Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-কাহাফ   আয়াত:
اِنَّا مَكَّنَّا لَهٗ فِی الْاَرْضِ وَاٰتَیْنٰهُ مِنْ كُلِّ شَیْءٍ سَبَبًا ۟ۙ
അദ്ദേഹത്തിന് നാം ഭൂമിയിൽ അധികാരം നൽകുകയും, എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെ ലക്ഷ്യം നേടിപ്പിടിക്കാൻ ആവശ്യമായ എല്ലാ വഴികളും നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തി നൽകുകയും ചെയ്തു.
আৰবী তাফছীৰসমূহ:
فَاَتْبَعَ سَبَبًا ۟
നാം അദ്ദേഹത്തിന് നൽകിയ മാർഗങ്ങളിൽ നിന്നും വഴികളിൽ നിന്നും തൻ്റെ ലക്ഷ്യം നേടുവാൻ വേണ്ടത് അദ്ദേഹം സ്വീകരിച്ചു. അങ്ങനെ പടിഞ്ഞാറു ഭാഗം അദ്ദേഹം ലക്ഷ്യം വെച്ചു.
আৰবী তাফছীৰসমূহ:
حَتّٰۤی اِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِیْ عَیْنٍ حَمِئَةٍ وَّوَجَدَ عِنْدَهَا قَوْمًا ؕ۬— قُلْنَا یٰذَا الْقَرْنَیْنِ اِمَّاۤ اَنْ تُعَذِّبَ وَاِمَّاۤ اَنْ تَتَّخِذَ فِیْهِمْ حُسْنًا ۟
അങ്ങനെ അദ്ദേഹം ഭൂമിയിലൂടെ സഞ്ചരിക്കുകയും, കണ്ണെത്തുന്ന ദൂരത്തിൽ സൂര്യാസ്തമയ ദിശയിൽ -ഭൂമിയുടെ അറ്റത്ത്- എത്തിച്ചേരുകയും ചെയ്തു. കറുത്ത മണ്ണുള്ള, ചൂടുള്ള ഒരു ജലാശയത്തിൽ സൂര്യൻ മറഞ്ഞു പോകുന്നത് പോലെ അദ്ദേഹം കണ്ടു. സൂര്യാസ്തമയ സ്ഥാനത്തിൻ്റെ ഭാഗത്തായി (അല്ലാഹുവിനെ) നിഷേധിക്കുന്നവരായിരുന്ന ഒരു സമൂഹത്തെ അദ്ദേഹം കണ്ടു. അവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ ദുൽഖർനൈൻ! ഒന്നുകിൽ നിനക്ക് അവരെ കൊന്നൊടുക്കി കൊണ്ടോ മറ്റോ ശിക്ഷിക്കാം. അല്ലെങ്കിൽ അവരോട് നിനക്ക് നന്മ ചെയ്യാം.
আৰবী তাফছীৰসমূহ:
قَالَ اَمَّا مَنْ ظَلَمَ فَسَوْفَ نُعَذِّبُهٗ ثُمَّ یُرَدُّ اِلٰی رَبِّهٖ فَیُعَذِّبُهٗ عَذَابًا نُّكْرًا ۟
ദുൽ ഖർനൈൻ പറഞ്ഞു: എന്നാൽ ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർക്കുകയും, നാം അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ ക്ഷണിച്ചതിന് ശേഷവും അതിൽ (നിഷേധത്തിൽ) തന്നെ തുടരുകയും ചെയ്താൽ അവരെ ഇഹലോകത്ത് കൊലപ്പെടുത്തിക്കൊണ്ട് നാം നശിപ്പിക്കുന്നതാണ്. ശേഷം അവൻ തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുകയും, അവന് അല്ലാഹു കഠിനമായ ശിക്ഷ നൽകുകയും ചെയ്യുന്നതാണ്.
আৰবী তাফছীৰসমূহ:
وَاَمَّا مَنْ اٰمَنَ وَعَمِلَ صَالِحًا فَلَهٗ جَزَآءَ ١لْحُسْنٰی ۚ— وَسَنَقُوْلُ لَهٗ مِنْ اَمْرِنَا یُسْرًا ۟ؕ
എന്നാൽ അവരുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് സ്വർഗമുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചതിനും സൽകർമ്മം പ്രവർത്തിച്ചതിനും അവൻ്റെ രക്ഷിതാവിൽ നിന്നുള്ള പ്രതിഫലമാണത്. അവനോട് സൗമ്യതയും എളുപ്പവും നിറഞ്ഞ നമ്മുടെ കൽപ്പന നാം അറിയിക്കുന്നതാണ്.
