Check out the new design

Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik * - Sadržaj prijevodā


Prijevod značenja Ajet: (129) Sura: En-Nisa
وَلَنْ تَسْتَطِیْعُوْۤا اَنْ تَعْدِلُوْا بَیْنَ النِّسَآءِ وَلَوْ حَرَصْتُمْ فَلَا تَمِیْلُوْا كُلَّ الْمَیْلِ فَتَذَرُوْهَا كَالْمُعَلَّقَةِ ؕ— وَاِنْ تُصْلِحُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ غَفُوْرًا رَّحِیْمًا ۟
ഭർത്താക്കന്മാരേ! ഭാര്യമാരിൽ ചിലരോട് ഹൃദയത്തിനുണ്ടാകുന്ന ചായ്'വിൻ്റെ കാര്യത്തിൽ പരിപൂർണ്ണ നീതി പാലിക്കാൻ -നിങ്ങളെത്ര പരിശ്രമിച്ചാലും- നിങ്ങൾക്ക് സാധിക്കുകയില്ല. കാരണം, അത് പലപ്പോഴും നിങ്ങളുടെ നിശ്ചയത്തിന് പുറത്തുള്ള കാരണങ്ങളാലായിരിക്കും സംഭവിക്കുന്നത്. അതിനാൽ, നിങ്ങൾ സ്നേഹിക്കാത്ത ഭാര്യയിൽ നിന്ന് എല്ലാ നിലക്കും നിങ്ങൾ അകലം പാലിക്കുകയും, അവളെ കെട്ടിയിട്ട പോലെ വിട്ടേക്കുകയും ചെയ്യരുത്. അതായത് അവളുടെ അവകാശങ്ങൾ ശ്രദ്ധിക്കുന്ന ഒരു ഭർത്താവും അവൾക്കില്ല; എന്നാൽ മറ്റൊരു വിവാഹത്തിന് ശ്രമിക്കാൻ കഴിയുംവിധം ഭർത്താവില്ലാത്തവളുമല്ല അവൾ. നിങ്ങൾക്കിടയിലുള്ള (പ്രശ്നങ്ങൾ) നിങ്ങൾ ശരിയാക്കുകയും, അങ്ങനെ ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റാൻ നിർബന്ധപൂർവ്വം സ്വയം പരിശ്രമിക്കുകയും, അക്കാര്യത്തിൽ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), നിങ്ങൾക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.
Tefsiri na arapskom jeziku:
Poruke i pouke ajeta na ovoj stranici:
• استحباب المصالحة بين الزوجين عند المنازعة، وتغليب المصلحة بالتنازل عن بعض الحقوق إدامة لعقد الزوجية.
• ഭർത്താവിനും ഭാര്യക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ അത് രമ്യമായി പരിഹരിക്കുക എന്നത് പുണ്യകരമാണ്. വിവാഹബന്ധം നിലനിൽക്കുന്നതിനായി തനിക്ക് അർഹമായ ചിലതെല്ലാം വിട്ടുനൽകുക എന്നതിലൂടെ രമ്യതക്ക് മുൻഗണന നൽകുന്നതും അങ്ങനെത്തന്നെ.

• أوجب الله تعالى العدل بين الزوجات خاصة في الأمور المادية التي هي في مقدور الأزواج، وتسامح الشرع حين يتعذر العدل في الأمور المعنوية، كالحب والميل القلبي.
• ഭാര്യമാർക്കിടയിൽ നീതി പുലർത്തുക എന്നത് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഭർത്താക്കന്മാരുടെ കഴിവിൽ പെട്ട ഭൗതിക വിഷയങ്ങളിൽ. എന്നാൽ നീതി പാലിക്കാൻ സാധ്യമല്ലാത്ത വൈകാരികമായ മേഖലകളിൽ ഇസ്ലാം ഇളവ് നൽകിയിട്ടുമുണ്ട്. സ്നേഹവും, മാനസികമായ ചായ്'വുമെല്ലാം ഉദാഹരണം.

• لا حرج على الزوجين في الفراق إذا تعذرت العِشْرة بينهما.
• ദാമ്പത്യബന്ധം അസാധ്യമായി തീർന്നുവെന്ന് ബോധ്യപ്പെട്ടാൽ വിവാഹബന്ധം വേർപിരിയുന്നതിൽ യാതൊരു തെറ്റുമില്ല.

• الوصية الجامعة للخلق جميعًا أولهم وآخرهم هي الأمر بتقوى الله تعالى بامتثال الأوامر واجتناب النواهي.
• ആദ്യകാലക്കാരും പിൽക്കാലക്കാരുമായ സൃഷ്ടികൾക്ക് മുഴുവൻ നൽകപ്പെട്ട ഏറ്റവും പരിപൂർണ്ണമായ ഉപദേശം അല്ലാഹുവിനെ സൂക്ഷിക്കണമെന്ന കാര്യമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിറവേറ്റേണ്ടത്.

 
Prijevod značenja Ajet: (129) Sura: En-Nisa
Indeks sura Broj stranice
 
Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik - Sadržaj prijevodā

Izdavač: centar za kur'anske studije "Tefsir".

Zatvaranje