Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (26) Surah: Al-Baqarah
اِنَّ اللّٰهَ لَا یَسْتَحْیٖۤ اَنْ یَّضْرِبَ مَثَلًا مَّا بَعُوْضَةً فَمَا فَوْقَهَا ؕ— فَاَمَّا الَّذِیْنَ اٰمَنُوْا فَیَعْلَمُوْنَ اَنَّهُ الْحَقُّ مِنْ رَّبِّهِمْ ۚ— وَاَمَّا الَّذِیْنَ كَفَرُوْا فَیَقُوْلُوْنَ مَاذَاۤ اَرَادَ اللّٰهُ بِهٰذَا مَثَلًا ۘ— یُضِلُّ بِهٖ كَثِیْرًا وَّیَهْدِیْ بِهٖ كَثِیْرًا ؕ— وَمَا یُضِلُّ بِهٖۤ اِلَّا الْفٰسِقِیْنَ ۟ۙ
തീർച്ചയായും അല്ലാഹു ഏതൊരു വസ്തുവേയും ഉപമയാക്കുന്നതിൽ ലജ്ജിക്കുകയില്ല. കൊതുകിനെയോ അതിനേക്കാൾ വലുതോ ചെറുതോ ആയവയെ അല്ലാഹു ഉപമയാക്കും. ഈ ഉപമകളുടെ വിഷയത്തിൽ ജനങ്ങൾ രണ്ട് വിഭാഗക്കാരാണ്: അതിൽ വിശ്വസിക്കുന്ന മുഅ്മിനുകളും, വിശ്വസിക്കാത്ത കാഫിറുകളും. മുഅ`മിനുകൾ അത് വിശ്വസിക്കുകയും ആ ഉദാഹരണത്തിനു പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ടെന്ന് മനസിലാക്കുകയും ചെയ്യും. എന്നാൽ കാഫിറുകൾ പരിഹാസത്തോടെ ചോദിക്കും: കൊതുക്, ഈച്ച, എട്ടുകാലി പോലുള്ള നിസ്സാരമായ സൃഷ്ടികളെ അല്ലാഹു ഉദാഹരണമായി പറഞ്ഞതിൻറെ ലക്ഷ്യമെന്താണ്? അതിന് അല്ലാഹു ഉത്തരം പറയുന്നു: ഈ ഉപമകൾ, സന്മാർഗ്ഗവും പല മാർഗ്ഗനിർദ്ദേശങ്ങളും ജനങ്ങൾക്കുള്ള പരീക്ഷണവും ഉൾക്കൊള്ളുന്നു. അവയെ കുറിച്ച് ചിന്തിക്കാതെ പിന്തിരിഞ്ഞതിനാൽ അല്ലാഹു വഴിപിഴവിലാക്കിയ ധാരാളമാളുകൾ അവരിലുണ്ട്. അതിൽ നിന്ന് പാഠമുൾക്കൊണ്ട കാരണത്താൽ അവൻ നേർമാർഗ്ഗത്തിലാക്കിയ ധാരാളമാളുകളും അവരുടെ കൂട്ടത്തിലുണ്ട്. വഴികേടിന് അർഹരായവരെയല്ലാതെ അവൻ വഴിപിഴപ്പിക്കുകയില്ല. അല്ലാഹുവിനെ അനുസരിക്കാതെ പുറത്തുകടന്ന മുനാഫിഖുകളെപ്പോലെയുള്ളവരെ.
Arabic explanations of the Qur’an:
Benefits of the verses in this page:
• من كمال النعيم في الجنة أن ملذاتها لا يكدرها أي نوع من التنغيص، ولا يخالطها أي أذى.
• സ്വർഗത്തിലെ ആസ്വാദനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള കുറവുകളോ ദോഷങ്ങളോ ഉണ്ടാവുകയില്ല. പ്രയാസകരമായതൊന്നും അവിടത്തെ സുഖങ്ങൾക്കിടയിൽ കടന്നുകൂടുകയില്ല. സ്വർഗ്ഗാനുഗ്രഹങ്ങളുടെ പൂർണതയുടെ ഭാഗമാകുന്നു അത്.

• الأمثال التي يضربها الله تعالى لا ينتفع بها إلا المؤمنون؛ لأنهم هم الذين يريدون الهداية بصدق، ويطلبونها بحق.
• അല്ലാഹു വിവരിക്കുന്ന ഉപമകൾ ഉപകാരപ്പെടുക മുഅ്മിനുകൾക്ക് മാത്രമാണ്. കാരണം അവരാണ് സത്യസന്ധമായി സന്മാർഗ്ഗം ആഗ്രഹിക്കുകയും അത് യഥാർത്ഥ രൂപത്തിൽ അന്വേഷിക്കുകയും ചെയ്യുന്നത്.

• من أبرز صفات الفاسقين نقضُ عهودهم مع الله ومع الخلق، وقطعُهُم لما أمر الله بوصله، وسعيُهُم بالفساد في الأرض.
• അല്ലാഹുവിനോടും സൃഷ്ടികളോടുമുള്ള കരാറുകൾ ലംഘിക്കുക, അല്ലാഹു ചേർക്കാൻ കൽപ്പിച്ചവയെ മുറിച്ച് കളയുക, ഭൂമിയിൽ കുഴപ്പമുണ്ടാക്കുക എന്നിവ ഫാസിഖുകളുടെ (അധർമ്മകാരികളുടെ) പ്രകടമായ വിശേഷണങ്ങളിൽ ചിലതാണ്.

• الأصل في الأشياء الإباحة والطهارة؛ لأن الله تعالى امتنَّ على عباده بأن خلق لهم كل ما في الأرض.
• അല്ലാഹുവും അവന്റെ റസൂലും ഹറാമാണെന്നോ അശുദ്ധമാണെന്നോ പഠിപ്പിക്കാത്ത എല്ലാ വസ്തുക്കളുടെയും അടിസ്ഥാന നിയമം അവ അനുവദനീയവും ശുദ്ധിയുള്ളതുമാണ് എന്നതാണ്. കാരണം ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്ക് വേണ്ടി സൃഷ്ടിച്ചുതന്നു എന്നത് അല്ലാഹു ചെയ്ത ഒരു അനുഗ്രഹമായിട്ടാണ് അവൻ പറയുന്നത്.

 
Translation of the meanings Ayah: (26) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close