Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Qamar   Ayah:
وَنَبِّئْهُمْ اَنَّ الْمَآءَ قِسْمَةٌ بَیْنَهُمْ ۚ— كُلُّ شِرْبٍ مُّحْتَضَرٌ ۟
അവരുടെ കിണറ്റിലെ വെള്ളം അവർക്കും ഒട്ടകത്തിനും ഇടയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നു എന്നതും നീ അവരെ അറിയിക്കുക. ഒട്ടകത്തിന് ഒരു ദിവസമെങ്കിൽ, അടുത്ത ദിവസം അവർക്ക് എന്ന നിലയിൽ. ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട ദിവസം അവരവർ അവിടെ സന്നിഹിതരാകേണ്ടതാണ്.
Arabic explanations of the Qur’an:
فَنَادَوْا صَاحِبَهُمْ فَتَعَاطٰی فَعَقَرَ ۟
അപ്പോൾ ഒട്ടകത്തെ അറുത്തു കളയുന്നതിനായി അവർ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു. അവൻ തൻ്റെ സമൂഹത്തിൻ്റെ വാക്ക് കേട്ട്, വാളു കൊണ്ട് അതിനെ കൊന്നു കളഞ്ഞു.
Arabic explanations of the Qur’an:
فَكَیْفَ كَانَ عَذَابِیْ وَنُذُرِ ۟
അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!
Arabic explanations of the Qur’an:
اِنَّاۤ اَرْسَلْنَا عَلَیْهِمْ صَیْحَةً وَّاحِدَةً فَكَانُوْا كَهَشِیْمِ الْمُحْتَظِرِ ۟
അവരുടെ നേർക്ക് നാം ഒരു ഘോരശബ്ദം അയച്ചു. അതവരെ നശിപ്പിച്ചു കളഞ്ഞു. അങ്ങനെ മൃഗങ്ങളുടെ ആല നിർമ്മിക്കുന്നവൻ അതിനായി എടുക്കുന്ന ഉണങ്ങിയ ചുള്ളിക്കമ്പുകൾ പോലെ അവർ ആയിത്തീർന്നു.
Arabic explanations of the Qur’an:
وَلَقَدْ یَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ ۟
ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?
Arabic explanations of the Qur’an:
كَذَّبَتْ قَوْمُ لُوْطٍۭ بِالنُّذُرِ ۟
ലൂത്വിൻ്റെ സമൂഹം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ ലൂത്വ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി.
Arabic explanations of the Qur’an:
اِنَّاۤ اَرْسَلْنَا عَلَیْهِمْ حَاصِبًا اِلَّاۤ اٰلَ لُوْطٍ ؕ— نَجَّیْنٰهُمْ بِسَحَرٍ ۟ۙ
അവർക്ക് നേരെ കല്ലുകൾ വർഷിക്കുന്ന ഒരു കാറ്റ് നാം അയച്ചു. ലൂത്വിൻ്റെ കുടുംബം ഒഴികെ. അവർക്ക് ശിക്ഷ ബാധിച്ചില്ല. അവരെ നാം രക്ഷിച്ചു. ശിക്ഷ സംഭവിക്കുന്നതിന് മുൻപ് രാത്രിയുടെ അവസാനത്തിൽ അവരെ അവിടെ നിന്ന് നീക്കിയിരുന്നു.
Arabic explanations of the Qur’an:
نِّعْمَةً مِّنْ عِنْدِنَا ؕ— كَذٰلِكَ نَجْزِیْ مَنْ شَكَرَ ۟
നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമായി കൊണ്ട് അവരെ ആ ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തി. ലൂത്വിന് നാം നൽകിയ, ഇതു പോലുള്ള പ്രതിഫലമാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവർക്ക് നാം പ്രതിഫലമായി നൽകുക.
Arabic explanations of the Qur’an:
وَلَقَدْ اَنْذَرَهُمْ بَطْشَتَنَا فَتَمَارَوْا بِالنُّذُرِ ۟
നമ്മുടെ ശിക്ഷയെ കുറിച്ച് ലൂത്വ് അവരെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ അവർ അദ്ദേഹത്തിൻ്റെ താക്കീതിനെ കുറിച്ച് തർക്കിക്കുകയും, അദ്ദേഹത്തെ കളവാക്കുകയുമാണ് ചെയ്തത്.
