിഷേധിച്ചവനും വേർതിരിയുന്നതിനത്രെ അത്. എൻ്റെ സമൂഹമേ! തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്; അവനാകുന്നു കാരുണ്യം ഉടമപ്പെടുത്തുന്നവൻ. നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുന്നത് പോയിട്ട്, നിങ്ങൾക്ക് ഒരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരല്ല (നിങ്ങളുടെ രക്ഷിതാവ്). അതിനാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിങ്ങൾ എന്നെ പിന്തുടരുക. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് വെടിഞ്ഞു കൊണ്ട് നിങ്ങൾ എൻ്റെ കൽപ്പന അനുസരിക്കുക.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالُوْا لَنْ نَّبْرَحَ عَلَیْهِ عٰكِفِیْنَ حَتّٰی یَرْجِعَ اِلَیْنَا مُوْسٰی ۟
പശുക്കുട്ടിയിൽ വഞ്ചിതരായിപ്പോയവർ പറഞ്ഞു: മൂസാ നമ്മുടെ അടുക്കലേക്ക് മടങ്ങിവരുന്നത് വരെ ഞങ്ങൾ ഇതിനെ ആരാധിച്ചു കഴിഞ്ഞു കൂടുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ یٰهٰرُوْنُ مَا مَنَعَكَ اِذْ رَاَیْتَهُمْ ضَلُّوْۤا ۟ۙ
മൂസാ തൻ്റെ സഹോദരനായ ഹാറൂനിനോട് ചോദിച്ചു: അല്ലാഹുവിന് പുറമെ ഒരു പശുക്കുട്ടിയെ ഇവർ ആരാധിച്ചു കൊണ്ട് ഇവർ വഴിപിഴച്ചു പോയത് കണ്ടപ്പോൾ നിന്നെ തടഞ്ഞു നിർത്തിയതെന്താണ്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اَلَّا تَتَّبِعَنِ ؕ— اَفَعَصَیْتَ اَمْرِیْ ۟
അവരെ ഉപേക്ഷിച്ചു കൊണ്ട്, എന്നോടൊപ്പം വന്നു ചേരാൻ (നിനക്ക് തടസ്സമായതെന്താണ്)? അവരുടെ മേൽ നിന്നെ ഏൽപ്പിച്ചു പോയപ്പോൾ നീ എൻ്റെ കൽപ്പന ധിക്കരിക്കുകയാണോ ഉണ്ടായത്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ یَبْنَؤُمَّ لَا تَاْخُذْ بِلِحْیَتِیْ وَلَا بِرَاْسِیْ ۚ— اِنِّیْ خَشِیْتُ اَنْ تَقُوْلَ فَرَّقْتَ بَیْنَ بَنِیْۤ اِسْرَآءِیْلَ وَلَمْ تَرْقُبْ قَوْلِیْ ۟
മൂസാ ഹാറൂനിൻ്റെ താടിയിലും തലയിലും പിടിച്ച് ഹാറൂൻ ചെയ്ത പ്രവർത്തിയെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹത്തെ തന്നിലേക്ക് പിടിച്ചു വലിച്ചപ്പോൾ, മൂസയെ അനുനയപ്പെടുത്തി കൊണ്ട് ഹാറൂൻ പറഞ്ഞു: നീ എൻ്റെ താടിയിലും തലമുടിയിലും പിടിക്കാതിരിക്കൂ! അവരോടൊപ്പം നിന്നതിന് എനിക്ക് ന്യായമുണ്ടായിരുന്നു. ഞാൻ അവരെ ഒറ്റക്ക് വിട്ടേച്ചു പോന്നാൽ, അവർ ഭിന്നിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാനാണ് അവരെ ഭിന്നിപ്പിച്ചതെന്നും, നിൻ്റെ ഉപദേശം ഞാൻ സൂക്ഷിച്ചില്ലെന്നും നീ പറയുമെന്നും ഞാൻ ഭയന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ فَمَا خَطْبُكَ یٰسَامِرِیُّ ۟
മൂസാ -عَلَيْهِ السَّلَامُ- സാമിരിയോട് പറഞ്ഞു: ഹേ സാമിരീ! നിൻ്റെ കാര്യമെന്താണ്? നീ ഈ പ്രവർത്തിച്ചതിന് നിന്നെ പ്രേരിപ്പിച്ചതെന്താണ്?
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ بَصُرْتُ بِمَا لَمْ یَبْصُرُوْا بِهٖ فَقَبَضْتُ قَبْضَةً مِّنْ اَثَرِ الرَّسُوْلِ فَنَبَذْتُهَا وَكَذٰلِكَ سَوَّلَتْ لِیْ نَفْسِیْ ۟
സാമിരി മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: അവരൊന്നും കണ്ടുമനസ്സിലാക്കാത്തത് ഞാൻ കണ്ടുമനസ്സിലാക്കി. ജിബ്രീലിനെ അദ്ദേഹത്തിൻ്റെ കുതിരപ്പുറത്ത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻ്റെ കുതിരയുടെ കുളമ്പ് പതിച്ച മണ്ണ് ഞാൻ എടുക്കുകയും, അത് പശുക്കുട്ടിയുടെ രൂപത്തിൽ ഉരുക്കിയ സ്വർണാഭരണങ്ങൾക്ക് മേൽ എറിയുകയും ചെയ്തു. അങ്ങനെ അതിൽ നിന്ന് ഒരു മുക്രയിടുന്ന ശബ്ദമുള്ള പശുക്കുട്ടിയുടെ ശരീരം രൂപപ്പെട്ടു. അപ്രകാരമാണ് ഞാൻ ചെയ്തത് നല്ലതാണെന്ന് എൻ്റെ മനസ്സിന് തോന്നിയത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ فَاذْهَبْ فَاِنَّ لَكَ فِی الْحَیٰوةِ اَنْ تَقُوْلَ لَا مِسَاسَ ۪— وَاِنَّ لَكَ مَوْعِدًا لَّنْ تُخْلَفَهٗ ۚ— وَانْظُرْ اِلٰۤی اِلٰهِكَ الَّذِیْ ظَلْتَ عَلَیْهِ عَاكِفًا ؕ— لَنُحَرِّقَنَّهٗ ثُمَّ لَنَنْسِفَنَّهٗ فِی الْیَمِّ نَسْفًا ۟
മൂസാ -عَلَيْهِ السَّلَامُ- സാമിരിയോട് പറഞ്ഞു: എങ്കിൽ നീ പോവുക (ഇവിടെ നിന്ന്). നീ ജീവിച്ചിരിക്കുവോളം 'ഞാൻ സ്പർശിക്കുകയോ, എന്നെ സ്പർശിക്കുകയോ വേണ്ട' എന്നു പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനെ അകറ്റപ്പെട്ടവനായി നീ ജീവിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളാണ് നിനക്കുള്ള അവധി. അന്ന് നീ വിചാരണ ചെയ്യപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു ആ സമയത്തിൽ നിന്ന് നിന്നെ പിന്തിക്കുകയില്ല. നീ നിൻ്റെ ആരാധ്യനായി സ്വീകരിക്കുകയും, അല്ലാഹുവിനെ പുറമെ ആരാധിച്ചു കൊണ്ട് കൂടുകയും ചെയ്ത പശുക്കുട്ടിയെ നോക്ക്! അത് ഉരുകിത്തീരുന്നത് വരെ നാം അതിനെ തീയിലിട്ട് ചുട്ടെരിക്കും. ശേഷം ഒരു ശേഷിപ്പും ബാക്കിവെക്കാത്ത നിലയിൽ നാമതിനെ കടലിൽ വിതറുകയും ചെയ്യും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّمَاۤ اِلٰهُكُمُ اللّٰهُ الَّذِیْ لَاۤ اِلٰهَ اِلَّا هُوَ ؕ— وَسِعَ كُلَّ شَیْءٍ عِلْمًا ۟
ജനങ്ങളേ! നിങ്ങളുടെ യഥാർഥ ആരാധ്യൻ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. എല്ലാത്തിനെയും അവൻ തൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. ഒന്നിനെ കുറിച്ചുള്ള അറിവും അവന് നഷ്ടമാവുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• خداع الناس بتزوير الحقائق مسلك أهل الضلال.
• യാഥാർഥ്യങ്ങളെ വക്രീകരിച്ചു കൊണ്ട് ജനങ്ങളെ വഞ്ചിക്കുക എന്നത് വഴികേടിൻ്റെ വക്താക്കളുടെ രീതിയാണ്.

