Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Kahf   Ayah:
وَدَخَلَ جَنَّتَهٗ وَهُوَ ظَالِمٌ لِّنَفْسِهٖ ۚ— قَالَ مَاۤ اَظُنُّ اَنْ تَبِیْدَ هٰذِهٖۤ اَبَدًا ۟ۙ
അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തനിച്ച പ്രൗഢിയോടും കൂടി അവൻ (അല്ലാഹുവിൽ) വിശ്വസിക്കുന്ന വ്യക്തിയോടൊപ്പം -അയാൾക്ക് തൻ്റെ തോട്ടം കാണിച്ചു കൊടുക്കുന്നതിനായി- അവിടെ പ്രവേശിച്ചു. (അല്ലാഹുവിനെ) നിഷേധിച്ച ആ മനുഷ്യൻ പറഞ്ഞു: നീയീ കണ്ടുകൊണ്ടിരിക്കുന്ന പൂന്തോട്ടം എന്നെങ്കിലും ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നില്ല. ഇത് നിലനിൽക്കാൻ വേണ്ടതായ കാര്യങ്ങളെല്ലാം ഞാൻ ചെയ്തുവെച്ചിട്ടുണ്ട്.
Arabic explanations of the Qur’an:
وَّمَاۤ اَظُنُّ السَّاعَةَ قَآىِٕمَةً ۙ— وَّلَىِٕنْ رُّدِدْتُّ اِلٰی رَبِّیْ لَاَجِدَنَّ خَیْرًا مِّنْهَا مُنْقَلَبًا ۟ۚ
ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഈ ജീവിതമിങ്ങനെ തുടർന്നു പോകും. ഇനി അതെങ്ങാനും സംഭവിച്ചാൽ തന്നെയും; ഞാൻ പുനരുജ്ജീവിപ്പിക്കപ്പെടുകയും, എൻ്റെ രക്ഷിതാവിലേക്ക് ഞാൻ മടക്കപ്പെടുകയും ചെയ്താൽ പുനരുത്ഥാനത്തിന് ശേഷം ഈ പൂന്തോട്ടത്തിനെക്കാൾ ഉത്തമമായത് ഞാൻ മടങ്ങിച്ചെല്ലുന്നിടത്ത് എനിക്ക് കണ്ടെത്താൻ കഴിയും. ഇഹലോകത്ത് ഞാൻ ധനികനാണ് എന്നതിനാൽ പുനരുത്ഥാനത്തിന് ശേഷവും തീർച്ചയായും ഞാൻ ധനികൻ തന്നെയായിരിക്കും.
Arabic explanations of the Qur’an:
قَالَ لَهٗ صَاحِبُهٗ وَهُوَ یُحَاوِرُهٗۤ اَكَفَرْتَ بِالَّذِیْ خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُّطْفَةٍ ثُمَّ سَوّٰىكَ رَجُلًا ۟ؕ
(അല്ലാഹുവിൽ) വിശ്വസിച്ചവനായ, അവൻ്റെ കൂട്ടുകാരൻ ഈ സംസാരത്തിനുള്ള മറുപടിയായി പറഞ്ഞു: നിൻ്റെ പിതാവ് ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിക്കുകയും, ശേഷം നിന്നെ ഒരു ബീജത്തിൽ നിന്ന് സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി -മനുഷ്യനായി- രൂപപ്പെടുത്തുകയും, നിൻ്റെ അവയവങ്ങളെ ക്രമപ്പെടുത്തുകയും നിന്നെ പൂർണ്ണതയുള്ളവനാക്കുകയും ചെയ്തവനിൽ നീ അവിശ്വസിക്കുകയാണോ?! ഇതിനെല്ലാം കഴിവുള്ളവൻ നിന്നെ പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാണ്.