আৰবী তাফছীৰসমূহ:
ثُمَّ اَتْبَعَ سَبَبًا ۟
ശേഷം അദ്ദേഹം തൻ്റെ ആദ്യത്തെ വഴിവിട്ടു കൊണ്ട്, സൂര്യോദയത്തിൻ്റെ ദിശയിലേക്കുള്ള വഴിപിന്തുടർന്നു.
আৰবী তাফছীৰসমূহ:
حَتّٰۤی اِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلٰی قَوْمٍ لَّمْ نَجْعَلْ لَّهُمْ مِّنْ دُوْنِهَا سِتْرًا ۟ۙ
അങ്ങനെ അദ്ദേഹം യാത്ര തുടരുകയും, കണ്ണെത്തുന്ന ദൂരത്ത് സൂര്യൻ ഉദിച്ചുയരുന്ന സ്ഥാനത്ത് എത്തുകയും ചെയ്തു. അങ്ങനെ സൂര്യൻ ചില ജനവിഭാഗങ്ങളുടെ മേൽ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. അവർക്ക് സൂര്യനിൽ നിന്ന് മറയായി വീടുകളോ, മരത്തിൻ്റെ തണലുകളോ നാം നൽകിയിട്ടില്ല.
আৰবী তাফছীৰসমূহ:
كَذٰلِكَ ؕ— وَقَدْ اَحَطْنَا بِمَا لَدَیْهِ خُبْرًا ۟
ഇപ്രകാരമാണ് ദുൽ ഖർനൈനിൻ്റെ കാര്യം. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തിയുടെയും അധികാരത്തിൻ്റെയും വിശദാംശങ്ങളെ നമ്മുടെ അറിവ് വലയം ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
ثُمَّ اَتْبَعَ سَبَبًا ۟
പിന്നെ അദ്ദേഹം ആദ്യം സ്വീകരിച്ച രണ്ടു വഴികളുമല്ലാത്ത മറ്റൊരു വഴിപിന്തുടർന്നു. കിഴക്കിനും പടിഞ്ഞാറിനും ഇടയിലൂടെയായിരുന്നു ആ മാർഗം.
আৰবী তাফছীৰসমূহ:
حَتّٰۤی اِذَا بَلَغَ بَیْنَ السَّدَّیْنِ وَجَدَ مِنْ دُوْنِهِمَا قَوْمًا ۙ— لَّا یَكَادُوْنَ یَفْقَهُوْنَ قَوْلًا ۟
അങ്ങനെ അദ്ദേഹം സഞ്ചരിക്കുകയും, രണ്ട് പർവ്വതങ്ങൾക്കിടയിലെ ഒരു വിടവിനിടയിൽ അദ്ദേഹം എത്തുകയും ചെയ്തു. അതിൻ്റെ ഭാഗത്തായി ഒരു സമൂഹത്തെ അദ്ദേഹം കണ്ടു. മറ്റുള്ളവരുടെ സംസാരം അധികമൊന്നും അവർക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല.
আৰবী তাফছীৰসমূহ:
قَالُوْا یٰذَا الْقَرْنَیْنِ اِنَّ یَاْجُوْجَ وَمَاْجُوْجَ مُفْسِدُوْنَ فِی الْاَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلٰۤی اَنْ تَجْعَلَ بَیْنَنَا وَبَیْنَهُمْ سَدًّا ۟
അവർ പറഞ്ഞു: ഹേ ദുൽഖർനൈൻ! തീർച്ചയായും യഅ്ജൂജും മഅ്ജൂജും കൊല്ലും കൊലയും നടത്തിക്കൊണ്ടും മറ്റും ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണ്. (ആദം സന്തതികളിൽ പെട്ട വലിയൊരു ജനവിഭാഗമാകുന്നു യഅ്ജൂജും മഅ്ജൂജും). ഞങ്ങൾക്കും അവർക്കുമിടയിൽ ഒരു തടസ്സം നിർമ്മിച്ചു നൽകുന്നതിനായി ഞങ്ങൾ താങ്കൾക്ക് ഒരു നിശ്ചിതതുക നിർണ്ണയിച്ചു തരട്ടെയോ?!
আৰবী তাফছীৰসমূহ:
قَالَ مَا مَكَّنِّیْ فِیْهِ رَبِّیْ خَیْرٌ فَاَعِیْنُوْنِیْ بِقُوَّةٍ اَجْعَلْ بَیْنَكُمْ وَبَیْنَهُمْ رَدْمًا ۟ۙ
ദുൽഖർനൈൻ പറഞ്ഞു: നിങ്ങൾ എനിക്ക് നൽകുന്ന സമ്പത്തിനെക്കാൾ ഉത്തമമായതാണ് എൻ്റെ രക്ഷിതാവ് എനിക്ക് നൽകിയിട്ടുള്ള അധികാരവും അധീശത്വവും. അതിനാൽ പണിക്കാരെയും ആയുധങ്ങളെയും നൽകിക്കൊണ്ട് നിങ്ങളെന്നെ സഹായിക്കുവിൻ. ഞാൻ നിങ്ങൾക്കും അവർക്കുമിടയിൽ ഒരു തടസ്സമുണ്ടാക്കിത്തരാം.
