Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
10 : 25

تَبٰرَكَ الَّذِیْۤ اِنْ شَآءَ جَعَلَ لَكَ خَیْرًا مِّنْ ذٰلِكَ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۙ— وَیَجْعَلْ لَّكَ قُصُوْرًا ۟

താൻ ഉദ്ദേശിച്ചാൽ അവർ മുന്നോട്ടു വെച്ച അഭിപ്രായങ്ങളെക്കാൾ നല്ലത് നിനക്ക് നൽകുവാൻ കഴിയുന്നവൻ (അല്ലാഹു) അനുഗ്രഹപൂർണ്ണനായിരിക്കുന്നു. ഇഹലോകത്ത് കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന പൂന്തോട്ടങ്ങൾ അതിലെ ഫലങ്ങൾ ഭക്ഷിക്കാൻ പാകത്തിൽ നിനക്ക് നൽകാനോ, അതുമല്ലെങ്കിൽ സുഖവാസം നയിക്കാൻ കഴിയുംവിധം കൊട്ടാരങ്ങൾ നിനക്ക് നൽകാനോ (അവന് കഴിയും). info
التفاسير:
Benefits of the verses in this page:
• اتصاف الإله الحق بالخلق والنفع والإماتة والإحياء، وعجز الأصنام عن كل ذلك.
• യഥാർഥ ആരാധ്യനാകുന്നു സർവ്വതിനെയും സൃഷ്ടിച്ചതും ഉപകാരങ്ങൾ അധീനപ്പെടുത്തിയതും മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതുമെല്ലാം. ഈ പറഞ്ഞതൊന്നും തന്നെ വിഗ്രഹങ്ങൾക്ക് സാധിക്കുകയില്ല. info

• إثبات صفتي المغفرة والرحمة لله.
• പാപമോചനം നൽകുക, കാരുണ്യം ചൊരിയുക എന്നീ രണ്ട് വിശേഷണങ്ങൾ അല്ലാഹുവിന് ഉള്ളതായി സ്ഥിരപ്പെട്ടിരിക്കുന്നു. info

• الرسالة لا تستلزم انتفاء البشرية عن الرسول.
• അല്ലാഹുവിൽ നിന്നുള്ള സന്ദേശം ലഭിക്കുക എന്നത് (പ്രവാചകത്വം) ഒരു റസൂലിൻ്റെ മാനുഷികതയെ ഇല്ലാതാക്കുന്നില്ല. info

• تواضع النبي صلى الله عليه وسلم حيث يعيش كما يعيش الناس.
• നബി -ﷺ- യുടെ വിനയം. മറ്റെല്ലാ മനുഷ്യരും ജീവിച്ചതു പോലെ തന്നെയാണ് അവിടുന്നും ജീവിച്ചത്. info