ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم

ترجمة معاني سورة: الرحمن   آية:

سورة الرحمن - സൂറത്തു റഹ്മാൻ

من مقاصد السورة:
تذكير الجن والإنس بنعم الله الباطنة والظاهرة، وآثار رحمته في الدنيا والآخرة.
ജിന്നുകളെയും മനുഷ്യരെയും ബാഹ്യവും ഗോപ്യവുമായ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുകയും, ഇഹലോകത്തും പരലോകത്തുമുള്ള അവൻ്റെ കാരുണ്യത്തിൻ്റെ അടയാളങ്ങൾ അറിയിക്കുകയും ചെയ്യുന്നു.

اَلرَّحْمٰنُ ۟ۙ
അതിവിശാലമായ കാരുണ്യമുള്ളവനായ റഹ്മാൻ.
التفاسير العربية:
عَلَّمَ الْقُرْاٰنَ ۟ؕ
മനപാഠമാക്കാൻ എളുപ്പമാക്കിയും, അർഥം മനസ്സിലാക്കാൻ സൗകര്യപ്പെടുത്തിയും അവൻ ജനങ്ങളെ ഖുർആൻ പഠിപ്പിച്ചു.
التفاسير العربية:
خَلَقَ الْاِنْسَانَ ۟ۙ
മനുഷ്യനെ നേരായ രൂപത്തിൽ അവൻ സൃഷ്ടിച്ചു. അവൻ്റെ രൂപം അവൻ നന്നാക്കുകയും ചെയ്തു.
التفاسير العربية:
عَلَّمَهُ الْبَیَانَ ۟
മനസ്സിലുള്ളത് പറഞ്ഞും എഴുതിയും ഫലിപ്പിക്കേണ്ടതെങ്ങനെ എന്നും അവൻ (മനുഷ്യനെ) പഠിപ്പിച്ചു.
التفاسير العربية:
اَلشَّمْسُ وَالْقَمَرُ بِحُسْبَانٍ ۟ۙ
സൂര്യനെയും ചന്ദ്രനെയും അവൻ നിർണ്ണയിച്ചിരിക്കുന്നു. അവ രണ്ടും കൃത്യമായ കണക്കനുസരിച്ച് സഞ്ചരിക്കുന്നു. അതു വഴി മനുഷ്യർക്ക് വർഷങ്ങളുടെ എണ്ണവും കണക്കും അറിയാൻ കഴിയുന്നു.
التفاسير العربية:
وَّالنَّجْمُ وَالشَّجَرُ یَسْجُدٰنِ ۟
കൊമ്പില്ലാത്ത ചെടികളും, മറ്റു വൃക്ഷങ്ങളും അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ടും, അവന് സമർപ്പിതരായും സാഷ്ടാംഘം (സുജൂദ്) ചെയ്യുന്നു.
التفاسير العربية:
وَالسَّمَآءَ رَفَعَهَا وَوَضَعَ الْمِیْزَانَ ۟ۙ
ആകാശത്തെ ഭൂമിക്കൊരു മേൽക്കൂരയായി അവൻ ഉയർത്തി നിർത്തിയിരിക്കുന്നു. ഭൂമിയിൽ അവൻ നീതി സ്ഥാപിക്കുകയും, അത് നിലനിർത്താൻ തൻ്റെ ദാസന്മാരോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
التفاسير العربية:
اَلَّا تَطْغَوْا فِی الْمِیْزَانِ ۟
(ഭൂമിയിൽ) അവൻ നീതി സ്ഥാപിച്ചത് -ജനങ്ങളേ- നിങ്ങൾ വഞ്ചന കാണിക്കാതിരിക്കാനും, അളവിലും തൂക്കത്തിലും ചതി പ്രയോഗിക്കാതിരിക്കാനുമാണ്.
التفاسير العربية:
وَاَقِیْمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِیْزَانَ ۟
നിങ്ങൾക്കിടയിൽ പരസ്പരം നിങ്ങൾ നീതി നടപ്പിലാക്കുക. മറ്റുള്ളവർക്ക് അളന്നു കൊടുക്കുമ്പോൾ അളവിലോ തൂക്കത്തിലോ നിങ്ങൾ കുറവ് വരുത്തുകയും ചെയ്യരുത്.
التفاسير العربية:
وَالْاَرْضَ وَضَعَهَا لِلْاَنَامِ ۟ۙ
സൃഷ്ടികൾക്ക് വാസയോഗ്യമായ തരത്തിൽ ഭൂമിയെ അവൻ സംവിധാനിച്ചിരിക്കുന്നു.
التفاسير العربية:
فِیْهَا فَاكِهَةٌ وَّالنَّخْلُ ذَاتُ الْاَكْمَامِ ۟ۖ
ഫലവർഹങ്ങൾ വിളയുന്ന വൃക്ഷങ്ങളും, ഈത്തപ്പഴം ഉൾക്കൊള്ളുന്ന കൂമ്പോളകളുള്ള ഈന്തപ്പനകളും ഭൂമിയിലുണ്ട്.
التفاسير العربية:
وَالْحَبُّ ذُو الْعَصْفِ وَالرَّیْحَانُ ۟ۚ
ഗോതമ്പും ചോളവും പോലെ വൈക്കോലുള്ള ധാന്യങ്ങളും, നിങ്ങൾക്കിഷ്ടപ്പെടുന്ന സുഗന്ധമുള്ള മറ്റു ചെടികളുമുണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
خَلَقَ الْاِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ ۟ۙ
ചുട്ട കളിമണ്ണ് പോലെ, മുട്ടിയാൽ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ മണ്ണിൽ നിന്ന് അവൻ മനുഷ്യരുടെ പിതാവായ ആദം -عَلَيْهِ السَّلَامُ- നെ സൃഷ്ടിച്ചു.
التفاسير العربية:
وَخَلَقَ الْجَآنَّ مِنْ مَّارِجٍ مِّنْ نَّارٍ ۟ۚ
ജിന്നുകളുടെ പിതാവിനെ പുകയുടെ കലർപ്പില്ലാത്ത അഗ്നിയിൽ നിന്നും അവൻ സൃഷ്ടിച്ചു.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
رَبُّ الْمَشْرِقَیْنِ وَرَبُّ الْمَغْرِبَیْنِ ۟ۚ
ശൈത്യകാലത്തും വേനൽകാലത്തുമുള്ള സൂര്യൻ്റെ രണ്ട് ഉദയാസ്ഥമന സ്ഥാനങ്ങളുടെയും രക്ഷിതാവുമാകുന്നു അവൻ.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
من فوائد الآيات في هذه الصفحة:
• كتابة الأعمال صغيرها وكبيرها في صحائف الأعمال.
* ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളും മനുഷ്യരുടെ ചെയ്തികൾ രേഖപ്പെടുത്തപ്പെടുന്ന ഏടുകളിൽ എഴുതപ്പെടും.