Arabic explanations of the Qur’an:
لٰكِنَّاۡ هُوَ اللّٰهُ رَبِّیْ وَلَاۤ اُشْرِكُ بِرَبِّیْۤ اَحَدًا ۟
എന്നാൽ ഞാൻ നിൻ്റെ ഈ വിശ്വാസം പറയുന്നവനല്ല. മറിച്ച്, എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്: അല്ലാഹു; അവനാകുന്നു എൻ്റെ രക്ഷിതാവ്. നമ്മുടെ മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞത് അവനാകുന്നു. അവനുള്ള ആരാധനയിൽ ഒരാളെയും ഞാൻ പങ്കുചേർക്കുകയില്ല.
Arabic explanations of the Qur’an:
وَلَوْلَاۤ اِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ اللّٰهُ ۙ— لَا قُوَّةَ اِلَّا بِاللّٰهِ ۚ— اِنْ تَرَنِ اَنَا اَقَلَّ مِنْكَ مَالًا وَّوَلَدًا ۟ۚ
നിൻ്റെ പൂന്തോട്ടത്തിൽ പ്രവേശിച്ച സന്ദർഭത്തിൽ 'മാശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചതത്രെ). ലാ ഖുവ്വത ഇല്ലാബില്ലാഹ് (അല്ലാഹുവിനെ കൊണ്ടല്ലാതെ ആർക്കും ഒരു ശക്തിയുമില്ല). അവനാകുന്നു ഉദ്ദേശിച്ചതെല്ലാം പ്രവർത്തിക്കുന്നവൻ. അവൻ അതിശക്തനാകുന്നു.' എന്ന് നീ പറഞ്ഞിരുന്നെങ്കിൽ. നിന്നെക്കാൾ ദാരിദ്ര്യമുള്ളവനും നിന്നെക്കാൾ കുറവ് സന്താനങ്ങളും ഉള്ളവനായി എന്നെ നീ കാണുന്നെങ്കിൽ.
Arabic explanations of the Qur’an:
فَعَسٰی رَبِّیْۤ اَنْ یُّؤْتِیَنِ خَیْرًا مِّنْ جَنَّتِكَ وَیُرْسِلَ عَلَیْهَا حُسْبَانًا مِّنَ السَّمَآءِ فَتُصْبِحَ صَعِیْدًا زَلَقًا ۟ۙ
നിൻ്റെ തോട്ടത്തെക്കാൾ ഉത്തമമായത് അല്ലാഹു എനിക്ക് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിൻ്റെ തോട്ടത്തിന് നേർക്ക് അവൻ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയക്കുകയും, അങ്ങനെ ചെടികളൊന്നുമില്ലാത്ത, കാലുകൾ തെന്നിപ്പോകുന്ന ഒരു വഴുക്കൻ പ്രദേശമായി നിൻ്റെ തോട്ടം മാറുകയും ചെയ്തേക്കാം (എന്നും ഞാൻ പ്രതീക്ഷിക്കുന്നു).
Arabic explanations of the Qur’an:
اَوْ یُصْبِحَ مَآؤُهَا غَوْرًا فَلَنْ تَسْتَطِیْعَ لَهٗ طَلَبًا ۟
അതല്ലെങ്കിൽ അതിലെ വെള്ളം ഭൂമിയിലേക്ക് താഴ്ന്നു പോവുകയും, നിനക്ക് ഒരു വഴിയിലൂടെയും അത് എത്തിപ്പിടിക്കാൻ സാധിക്കാതെ വരുകയും ചെയ്തേക്കാം. അങ്ങനെ അതിലെ വെള്ളം താഴോട്ടുപോയാൽ പിന്നെ ഈ തോട്ടം ബാക്കിയുണ്ടാവുകയില്ല.
