কুরআনুল কারীমের অর্থসমূহের অনুবাদ - মালায়লাম ভাষায় আল-কুরআনুল কারীমের সংক্ষিপ্ত তাফসীর * - অনুবাদসমূহের সূচী


অর্থসমূহের অনুবাদ সূরা: সূরা আশ শারহ   আয়াত:

സൂറത്തുശ്ശർഹ്

সূরার কতক উদ্দেশ্য:
المنة على النبي صلى الله عليه وسلم بتمام النعم المعنوية عليه.
നബി (ﷺ) ക്ക് മേൽ അല്ലാഹു ചൊരിഞ്ഞ ആത്മീയമായ അനുഗ്രഹങ്ങളുടെ പൂർണ്ണത എടുത്തു പറയുന്നു.

اَلَمْ نَشْرَحْ لَكَ صَدْرَكَ ۟ۙ
തീർച്ചയായും നാം താങ്കളുടെ ഹൃദയം വിശാലമാക്കി തരികയും, നമ്മുടെ സന്ദേശം സ്വീകരിക്കുന്നത് താങ്കൾക്ക് പ്രിയങ്കരമാക്കുകയും ചെയ്തിരിക്കുന്നു.
আরবি তাফসীরসমূহ:
وَوَضَعْنَا عَنْكَ وِزْرَكَ ۟ۙ
മുൻപ് സംഭവിച്ചു പോയ താങ്കളുടെ തിന്മകൾ നാം താങ്കൾക്ക് പൊറുത്തു തരികയും, താങ്കൾ ജീവിച്ച ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ ഭാരം താങ്കളിൽ നിന്ന് എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു.
আরবি তাফসীরসমূহ:
এই পৃষ্ঠার আয়াতগুলোর কতক ফায়দা:
• منزلة النبي صلى الله عليه وسلم عند ربه لا تدانيها منزلة.
* അല്ലാഹുവിങ്കൽ നബി -ﷺ- ക്കുള്ള സ്ഥാനത്തോട് അടുത്തെത്തുന്ന മറ്റൊരു പദവിയുമില്ല.

• شكر النعم حقّ لله على عبده.
* അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കൽ ഓരോ വ്യക്തിക്കും അവൻ്റെ രക്ഷിതാവിനോടുള്ള ബാധ്യതയാണ്.

• وجوب الرحمة بالمستضعفين واللين لهم.
* ദുർബലരോട് കാരുണ്യവും സൗമ്യതയും കാണിക്കൽ നിർബന്ധമാണ്.

الَّذِیْۤ اَنْقَضَ ظَهْرَكَ ۟ۙ
നിന്നെ പരിക്ഷീണനാക്കുകയും, നിൻ്റെ മുതുക് തകർത്തു കളയാറാവുകയും ചെയ്ത ഭാരം.
আরবি তাফসীরসমূহ:
وَرَفَعْنَا لَكَ ذِكْرَكَ ۟ؕ
നിൻ്റെ കീർത്തി നാം ഉന്നതമാക്കിയിരിക്കുന്നു; ബാങ്കൊലികളിലും (നിസ്കാരത്തിന് മുൻപുള്ള) ഇഖാമതുകളിലും മറ്റുമെല്ലാം നിൻ്റെ പേര് സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.
আরবি তাফসীরসমূহ:
فَاِنَّ مَعَ الْعُسْرِ یُسْرًا ۟ۙ
പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും.
আরবি তাফসীরসমূহ:
اِنَّ مَعَ الْعُسْرِ یُسْرًا ۟ؕ
പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും. ഇത് നിനക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിൻ്റെ സമൂഹത്തിൻ്റെ ഉപദ്രവം നിന്നെ അലട്ടുകയില്ല. അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുന്നതിൽ നിന്ന് അതൊന്നും നിന്നെ തടസ്സപ്പെടുത്തുകയുമില്ല.
আরবি তাফসীরসমূহ:
فَاِذَا فَرَغْتَ فَانْصَبْ ۟ۙ
നിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവു കിട്ടുകയും, അത് അവസാനിക്കുകയും ചെയ്താൽ, നിൻ്റെ റബ്ബിനെ ആരാധിക്കുന്നതിൽ നീ കഠിനമായി പരിശ്രമിക്കുക.
আরবি তাফসীরসমূহ:
وَاِلٰی رَبِّكَ فَارْغَبْ ۟۠
നിൻ്റെ പ്രതീക്ഷയും ലക്ഷ്യവും അല്ലാഹുവിലേക്ക് മാത്രമാക്കുകയും ചെയ്യുക.
আরবি তাফসীরসমূহ:
এই পৃষ্ঠার আয়াতগুলোর কতক ফায়দা:
• رضا الله هو المقصد الأسمى.
നബി (ﷺ) യുടെ കീർത്തി വർദ്ധിപ്പിച്ചു കൊണ്ട് അല്ലാഹു അവിടുത്തെ ആദരിച്ചിരിക്കുന്നു.

• أهمية القراءة والكتابة في الإسلام.
അല്ലാഹുവിൻ്റെ തൃപ്തിയാണ് ഏറ്റവും ഉയർന്ന ലക്ഷ്യം.

• خطر الغنى إذا جرّ إلى الكبر والبُعد عن الحق.
വായനക്കും എഴുത്തിനും ഇസ്ലാമിലുള്ള പ്രാധാന്യം.

• النهي عن المعروف صفة من صفات الكفر.
സമ്പന്നത അഹങ്കാരത്തിലേക്കും സത്യം ഉപേക്ഷിക്കുന്നതിലേക്കും നയിക്കുന്നുവെങ്കിൽ അത് അപകടകരമാണ്.

• إكرام الله تعالى نبيه صلى الله عليه وسلم بأن رفع له ذكره.
നന്മ വിലക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ സ്വഭാവങ്ങളിൽ ഒന്നാണ്.

 
অর্থসমূহের অনুবাদ সূরা: সূরা আশ শারহ
সূরাসমূহের সূচী পৃষ্ঠার নাম্বার
 
কুরআনুল কারীমের অর্থসমূহের অনুবাদ - মালায়লাম ভাষায় আল-কুরআনুল কারীমের সংক্ষিপ্ত তাফসীর - অনুবাদসমূহের সূচী

মালায়লাম ভাষায় আল-কুরআনুল কারীমের সংক্ষিপ্ত তাফসীর। মারকাযু তাফসীর লিদ-দিরাসাতিল কুরআনিয়্যাহ থেকে প্রকাশিত।

বন্ধ