• الغضب المحمود هو الذي يكون عند انتهاكِ محارم الله.
അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ദേഷ്യം പ്രോത്സാഹനകരമാണ്.

• في الآيات أصل في نفي أهل البدع والمعاصي وهجرانهم، وألا يُخَالَطوا.
• ബിദ്അത്തുകാർ, അധർമ്മകാരികൾ തുടങ്ങിയവരെ അകറ്റിനിർത്തുകയും അവരുമായി കൂടിക്കലരാതിരിക്കുകയും വേണം എന്നതിനുമുള്ള അടിസ്ഥാനം ഈ ആയത്തുകളിൽ ഉണ്ട്.

• في الآيات وجوب التفكر في معرفة الله تعالى من خلال مفعولاته في الكون.
• പ്രപഞ്ചത്തിലുള്ള അല്ലാഹുവിൻ്റെ നടപടിക്രമങ്ങളിൽ നിന്നുള്ള അനന്തരഫലങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് അല്ലാഹുവിനെ അറിയൽ നിർബന്ധമാണെന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.

كَذٰلِكَ نَقُصُّ عَلَیْكَ مِنْ اَنْۢبَآءِ مَا قَدْ سَبَقَ ۚ— وَقَدْ اٰتَیْنٰكَ مِنْ لَّدُنَّا ذِكْرًا ۟ۖۚ
മൂസായുടെയും ഫിർഔൻ്റെയും അവരുടെ ജനതകളുടെയും ചരിത്രം നാം നിനക്ക് വിവരിച്ചു തന്നതു പോലെ -അല്ലാഹുവിൻ്റെ റസൂലേ!- നിനക്ക് മുൻപ് കഴിഞ്ഞു പോയ നബിമാരുടെയും സമൂഹങ്ങളുടെയും ചരിത്രം നാം നിനക്ക് വിവരിച്ചു തരുന്നു; (ഈ ചരിത്രങ്ങൾ) നിനക്ക് സാന്ത്വനമായി മാറുന്നതിനത്രെ അത്. ഉൽബോധനം ഉൾക്കൊള്ളുന്നവർക്ക് മതിയാവുന്ന ഉൽബോധനമായി നമ്മുടെ പക്കൽ നിന്ന് നിനക്ക് ഖുർആൻ നാം നൽകുകയും ചെയ്തിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
مَنْ اَعْرَضَ عَنْهُ فَاِنَّهٗ یَحْمِلُ یَوْمَ الْقِیٰمَةِ وِزْرًا ۟ۙ
നിനക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽ നിന്ന് ആരെങ്കിലും തിരിഞ്ഞുകളയുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഗുരുതരമായ പാപഭാരവുമായി വേദനാജനകമായ ശിക്ഷക്ക് അർഹനായി കൊണ്ട് അവൻ വരുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
خٰلِدِیْنَ فِیْهِ ؕ— وَسَآءَ لَهُمْ یَوْمَ الْقِیٰمَةِ حِمْلًا ۟ۙ
അവർ ആ ശിക്ഷയിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ വഹിക്കുന്ന ആ ഭാരം എത്ര മോശം!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یَّوْمَ یُنْفَخُ فِی الصُّوْرِ وَنَحْشُرُ الْمُجْرِمِیْنَ یَوْمَىِٕذٍ زُرْقًا ۟
പുനരുത്ഥാനത്തിനായി മലക്ക് രണ്ടാം തവണ കാഹളത്തിൽ ഊതുന്ന ദിവസം. അന്നേ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെ നീലനിറത്തിലായി കൊണ്ട് നാം ഒരുമിച്ചു കൂട്ടുന്നതാണ്. പരലോകത്ത് നേരിട്ട ഭീകരതയുടെ കാഠിന്യത്താൽ അവരുടെ നിറവും കണ്ണുകളും മാറിമറിഞ്ഞിരിക്കും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یَّتَخَافَتُوْنَ بَیْنَهُمْ اِنْ لَّبِثْتُمْ اِلَّا عَشْرًا ۟
അവർ പരസ്പരം പതുക്കെ മന്ത്രിക്കും: മരണശേഷം ഖബ്റിൽ പത്ത് രാത്രികളല്ലാതെ നിങ്ങൾ കഴിച്ചു കൂട്ടിയിട്ടില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
نَحْنُ اَعْلَمُ بِمَا یَقُوْلُوْنَ اِذْ یَقُوْلُ اَمْثَلُهُمْ طَرِیْقَةً اِنْ لَّبِثْتُمْ اِلَّا یَوْمًا ۟۠
അവർ പരസ്പരം രഹസ്യം പറയുന്നത് നാം നല്ലവണ്ണം അറിയുന്നുണ്ട്. അതിൽ ഒന്നും നാം അറിയാതെ പോവുകയില്ല. അവരുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ളവൻ പറയുന്ന സന്ദർഭം: ഖബ്റിൽ നിങ്ങൾ ഒരു ദിവസം മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ; അതിൽ കൂടുതൽ കഴിഞ്ഞിട്ടില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَیَسْـَٔلُوْنَكَ عَنِ الْجِبَالِ فَقُلْ یَنْسِفُهَا رَبِّیْ نَسْفًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പർവ്വതങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് അവർ നിന്നോട് ചോദിക്കുന്നു. അവരോട് പറയുക: പർവ്വതങ്ങളെ എൻ്റെ രക്ഷിതാവ് അടിയോടെ പിഴുതെടുക്കുകയും, അവയെ ഛിന്നഭിന്നമാക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അവ ധൂളികളായി മാറും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَیَذَرُهَا قَاعًا صَفْصَفًا ۟ۙ
എന്നിട്ട് പർവ്വതങ്ങളെ വഹിച്ചിരുന്ന ഭൂമിയെ അവൻ നിരപ്പാക്കി വിടുന്നതാണ്. അതിൽ ഒരു നിർമ്മിതിയോ ചെടിയോ ഉണ്ടാവുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
لَّا تَرٰی فِیْهَا عِوَجًا وَّلَاۤ اَمْتًا ۟ؕ
ഭൂമിയെ നോക്കുന്നവനേ! ഭൂമി പരിപൂർണ്ണമായി നിരപ്പായതിനാൽ അവിടെ ഒരു ചെരിവോ കയറ്റമോ ഇറക്കമോ നിനക്ക് കാണാൻ കഴിയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یَوْمَىِٕذٍ یَّتَّبِعُوْنَ الدَّاعِیَ لَا عِوَجَ لَهٗ ۚ— وَخَشَعَتِ الْاَصْوَاتُ لِلرَّحْمٰنِ فَلَا تَسْمَعُ اِلَّا هَمْسًا ۟
അന്നേ ദിവസം ജനങ്ങളെല്ലാം വിചാരണയുടെ മഹ്ശറിലേക്ക് (വിചാരണവേദിയിലേക്ക്) വിളിക്കുന്നവൻ്റെ ശബ്ദത്തെ പിന്തുടരുന്നതാണ്. അയാളെ പിൻപറ്റാതെ അവർക്ക് വേറെ വഴിയില്ല. ശബ്ദങ്ങളെല്ലാം മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിനെ) ഭയന്നുകൊണ്ട് കെട്ടടങ്ങും. നേരിയ ഒരു ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും അന്ന് നീ കേൾക്കുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یَوْمَىِٕذٍ لَّا تَنْفَعُ الشَّفَاعَةُ اِلَّا مَنْ اَذِنَ لَهُ الرَّحْمٰنُ وَرَضِیَ لَهٗ قَوْلًا ۟
ഭയങ്കരമായ ആ ദിവസത്തിൽ ഒരു ശുപാർശകൻ്റെയും ശുപാർശ ഉപകാരപ്പെടുകയില്ല; അല്ലാഹു ശുപാർശ പറയാൻ അനുമതി നൽകുകയും, ശുപാർശയുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തവൻ്റെ ശുപാർശയല്ലാതെ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
یَعْلَمُ مَا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ وَلَا یُحِیْطُوْنَ بِهٖ عِلْمًا ۟
മനുഷ്യരെ ഭാവിയിൽ കാത്തിരിക്കുന്ന പരലോകത്തെ കാര്യങ്ങളും, മനുഷ്യർ ബാക്കിവെച്ച ഇഹലോകത്തെ കാര്യങ്ങളും അല്ലാഹു അറിയുന്നു. എന്നാൽ അടിമകൾക്കാർക്കും അല്ലാഹുവിൻ്റെ അസ്തിത്വത്തെയോ, അവൻ്റെ വിശേഷണങ്ങളെയോ പരിപൂർണ്ണമായി വലയം ചെയ്യുക (പരിപൂർണ്ണമായി അറിയുക) സാധ്യമല്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَعَنَتِ الْوُجُوْهُ لِلْحَیِّ الْقَیُّوْمِ ؕ— وَقَدْ خَابَ مَنْ حَمَلَ ظُلْمًا ۟
അടിമകളുടെ മുഖങ്ങൾ, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനും (ഹയ്യ്), തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ നിയന്ത്രിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവനും (ഖയ്യൂം) ആയ അല്ലാഹുവിന് കീഴൊതുങ്ങുകയും താഴ്മയുള്ളതാവുകയും ചെയ്തിരിക്കുന്നു. തെറ്റുകൾ പേറിയവൻ തൻ്റെ സ്വന്തത്തെ നാശത്തിൻ്റെ വഴികളിലേക്ക് വലിച്ചിഴച്ചു കൊണ്ട് നഷ്ടക്കാരനായി തീർന്നിരിക്കുന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَمَنْ یَّعْمَلْ مِنَ الصّٰلِحٰتِ وَهُوَ مُؤْمِنٌ فَلَا یَخٰفُ ظُلْمًا وَّلَا هَضْمًا ۟
ആരെങ്കിലും അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നെങ്കിൽ അവന് അവൻ്റെ പ്രതിഫലം പരിപൂർണ്ണമായി ലഭിക്കുന്നതാണ്. അവൻ ചെയ്യാത്ത പ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടു കൊണ്ട് ഒരു അനീതി ചെയ്യപ്പെടുകയോ, അവൻ്റെ സൽകർമ്മങ്ങൾക്ക് പ്രതിഫലം കുറയുകയോ ചെയ്യുമെന്ന് അവൻ ഭയക്കേണ്ടതില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَكَذٰلِكَ اَنْزَلْنٰهُ قُرْاٰنًا عَرَبِیًّا وَّصَرَّفْنَا فِیْهِ مِنَ الْوَعِیْدِ لَعَلَّهُمْ یَتَّقُوْنَ اَوْ یُحْدِثُ لَهُمْ ذِكْرًا ۟
മുൻകാലക്കാരുടെ ചരിത്രം നാം അവതരിപ്പിച്ചതു പോലെ, ഈ ഖുർആൻ വ്യക്തമായ അറബി ഭാഷയിൽ നാം അവതരിപ്പിച്ചിരിക്കുന്നു. അതിൽ വ്യത്യസ്തതരത്തിൽ നാം ഭയപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്തുകൊണ്ട് താക്കീതുകൾ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അവർ അല്ലാഹുവിനെ ഭയക്കുകയോ, അതല്ലെങ്കിൽ ഖുർആൻ അവർക്ക് ഉൽബോധനമോ ഗുണപാഠമോ നൽകുകയോ ചെയ്യുന്നതിനാണത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• القرآن العظيم كله تذكير ومواعظ للأمم والشعوب والأفراد، وشرف وفخر للإنسانية.
• മഹത്തരമായ ഖുർആൻ മുഴുവൻ വ്യത്യസ്ത സമൂഹങ്ങൾക്കും ജനവിഭാഗങ്ങൾക്കും വ്യക്തികൾക്കുമുള്ള ഓർമ്മപ്പെടുത്തലും ഉപദേശങ്ങളുമാണ്. മനുഷ്യസമൂഹത്തിന് തന്നെയും അത് അഭിമാനവും അന്തസ്സുമാണ്.

