Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Az-Zukhruf   Ayah:

സ്സുഖ്റുഫ്

Purposes of the Surah:
التحذير من الافتتان بزخرف الحياة الدنيا؛ لئلا يكون وسيلة للشرك.
ഐഹികജീവിതത്തിൻ്റെ അലങ്കാരങ്ങളിൽ വഞ്ചിതരാവുകയും, അത് ബഹുദൈവാരാധനയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

حٰمٓ ۟ۚۛ
ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Arabic explanations of the Qur’an:
وَالْكِتٰبِ الْمُبِیْنِ ۟ۙۛ
സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
اِنَّا جَعَلْنٰهُ قُرْءٰنًا عَرَبِیًّا لَّعَلَّكُمْ تَعْقِلُوْنَ ۟ۚ
തീർച്ചയായും ഈ ഖുർആനിനെ നാം അറബികളുടെ ഭാഷയിൽ ആക്കിയിരിക്കുന്നു. അല്ലയോ ഖുർആനിൻറെ ഭാഷ സംസാരിക്കുന്നവരേ! നിങ്ങൾ ഇതിൻറെ ആശയാർഥങ്ങൾ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും, മറ്റു സമൂഹങ്ങളിലേക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണത്.
Arabic explanations of the Qur’an:
وَاِنَّهٗ فِیْۤ اُمِّ الْكِتٰبِ لَدَیْنَا لَعَلِیٌّ حَكِیْمٌ ۟ؕ
തീർച്ചയായും ഈ ഖുർആൻ ലൗഹുൽ മഹ്ഫൂദ്വിൽ ആകുന്നു. ഉന്നതവും ഔന്നത്യവുമുള്ള, വിജ്ഞാനസമ്പന്നമായ നിലയിലാകുന്നു അത്. അതിലെ ആയത്തുകൾ ഉൾക്കൊള്ളുന്ന കൽപ്പനകളും വിലക്കുകളും ഖണ്ഡിതമാക്കപ്പെട്ടിരിക്കുന്നു.
Arabic explanations of the Qur’an:
اَفَنَضْرِبُ عَنْكُمُ الذِّكْرَ صَفْحًا اَنْ كُنْتُمْ قَوْمًا مُّسْرِفِیْنَ ۟
നിങ്ങൾ ബഹുദൈവാരാധനയിലും തിന്മകളിലും അതിരുകവിഞ്ഞ ഒരു സമൂഹമാണെന്നതിനാൽ നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നത് നാം ഉപേക്ഷിക്കുകയോ?! നാം അങ്ങനെ ഒരിക്കലും ചെയ്യില്ല. നിങ്ങളോടുള്ള നമ്മുടെ കാരുണ്യം അതിന് വിപരീതമാണ് (നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നതിനോടാണ്) ആവശ്യപ്പെടുന്നത്.
Arabic explanations of the Qur’an:
وَكَمْ اَرْسَلْنَا مِنْ نَّبِیٍّ فِی الْاَوَّلِیْنَ ۟
പൂർവ്വ സമുദായങ്ങളിൽ എത്രയോ നബിമാരെ നാം നിയോഗിച്ചിട്ടുണ്ട്.
Arabic explanations of the Qur’an:
وَمَا یَاْتِیْهِمْ مِّنْ نَّبِیٍّ اِلَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟
ആ പൂർവ്വ സമുദായങ്ങളിലെല്ലാം അല്ലാഹുവിൽ നിന്നുള്ള ദൂതൻ വന്നെത്തിയപ്പോൾ അവിടെയുള്ളവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
Arabic explanations of the Qur’an:
فَاَهْلَكْنَاۤ اَشَدَّ مِنْهُمْ بَطْشًا وَّمَضٰی مَثَلُ الْاَوَّلِیْنَ ۟
ആ സമൂഹങ്ങളെക്കാൾ കയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. അതിനാൽ അവരെക്കാൾ ദുർബലരായ സമൂഹങ്ങളെ നശിപ്പിക്കുക എന്നത് നമുക്ക് അസാധ്യമേയല്ല. ആദിനെയും ഥമൂദിനെയും ലൂത്വ് നബിയുടെ സമൂഹത്തെയും മദ്യൻ നിവാസികളെയും പോലുള്ള, മുൻകഴിഞ്ഞ സമൂഹങ്ങളെ തകർത്തതിൻറെ വിവരണം ഖുർആനിൽ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്.
Arabic explanations of the Qur’an:
وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَیَقُوْلُنَّ خَلَقَهُنَّ الْعَزِیْزُ الْعَلِیْمُ ۟ۙ
അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചതെന്നും,' ആരാണ് ഭൂമിയെ സൃഷ്ടിച്ചതെന്നു'മെല്ലാം ചോദിച്ചാൽ അവർ താങ്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയും: ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', എല്ലാം അറിയുന്നവനായ 'അലീമു'മായ (അല്ലാഹുവാണ്) അവയെ സൃഷ്ടിച്ചത്.
Arabic explanations of the Qur’an:
الَّذِیْ جَعَلَ لَكُمُ الْاَرْضَ مَهْدًا وَّجَعَلَ لَكُمْ فِیْهَا سُبُلًا لَّعَلَّكُمْ تَهْتَدُوْنَ ۟ۚ
നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരുക്കി നൽകുകയും, നിങ്ങളുടെ കാൽപാദങ്ങൾ ഉറച്ചു നിൽക്കുന്ന നിലയിൽ അതിനെ സംവിധാനിക്കുകയും ചെയ്തവനായ അല്ലാഹു. ഭൂമിയിലെ പർവ്വതങ്ങളിലും താഴ്വാരങ്ങളിലും നിങ്ങളുടെ യാത്രകളിൽ നേർവഴി കണ്ടെത്താൻ പാതകൾ ഒരുക്കിയവൻ.
Arabic explanations of the Qur’an:
Benefits of the verses in this page:
• سمي الوحي روحًا لأهمية الوحي في هداية الناس، فهو بمنزلة الروح للجسد.
* അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന് 'റൂഹ്' (ആത്മാവ്) എന്ന പേര് നൽകപ്പെട്ടത് ജനങ്ങൾക്ക് സന്മാർഗ ദർശനം നൽകുന്നതിൽ അല്ലാഹുവിൻറെ സന്ദേശത്തിനുള്ള പ്രാധാന്യം പരിഗണിച്ചു കൊണ്ടാണ്. ശരീരത്തിന് ആത്മാവ് എപ്രകാരമാണോ; അതേ സ്ഥാനം തന്നെ ഇതിനുമുണ്ട്.

• الهداية المسندة إلى الرسول صلى الله عليه وسلم هي هداية الإرشاد لا هداية التوفيق.
* നബി -ﷺ- സന്മാർഗത്തിലേക്ക് നയിക്കുന്നു എന്ന് പറഞ്ഞത് അവിടുന്നാണ് സന്മാർഗത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കുന്നവൻ എന്ന നിലക്കാണ്. അവിടുത്തേക്ക് ഒരാൾക്ക് സന്മാർഗം നൽകാൻ കഴിയുമെന്ന അർത്ഥത്തിലല്ല.

• ما عند المشركين من توحيد الربوبية لا ينفعهم يوم القيامة.
* ബഹുദൈവാരാധകർക്ക് അല്ലാഹുവാണ് സർവ്വ സൃഷ്ടികളുടെയും രക്ഷിതാവ് എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഈ വിശ്വാസം പരലോകത്ത് അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല.

 
Translation of the meanings Surah: Az-Zukhruf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close