Arabic explanations of the Qur’an:
وَاُحِیْطَ بِثَمَرِهٖ فَاَصْبَحَ یُقَلِّبُ كَفَّیْهِ عَلٰی مَاۤ اَنْفَقَ فِیْهَا وَهِیَ خَاوِیَةٌ عَلٰی عُرُوْشِهَا وَیَقُوْلُ یٰلَیْتَنِیْ لَمْ اُشْرِكْ بِرَبِّیْۤ اَحَدًا ۟
(അല്ലാഹുവിൽ) വിശ്വസിച്ചിരുന്ന ആ വ്യക്തി പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. (അല്ലാഹുവിനെ) നിഷേധിച്ച ആ മനുഷ്യൻ്റെ തോട്ടത്തിലെ ഫലവർഗങ്ങൾ മുഴുവൻ നാശംകൊണ്ട് മൂടി. അത് കെട്ടിപ്പടുക്കുവാനും പരിചരിക്കുവാനും ചെലവഴിച്ച സമ്പാദ്യമോർത്ത് കടുത്ത ഖേദവും നിരാശയും കാരണത്താൽ തൻ്റെ കൈ മലർത്തുന്നവനായി അവൻ മാറി. ആ പൂന്തോട്ടമാകട്ടെ; മുന്തിരിവള്ളികൾ നാട്ടിനിർത്തപ്പെട്ട തൂണുകളോടെ നിലംപതിച്ചു. അവനതാ വിലപിക്കുന്നു: 'ഞാൻ എൻ്റെ രക്ഷിതാവിൽ മാത്രം വിശ്വസിക്കുന്നവനായിരുന്നെങ്കിൽ! അവനുള്ള ആരാധനയിൽ ഞാൻ ആരെയും പങ്കുചേർത്തിരുന്നില്ലെങ്കിൽ!'
Arabic explanations of the Qur’an:
وَلَمْ تَكُنْ لَّهٗ فِئَةٌ یَّنْصُرُوْنَهٗ مِنْ دُوْنِ اللّٰهِ وَمَا كَانَ مُنْتَصِرًا ۟ؕ
ഈ കാഫിറിന് മേൽ വന്നിറങ്ങിയ ശിക്ഷ തടുത്തു നിർത്താൻ ഒരു കൂട്ടവും ഉണ്ടായില്ല. തൻ്റെ സംഘബലത്തിൽ പൊങ്ങച്ചം നടിച്ചിരുന്നവനായിരുന്നു അവൻ. അല്ലാഹു തൻ്റെ തോട്ടത്തെ നശിപ്പിച്ചപ്പോൾ അതിനെ തടുത്തു നിർത്താൻ അവനു സാധിച്ചില്ല.
Arabic explanations of the Qur’an:
هُنَالِكَ الْوَلَایَةُ لِلّٰهِ الْحَقِّ ؕ— هُوَ خَیْرٌ ثَوَابًا وَّخَیْرٌ عُقْبًا ۟۠
ആ സാഹചര്യത്തിൽ സഹായം അല്ലാഹുവിൽ നിന്ന് മാത്രമാകുന്നു. തന്നിൽ വിശ്വസിച്ച തൻ്റെ ഇഷ്ടദാസന്മാർക്ക് ഏറ്റവും നല്ല പ്രതിഫലം നൽകുന്നവൻ അവനത്രെ. അവരുടെ പ്രതിഫലം അവൻ ഇരട്ടിയിരട്ടിയായി നൽകുന്നു. അവർക്ക് ഏറ്റവും ഉത്തമമായ പര്യവസാനവും അവങ്കൽ തന്നെ.