• لا تنفع الشفاعة أحدًا إلا شفاعة من أذن له الرحمن، ورضي قوله في الشفاعة.
• മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) അനുമതി നൽകുകയും, തൃപ്തിപ്പെടുകയും ചെയ്ത ശുപാർശയല്ലാതെ മറ്റൊരു ശുപാർശയും (പരലോകത്ത്) ഒരുപകാരവും ചെയ്യുകയില്ല.

• القرآن مشتمل على أحسن ما يكون من الأحكام التي تشهد العقول والفطر بحسنها وكمالها.
• ഖുർആൻ ഏറ്റവും നല്ല വിധിവിലക്കുകളാണ് ഉൾക്കൊള്ളുന്നത്. സർവ്വരുടെയും ബുദ്ധിയും ശുദ്ധപ്രകൃതിയും അതിൻ്റെ നന്മയ്ക്കും പൂർണ്ണതയ്ക്കും സാക്ഷ്യം വഹിക്കും.

• من آداب التعامل مع القرآن تلقيه بالقبول والتسليم والتعظيم، والاهتداء بنوره إلى الصراط المستقيم، والإقبال عليه بالتعلم والتعليم.
• ഖുർആനുമായി പാലിക്കേണ്ട മര്യാദകളിൽ പെട്ടതാണ് അത് പരിപൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും, അതിന് കീഴൊതുങ്ങുകയും, അതിനെ ആദരിക്കുകയും ചെയ്യുക എന്നത്. ഖുർആൻ നൽകുന്ന വെളിച്ചത്തിലൂടെ സ്വിറാത്വുൽ മുസ്തഖീം (നേരായ സത്യമാർഗം) സ്വീകരിക്കലും, ഖുർആൻ പഠിച്ചും പഠിപ്പിച്ചും അതിലേക്ക് മുന്നിട്ടിറങ്ങലും (ഖുർആനിനോടുള്ള മര്യാദയാണ്).

• ندم المجرمين يوم القيامة حيث ضيعوا الأوقات الكثيرة، وقطعوها ساهين لاهين، معرضين عما ينفعهم، مقبلين على ما يضرهم.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിക്രമികൾക്ക് ഉണ്ടാകുന്ന ഖേദം. കാരണം, (ഇഹലോകത്തായിരിക്കെ) ധാരാളം സമയം അവർ പാഴാക്കുകയും, അശ്രദ്ധരും അലസരുമായി സമയം കൊല്ലുകയും, അവർക്ക് ഉപകാരമുള്ളതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവർക്ക് ഉപദ്രവകരമായതിലേക്ക് ശ്രദ്ധ നൽകുകയും ചെയ്തു.