• ابتداء الرحمن بذكر نعمه بالقرآن دلالة على شرف القرآن وعظم منته على الخلق به.
* അല്ലാഹു സൃഷ്ടികൾക്ക് ചെയ്ത അനുഗ്രഹങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങിയത് ഖുർആനിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് എന്നതിൽ ഖുർആനിൻ്റെ മഹത്വത്തിലേക്കും, അതിലൂടെ അല്ലാഹു സൃഷ്ടികൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിലേക്കുമുള്ള സൂചനയുണ്ട്.

• مكانة العدل في الإسلام.
* ഇസ്ലാമിൽ നീതിനിർവ്വഹണത്തിനുള്ള പ്രാധാന്യം.

• نعم الله تقتضي منا العرفان بها وشكرها، لا التكذيب بها وكفرها.
* അല്ലാഹു നമുക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നാം തിരിച്ചറിയുകയും, അവക്ക് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെ അവയെ നിഷേധിക്കുകയും, നന്ദികേട് കാണിക്കുകയുമല്ല വേണ്ടത്.

مَرَجَ الْبَحْرَیْنِ یَلْتَقِیٰنِ ۟ۙ
അല്ലാഹു -ഉപ്പു രസമുള്ളതും ശുദ്ധമായതുമായ- രണ്ട് സമുദ്രങ്ങളെ കണ്ണുകൾക്ക് കാണാൻ കഴിയും വിധം കൂട്ടിക്കലർത്തിയിരിക്കുന്നു.
التفاسير العربية:
بَیْنَهُمَا بَرْزَخٌ لَّا یَبْغِیٰنِ ۟ۚ
അവ രണ്ടിനുമിടയിൽ പരസ്പരം അതിക്രമിച്ചു കടക്കാതിരിക്കാൻ ഒരു തടസ്സമുണ്ട്; ശുദ്ധമായ വെള്ളം അങ്ങനെയും, ഉപ്പുരസമുള്ളത് അതു പോലെയും തന്നെ നിലകൊള്ളുന്നതിന് വേണ്ടി.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
یَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ ۟ۚ
ഈ രണ്ട് സമുദ്രങ്ങളിൽ നിന്നും വലുതും ചെറുതുമായ മുത്തും പവിഴവും പുറത്തു വരുന്നു.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
وَلَهُ الْجَوَارِ الْمُنْشَاٰتُ فِی الْبَحْرِ كَالْاَعْلَامِ ۟ۚ
സമുദ്രത്തിലൂടെ പർവ്വതം കണക്കെ സഞ്ചരിക്കുന്ന കപ്പലുകളുടെ നിയന്ത്രണം അവൻ്റെ കയ്യിൽ മാത്രമാകുന്നു.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
كُلُّ مَنْ عَلَیْهَا فَانٍ ۟ۚۖ
ഭൂമിക്ക് മുകളിലുള്ള എല്ലാ സൃഷ്ടികളും നശിക്കുന്നതാണ്; യാതൊരു സംശയവും അതിലില്ല.
التفاسير العربية:
وَّیَبْقٰی وَجْهُ رَبِّكَ ذُو الْجَلٰلِ وَالْاِكْرَامِ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! മഹത്വവും ഉദാരതയും സൃഷ്ടികൾക്ക് മേൽ ഔദാര്യവുമുള്ളവനായ, അങ്ങയുടെ രക്ഷിതാവിൻ്റെ മുഖം ബാക്കിയാകും; അവൻ ഒരിക്കലും നശിച്ചു പോവുകയില്ല.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
یَسْـَٔلُهٗ مَنْ فِی السَّمٰوٰتِ وَالْاَرْضِ ؕ— كُلَّ یَوْمٍ هُوَ فِیْ شَاْنٍ ۟ۚ
ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിൽ വസിക്കുന്ന മനുഷ്യരും ജിന്നുകളും അവരുടെ ആവശ്യങ്ങൾ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ -മരണവും ജീവിതവും ഉപജീവനവും മറ്റുമെല്ലാം- നിയന്ത്രിച്ചു കൊണ്ട് എന്നും അവൻ കാര്യനിർവ്വഹണത്തിലാകുന്നു.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