Arabic explanations of the Qur’an:
وَاضْرِبْ لَهُمْ مَّثَلَ الْحَیٰوةِ الدُّنْیَا كَمَآءٍ اَنْزَلْنٰهُ مِنَ السَّمَآءِ فَاخْتَلَطَ بِهٖ نَبَاتُ الْاَرْضِ فَاَصْبَحَ هَشِیْمًا تَذْرُوْهُ الرِّیٰحُ ؕ— وَكَانَ اللّٰهُ عَلٰی كُلِّ شَیْءٍ مُّقْتَدِرًا ۟
ഇഹലോകത്തിൽ വഞ്ചിതരായിരിക്കുന്നവർക്ക് അതിൻ്റെ ഉപമ വിവരിച്ചു കൊടുക്കൂ നബിയേ! എത്ര വേഗതയിലാണ് അത് ഇല്ലാതെയാവുകയും നശിച്ചു പോവുകയും ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുന്ന, അതിനുള്ള ഉപമ ആകാശത്ത് നിന്ന് നാം ഇറക്കുന്ന മഴവെള്ളമാണ്. ആ വെള്ളം മൂലം ഭൂമിയിൽ ചെടികൾ മുളക്കുകയും അതിൻ്റെ മൂപ്പെത്തുകയും ചെയ്തു. പിന്നീട് ആ ചെടികൾ പൊടിഞ്ഞു ചിതറിയതായി മാറി. കാറ്റ് അതിൻ്റെ കഷ്ണങ്ങളെ പലയിടങ്ങളിലേക്കായി വഹിച്ചു കൊണ്ടുപോകുന്നു. അങ്ങനെ ഭൂമി പഴയതിലേക്ക് തന്നെ മടങ്ങിപ്പോയി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. അവൻ ഉദ്ദേശിക്കുന്നതിനെ അവൻ ജീവിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നതിനെ അവൻ ഇല്ലാതെയാക്കുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• على المؤمن ألا يستكين أمام عزة الغني الكافر، وعليه نصحه وإرشاده إلى الإيمان بالله، والإقرار بوحدانيته، وشكر نعمه وأفضاله عليه.
• അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾ ധനികനായ ഒരു കാഫിറിൻ്റെ മുൻപിൽ താഴ്മ കാണിക്കേണ്ട കാര്യമില്ല. മറിച്ച്, നിർബന്ധമായും അവനെ ഗുണദോഷിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കും, അവൻ്റെ ഏകത്വം അംഗീകരിക്കുന്നതിലേക്കും, അവനെ നയിക്കുകയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്കും അവൻ്റെ ഔദാര്യങ്ങൾക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യാൻ അവന് വഴികാണിച്ചു നൽകുകയുമാണ് ഒരു മുഅ്മിൻ ചെയ്യേണ്ടത്.

• ينبغي لكل من أعجبه شيء من ماله أو ولده أن يضيف النعمة إلى مُولِيها ومُسْدِيها بأن يقول: ﴿ما شاءَ اللهُ لا قُوَّةَ إلَّا بِاللهِ﴾.
• തൻ്റെ സമ്പാദ്യമോ സന്താനമോ സ്വന്തത്തെ കുറിച്ച് ആർക്കെങ്കിലും അത്ഭുതം ജനിപ്പിക്കുന്നെങ്കിൽ ആ അനുഗ്രഹം അതിൻ്റെ രക്ഷാധികാരിയും അത് ചൊരിഞ്ഞു നൽകിയവനുമായ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുകയാണ് വേണ്ടത്. അവൻ പറയട്ടെ: 'മാശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചതത്രെ). ലാ ഖുവ്വത ഇല്ലാബില്ലാഹ് (അല്ലാഹുവിനെ കൊണ്ടല്ലാതെ ആർക്കും ഒരു ശക്തിയുമില്ല).'

• إذا أراد الله بعبد خيرًا عجل له العقوبة في الدنيا.
• അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ അവനുള്ള ശിക്ഷ ഇഹലോകത്ത് വെച്ചു തന്നെ ഉടനെ നൽകും. (പരലോകത്തേക്ക് ബാക്കിവെക്കുകയില്ല).

• جواز الدعاء بتلف مال من كان ماله سبب طغيانه وكفره وخسرانه.
• ഒരാളുടെ അഹങ്കാരത്തിനും നിഷേധത്തിനും നാശത്തിനും സമ്പത്ത് കാരണമാകുന്നെങ്കിൽ അവൻ്റെ സമ്പാദ്യം നശിച്ചു പോകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നത് അനുവദനീയമാണ്.

 
Translation of the meanings Surah: Al-Kahf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close