فَتَعٰلَی اللّٰهُ الْمَلِكُ الْحَقُّ ۚ— وَلَا تَعْجَلْ بِالْقُرْاٰنِ مِنْ قَبْلِ اَنْ یُّقْضٰۤی اِلَیْكَ وَحْیُهٗ ؗ— وَقُلْ رَّبِّ زِدْنِیْ عِلْمًا ۟
അല്ലാഹു അത്യുന്നതനും പരിശുദ്ധനും മഹത്വമുള്ളവനും ആയിരിക്കുന്നു. സർവ്വതിൻ്റെയും അധികാരമുള്ളവനായ രാജാധിരാജൻ (മലിക്). അവനാണ് യാഥാർഥ്യമായുള്ളവൻ; അവൻ്റെ വാക്കുകളാണ് സത്യം. ബഹുദൈവാരാധകർ അവനെ വിശേഷിപ്പിക്കുന്നതിൽ നിന്നെല്ലാം അവൻ ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ജിബ്രീൽ താങ്കൾക്ക് ഖുർആൻ എത്തിച്ചു തീരുന്നതിന് മുൻപ് അദ്ദേഹത്തോടൊപ്പം ഖുർആൻ പാരായണം ചെയ്യുന്നതിൽ താങ്കൾ ധൃതികൂട്ടേണ്ടതില്ല. താങ്കൾ പറയുകയും ചെയ്യുക: എൻ്റെ രക്ഷിതാവേ! നീ എനിക്ക് പഠിപ്പിച്ചു തന്നതിനോടൊപ്പം ഇനിയും എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَقَدْ عَهِدْنَاۤ اِلٰۤی اٰدَمَ مِنْ قَبْلُ فَنَسِیَ وَلَمْ نَجِدْ لَهٗ عَزْمًا ۟۠
ആദമിനോട് നാം മുൻപ് (സ്വർഗത്തിലെ) ഒരു മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് നിർദേശിക്കുകയും, അതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും, അങ്ങനെ ചെയ്താൽ ഉണ്ടാകാവുന്ന അനന്തരഫലം വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം ആ നിർദേശം മറക്കുകയും, വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന് ക്ഷമിച്ചു നിൽക്കാനായില്ല. നാം നിർദേശിച്ച കാര്യം സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിൻ്റെ അടുക്കൽ ദൃഢനിശ്ചയമുള്ളതായി നാം കണ്ടില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاِذْ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— اَبٰی ۟
അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: നിങ്ങൾ ആദമിന് അഭിവാദ്യമായി കൊണ്ട് സാഷ്ടാംഗം ചെയ്യുക. അപ്പോൾ അവരെല്ലാം ആദമിന് സാഷ്ടാംഗം ചെയ്തു; മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പമായിരുന്ന ഇബ്'ലീസ് ഒഴികെ. അവൻ അഹങ്കാരത്തോടെ അതിൽ നിന്ന് വിസമ്മതിച്ചു നിന്നു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَقُلْنَا یٰۤاٰدَمُ اِنَّ هٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا یُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقٰی ۟
അപ്പോൾ നാം പറഞ്ഞു: ആദമേ! തീർച്ചയായും, ഇബ്'ലീസ് നിൻ്റെയും നിൻ്റെ ഇണയുടെയും ശത്രുവാകുന്നു. അവൻ നിന്നെയും നിൻ്റെ ഭാര്യയെയും ദുർബോധനത്തിലൂടെ അവനെ അനുസരിപ്പിച്ചു കൊണ്ട് സ്വർഗത്തിൽ നിന്ന് പുറത്താക്കാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാൽ നീ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اِنَّ لَكَ اَلَّا تَجُوْعَ فِیْهَا وَلَا تَعْرٰی ۟ۙ
സ്വർഗത്തിൽ അല്ലാഹു നിനക്ക് ഭക്ഷണം നൽകുകയും വസ്ത്രം നൽകുകയും ചെയ്യുക അല്ലാഹു ഏറ്റിരിക്കുന്നു. ഇവിടെ നിനക്ക് വിശക്കുകയോ നീ നഗ്നനാവുകയോ ഇല്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاَنَّكَ لَا تَظْمَؤُا فِیْهَا وَلَا تَضْحٰی ۟
അവൻ നിന്നെ കുടിപ്പിക്കുകയും, നിനക്ക് തണൽ നൽകുകയും ചെയ്യും. അതിനാൽ നിനക്ക് ദാഹിക്കുകയില്ല. സൂര്യൻ്റെ ചൂട് നിന്നെ ബാധിക്കുകയുമില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَوَسْوَسَ اِلَیْهِ الشَّیْطٰنُ قَالَ یٰۤاٰدَمُ هَلْ اَدُلُّكَ عَلٰی شَجَرَةِ الْخُلْدِ وَمُلْكٍ لَّا یَبْلٰی ۟
അപ്പോൾ പിശാച് ആദമിന് ദുർബോധനം നൽകി. അവൻ പറഞ്ഞു: നിനക്ക് ഞാൻ ഒരു മരത്തെ കുറിച്ച് അറിയിച്ചു നൽകട്ടെയോ? അതിൽ നിന്ന് ആരെങ്കിലും ഭക്ഷിച്ചാൽ അവൻ പിന്നീടൊരിക്കലും മരിക്കുകയില്ല. മറിച്ച്, അവൻ ശാശ്വതനായി എന്നെന്നും ജീവനോടെ കഴിയുകയും, ഒരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ചെയ്യാത്ത അധികാരം ഉടമപ്പെടുത്തുകയും ചെയ്യും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاَكَلَا مِنْهَا فَبَدَتْ لَهُمَا سَوْاٰتُهُمَا وَطَفِقَا یَخْصِفٰنِ عَلَیْهِمَا مِنْ وَّرَقِ الْجَنَّةِ ؗ— وَعَصٰۤی اٰدَمُ رَبَّهٗ فَغَوٰی ۪۟ۖ
അങ്ങനെ ആദമും ഹവ്വാഉം അവരോട് ഭക്ഷിക്കരുതെന്ന് വിലക്കപ്പെട്ട ആ മരത്തിൽ നിന്ന് ഭക്ഷിച്ചു. അതോടെ മുൻപ് മറക്കപ്പെട്ടിരുന്ന അവരുടെ ഗുഹ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെട്ടു. സ്വർഗത്തിലെ മരങ്ങളിൽ നിന്ന് ഇലകൾ പറിച്ചു കൊണ്ട് അവർ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ മറയ്ക്കാനാരംഭിച്ചു. (സ്വർഗത്തിലെ) മരത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന കൽപ്പന പ്രാവർത്തികമാക്കാതെ ആദം അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചു. അങ്ങനെ അദ്ദേഹത്തിന് അനുവാദമില്ലാത്ത കാര്യം അദ്ദേഹം അതിരുവിട്ട് പ്രവർത്തിച്ചു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ثُمَّ اجْتَبٰهُ رَبُّهٗ فَتَابَ عَلَیْهِ وَهَدٰی ۟
ശേഷം അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തിൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും, അദ്ദേഹത്തെ സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ اهْبِطَا مِنْهَا جَمِیْعًا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ— فَاِمَّا یَاْتِیَنَّكُمْ مِّنِّیْ هُدًی ۙ۬— فَمَنِ اتَّبَعَ هُدَایَ فَلَا یَضِلُّ وَلَا یَشْقٰی ۟
അല്ലാഹു ആദമിനോടും ഹവ്വായോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഇബ്'ലീസും സ്വർഗത്തിൽ നിന്ന് ഇറങ്ങുക. അവൻ നിങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളും, നിങ്ങൾ രണ്ടു പേരും അവൻ്റെ ശത്രുക്കളുമാണ്. ഇനി നിങ്ങൾക്ക് എൻ്റെ അടുക്കൽ നിന്ന് എൻ്റെ വഴി വിശദീകരിക്കുന്ന (സന്ദേശം) വന്നുകിട്ടിയാൽ, നിങ്ങളിൽ നിന്ന് ആര് അത് പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും, അതിൽ നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്തുവോ; അവർ സത്യത്തിൽ നിന്ന് വഴിപിഴക്കുന്നതല്ല. പരലോകത്ത് ശിക്ഷ മൂലം അവൻദൗർഭാഗ്യവാനാവുകയില്ല. മറിച്ച്, അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَمَنْ اَعْرَضَ عَنْ ذِكْرِیْ فَاِنَّ لَهٗ مَعِیْشَةً ضَنْكًا وَّنَحْشُرُهٗ یَوْمَ الْقِیٰمَةِ اَعْمٰی ۟
ആര് എൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അത് സ്വീകരിക്കാതിരിക്കുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തുവോ; തീർച്ചയായും അവന് ഇഹലോകത്തും ഖബർ ജീവിതത്തിലും ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണയുടെ വേദിയിലേക്ക് കാഴ്ചയും തെളിവുകളും നഷ്ടപ്പെട്ടവനായി നാം അവനെ നയിക്കുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قَالَ رَبِّ لِمَ حَشَرْتَنِیْۤ اَعْمٰی وَقَدْ كُنْتُ بَصِیْرًا ۟
അല്ലാഹുവിൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞ ഈ മനുഷ്യൻ പറയും: എൻ്റെ രക്ഷിതാവേ! നീ എന്തിനാണെന്നെ ഇന്ന് അന്ധനായി എഴുന്നേൽപ്പിച്ചു കൊണ്ടുവന്നത്?! ഇഹലോകത്തായിരിക്കെ ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• الأدب في تلقي العلم، وأن المستمع للعلم ينبغي له أن يتأنى ويصبر حتى يفرغ المُمْلِي والمعلم من كلامه المتصل بعضه ببعض.
• വിജ്ഞാനം നേടുന്നതിൽ പാലിക്കേണ്ട മര്യാദ. അധ്യാപകൻ തൻ്റെ വാചകം പൂർത്തീകരിച്ച് അവസാനിപ്പിക്കുന്നത് വരെ, വിജ്ഞാനം കേട്ടുപഠിക്കുന്നവർ അവധാനതയും ക്ഷമയും പാലിക്കണം.

