Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: An-Nahl   Ayah:
وَلَا تَتَّخِذُوْۤا اَیْمَانَكُمْ دَخَلًا بَیْنَكُمْ فَتَزِلَّ قَدَمٌ بَعْدَ ثُبُوْتِهَا وَتَذُوْقُوا السُّوْٓءَ بِمَا صَدَدْتُّمْ عَنْ سَبِیْلِ اللّٰهِ ۚ— وَلَكُمْ عَذَابٌ عَظِیْمٌ ۟
പരസ്പരം ചതിക്കുവാനുള്ള മാർഗമാക്കി നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ മാറ്റരുത്. നിങ്ങളുടെ ദേഹേഛകളെ പിൻപറ്റി കൊണ്ട് തോന്നുമ്പോൾ ശപഥങ്ങൾ നിങ്ങൾ ലംഘിക്കുകയും, തോന്നുമ്പോൾ പാലിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകരുത്. തീർച്ചയായും നിങ്ങൾ അപ്രകാരം പ്രവർത്തിച്ചാൽ നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) ഉറച്ചു നിന്നിരുന്ന നിങ്ങളുടെ പാദങ്ങൾ വ്യതിചലിച്ചു പോകും. അല്ലാഹുവിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോയതിനാൽ അവൻ്റെ ശിക്ഷ നിങ്ങൾ രുചിക്കുകയും, മറ്റുള്ളവരെ വഴിപിഴപ്പിച്ചതിനാൽ ഇരട്ടി ശിക്ഷ നിങ്ങൾക്ക് നൽകപ്പെടുകയും ചെയ്യും.
Arabic explanations of the Qur’an:
وَلَا تَشْتَرُوْا بِعَهْدِ اللّٰهِ ثَمَنًا قَلِیْلًا ؕ— اِنَّمَا عِنْدَ اللّٰهِ هُوَ خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟
അല്ലാഹുവിൻ്റെ കരാർ -അത് ലംഘിക്കുകയും, പൂർത്തീകരിക്കാതിരിക്കുകയും ചെയ്യുന്നതിന്- തുഛമായ വിഭവം നിങ്ങൾ പകരം സ്വീകരിക്കരുത്. തീർച്ചയായും ഇഹലോകത്ത് ലഭിക്കുന്ന അല്ലാഹുവിൽ നിന്നുള്ള സഹായവും അവൻ്റെ (മാർഗത്തിലുള്ള യുദ്ധത്തിലൂടെ നേടാവുന്ന) യുദ്ധാർജ്ജിത സ്വത്തും, പരലോകത്ത് അവൻ ഒരുക്കിവെച്ച ശാശ്വതമായ സുഖാനുഗ്രഹങ്ങളുമത്രെ കരാർ ലംഘിക്കുന്നതിലൂടെ നിങ്ങൾക്ക് ഇഹലോകത്ത് ലഭിക്കുന്ന തുഛമായ വിഭവത്തെക്കാൾ നല്ലത്. അത് നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ!
Arabic explanations of the Qur’an:
مَا عِنْدَكُمْ یَنْفَدُ وَمَا عِنْدَ اللّٰهِ بَاقٍ ؕ— وَلَنَجْزِیَنَّ الَّذِیْنَ صَبَرُوْۤا اَجْرَهُمْ بِاَحْسَنِ مَا كَانُوْا یَعْمَلُوْنَ ۟
ജനങ്ങളേ! നിങ്ങളുടെ പക്കലുള്ള സമ്പത്തും ആസ്വാദനങ്ങളും സുഖാനുഗ്രഹങ്ങളും -അതെത്ര ധാരാളമുണ്ടെങ്കിലും- അവസാനിക്കുന്നതാണ്. അല്ലാഹുവിങ്കലുള്ള പ്രതിഫലമാകുന്നു എന്നെന്നും നിലനിൽക്കുന്നത്. അപ്പോൾ പിന്നെങ്ങിനെയാണ്, എന്നെന്നും നിലനിൽക്കുന്നതിനെക്കാൾ അവസാനിച്ചു പോകുന്നതിന് നിങ്ങൾ പ്രാധാന്യം നൽകുക? തങ്ങളുടെ കരാറുകളിൽ ക്ഷമയോടെ ഉറച്ചു നിലകൊള്ളുകയും, അവ ലംഘിക്കാതിരിക്കുകയും ചെയ്തവർക്ക് അവർ ചെയ്തിരുന്ന സൽകർമ്മങ്ങളുടെ പ്രതിഫലം ഏറ്റവും ഉത്തമമായ നിലക്ക് നാം നൽകുന്നതാണ്. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും അതിലുമധികം അനേകം ഇരട്ടിയായും നാമവർക്ക് പ്രതിഫലം നൽകും.