سَنَفْرُغُ لَكُمْ اَیُّهَ الثَّقَلٰنِ ۟ۚ
അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞിരിക്കുന്നതാണ്. അങ്ങനെ ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ പ്രതിഫലമോ ശിക്ഷയോ നാം നൽകുന്നതാണ്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
یٰمَعْشَرَ الْجِنِّ وَالْاِنْسِ اِنِ اسْتَطَعْتُمْ اَنْ تَنْفُذُوْا مِنْ اَقْطَارِ السَّمٰوٰتِ وَالْاَرْضِ فَانْفُذُوْا ؕ— لَا تَنْفُذُوْنَ اِلَّا بِسُلْطٰنٍ ۟ۚ
പരലോകത്ത് അല്ലാഹു ജിന്നുകളെയും മനുഷ്യരെയും ഒരുമിച്ചു കൂട്ടിയാൽ അവരോട് പറയും: അല്ലയോ ജിന്നുകളെയും മനുഷ്യരുടെയും സമൂഹമേ! ആകാശങ്ങളുടെയും ഭൂമിയുടെയും ഏതെങ്കിലുമൊരു വശത്തിലൂടെ പുറത്തു കടക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ചെയ്തു കൊള്ളുക. എന്നാൽ പരിപൂർണ്ണ ശക്തിയും വ്യക്തമായ തെളിവുമില്ലാതെ നിങ്ങൾക്കത് കഴിയുകയില്ല. എവിടെ നിന്നാണ് നിങ്ങൾക്കത് ലഭിക്കുക?!
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
یُرْسَلُ عَلَیْكُمَا شُوَاظٌ مِّنْ نَّارٍ ۙ۬— وَّنُحَاسٌ فَلَا تَنْتَصِرٰنِ ۟ۚ
അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ നേർക്ക് നരകാഗ്നിയുടെ പുകയില്ലാത്ത തീജ്വാലയും, ജ്വാലയില്ലാത്ത പുകയും അയക്കപ്പെടും. അപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ രണ്ടു കൂട്ടർക്കും സാധിക്കുകയില്ല.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فَاِذَا انْشَقَّتِ السَّمَآءُ فَكَانَتْ وَرْدَةً كَالدِّهَانِ ۟ۚ
മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളരുകയും, അങ്ങനെ അത് തിളങ്ങുന്ന എണ്ണ പോലെ ചുവന്ന നിറമാവുകയും ചെയ്താൽ.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فَیَوْمَىِٕذٍ لَّا یُسْـَٔلُ عَنْ ذَنْۢبِهٖۤ اِنْسٌ وَّلَا جَآنٌّ ۟ۚ
അന്നേ ദിവസം ഏതെങ്കിലും ജിന്നിനോടോ മനുഷ്യനോടോ അവൻ്റെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം അല്ലാഹുവിന് അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയാം.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
یُعْرَفُ الْمُجْرِمُوْنَ بِسِیْمٰهُمْ فَیُؤْخَذُ بِالنَّوَاصِیْ وَالْاَقْدَامِ ۟ۚ
കുറ്റവാളികൾ അവരുടെ അടയാളത്താൽ -കറുത്തു കരുവാളിച്ച മുഖവും, തിമിരം ബാധിച്ച കണ്ണുകളും- കൊണ്ട് തിരിച്ചറിയപ്പെടും. അങ്ങനെ അവരുടെ കുടുമകൾ പിടിച്ച് കാലിലേക്ക് ചേർക്കപ്പെടുകയും, ആ രൂപത്തിൽ അവർ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• الجمع بين البحر المالح والعَذْب دون أن يختلطا من مظاهر قدرة الله تعالى.
* ഉപ്പുരസമുള്ള സമുദ്രവും ശുദ്ധവെള്ളം നിറഞ്ഞ സമുദ്രവും പരസ്പരം കൂടിച്ചേരാതെ ഒരുമിച്ചു നിലകൊള്ളുന്നു എന്നത് അല്ലാഹുവിൻ്റെ ശക്തിയുടെ പ്രകടമായ തെളിവുകളിൽ ഒന്നാണ്.