• نسي آدم فنسيت ذريته، ولم يثبت على العزم المؤكد، وهم كذلك، وبادر بالتوبة فغفر الله له، ومن يشابه أباه فما ظلم.
• ആദം വിസ്മരിച്ചു; (അതേ പോലെ) അദ്ദേഹത്തിൻ്റെ സന്താനങ്ങളും വിസ്മരിച്ചു. അദ്ദേഹം ഉറച്ച ദൃഢനിശ്ചയം പുലർത്തിയില്ല; അതു പോലെ തന്നെയാണ് അവരും. അദ്ദേഹം (തെറ്റു പറ്റിയപ്പോൾ) ഉടൻ തന്നെ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി; ആരെങ്കിലും തൻ്റെ പിതാവിനോട് സാദൃശ്യം പുലർത്തിയാൽ അവൻ അതിക്രമം പ്രവർത്തിച്ചവനാവുകയില്ല.

• فضيلة التوبة؛ لأن آدم عليه السلام كان بعد التوبة أحسن منه قبلها.
• അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിൻ്റെ ശ്രേഷ്ഠത. കാരണം തൗബക്ക് മുൻപുള്ളതിനെക്കാൾ നല്ല അവസ്ഥയിലാണ് ആദം -عَلَيْهِ السَّلَامُ- അതിന് ശേഷമുണ്ടായത്.

• المعيشة الضنك في دار الدنيا، وفي دار البَرْزَخ، وفي الدار الآخرة لأهل الكفر والضلال.
• അല്ലാഹുവിനെ നിഷേധിക്കുകയും വഴികേടിൽ ആവുകയും ചെയ്തവർക്ക് ഇഹലോകത്തും, ഖബർ ജീവിതത്തിലും, പരലോകത്തും ഇടുങ്ങിയ ജീവിതമാണുണ്ടായിരിക്കുക.

