Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (20) Surah: Al-Mā’idah
وَاِذْ قَالَ مُوْسٰی لِقَوْمِهٖ یٰقَوْمِ اذْكُرُوْا نِعْمَةَ اللّٰهِ عَلَیْكُمْ اِذْ جَعَلَ فِیْكُمْ اَنْۢبِیَآءَ وَجَعَلَكُمْ مُّلُوْكًا ۗ— وَّاٰتٰىكُمْ مَّا لَمْ یُؤْتِ اَحَدًا مِّنَ الْعٰلَمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! മൂസ തൻ്റെ ജനതയായ ഇസ്രാഈല്യരോട് പറഞ്ഞ സന്ദർഭം ഓർക്കുക: എൻ്റെ ജനങ്ങളേ! നിങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുന്ന ദൂതന്മാരെ നിയോഗിക്കുകയും, അടിമകളാക്കപ്പെട്ട അധസ്ഥിത ജനവിഭാഗമായിരുന്ന നിങ്ങളെ സ്വന്തം കാര്യങ്ങൾ ഉടമപ്പെടുത്തുന്ന രാജാക്കന്മാരായി മാറ്റുകയും ചെയ്ത അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും സ്മരിക്കുക. നിങ്ങളുടെ കാലഘട്ടത്തിൽ ലോകർക്കാർക്കും നൽകാത്ത അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തു.
Arabic explanations of the Qur’an:
Benefits of the verses in this page:
• تعذيب الله تعالى لكفرة بني إسرائيل بالمسخ وغيره يوجب إبطال دعواهم في كونهم أبناء الله وأحباءه.
• അല്ലാഹു ഇസ്രാഈൽ സന്തതികളിലെ നിഷേധികളെ രൂപം മാറ്റിക്കൊണ്ടും മറ്റും ശിക്ഷിച്ചിട്ടുണ്ട് എന്നത് അവർ അല്ലാഹുവിൻ്റെ സന്താനങ്ങളും അവൻ്റെ പ്രിയപ്പെട്ടവരുമാണ് എന്ന അവരുടെ വാദത്തെ തകർത്തു കളയുന്നു.

• التوكل على الله تعالى والثقة به سبب لاستنزال النصر.
• അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, അവനിൽ ഉറച്ച അവലംബം സ്വീകരിക്കുകയും ചെയ്യുന്നത് അല്ലാഹുവിൻ്റെ സഹായം വന്നിറങ്ങാനുള്ള കാരണമാണ്.

• جاءت الآيات لتحذر من الأخلاق الرديئة التي كانت عند بني إسرائيل.
• ഇസ്രാഈൽ സന്തതികളുടെ അടുക്കലുണ്ടായിരുന്ന തരംതാഴ്ന്ന സ്വഭാവങ്ങളിൽ നിന്ന് താക്കീത് ചെയ്യുകയാണ് ഈ ആയത്തുകൾ.

• الخوف من الله سبب لنزول النعم على العبد، ومن أعظمها نعمة طاعته سبحانه.
• അല്ലാഹുവിനെ കുറിച്ചുള്ള ഭയം അടിമകളുടെ മേൽ അവൻ്റെ അനുഗ്രഹം വന്നിറങ്ങാനുള്ള കാരണമാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തരമാണ് അവനെ അനുസരിക്കാൻ കഴിയുക എന്നത്.

 
Translation of the meanings Ayah: (20) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close