Prijevod značenja časnog Kur'ana - الترجمة المليبارية للمختصر في تفسير القرآن الكريم * - Sadržaj prijevodā


Prijevod značenja Sura: Sura el-Kadr   Ajet:

സൂറത്തുൽ ഖദ്ർ

Intencije ove sure:
بيان فضل ليلة القدر.
ലൈലതുൽ ഖദ്റിൻ്റെ ശ്രേഷ്ഠത വിവരിക്കുന്നു.

اِنَّاۤ اَنْزَلْنٰهُ فِیْ لَیْلَةِ الْقَدْرِ ۟ۚۙ
മുഹമ്മദ് നബി -ﷺ- യുടെ മേൽ റമദാനിലെ ലൈലതുൽ ഖദ്റിലാണ് നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും ഒന്നാമാകാശത്തിലേക്ക് ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്.
Tefsiri na arapskom jeziku:
وَمَاۤ اَدْرٰىكَ مَا لَیْلَةُ الْقَدْرِ ۟ؕ
നബിയേ! ലൈലതുൽ ഖദ്റിലുള്ള നന്മയും അനുഗ്രഹവും എന്തെല്ലാമാണെന്ന് നിനക്കറിയുമോ?
Tefsiri na arapskom jeziku:
لَیْلَةُ الْقَدْرِ ۙ۬— خَیْرٌ مِّنْ اَلْفِ شَهْرٍ ۟ؕؔ
ഈ രാത്രി വളരെ വലിയ നന്മകൾ നിറഞ്ഞു നിൽക്കുന്ന രാത്രിയാകുന്നു. ഈ രാത്രിയിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിസ്കരിച്ചവർക്ക് അത് ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠകരമാണ്.
Tefsiri na arapskom jeziku:
تَنَزَّلُ الْمَلٰٓىِٕكَةُ وَالرُّوْحُ فِیْهَا بِاِذْنِ رَبِّهِمْ ۚ— مِنْ كُلِّ اَمْرٍ ۟ۙۛ
മലക്കുകളും ജിബ്രീൽ -عَلَيْهِ السَّلَامُ- യും അല്ലാഹുവിൻ്റെ അനുമതിയോടെ ആ രാത്രിയിൽ ഇറങ്ങി വരുന്നു. ആ വർഷത്തിൽ അല്ലാഹു തീരുമാനിച്ചിട്ടുള്ള എല്ലാ വിധികളുമായാണ് അവർ ഇറങ്ങി വരിക. (ഓരോ വ്യക്തിക്കും) അല്ലാഹു വിധിച്ച ഉപജീവനവും മരണവും ജനനവും മറ്റുമെല്ലാം അതിൽ ഉണ്ടായിരിക്കും.
Tefsiri na arapskom jeziku:
سَلٰمٌ ۛ۫— هِیَ حَتّٰی مَطْلَعِ الْفَجْرِ ۟۠
ഈ അനുഗ്രഹീതമായ രാത്രി മുഴുവൻ -തുടക്കം മുതൽ പ്രഭാതോദയത്തോടെ അത് അവസാനിക്കുന്നത് വരെ- അനുഗ്രഹീതമാണ്.
Tefsiri na arapskom jeziku:
Poruke i pouke ajeta na ovoj stranici:
• فضل ليلة القدر على سائر ليالي العام.
* വർഷത്തിലെ മറ്റെല്ലാ രാത്രികളെക്കാളും ലൈലതുൽ ഖദ്ർ മഹത്വമുള്ളതാണ്.

• الإخلاص في العبادة من شروط قَبولها.
* ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാവുക എന്നത് അത് സ്വീകാര്യമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്.

• اتفاق الشرائع في الأصول مَدعاة لقبول الرسالة.
* എല്ലാ മതങ്ങളും അടിസ്ഥാനവിശ്വാസങ്ങളിൽ ഒന്നിച്ചിട്ടുണ്ടെന്നത് നബി -ﷺ- കൊണ്ടു വന്ന ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ്.

 
Prijevod značenja Sura: Sura el-Kadr
Indeks sura Broj stranice
 
Prijevod značenja časnog Kur'ana - الترجمة المليبارية للمختصر في تفسير القرآن الكريم - Sadržaj prijevodā

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Zatvaranje