Arabic explanations of the Qur’an:
وَلَقَدْ رَاوَدُوْهُ عَنْ ضَیْفِهٖ فَطَمَسْنَاۤ اَعْیُنَهُمْ فَذُوْقُوْا عَذَابِیْ وَنُذُرِ ۟
മ്ലേഛമായ സ്വവർഗരതിയെന്ന തിന്മക്കായി ലൂത്വിൻ്റെ അതിഥികളായ മലക്കുകളെ വിട്ടു നൽകാനും അദ്ദേഹത്തിൻ്റെ സമൂഹം ലൂത്വിനോട് ആവശ്യപ്പെട്ടു. അപ്പോൾ അവരുടെ കണ്ണുകളെ നാം തുടച്ചു നീക്കുകയും, അവർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു. അവരോടായി നാം പറഞ്ഞു: എൻ്റെ താക്കീതിൻ്റെ ഫലമായി, ഈ ശിക്ഷ നിങ്ങൾ രുചിച്ചു കൊള്ളുക.
Arabic explanations of the Qur’an:
وَلَقَدْ صَبَّحَهُمْ بُكْرَةً عَذَابٌ مُّسْتَقِرٌّ ۟ۚ
അതിരാവിലെ അവരുടെ ശിക്ഷ അവർക്ക് വന്നെത്തി. അവർ പരലോകത്ത് വന്നെത്തുന്നത് വരെ ആ ശിക്ഷ അവരുടെ മേൽ തുടർന്നു കൊണ്ടേയിരിക്കും. (പരലോകത്ത് എത്തിയാലാകട്ടെ) അവിടെയുള്ള ശിക്ഷയും അവർക്ക് ലഭിക്കും.
Arabic explanations of the Qur’an:
فَذُوْقُوْا عَذَابِیْ وَنُذُرِ ۟
അവരോട് പറയപ്പെട്ടു: ലൂത്വ് നിങ്ങൾക്ക് നൽകിയ താക്കീതിൻ്റെ ഫലമായി, എൻ്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.
Arabic explanations of the Qur’an:
وَلَقَدْ یَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ ۟۠
ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?
Arabic explanations of the Qur’an:
وَلَقَدْ جَآءَ اٰلَ فِرْعَوْنَ النُّذُرُ ۟ۚ
ഫിർഔനിൻ്റെ കുടുംബത്തിൽ നമ്മുടെ താക്കീതുകൾ മൂസയുടെയും ഹാറൂൻ്റെയും നാവിലൂടെ എത്തിയിട്ടുണ്ട്.
Arabic explanations of the Qur’an:
كَذَّبُوْا بِاٰیٰتِنَا كُلِّهَا فَاَخَذْنٰهُمْ اَخْذَ عَزِیْزٍ مُّقْتَدِرٍ ۟
അവർ നമ്മുടെ പക്കൽ നിന്നുള്ള തെളിവുകളെയും പ്രമാണങ്ങളെയും നിഷേധിച്ചു തള്ളി. അപ്പോൾ അവരുടെ നിഷേധത്തിൻ്റെ ശിക്ഷ നാം നൽകി; അപരാജിതനായ പ്രതാപിയുടെ, സർവ്വശക്തനായ ഒരുവൻ്റെ ശിക്ഷ തന്നെ.
Arabic explanations of the Qur’an:
اَكُفَّارُكُمْ خَیْرٌ مِّنْ اُولٰٓىِٕكُمْ اَمْ لَكُمْ بَرَآءَةٌ فِی الزُّبُرِ ۟ۚ
അല്ലയോ മക്കക്കാരേ! ഈ പറയപ്പെട്ട നൂഹിൻ്റെ സമുദായത്തെക്കാളും, ആദ്-ഥമൂദ് സമൂഹങ്ങളെക്കാളും, ലൂത്വിൻ്റെ സമുദായത്തെക്കാളും, ഫിർഔനിൻ്റെ ജനതയെക്കാളുമെല്ലാം ശ്രേഷ്ഠരാണോ നിങ്ങൾ?! അതല്ല, നിങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് വല്ല ഒഴിവുമുണ്ടെന്ന് ആകാശത്ത് നിന്ന് അവതരിക്കപ്പെട്ട ഏതെങ്കിലും ഗ്രന്ഥത്തിൽ പറയപ്പെട്ടിട്ടുണ്ടോ?!
