పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم * - అనువాదాల విషయసూచిక


భావార్ధాల అనువాదం వచనం: (147) సూరహ్: సూరహ్ అల్-అన్ఆమ్
فَاِنْ كَذَّبُوْكَ فَقُلْ رَّبُّكُمْ ذُوْ رَحْمَةٍ وَّاسِعَةٍ ۚ— وَلَا یُرَدُّ بَاْسُهٗ عَنِ الْقَوْمِ الْمُجْرِمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവർ താങ്കളെ കളവാക്കുകയും, താങ്കളുടെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നത് വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ (ഇസ്ലാമിൽ വിശ്വസിക്കാൻ) താൽപര്യം ജനിപ്പിക്കുന്നതിനായി അവരോട് പറയുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. നിങ്ങൾക്ക് അവധി നീട്ടിനൽകുകയും, നിങ്ങളെ ഉടനടി ശിക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങളോടുള്ള അവൻ്റെ കാരുണ്യത്തിൽ പെട്ടതാകുന്നു. അവർക്കുള്ള താക്കീതായി അവരോട് പറയുക: തിന്മകളും ധിക്കാരങ്ങളും പ്രവർത്തിച്ചു കൂട്ടുന്ന ജനതയിൽ നിന്ന് അല്ലാഹുവിൻ്റെ ശിക്ഷ തീർച്ചയായും തടയപ്പെടുന്നതുമല്ല.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• الحذر من الجرائم الموصلة لبأس الله؛ لأنه لا يُرَدُّ بأسه عن القوم المجرمين إذا أراده.
• അല്ലാഹുവിൻ്റെ ശിക്ഷയിലേക്ക് എത്തിക്കുന്ന തിന്മകളിൽ നിന്ന് ജാഗ്രത പാലിക്കൽ. കാരണം കുറ്റവാളികളായ ജനങ്ങളെ ശിക്ഷിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടയുവാൻ ആരുമില്ല.

• الاحتجاج بالقضاء والقدر بعد أن أعطى الله تعالى كل مخلوق قُدْرة وإرادة يتمكَّن بهما من فعل ما كُلِّف به؛ ظُلْمٌ مَحْض وعناد صرف.
• അല്ലാഹു എല്ലാ സൃഷ്ടികൾക്കും അവൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യതകൾ നിറവേറ്റാനുള്ള ശക്തിയും തിരഞ്ഞെടുക്കാനുള്ള കഴിവും നൽകിയ ശേഷം അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസം തൻ്റെ തിന്മകൾക്കുള്ള ന്യായമായി പറയുന്നത് തനിച്ച അതിക്രമവും കടുത്ത നിഷേധവുമത്രെ.

• دَلَّتِ الآيات على أنه بحسب عقل العبد يكون قيامه بما أمر الله به.
• ഒരു മനുഷ്യൻ്റെ ബുദ്ധിയുടെ തോതനുസരിച്ചിരിക്കും അല്ലാഹുവിൻ്റെ കൽപ്പനകൾ നിറവേറ്റുന്നതിലുള്ള അവൻ്റെ ശ്രദ്ധ എന്ന് ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു.

• النهي عن قربان الفواحش أبلغ من النهي عن مجرد فعلها، فإنه يتناول النهي عن مقدماتها ووسائلها الموصلة إليها.
• മ്ലേഛതകളിലേക്ക് അടുത്തു പോകരുത് എന്ന രൂപത്തിൽ വിലക്കുന്നത് അവ ചെയ്യരുത് എന്ന് വിലക്കുന്നതിനെക്കാൾ ശക്തമാണ്. കാരണം തിന്മകളും അവയുടെ ആദ്യപടികളും അവയിലേക്കുള്ള വഴികളുമെല്ലാം ഇതോടെ നിരോധിക്കപ്പെട്ടിരിക്കുന്നു.

 
భావార్ధాల అనువాదం వచనం: (147) సూరహ్: సూరహ్ అల్-అన్ఆమ్
సూరాల విషయసూచిక పేజీ నెంబరు
 
పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم - అనువాదాల విషయసూచిక

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

మూసివేయటం