Arabic explanations of the Qur’an:
مَنْ عَمِلَ صَالِحًا مِّنْ ذَكَرٍ اَوْ اُ وَهُوَ مُؤْمِنٌ فَلَنُحْیِیَنَّهٗ حَیٰوةً طَیِّبَةً ۚ— وَلَنَجْزِیَنَّهُمْ اَجْرَهُمْ بِاَحْسَنِ مَا كَانُوْا یَعْمَلُوْنَ ۟
ആരെങ്കിലും അല്ലാഹു കൽപ്പിച്ചതു പോലെ സൽകർമ്മം പ്രവർത്തിക്കുകയാണെങ്കിൽ -അവൻ പുരുഷനോ സ്ത്രീയോ ആകട്ടെ-; അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ് അവരെങ്കിൽ അവർക്ക് ഇഹലോകത്ത് നാം മനോഹരമായ ജീവിതം നൽകുന്നതാണ്. അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിപ്പെടാനും, ഉള്ളതിൽ സംതൃപ്തരാകാനും നന്മകൾ പ്രവർത്തിക്കാനും അവർക്ക് സാധിക്കും. ഇഹലോകത്തായിരിക്കെ അവർ പ്രവർത്തിച്ച സൽകർമ്മങ്ങൾക്ക് ഏറ്റവും നല്ല രൂപത്തിൽ അവരുടെ പ്രതിഫലം നാം പരലോകത്ത് വെച്ച് നൽകുകയും ചെയ്യുന്നതാണ്.
Arabic explanations of the Qur’an:
فَاِذَا قَرَاْتَ الْقُرْاٰنَ فَاسْتَعِذْ بِاللّٰهِ مِنَ الشَّیْطٰنِ الرَّجِیْمِ ۟
അല്ലാഹുവിൽ വിശ്വസിക്കുന്നവനേ! നീ ഖുർആൻ പാരായണം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൻ്റെ ദുർബോധനത്തിൽ നിന്ന് നിന്നെ രക്ഷിക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.
Arabic explanations of the Qur’an:
اِنَّهٗ لَیْسَ لَهٗ سُلْطٰنٌ عَلَی الَّذِیْنَ اٰمَنُوْا وَعَلٰی رَبِّهِمْ یَتَوَكَّلُوْنَ ۟
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും, തങ്ങളുടെ എല്ലാ കാര്യങ്ങളിലും അവരുടെ രക്ഷിതാവിൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുന്നവരുടെ മേൽ പിശാചിന് യാതൊരു അധീശത്വവുമുണ്ടായിരിക്കുന്നതല്ല.
Arabic explanations of the Qur’an:
اِنَّمَا سُلْطٰنُهٗ عَلَی الَّذِیْنَ یَتَوَلَّوْنَهٗ وَالَّذِیْنَ هُمْ بِهٖ مُشْرِكُوْنَ ۟۠
പിശാചിനെ രക്ഷാധികാരിയാക്കുകയും, അവൻ വഴിപിഴപ്പിക്കുമ്പോൾ അതിൽ അവനെ അനുസരിക്കുകയും, അവൻ്റെ പിഴപ്പിക്കൽ കാരണം അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിച്ചു കൊണ്ട് ബഹുദൈവാരാധനയിൽ ഏർപ്പെടുകയും ചെയ്തവർക്ക് മേൽ മാത്രമേ അവൻ്റെ ദുർബോധനങ്ങളാൽ അവന് അധീശത്വമുണ്ടായിരിക്കുകയുള്ളൂ.