• ثبوت الفناء لجميع الخلائق، وبيان أن البقاء لله وحده حضٌّ للعباد على التعلق بالباقي - سبحانه - دون من سواه.
* എല്ലാ സൃഷ്ടികളും നശിക്കുമെന്നും, അല്ലാഹു മാത്രമേ നശിക്കാത്തവനായുള്ളൂവെന്നും വ്യക്തമാക്കിയതിൽ, അല്ലാഹുവിനെ അവലംബവും ആശ്രയവുമാക്കാനുള്ള പ്രേരണയുണ്ട്. കാരണം അവനാണ് നശിച്ചു പോകാത്ത, എന്നെന്നും നിലനിൽക്കുന്നവൻ.

• إثبات صفة الوجه لله على ما يليق به سبحانه دون تشبيه أو تمثيل.
* അല്ലാഹുവിന് യോജ്യമായ രൂപത്തിൽ അവന് മുഖമുണ്ട്. അത് (സൃഷ്ടികളുമായി) സദൃശ്യപ്പെടുത്താതെയും, ഉപമിക്കാതെയും വിശ്വസിക്കണം.

• تنويع عذاب الكافر.
* (ഇസ്ലാമിനെ) നിഷേധിച്ചവർക്കുള്ള ശിക്ഷ വ്യത്യസ്ത രൂപങ്ങളിലായിരിക്കും.