Arabic explanations of the Qur’an:
اَمْ یَقُوْلُوْنَ نَحْنُ جَمِیْعٌ مُّنْتَصِرٌ ۟
അതല്ല, മക്കയിലെ ഈ നിഷേധികൾ പറയുന്നത് 'ഞങ്ങൾക്ക് ഉപദ്രവമുദ്ദേശിക്കുന്നവരെയും, ഞങ്ങളെ പിരിക്കാൻ നോക്കുന്നവരെയും തടുത്തു വെക്കാൻ മാത്രം ഞങ്ങൾ സംഘടിതരാണ്' എന്നാണോ അവർ പറയുന്നത്?!
Arabic explanations of the Qur’an:
سَیُهْزَمُ الْجَمْعُ وَیُوَلُّوْنَ الدُّبُرَ ۟
എന്നാൽ ഈ നിഷേധികളുടെ ഒരുമ തകർക്കപ്പെടുകയും, അവർ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് മുന്നിൽ നിന്ന് പിന്തിരിഞ്ഞോടുകയും ചെയ്യുന്നതാണ്. ഇത് പിന്നീട് ബദ്ർ യുദ്ധ ദിവസം സംഭവിച്ചു.
Arabic explanations of the Qur’an:
بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ اَدْهٰی وَاَمَرُّ ۟
എന്നാൽ അവർ നിഷേധിച്ചു തള്ളിക്കൊണ്ടിരിക്കുന്ന അന്ത്യനാളാകുന്നു അവരുടെ ശിക്ഷയുടെ ദിവസം. ആ ദിവസമാകട്ടെ; അതാകുന്നു ബദ്ർ യുദ്ധ ദിനം അവർ അനുഭവിച്ചതിനെക്കാൾ കൂടുതൽ ഭയാനകവും, കാഠിന്യമേറിയതും.
Arabic explanations of the Qur’an:
اِنَّ الْمُجْرِمِیْنَ فِیْ ضَلٰلٍ وَّسُعُرٍ ۟ۘ
(ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും (ജീവിക്കുന്ന) ഈ കുറ്റവാളികൾ സത്യത്തിൽ നിന്ന് വഴിതെറ്റിയ നിലയിലും, ശിക്ഷയിലും, കടുത്ത പ്രയാസത്തിലുമാകുന്നു.
Arabic explanations of the Qur’an:
یَوْمَ یُسْحَبُوْنَ فِی النَّارِ عَلٰی وُجُوْهِهِمْ ؕ— ذُوْقُوْا مَسَّ سَقَرَ ۟
നരകാഗ്നിയിലൂടെ മുഖം കുത്തിയ നിലയിൽ അവർ വലിച്ചിഴക്കപ്പെടുന്ന ദിവസം; അവരോട് ആക്ഷേപ സ്വരത്തിൽ പറയപ്പെടും: ഇതാ! നരകശിക്ഷ അനുഭവിച്ചു കൊള്ളുക.
Arabic explanations of the Qur’an:
اِنَّا كُلَّ شَیْءٍ خَلَقْنٰهُ بِقَدَرٍ ۟
പ്രപഞ്ചത്തിലെ ഓരോ വസ്തുവും നാം സൃഷ്ടിച്ചിരിക്കുന്നത് മുൻപ് കഴിഞ്ഞു പോയ നമ്മുടെ നിർണ്ണയവും, അറിവും ഉദ്ദേശവും അനുസരിച്ചും, ലൗഹുൽ മഹ്ഫൂദ്വിൽ നാം രേഖപ്പെടുത്തിയത് പ്രകാരവുമാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• شمول العذاب للمباشر للجريمة والمُتَمالئ معه عليها.
* തിന്മ നേരിട്ട് ചെയ്തവർക്കും, അതിന് കൂട്ടു നിന്നവർക്കും ശിക്ഷ ഒരുമിച്ചായിരിക്കും.

• شُكْر الله على نعمه سبب السلامة من العذاب.
* അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയെന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കാരണമാണ്.

• إخبار القرآن بهزيمة المشركين يوم بدر قبل وقوعها من الإخبار بالغيب الدال على صدق القرآن.
* മക്കയിലെ ബഹുദൈവാരാധകർ ബദ്റിൽ പരാജയപ്പെടുമെന്നത് അത് സംഭവിക്കുന്നതിന് മുൻപ് ഖുർആനിൽ പ്രവചിക്കപ്പെട്ടത് ഖുർആൻ സത്യമാണ് എന്നതിനുള്ള തെളിവാണ്.

• وجوب الإيمان بالقدر.
* അല്ലാഹുവിൻ്റെ വിധിയിൽ വിശ്വസിക്കുക എന്നത് നിർബന്ധമാണ്.

 
Translation of the meanings Surah: Al-Qamar
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close