Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (19) Surah: Al-An‘ām
قُلْ اَیُّ شَیْءٍ اَكْبَرُ شَهَادَةً ؕ— قُلِ اللّٰهُ ۫— شَهِیْدٌۢ بَیْنِیْ وَبَیْنَكُمْ ۫— وَاُوْحِیَ اِلَیَّ هٰذَا الْقُرْاٰنُ لِاُنْذِرَكُمْ بِهٖ وَمَنْ بَلَغَ ؕ— اَىِٕنَّكُمْ لَتَشْهَدُوْنَ اَنَّ مَعَ اللّٰهِ اٰلِهَةً اُخْرٰی ؕ— قُلْ لَّاۤ اَشْهَدُ ۚ— قُلْ اِنَّمَا هُوَ اِلٰهٌ وَّاحِدٌ وَّاِنَّنِیْ بَرِیْٓءٌ مِّمَّا تُشْرِكُوْنَ ۟ۘ
അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ കളവാക്കുന്ന, ഈ ബഹുദൈവാരാധകരോട് പറയുക: എൻ്റെ സത്യസന്ധതക്കുള്ള ഏറ്റവും വലുതും മഹത്തരവുമായ സാക്ഷ്യം എന്താകുന്നു. പറയുക: എൻ്റെ സത്യതക്കുള്ള ഏറ്റവും വലുതും മഹത്തരവുമായ സാക്ഷ്യം അല്ലാഹുവിൻ്റേതാകുന്നു. അവൻ എനിക്കും നിങ്ങൾക്കുമിടയിലുള്ള സാക്ഷിയാകുന്നു. ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നു തന്നിരിക്കുന്നത് എന്താണെന്ന് അവന് അറിയാം. നിങ്ങൾ എന്തൊരു മറുപടിയാണ് എനിക്ക് നൽകുകയെന്നും അവനറിയാം. അല്ലാഹു എനിക്ക് ഈ ഖുർആൻ സന്ദേശമായി നൽകിയിരിക്കുന്നത് നിങ്ങളെയും, ഈ ഖുർആൻ എത്തിച്ചേരുന്ന മനുഷ്യരെയും ജിന്നുകളെയുമെല്ലാം ഇതു മുഖേന താക്കീത് ചെയ്യുന്നതിന് വേണ്ടിയാണ്. ബഹുദൈവാരാധകരേ! അല്ലാഹുവിനോടൊപ്പം മറ്റു ആരാധ്യന്മാരുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിങ്ങളീ വിശ്വസിച്ചംഗീകരിച്ചിരിക്കുന്ന കാര്യം ഞാൻ സാക്ഷ്യം വഹിക്കുകയില്ല; കാരണം തീർത്തും നിരർത്ഥകമാകുന്നു അത് (നിങ്ങളുടെ വിശ്വാസം). അല്ലാഹു ഏകനായ ആരാധ്യൻ മാത്രമാകുന്നു; അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവിനോടൊപ്പം നിങ്ങൾ പങ്കുചേർക്കുന്നവയിൽ നിന്നെല്ലാം ഞാൻ ഒഴിവാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• بيان الحكمة في إرسال النبي عليه الصلاة والسلام بالقرآن، من أجل البلاغ والبيان، وأعظم ذلك الدعوة لتوحيد الله.
• നബി -ﷺ- യെ ഖുർആനുമായി പറഞ്ഞയച്ചതിന് പിന്നിലുള്ള ഉദ്ദേശം ഈ സന്ദേശം എത്തിച്ചു നൽകലും വിശദീകരിച്ചു കൊടുക്കലുമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ അല്ലാഹുവിനെ ഏകനാക്കുക എന്നതിലേക്കുള്ള ക്ഷണവുമാകുന്നു.

• نفي الشريك عن الله تعالى، ودحض افتراءات المشركين في هذا الخصوص.
• അല്ലാഹുവിന് പങ്കുകാരുണ്ടെന്ന വാദത്തെ നിഷേധിക്കലും, ഈ വിഷയത്തിൽ ബഹുദൈവാരാധകരുടെ ജൽപ്പനങ്ങൾക്കുള്ള മറുപടിയും.

• بيان معرفة اليهود والنصارى للنبي عليه الصلاة والسلام، برغم جحودهم وكفرهم.
• യഹൂദ നസ്വാറാക്കൾ നബി -ﷺ- യെ നിഷേധിക്കുകയും കളവാക്കുകയും ചെയ്തിരുന്നെങ്കിലും അവിടുത്തെ (സത്യത) അവർക്ക് അറിയാമായിരുന്നു.

 
Translation of the meanings Ayah: (19) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close