قَالَ كَذٰلِكَ اَتَتْكَ اٰیٰتُنَا فَنَسِیْتَهَا ۚ— وَكَذٰلِكَ الْیَوْمَ تُنْسٰی ۟
അവന് മറുപടിയായി കൊണ്ട് അല്ലാഹു പറയും: അപ്രകാരമാണ് നീ ഇഹലോകത്തായിരിക്കെ പ്രവർത്തിച്ചത്. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയിൽ നിന്ന് തിരിഞ്ഞു കളയുകയും, അവയെ ഉപേക്ഷിക്കുകയും ചെയ്തു. അപ്രകാരം നീയും ഇന്നേ ദിവസം ശിക്ഷയിൽ വിട്ടേക്കപ്പെടുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَكَذٰلِكَ نَجْزِیْ مَنْ اَسْرَفَ وَلَمْ یُؤْمِنْ بِاٰیٰتِ رَبِّهٖ ؕ— وَلَعَذَابُ الْاٰخِرَةِ اَشَدُّ وَاَبْقٰی ۟
നിഷിദ്ധമാക്കപ്പെട്ട ദേഹേഛകളിൽ മുഴുകുകയും, തൻ്റെ രക്ഷിതാവിൽ നിന്ന് വന്നെത്തിയ തെളിവുകളിൽ വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർക്ക് ഇപ്രകാരമുള്ള പ്രതിഫലമാണ് നാം നൽകുക. ഇഹലോകത്തും ഖബറിലും അനുഭവിക്കുന്ന ഇടുങ്ങിയ ജീവിതത്തെക്കാളും പരലോകത്തുള്ള അല്ലാഹുവിൻ്റെ ശിക്ഷ തന്നെയാണ് കൂടുതൽ ഭീതിജനകവും കടുത്തതും എന്നെന്നും നിലനിൽക്കുന്നതും.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
اَفَلَمْ یَهْدِ لَهُمْ كَمْ اَهْلَكْنَا قَبْلَهُمْ مِّنَ الْقُرُوْنِ یَمْشُوْنَ فِیْ مَسٰكِنِهِمْ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّاُولِی النُّهٰی ۟۠
ഈ ബഹുദൈവാരാധകർക്ക് മുൻപ് എത്രയധികം സമൂഹങ്ങളെയാണ് നാം നശിപ്പിച്ചതെന്ന് അവർക്ക് ബോധ്യപ്പെട്ടില്ലേ?! അവരാകട്ടെ, നശിപ്പിക്കപ്പെട്ട ആ ഭവനങ്ങൾക്ക് മുകളിലൂടെ നടന്നു പോവുകയും, മുൻ സമുദായങ്ങൾക്ക് ബാധിച്ചതിൻ്റെ അടയാളങ്ങൾ നോക്കിക്കാണുകയും ചെയ്യുന്നു. ധാരാളക്കണക്കിന് വരുന്ന ആ സമൂഹങ്ങൾക്ക് ബാധിച്ച നാശത്തിലും തകർച്ചയിലും ബുദ്ധിയുള്ളവർക്ക് അനേകം ഗുണപാഠങ്ങളുണ്ട്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَكَانَ لِزَامًا وَّاَجَلٌ مُّسَمًّی ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! തെളിവുകൾ സ്ഥാപിക്കുന്നതിന് മുൻപ് ആരെയും അല്ലാഹു നശിപ്പിക്കുകയില്ലെന്നുള്ള വാക്ക് നിൻ്റെ രക്ഷിതാവ് മുൻപ് തന്നെ നിശ്ചയിക്കുകയും, അവർക്കായി നിർണ്ണയിക്കപ്പെട്ട ഒരു അവധി അവൻ്റെ അടുക്കൽ ഉണ്ടാവുകയും ചെയ്തില്ലായിരുന്നെങ്കിൽ അവരെ അവൻ ഉടനടി ശിക്ഷിച്ചേനേ! കാരണം, അവർ അതിന് അർഹരായവർ തന്നെയാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
فَاصْبِرْ عَلٰی مَا یَقُوْلُوْنَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوْعِ الشَّمْسِ وَقَبْلَ غُرُوْبِهَا ۚ— وَمِنْ اٰنَآئِ الَّیْلِ فَسَبِّحْ وَاَطْرَافَ النَّهَارِ لَعَلَّكَ تَرْضٰی ۟
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കൾക്ക് നിഷേധികൾ ചാർത്തി നൽകുന്ന അടിസ്ഥാനമില്ലാത്ത വിശേഷണങ്ങളിൽ താങ്കൾ ക്ഷമിക്കുക. സൂര്യോദയത്തിന് മുൻപ് ഫജ്ർ നിസ്കാരത്തിലും, സൂര്യാസ്തമയത്തിന് മുൻപ് അസ്ർ നിസ്കാരത്തിലും, രാത്രിസമയങ്ങളിലെ മഗ്'രിബ് നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും, പകലിൻ്റെ ആദ്യഭാഗം അവസാനിക്കുകയും സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുകയും ചെയ്ത വേളയിൽ ദ്വുഹ്ർ നിസ്കാരത്തിലും, പകലിൻ്റെ രണ്ടാം ഭാഗം അവസാനിച്ച ശേഷം മഗ്`രിബ് നിസ്കാരവേളയിലും നീ നിൻ്റെ രക്ഷിതാവിൻ്റെ സ്തുതികൾ പ്രകീർത്തിക്കുക. (അങ്ങനെ പ്രവർത്തിച്ചാൽ) നീ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രതിഫലം നിൻ്റെ രക്ഷിതാവിങ്കൽ നിനക്ക് ലഭിക്കുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَا تَمُدَّنَّ عَیْنَیْكَ اِلٰی مَا مَتَّعْنَا بِهٖۤ اَزْوَاجًا مِّنْهُمْ زَهْرَةَ الْحَیٰوةِ الدُّنْیَا ۙ۬— لِنَفْتِنَهُمْ فِیْهِ ؕ— وَرِزْقُ رَبِّكَ خَیْرٌ وَّاَبْقٰی ۟