Arabic explanations of the Qur’an:
وَاِذَا بَدَّلْنَاۤ اٰیَةً مَّكَانَ اٰیَةٍ ۙ— وَّاللّٰهُ اَعْلَمُ بِمَا یُنَزِّلُ قَالُوْۤا اِنَّمَاۤ اَنْتَ مُفْتَرٍ ؕ— بَلْ اَكْثَرُهُمْ لَا یَعْلَمُوْنَ ۟
ഖുർആനിലെ ഏതെങ്കിലും ആയത്തിലെ വിധി മറ്റൊരു ആയത്ത് കൊണ്ട് നാം ദുർബലപ്പെടുത്തിയാൽ -അല്ലാഹുവാകട്ടെ; യുക്തിപൂർവം ഖുർആനിലെ ഏത് ആയത്തുകളാണ് ദുർബലമാക്കപ്പെടേണ്ടതെന്നും, ഏതെല്ലാമാണ് ദുർബലമാക്കപ്പെടേണ്ടതില്ലാത്തതെന്നും നന്നായി അറിയുന്നവനാകുന്നു- അവർ പറയും: മുഹമ്മദ്! തീർച്ചയായും നീ ഒരു കള്ളൻ മാത്രമാകുന്നു; നീ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാകുന്നു. എന്നാൽ അല്ലാഹു ആയത്തുകളിലെ വിധികൾ ദുർബലമാക്കുന്നത് അവന്റെ മഹത്തരമായ ഉദ്ദേശങ്ങളാലാണെന്ന് അവരിൽ ബഹുഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല.
Arabic explanations of the Qur’an:
قُلْ نَزَّلَهٗ رُوْحُ الْقُدُسِ مِنْ رَّبِّكَ بِالْحَقِّ لِیُثَبِّتَ الَّذِیْنَ اٰمَنُوْا وَهُدًی وَّبُشْرٰی لِلْمُسْلِمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൽ നിന്ന് സത്യവുമായി ജിബ്'രീലാണ് ഈ ഖുർആനുമായി അവതരിച്ചത്. അതിൽ യാതൊരു തെറ്റോ മാറ്റത്തിരുത്തലുകളോ ഭേദഗതികളോ ഇല്ല. (അല്ലാഹുവിൽ നിന്ന്) പുതിയ ആയത്തുകൾ അവതരിക്കുമ്പോഴെല്ലാം അല്ലാഹുവിൽ വിശ്വസിച്ചവരെ അവരുടെ വിശ്വാസത്തിൽ (കൂടുതൽ) ഉറപ്പിച്ചു നിർത്തുന്നതിനത്രെ അത്. അവർക്ക് സത്യത്തിലേക്കുള്ള മാർഗദർശനവും, മുസ്ലിംകൾക്ക് ലഭിക്കാനിരിക്കുന്ന മാന്യമായ പ്രതിഫലത്തെ കുറിച്ചുള്ള സന്തോഷവാർത്തയുമാണത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• العمل الصالح المقرون بالإيمان يجعل الحياة طيبة.
• അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് ജീവിതം സന്തോകരമാക്കി തീർക്കും.

• الطريق إلى السلامة من شر الشيطان هو الالتجاء إلى الله، والاستعاذة به من شره.
• പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുകയും, അവൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും ചെയ്യലാണ്.

• على المؤمنين أن يجعلوا القرآن إمامهم، فيتربوا بعلومه، ويتخلقوا بأخلاقه، ويستضيئوا بنوره، فبذلك تستقيم أمورهم الدينية والدنيوية.
• (അല്ലാഹുവിൽ) വിശ്വസിച്ചവർ ഖുർആനിനെ തങ്ങളുടെ ഇമാം (വഴികാട്ടി) ആക്കുകയും, അതിൻ്റെ വിജ്ഞാനങ്ങളിലൂടെ വളരുകയും, അത് തുറന്നുവെക്കുന്ന സ്വഭാവമര്യാദകൾ പുലർത്തുകയും, അതിൽ നിന്ന് പ്രകാശം തേടുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ മാത്രമേ അവരുടെ ഐഹികവും പാരത്രികവുമായ കാര്യങ്ങളെല്ലാം നേരായ നിലക്കാവുകയുള്ളൂ.

• نسخ الأحكام واقع في القرآن زمن الوحي لحكمة، وهي مراعاة المصالح والحوادث، وتبدل الأحوال البشرية.
• റസൂൽ -ﷺ- യുടെ മേൽ അല്ലാഹുവിൽ നിന്നുള്ള സന്ദേശം (വഹ്'യ്) അവതരിക്കുന്ന കാലഘട്ടത്തിൽ (ആദ്യം അവതരിച്ച ചില) മതനിയമങ്ങൾ ദുർബലമാക്കപ്പെട്ടിട്ടുണ്ട്. അന്നുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ടും, ചില പ്രയോജനങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടും, മനുഷ്യരുടെ അവസ്ഥാന്തരങ്ങളെ പരിഗണിച്ചു കൊണ്ടുമായിരുന്നു അത്.

 
Translation of the meanings Surah: An-Nahl
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close