Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (137) Surah: Al-Baqarah
فَاِنْ اٰمَنُوْا بِمِثْلِ مَاۤ اٰمَنْتُمْ بِهٖ فَقَدِ اهْتَدَوْا ۚ— وَاِنْ تَوَلَّوْا فَاِنَّمَا هُمْ فِیْ شِقَاقٍ ۚ— فَسَیَكْفِیْكَهُمُ اللّٰهُ ۚ— وَهُوَ السَّمِیْعُ الْعَلِیْمُ ۟ؕ
നിങ്ങൾ ഈ വിശ്വസിച്ചത് പോലെ യഹൂദികളും നസ്റാനികളും മറ്റുള്ള കാഫിറുകളും വിശ്വസിച്ചാൽ അവർ അല്ലാഹു തൃപ്തിപ്പെടുന്ന നേർമാർഗത്തിലായിക്കഴിഞ്ഞു. മുഴുവൻ നബിമാരിലോ അല്ലെങ്കിൽ ചില നബിമാരിലോ അവിശ്വസിച്ച് അവർ ഈമാനിൽ നിന്ന് പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ അവർ ഭിന്നതയിലും ശത്രുതയിലും തന്നെയാണ്. നബിയേ, താങ്കൾ ദുഃഖിക്കേണ്ടതില്ല. തീർച്ചയായും അവരുടെ ഉപദ്രവത്തിൽ നിന്നും താങ്കളെ സംരക്ഷിക്കാൻ അല്ലാഹു മതി. അവരുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ കാത്തുകൊള്ളും. അവർക്കെതിരിൽ അവൻ താങ്കളെ സഹായിക്കുകയും ചെയ്യും. അവൻ അവരുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനും, അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്നവനുമത്രെ.
Arabic explanations of the Qur’an:
Benefits of the verses in this page:
• أن دعوى أهل الكتاب أنهم على الحق لا تنفعهم وهم يكفرون بما أنزل الله على نبيه محمد صلى الله عليه وسلم.
• ഞങ്ങൾ സത്യത്തിലാണ് എന്ന വേദക്കാരുടെ വാദം അവർക്കുപകാരപ്പെടുകയില്ല. കാരണം അവർ മുഹമ്മദ് നബിക്ക് (ﷺ) അല്ലാഹു അവതരിപ്പിച്ചതിനെ നിഷേധിക്കുന്ന കാഫിറുകളാണ്.

• سُمِّي الدين صبغة لظهور أعماله وسَمْته على المسلم كما يظهر أثر الصبغ في الثوب.
• മതത്തെ ചായം എന്ന് വിളിക്കപ്പെട്ടത് അതിലെ കർമ്മങ്ങൾ ആർക്കും കാണാവുന്ന തരത്തിൽ പ്രകടമായതുകൊണ്ടാണ്. ചായത്തിൻറെ അടയാളം വസ്ത്രങ്ങളിൽ കാണാവുന്നത് പോലെ ദീനിന്റെ പ്രവർത്തനങ്ങളും സ്വഭാവഗുണങ്ങളും മുസ്ലിമിൽ പ്രകടമായി കാണാം.

• أن الله تعالى قد رَكَزَ في فطرةِ خلقه جميعًا الإقرارَ بربوبيته وألوهيته، وإنما يضلهم عنها الشيطان وأعوانه.
• അല്ലാഹു മാത്രമാണ് റബ്ബെന്നും അവൻ മാത്രമാണ് ഇലാഹെന്നും സമ്മതിക്കുന്ന തരത്തിലാണ് അല്ലാഹു എല്ലാവരുടെയും സൃഷ്ടിപ്പിൻറെ പ്രകൃതിയിൽ തന്നെ ആരാധനയിലും രക്ഷാകർതൃത്വത്തിലുമുള്ള അവൻറെ ഏകത്വം അല്ലാഹു ഉറപ്പിച്ചിട്ടുണ്ട്. അതിൽനിന്ന് അവരെ വഴിപിഴപ്പിക്കുന്നത് പിശാചും കൂട്ടുകാരുമാണ്.

 
Translation of the meanings Ayah: (137) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close