(അല്ലാഹുവിനെയും റസൂലിനെയും കളവാക്കിയ) പലതരം നിഷേധികൾക്കും ഒരു പരീക്ഷണമായി കൊണ്ട് നാം നൽകിയിരിക്കുന്ന ഐഹികജീവിതത്തിലെ അലങ്കാരങ്ങളിൽ പെട്ട സുഖാഡംബരങ്ങളിലേക്ക് നീ നോക്കേണ്ടതില്ല. തീർച്ചയായും അവർക്ക് നാം നൽകിയിരിക്കുന്നതെല്ലാം ഇല്ലാതെയാകും. നിൻ്റെ രക്ഷിതാവ് നിനക്ക് വാഗ്ദാനം നൽകിയിരിക്കുന്ന, നീ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രതിഫലം; അതാകുന്നു ഇവർക്ക് ഇഹലോകത്ത് അവൻ നൽകിയിരിക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമായിട്ടുള്ളത്. (കാരണം പരലോകത്തുള്ള പ്രതിഫലം ഇഹലോകത്തെ സുഖാനുഭവങ്ങളെ പോലെ) നിലച്ചുപോവുകയില്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَاْمُرْ اَهْلَكَ بِالصَّلٰوةِ وَاصْطَبِرْ عَلَیْهَا ؕ— لَا نَسْـَٔلُكَ رِزْقًا ؕ— نَحْنُ نَرْزُقُكَ ؕ— وَالْعَاقِبَةُ لِلتَّقْوٰی ۟
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ കുടുംബത്തോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുക. അത് നിർവ്വഹിക്കുന്നതിൽ നീയും ക്ഷമയോടെ നിലകൊള്ളുക. നിനക്കോ മറ്റാർക്കെങ്കിലുമോ നിൻ്റെ അടുക്കൽ നിന്ന് ഉപജീവനം നൽകണമെന്ന് നാം ആവശ്യപ്പെടുന്നില്ല. നിൻ്റെ ഉപജീവനം നാം ഏറ്റെടുത്തിരിക്കുന്നു. സ്തുത്യർഹമായ പര്യവസാനം ഇഹലോകത്തും പരലോകത്തും ഉണ്ടായിരിക്കുക ധർമ്മനിഷ്ഠ പാലിച്ചവർക്കായിരിക്കും. അല്ലാഹുവിനെ ഭയക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അവർ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَقَالُوْا لَوْلَا یَاْتِیْنَا بِاٰیَةٍ مِّنْ رَّبِّهٖ ؕ— اَوَلَمْ تَاْتِهِمْ بَیِّنَةُ مَا فِی الصُّحُفِ الْاُوْلٰی ۟
നബി -ﷺ- യെ കളവാക്കുന്ന ഈ നിഷേധികൾ പറഞ്ഞു: മുഹമ്മദിന് അവൻ അല്ലാഹുവിൻ്റെ ദൂതനാണെന്ന് തെളിയിക്കുന്ന ഒരു ദൃഷ്ഠാന്തം അവൻ്റെ രക്ഷിതാവിങ്കൽ നിന്ന് നമുക്കായി കൊണ്ടുവന്നു കൂടായിരുന്നോ?! എന്നാൽ ഈ നിഷേധികൾക്ക് ഖുർആൻ വന്നെത്തിയിട്ടില്ലേ; അതിന് മുൻപുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതാണല്ലോ അത്?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
وَلَوْ اَنَّاۤ اَهْلَكْنٰهُمْ بِعَذَابٍ مِّنْ قَبْلِهٖ لَقَالُوْا رَبَّنَا لَوْلَاۤ اَرْسَلْتَ اِلَیْنَا رَسُوْلًا فَنَتَّبِعَ اٰیٰتِكَ مِنْ قَبْلِ اَنْ نَّذِلَّ وَنَخْزٰی ۟
നബി -ﷺ- യെ നിഷേധിച്ച ഇക്കൂട്ടരിലേക്ക് ഒരു ദൂതനെ അയക്കുകയോ, ഒരു ഗ്രന്ഥം അവതരിപ്പിക്കുകയോ ചെയ്യുന്നതിന് മുൻപ് തന്നെ, അവരുടെ നിഷേധവും ധിക്കാരവും കാരണത്താൽ അവരെ നാം നശിപ്പിച്ചിരുന്നുവെങ്കിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ തങ്ങളുടെ നിഷേധത്തിനുള്ള ഒഴിവുകഴിവായി ഇപ്രകാരം പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഇഹലോകത്തായിരിക്കെ ഞങ്ങളിലേക്ക് ഒരു ദൂതനെ അയച്ചു കൂടായിരുന്നോ നിനക്ക്?! അങ്ങനെയെങ്കിൽ നിൻ്റെ ശിക്ഷയാൽ ഈ അപമാനവും നിന്ദ്യതയും ബാധിക്കുന്നതിന് മുൻപ് തന്നെ, ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹം കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ പിൻപറ്റുകയും ചെയ്യുമായിരുന്നല്ലോ?!
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوْا ۚ— فَسَتَعْلَمُوْنَ مَنْ اَصْحٰبُ الصِّرَاطِ السَّوِیِّ وَمَنِ اهْتَدٰی ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: നമ്മളും നിങ്ങളുമെല്ലാം അല്ലാഹു എന്താണ് നടപ്പാക്കുക എന്നത് കാത്തിരിക്കുകയാണ്. അതിനാൽ നിങ്ങൾ കാത്തിരിക്കുക. ഞങ്ങളോ അതല്ല നിങ്ങളോ; നേരായവഴിയുടെ ആളുകളാരാണെന്നും, സന്മാർഗം ലഭിച്ചതാർക്കാണെന്നും നിങ്ങൾ വഴിയേ അറിയുന്നതാണ്; അതിൽ യാതൊരു സംശയവും വേണ്ട.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• من الأسباب المعينة على تحمل إيذاء المعرضين استثمار الأوقات الفاضلة في التسبيح بحمد الله.
• ശ്രേഷ്ഠമായ സമയങ്ങളിൽ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടുള്ള പ്രകീർത്തനങ്ങളിൽ ഏർപ്പെടുന്നത് (പ്രബോധനത്തിൽ നിന്ന്) തിരിഞ്ഞു കളയുന്നവരുടെ ഉപദ്രവം സഹിക്കാൻ സഹായിക്കുന്ന വഴികളിൽ ഒന്നാണ്.

