Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (150) Surah: Al-Baqarah
وَمِنْ حَیْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ؕ— وَحَیْثُ مَا كُنْتُمْ فَوَلُّوْا وُجُوْهَكُمْ شَطْرَهٗ ۙ— لِئَلَّا یَكُوْنَ لِلنَّاسِ عَلَیْكُمْ حُجَّةٌ ۗ— اِلَّا الَّذِیْنَ ظَلَمُوْا مِنْهُمْ ۗ— فَلَا تَخْشَوْهُمْ وَاخْشَوْنِیْ ۗ— وَلِاُتِمَّ نِعْمَتِیْ عَلَیْكُمْ وَلَعَلَّكُمْ تَهْتَدُوْنَ ۟ۙۛ
നബിയേ! താങ്കൾ എവിടെ നിന്ന് യാത്ര തിരിച്ചാലും നിസ്കാരം ഉദ്ദേശിച്ചാൽ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിഞ്ഞു നിൽക്കുക. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ എവിടെയൊക്കെയായിരുന്നാലും നിസ്കാരം ഉദ്ദേശിച്ചാൽ അതിൻറെ നേർക്കാണ് നിങ്ങളുടെ മുഖങ്ങൾ തിരിക്കേണ്ടത്. നിങ്ങൾക്കെതിരായി ജനങ്ങൾക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാൻ വേണ്ടിയാണിത്. അവരിൽ പെട്ട ചില അതിക്രമകാരികൾ (തർക്കിച്ചേക്കാമെന്നത്) അല്ലാതെ. അവർ അവരുടെ ശാഠ്യത്തിൽ ഉറച്ചുനിൽക്കും. ദുർബലമായ തെളിവുകൾ നിങ്ങൾക്കെതിരെ അവർ കൊണ്ടുവരികയും ചെയ്യും. എന്നാൽ നിങ്ങൾ അവരെ ഭയപ്പെടേണ്ടതില്ല. മറിച്ച്, നിങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ മാത്രം ഭയപ്പെടുക. കഅ്ബ നിങ്ങളുടെ ദിശയായി അല്ലാഹു നിശ്ചയിച്ചത് നിങ്ങൾക്ക് മേലുള്ള അവൻ്റെ അനുഗ്രഹം പൂർത്തീകരിക്കുന്നതിനത്രെ. ഇതിലൂടെ മറ്റെല്ലാ സമുദായങ്ങളിൽ നിന്നും നിങ്ങളെ അവൻ വേർതിരിച്ചിരിക്കുന്നു. അതോടൊപ്പം ജനങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ദിശകളിൽ ഏറ്റവും ശ്രേഷ്ഠമായതിലേക്ക് നിങ്ങളെ നയിക്കുന്നതിനുമത്രെ ഈ നിയമം.
Arabic explanations of the Qur’an:
Benefits of the verses in this page:
• إطالة الحديث في شأن تحويل القبلة؛ لما فيه من الدلالة على نبوة محمد صلى الله عليه وسلم.
• ഖിബ്'ല മാറ്റവുമായി ബന്ധപ്പെട്ട് ദീർഘമായി പ്രതിപാദിച്ചത്, അതിൽ നബി (ﷺ) യുടെ പ്രവാചകത്വത്തിന് തെളിവുള്ളതിനാലാണ്

• ترك الجدال والاشتغالُ بالطاعات والمسارعة إلى الله أنفع للمؤمن عند ربه يوم القيامة.
• തർക്കങ്ങൾ ഒഴിവാക്കലും പുണ്യകർമ്മങ്ങളിൽ മുഴുകലും വേഗത്തിൽ അല്ലാഹുവിലേക്ക് അടുക്കലുമാണ് ഖിയാമത്ത് നാളിൽ മുഅ്മിനിന് ഏറ്റവും പ്രയോജനപ്രദം.

• أن الأعمال الصالحة الموصلة إلى الله متنوعة ومتعددة، وينبغي للمؤمن أن يسابق إلى فعلها؛ طلبًا للأجر من الله تعالى.
അല്ലാഹുവിലേക്ക് എത്തിക്കുന്ന സൽകർമ്മങ്ങൾ വ്യത്യസ്തവും അനേകവുമുണ്ട്. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് അവയിലേക്ക് മത്സരിച്ചു മുന്നേറുക എന്നതാണ് ഒരു വിശ്വാസിയിൽ നിന്നുണ്ടാകേണ്ടത്.

• عظم شأن ذكر الله -جلّ وعلا- حيث يكون ثوابه ذكر العبد في الملأ الأعلى.
• അല്ലാഹുവിനെ സ്മരിക്കുന്നതിൻറെ മഹത്വം. ഏറ്റവും മുകളിൽ അല്ലാഹു അവൻറെ അരികിലുള്ളവരോട് അടിമയെ സ്മരിക്കലാണ് അതിൻറെ പ്രതിഫലം.

 
Translation of the meanings Ayah: (150) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close