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
هٰذِهٖ جَهَنَّمُ الَّتِیْ یُكَذِّبُ بِهَا الْمُجْرِمُوْنَ ۟ۘ
ആക്ഷേപമായി അവരോട് പറയപ്പെടും: ഇതാ -അതിക്രമികൾ- അവരുടെ ഇഹലോക ജീവിതത്തിൽ നിഷേധിച്ചു തള്ളിയിരുന്ന നരകം. നിഷേധിക്കാൻ സാധിക്കാത്ത വണ്ണം അതവരുടെ കണ്മുന്നിൽ തന്നെയുണ്ട്.
التفاسير العربية:
یَطُوْفُوْنَ بَیْنَهَا وَبَیْنَ حَمِیْمٍ اٰنٍ ۟ۚ
നരകത്തിലും തിളച്ചു മറിയുന്ന കടുത്ത ചൂടു വെള്ളത്തിലുമായി അവർ (നരകയാതന അനുഭവിച്ചു) കൊണ്ടിരിക്കും.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
وَلِمَنْ خَافَ مَقَامَ رَبِّهٖ جَنَّتٰنِ ۟ۚ
തൻ്റെ രക്ഷിതാവിന് മുൻപിൽ, പരലോകത്ത് നിൽക്കേണ്ടി വരുമല്ലോ എന്ന ഭയത്തിൽ ജീവിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് രണ്ട് സ്വർഗത്തോപ്പുകളുണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
ذَوَاتَاۤ اَفْنَانٍ ۟ۚ
ഫലവർഗങ്ങൾ തരുന്ന, സുഖാനുഭവങ്ങളടങ്ങിയ, മഹത്തരമായ മരച്ചില്ലകൾ ഇടതിങ്ങിയ രണ്ട് സ്വർഗത്തോപ്പുകൾ.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فِیْهِمَا عَیْنٰنِ تَجْرِیٰنِ ۟ۚ
വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فِیْهِمَا مِنْ كُلِّ فَاكِهَةٍ زَوْجٰنِ ۟ۚ
എല്ലാ പഴവർഗങ്ങളിൽ നിന്നും രണ്ട് ഇനങ്ങൾ അവിടെ (രണ്ട് സ്വർഗത്തോപ്പുകളിൽ) ഉണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
مُتَّكِـِٕیْنَ عَلٰی فُرُشٍ بَطَآىِٕنُهَا مِنْ اِسْتَبْرَقٍ ؕ— وَجَنَا الْجَنَّتَیْنِ دَانٍ ۟ۚ
വിരിപ്പുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. അവയുടെ (വിരിപ്പുകളുടെ) ഉൾഭാഗങ്ങൾ കട്ടിയുള്ള പട്ടു കൊണ്ടായിരിക്കും. ആ രണ്ട് സ്വർഗങ്ങളിൽ നിന്ന് പറിച്ചെടുക്കാവുന്ന ഫലവർഗങ്ങളും പഴങ്ങളും നിൽക്കുന്നവർക്കും ഇരിക്കുന്നവർക്കും കിടക്കുന്നവർക്കുമെല്ലാം കൈ നീട്ടി പറിക്കാവുന്ന ദൂരത്തിൽ വളരെ അടുത്തായിരിക്കും.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فِیْهِنَّ قٰصِرٰتُ الطَّرْفِ ۙ— لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ
തങ്ങളുടെ ഇണകളെ മാത്രം നോക്കുന്ന, കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത, മനുഷ്യരോ ജിന്നോ സ്പർശിച്ചിട്ടില്ലാത്ത സ്ത്രീകൾ അവിടെയുണ്ടായിരിക്കും.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
كَاَنَّهُنَّ الْیَاقُوْتُ وَالْمَرْجَانُ ۟ۚ
ഭംഗിയിലും പരിശുദ്ധിയിലും അവർ മാണിക്യവും പവിഴവും പോലുണ്ടാകും.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
هَلْ جَزَآءُ الْاِحْسَانِ اِلَّا الْاِحْسَانُ ۟ۚ
തൻ്റെ രക്ഷിതാവിനെ അനുസരിച്ച് കൊണ്ട് ജീവിതം നന്നാക്കിയവന്, അവൻ്റെ പ്രതിഫലം അല്ലാഹു ഏറ്റവും നന്നാക്കുക എന്നതല്ലാതെ മറ്റെന്ത് പ്രതിഫലമാണുള്ളത്?!
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
وَمِنْ دُوْنِهِمَا جَنَّتٰنِ ۟ۚ
ഈ രണ്ട് സ്വർഗങ്ങൾക്ക് പുറമെ വേറെ രണ്ട് സ്വർഗങ്ങൾ കൂടിയുണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
مُدْهَآمَّتٰنِ ۟ۚ
കടുത്ത പച്ചപ്പു നിറഞ്ഞ (രണ്ട് സ്വർഗത്തോപ്പുകൾ).
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فِیْهِمَا عَیْنٰنِ نَضَّاخَتٰنِ ۟ۚ
വെള്ളം കുതിച്ചൊഴുകുന്ന രണ്ട് ഉറവകൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്. അവയിലെ ഒഴുക്ക് ഒരിക്കലും നിലക്കുകയില്ല.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
فِیْهِمَا فَاكِهَةٌ وَّنَخْلٌ وَّرُمَّانٌ ۟ۚ
ഈ രണ്ട് സ്വർഗത്തോപ്പുകളിലും ധാരാളം പഴവർഗങ്ങളും, വലിയ ഈന്തപ്പനകളും, ഉറുമാൻ പഴവുമുണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
من فوائد الآيات في هذه الصفحة:
• أهمية الخوف من الله واستحضار رهبة الوقوف بين يديه.
* അല്ലാഹുവിലുള്ള ഭയവും, അവൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്ന വേളയെ കുറിച്ച് ഉണ്ടായിരിക്കേണ്ട ഭീതി മനസ്സാവഹിക്കലും വളരെ പ്രധാനപ്പെട്ടതാണ്.

