Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
40 : 2

یٰبَنِیْۤ اِسْرَآءِیْلَ اذْكُرُوْا نِعْمَتِیَ الَّتِیْۤ اَنْعَمْتُ عَلَیْكُمْ وَاَوْفُوْا بِعَهْدِیْۤ اُوْفِ بِعَهْدِكُمْ ۚ— وَاِیَّایَ فَارْهَبُوْنِ ۟

അല്ലാഹുവിന്റെ നബിയായ യഅ്ഖൂബിന്റെ സന്തതികളേ, അല്ലാഹു നിങ്ങൾക്ക് തുടർച്ചയായി നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുക. എന്നിലും (അല്ലാഹുവിലും) എൻറെ പ്രവാചകന്മാരിലും വിശ്വസിക്കാമെന്നും, എൻറെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാമെന്നും നിങ്ങൾ എന്നോട് (അല്ലാഹുവിനോട്) ചെയ്ത കരാർ പാലിക്കുക. നിങ്ങൾ ആ കരാറുകൾ നിറവേറ്റിയാൽ ഞാൻ നിങ്ങളോട് ചെയ്ത കരാറും നിറവേറ്റുന്നതാണ്. അഥവാ, ഇഹലോകത്ത് നല്ല ജീവിതവും, പരലോകത്തെ നല്ല പ്രതിഫലവും ഞാൻ നിങ്ങൾക്ക് നൽകും. എന്നെ മാത്രം നിങ്ങൾ ഭയപ്പെടുകയും എന്നോടുള്ള കരാറുകൾ ലംഘിക്കാതിരിക്കുകയും ചെയ്യുക. info
التفاسير:
Benefits of the Verses on this page:
• من أعظم الخذلان أن يأمر الإنسان غيره بالبر، وينسى نفسه.
• മറ്റുള്ളവരോട് നന്മകൽപ്പിക്കലും സ്വന്തത്തെ മറന്ന് കളയലും ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ്. info

• الصبر والصلاة من أعظم ما يعين العبد في شؤونه كلها.
• ഒരടിമയെ അവൻറെ മുഴുവൻ കാര്യങ്ങളിലും സഹായിക്കുന്ന മഹത്തായ കാര്യങ്ങളിൽപ്പെട്ടതാണ് ക്ഷമയും നമസ്കാരവും info

• في يوم القيامة لا يَدْفَعُ العذابَ عن المرء الشفعاءُ ولا الفداءُ، ولا ينفعه إلا عمله الصالح.
• ശുപാർശകരോ പ്രായശ്ചിത്തമോ ഖിയാമത്ത് നാളിൽ ഒരാളിൽ നിന്നും ശിക്ഷ തടുക്കുകയില്ല. സ്വന്തം സൽക്കർമ്മമല്ലാത്ത മറ്റൊന്നും ഒരാൾക്കും ഉപകാരപ്പെടുകയുമില്ല. info