আৰবী তাফছীৰসমূহ:
اٰتُوْنِیْ زُبَرَ الْحَدِیْدِ ؕ— حَتّٰۤی اِذَا سَاوٰی بَیْنَ الصَّدَفَیْنِ قَالَ انْفُخُوْا ؕ— حَتّٰۤی اِذَا جَعَلَهٗ نَارًا ۙ— قَالَ اٰتُوْنِیْۤ اُفْرِغْ عَلَیْهِ قِطْرًا ۟ؕ
നിങ്ങൾ ഇരുമ്പുകട്ടികൾ കൊണ്ടുവന്നു തരൂ. അങ്ങനെ അവർ അത് കൊണ്ടുവന്നു. അദ്ദേഹം അത് കൊണ്ട് രണ്ട് പർവ്വതങ്ങൾക്കുമിടയിൽ നിർമ്മാണം ആരംഭിച്ചു. അങ്ങനെ അതിൻ്റെ നിർമ്മാണം നേരെയാക്കിയ ശേഷം പണിക്കാരോടായി അദ്ദേഹം പറഞ്ഞു: ഈ ഇരുമ്പുകട്ടികൾക്ക് മേൽ നിങ്ങൾ തീ ആളിക്കത്തിക്കുക. ഇരുമ്പ് ചുവപ്പുനിറമായപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് (ഉരുക്കിയ) ചെമ്പ് കൊണ്ടുവന്നു തരൂ; ഞാൻ അത് ഇതിന് മുകളിൽ ഒഴിക്കട്ടെ.
আৰবী তাফছীৰসমূহ:
فَمَا اسْطَاعُوْۤا اَنْ یَّظْهَرُوْهُ وَمَا اسْتَطَاعُوْا لَهٗ نَقْبًا ۟
യഅ്ജൂജിനും മഅ്ജൂജിനും ആ മതിലിന് മുകളിൽ കയറുവാൻ -അതിൻ്റെ ഉയരം കാരണത്താൽ- കഴിഞ്ഞില്ല. വളരെ ഉറപ്പുള്ളതായതിനാൽ മതിലിൻ്റെ താഴ്ഭാഗത്ത് ഓട്ടയുണ്ടാക്കുവാനും അവർക്ക് സാധിച്ചില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• أن ذا القرنين أحد الملوك المؤمنين الذين ملكوا الدنيا وسيطروا على أهلها، فقد آتاه الله ملكًا واسعًا، ومنحه حكمة وهيبة وعلمًا نافعًا.
• ദുൽഖർനൈൻ മുഅ്മിനുകളിൽപെട്ട രാജാക്കന്മാരിൽ ഒരാളായിരുന്നു. ഭൂമി മുഴുവൻ അധികാരമുണ്ടായിരുന്ന, സർവ്വജനവിഭാഗങ്ങളെയും അടക്കിഭരിച്ചിരുന്ന രാജാവായിരുന്നു അദ്ദേഹം. അല്ലാഹു വിശാലമായ അധികാരം അദ്ദേഹത്തിന് നൽകിയിരുന്നു. (അല്ലാഹുവിൽ നിന്നുള്ള) യുക്തിജ്ഞാനവും ഗാംഭീര്യവും ഉപകാരപ്രദമായ അറിവും അദ്ദേഹത്തിന് മേൽ അല്ലാഹു ചൊരിഞ്ഞിരുന്നു.

• من واجب الملك أو الحاكم أن يقوم بحماية الخلق في حفظ ديارهم، وإصلاح ثغورهم من أموالهم.
• ഭരണാധികാരിയുടെയും രാജാവിൻ്റെയും മേലുള്ള ബാധ്യതയിൽ പെട്ടതാണ് ജനങ്ങളുടെ ഭവനങ്ങൾക്ക് സുരക്ഷ നൽകിക്കൊണ്ട് അവരെ സംരക്ഷിക്കലും, അവരുടെ അതിർത്തികൾ തങ്ങളുടെ സമ്പാദ്യം ഉപയോഗിച്ചു കൊണ്ട് ശരിപ്പെടുത്തലും.

• أهل الصلاح والإخلاص يحرصون على إنجاز الأعمال ابتغاء وجه الله.
• നന്മയും (അല്ലാഹുവിനുള്ള ആരാധനയിൽ) നിഷ്കളങ്കതയുമുള്ളവർ അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നവരായിരിക്കും.

 
অৰ্থানুবাদ ছুৰা: আল-কাহাফ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