• مدح نساء الجنة بالعفاف دلالة على فضيلة هذه الصفة في المرأة.
* സ്വർഗസ്ത്രീകൾ അവരുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞതിൽ നിന്ന് ഈ ഗുണവിശേഷണം ഒരു സ്ത്രീയിൽ എത്ര മാത്രം ശ്രേഷ്ഠകരമാണ് എന്ന് മനസ്സിലാക്കാം.

• الجزاء من جنس العمل.
* പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക.

فِیْهِنَّ خَیْرٰتٌ حِسَانٌ ۟ۚ
ആ സ്വർഗത്തോപ്പുകളിൽ ഉത്തമ സ്വഭാവമുള്ള, മനോഹര വദനങ്ങളുള്ള സ്ത്രീകളുണ്ട്.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
حُوْرٌ مَّقْصُوْرٰتٌ فِی الْخِیَامِ ۟ۚ
പരിശുദ്ധിയോടെ കൂടാരങ്ങളിൽ മറക്ക് പിന്നിൽ വസിക്കുന്ന വെളുത്ത തരുണികൾ.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ
അവരുടെ ഇണകൾക്ക് മുൻപ് ഏതെങ്കിലും മനുഷ്യനോ ജിന്നോ അവർക്ക് അടുത്ത് വരിക പോലും ചെയ്തിട്ടില്ല.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
مُتَّكِـِٕیْنَ عَلٰی رَفْرَفٍ خُضْرٍ وَّعَبْقَرِیٍّ حِسَانٍ ۟ۚ
പച്ച തലയണയുറകളുള്ള തലയണകൾക്കും, അഴകുള്ള പരവതാനികൾക്കും മേൽ ചാരിയിരിക്കുന്നവരായി.
التفاسير العربية:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!
التفاسير العربية:
تَبٰرَكَ اسْمُ رَبِّكَ ذِی الْجَلٰلِ وَالْاِكْرَامِ ۟۠
മഹത്വവും ഔദാര്യവും ഉള്ളവനായ, അടിമകൾക്ക് മേൽ ധാരാളമായി നന്മ ചൊരിയുന്ന, നിൻ്റെ രക്ഷിതാവിൻ്റെ നാമം മഹത്വമുള്ളതും, ധാരാളം നന്മകളുള്ളതുമായിരിക്കുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• دوام تذكر نعم الله وآياته سبحانه موجب لتعظيم الله وحسن طاعته.
* അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും എപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹുവിനെ ആദരിക്കുന്നതിനും, അവനെ നല്ല രൂപത്തിൽ അനുസരിക്കുന്നതിനും പ്രേരിപ്പിക്കും.

• انقطاع تكذيب الكفار بمعاينة مشاهد القيامة.
* അന്ത്യനാൾ കണ്മുന്നിൽ വീക്ഷിക്കുന്നതോടെ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ നിഷേധം അവസാനിപ്പിക്കും.

• تفاوت درجات أهل الجنة بتفاوت أعمالهم.
* സ്വർഗക്കാരുടെ സ്ഥാനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും.

ترجمة معاني سورة: الرحمن
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق