Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: An-Nisā’   Ayah:
یٰۤاَهْلَ الْكِتٰبِ لَا تَغْلُوْا فِیْ دِیْنِكُمْ وَلَا تَقُوْلُوْا عَلَی اللّٰهِ اِلَّا الْحَقَّ ؕ— اِنَّمَا الْمَسِیْحُ عِیْسَی ابْنُ مَرْیَمَ رَسُوْلُ اللّٰهِ وَكَلِمَتُهٗ ۚ— اَلْقٰىهَاۤ اِلٰی مَرْیَمَ وَرُوْحٌ مِّنْهُ ؗ— فَاٰمِنُوْا بِاللّٰهِ وَرُسُلِهٖ ۫— وَلَا تَقُوْلُوْا ثَلٰثَةٌ ؕ— اِنْتَهُوْا خَیْرًا لَّكُمْ ؕ— اِنَّمَا اللّٰهُ اِلٰهٌ وَّاحِدٌ ؕ— سُبْحٰنَهٗۤ اَنْ یَّكُوْنَ لَهٗ وَلَدٌ ۘ— لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഇഞ്ചീലിൻ്റെ വക്താക്കളായ നസ്വാറാക്കളോട് പറയുക: നിങ്ങളുടെ ദീനിൻ്റെ കാര്യത്തിൽ നിങ്ങൾ അതിരു വിട്ടുകടക്കരുത്. ഈസാ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ മേൽ സത്യമല്ലാതെ നിങ്ങൾ പറയുകയുമരുത്. മർയമിൻ്റെ മകൻ മസീഹ് ഈസ അല്ലാഹു സത്യവുമായി നിയോഗിച്ച അവൻ്റെ ദൂതൻ മാത്രമാകുന്നു. മർയം -عَلَيْهَا السَّلَامُ- യുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നോടൊപ്പം അല്ലാഹു അയച്ച അവൻ്റെ വചനം കൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ സൃഷ്ടിച്ചത്. 'ഉണ്ടാകൂ' (കുൻ) എന്ന അല്ലാഹുവിൻ്റെ വാക്കായിരുന്നു അത്; അതോടെ അദ്ദേഹം ഉണ്ടായി. ജിബ്രീൽ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം (മർയമിൽ) ഊതിയ, അല്ലാഹുവിൽ നിന്നുള്ള (ആത്മാവിൻ്റെ) ഊതലായിരുന്നു അത്. അതിനാൽ അല്ലാഹുവിലും അവൻ്റെ സർവ്വ ദൂതന്മാരിലും -യാതൊരു വേർതിരിവുമില്ലാതെ- നിങ്ങൾ വിശ്വസിക്കൂ! 'ആരാധ്യന്മാർ മൂന്നു പേരാണ്' എന്ന് ഒരിക്കലും നിങ്ങൾ പറയരുത്. ഈ നശിച്ച കള്ളവാദം നിങ്ങൾ അവസാനിപ്പിക്കുക. അതിൽ നിന്ന് വിരമിക്കുന്നത് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയായി ഭവിക്കും. അല്ലാഹു ഏകനായ ഒരേയൊരു ആരാധ്യൻ മാത്രമാകുന്നു. പങ്കുകാരിൽ നിന്നും, സന്താനത്തിൽ നിന്നുമെല്ലാം അവൻ പരിശുദ്ധനാകുന്നു. അവൻ സർവ്വനിലക്കും ധന്യനാകുന്നു (ഗനിയ്യ്). ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം അവൻ്റേതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് നിലനിർത്തുന്നവനും നിയന്താവുമായി അല്ലാഹു മതിയായവനാണ്.
Arabic explanations of the Qur’an:
لَنْ یَّسْتَنْكِفَ الْمَسِیْحُ اَنْ یَّكُوْنَ عَبْدًا لِّلّٰهِ وَلَا الْمَلٰٓىِٕكَةُ الْمُقَرَّبُوْنَ ؕ— وَمَنْ یَّسْتَنْكِفْ عَنْ عِبَادَتِهٖ وَیَسْتَكْبِرْ فَسَیَحْشُرُهُمْ اِلَیْهِ جَمِیْعًا ۟
മർയമിൻ്റെ മകൻ ഈസാ അല്ലാഹുവിൻ്റെ അടിമയാകുന്നതിന് ഒരിക്കലും വൈമനസ്യം കാണിക്കുകയോ, വിസമ്മതിക്കുകയോ ഇല്ല. അല്ലാഹു തന്നിലേക്ക് സാമീപ്യം നൽകുകയും, അവൻ പദവികൾ ഉയർത്തുകയും ചെയ്ത മലക്കുകളും അങ്ങനെ തന്നെ. അപ്പോൾ നിങ്ങളെങ്ങനെയാണ് ഈസായെ ആരാധ്യനാക്കുക?! ബഹുദൈവാരാധകർ എങ്ങനെയാണ് മലക്കുകളെ ആരാധ്യന്മാരായി സ്വീകരിക്കുക?! ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് വിസമ്മതം പ്രകടിപ്പിക്കുകയും, അതിൽ നിന്ന് അഹംഭാവം നടിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു സർവ്വരെയും ഒരുമിച്ചു കൂട്ടുകയും, എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.
Arabic explanations of the Qur’an:
فَاَمَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَیُوَفِّیْهِمْ اُجُوْرَهُمْ وَیَزِیْدُهُمْ مِّنْ فَضْلِهٖ ۚ— وَاَمَّا الَّذِیْنَ اسْتَنْكَفُوْا وَاسْتَكْبَرُوْا فَیُعَذِّبُهُمْ عَذَابًا اَلِیْمًا ۙ۬— وَّلَا یَجِدُوْنَ لَهُمْ مِّنْ دُوْنِ اللّٰهِ وَلِیًّا وَّلَا نَصِیْرًا ۟
എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും, അല്ലാഹുവിനായി നിഷ്കളങ്കതയോടെ -അവൻ്റെ നിയമം അനുസരിച്ചു കൊണ്ട്- സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അല്ലാഹു ഒരു കുറവുമില്ലാതെ നൽകുന്നതാണ്. തൻ്റെ പക്കൽ നിന്നുള്ള ഔദാര്യവും നന്മയുമായി അവരുടെ പ്രതിഫലം അവൻ വർദ്ധിപ്പിച്ചു നൽകുന്നതുമാണ്. എന്നാൽ അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നും അവനെ അനുസരിക്കുന്നതിൽ നിന്നും വൈമനസ്യം പ്രകടിപ്പിക്കുകയും, അഹങ്കാരത്തോടെ താൻപോരിമ നടിക്കുകയും ചെയ്തവർ; അവർക്ക് വേദനയേറിയ ശിക്ഷ അല്ലാഹു നൽകുന്നതാണ്. അല്ലാഹുവിന് പുറമെ, അവർക്ക് നന്മ നേടിക്കൊടുക്കുന്ന ഒരു മിത്രത്തെയോ, തിന്മ അവരിൽ നിന്ന് തടുത്തു നിർത്തുന്ന ഒരു സഹായിയെയോ അവർക്ക് കണ്ടെത്താൻ കഴിയില്ല.
Arabic explanations of the Qur’an:
یٰۤاَیُّهَا النَّاسُ قَدْ جَآءَكُمْ بُرْهَانٌ مِّنْ رَّبِّكُمْ وَاَنْزَلْنَاۤ اِلَیْكُمْ نُوْرًا مُّبِیْنًا ۟
ഹേ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിൽ നിന്ന് എല്ലാ ഒഴിവുകഴിവുകളെയും അവസാനിപ്പിക്കുന്നതും സർവ്വ അവ്യക്തതകളും നീക്കുന്നതുമായ സുവ്യക്തമായ തെളിവ് ഇതാ വന്നെത്തിയിരിക്കുന്നു. മുഹമ്മദ് നബി -ﷺ- യാണ് ഉദ്ദേശം. വ്യക്തമായ ഒരു പ്രകാശവും നാം നിങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഈ ഖുർആനാകുന്നു അത്.
Arabic explanations of the Qur’an:
فَاَمَّا الَّذِیْنَ اٰمَنُوْا بِاللّٰهِ وَاعْتَصَمُوْا بِهٖ فَسَیُدْخِلُهُمْ فِیْ رَحْمَةٍ مِّنْهُ وَفَضْلٍ ۙ— وَّیَهْدِیْهِمْ اِلَیْهِ صِرَاطًا مُّسْتَقِیْمًا ۟ؕ
എന്നാൽ, അല്ലാഹുവിൽ വിശ്വസിക്കുകയും, അവരുടെ നബിക്ക് അവൻ അവതരിപ്പിച്ച ഖുർആൻ മുറുകെപിടിക്കുകയും ചെയ്തവരെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അവരുടെ മേൽ അല്ലാഹു കാരുണ്യം ചൊരിയുന്നതാണ്. അവർക്ക് അവൻ പ്രതിഫലം വർദ്ധിപ്പിച്ചു നൽകുകയും, പദവികൾ ഉയർത്തി നൽകുകയും ചെയ്യുന്നതാണ്. ഒരു വളവുമില്ലാത്ത നേരായ മാർഗത്തിലേക്ക് (സ്വിറാത്വുൽ മുസ്തഖീം) അവരെ അവൻ നയിക്കുന്നതുമാണ്. സ്വർഗത്തോപ്പുകളിലേക്ക് നയിക്കുന്ന മാർഗമാകുന്നു അത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• بيان أن المسيح بشر، وأن أمه كذلك، وأن الضالين من النصارى غلوا فيهما حتى أخرجوهما من حد البشرية.
• മസീഹ് ഈസ -عَلَيْهِ السَّلَامُ- മനുഷ്യനായിരുന്നെന്നും, അദ്ദേഹത്തിൻ്റെ മാതാവും അപ്രകാരമായിരുന്നെന്നും, നസ്വാറാക്കളിൽ വഴിപിഴച്ചവർ അവരുടെ രണ്ടു പേരുടെയും കാര്യത്തിൽ അതിരുകവിയുകയാണ് ഉണ്ടായതെന്നും, അങ്ങനെ ഇവരെ മനുഷ്യരുടെ പദവിയിൽ നിന്ന് പുറത്തു കൊണ്ടുവരുന്ന വാദമുയർത്തുകയാണുണ്ടായതെന്നുമുള്ള വിശദീകരണം.

• بيان بطلان شرك النصارى القائلين بالتثليث، وتنزيه الله تعالى عن أن يكون له شريك أو شبيه أو مقارب، وبيان انفراده - سبحانه - بالوحدانية في الذات والأسماء والصفات.
• ത്രിത്വ വിശ്വാസം പറയുന്ന നസ്വാറാക്കളുടെ ബഹുദൈവാരാധനയുടെ നിരർത്ഥകത ബോധ്യപ്പെടുത്തൽ. ഒരു പങ്കുകാരനോ സദൃശ്യനോ മദ്ധ്യസ്ഥനോ ഉണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനാണെന്നും, അവൻ തൻ്റെ അസ്തിത്വത്തിലും നാമ-ഗുണവിശേഷണങ്ങളിലും പരിപൂർണ്ണ ഏകത്വമുള്ളവനാണെന്നും വ്യക്തമാക്കലും.

• إثبات أن عيسى عليه السلام والملائكة جميعهم عباد مخلوقون لا يستكبرون عن الاعتراف بعبوديتهم لله تعالى والانقياد لأوامره، فكيف يسوغ اتخاذهم آلهة مع كونهم عبيدًا لله تعالى؟!
• ഈസ -عَلَيْهِ السَّلَامُ- യും എല്ലാ മലക്കുകളും അല്ലാഹുവിൻ്റെ സൃഷ്ടികളായ അവൻ്റെ അടിമകൾ മാത്രമാണ്. തങ്ങൾ അല്ലാഹുവിൻ്റെ അടിമകളാണെന്ന് അംഗീകരിക്കുന്നതിലും, അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നതിലും അവർ യാതൊരു അഹങ്കാരവും പ്രകടിപ്പിക്കുന്നവരല്ല. ഇവരെല്ലാം അല്ലാഹുവിൻ്റെ അടിമകളാണെന്നിരിക്കെ എങ്ങനെയാണ് അവരെ ആരാധ്യന്മാരായി സ്വീകരിക്കുക എന്നത് ശരിയാവുക?!

• في الدين حجج وبراهين عقلية تدفع الشبهات، ونور وهداية تدفع الحيرة والشهوات.
• എല്ലാ ആശയക്കുഴപ്പങ്ങളെയും പ്രതിരോധിക്കുന്ന ബുദ്ധിപരമായ തെളിവുകളും പ്രമാണങ്ങളും ഇസ്ലാമിലുണ്ട്. സർവ്വ പരിഭ്രാന്തികൾക്കും ദേഹേഛകൾക്കും ശമനം നൽകുന്ന പ്രകാശവും സന്മാർഗവും ഇതിലുണ്ട്.

 
Translation of the meanings Surah: An-Nisā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close