• ينبغي على العبد إذا رأى من نفسه طموحًا إلى زينة الدنيا وإقبالًا عليها أن يوازن بين زينتها الزائلة ونعيم الآخرة الدائم.
• ഇഹലോകത്തിൻ്റെ അലങ്കാരങ്ങളിലേക്ക് മനസ്സ് ചായുകയും, അതിനോട് താൽപ്പര്യം വർദ്ധിക്കുന്നതായും കണ്ടാൽ ഉടനെ നശിച്ചു പോകുന്ന ഇഹലോകത്തിൻ്റെ അലങ്കാരങ്ങളെയും, എന്നെന്നും നിലനിൽക്കുന്ന പരലോകത്തിലെ സുഖാനുഗ്രഹങ്ങളെയും താരതമ്യം ചെയ്യുക.

• على العبد أن يقيم الصلاة حق الإقامة، وإذا حَزَبَهُ أمْر صلى وأَمَر أهله بالصلاة، وصبر عليهم تأسيًا بالرسول صلى الله عليه وسلم.
• നിസ്കാരം അതിന് അർഹമായ രൂപത്തിൽ നിലനിർത്തുക എന്നത് നിർബന്ധമാണ്. എന്തെങ്കിലും കഠിനമായ പ്രയാസങ്ങൾ ബാധിച്ചാൽ, അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- മാതൃക പിൻപറ്റിക്കൊണ്ട് അവൻ നിസ്കരിക്കുകയും, അവൻ്റെ കുടുംബത്തോട് നിസ്കരിക്കാൻ കൽപ്പിക്കുകയും, അതിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യട്ടെ.

• العاقبة الجميلة المحمودة هي الجنة لأهل التقوى.
• മനോഹരവും സ്തുത്യർഹവുമായ പര്യവസാനമെന്നാൽ അത് സ്വർഗമാണ്. അല്ലാഹുവിനെ സൂക്ഷിച്ചവർക്കാണ് അതുള്ളത്.

 
భావార్ధాల అనువాదం సూరహ్: సూరహ్ తహా
సూరాల విషయసూచిక పేజీ నెంబరు
 
పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم - అనువాదాల విషయసూచిక

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

మూసివేయటం