Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (41) Surah: Al-An‘ām
بَلْ اِیَّاهُ تَدْعُوْنَ فَیَكْشِفُ مَا تَدْعُوْنَ اِلَیْهِ اِنْ شَآءَ وَتَنْسَوْنَ مَا تُشْرِكُوْنَ ۟۠
എന്നാൽ ആ സന്ദർഭത്തിൽ നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന് പുറമെ മറ്റാരെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുകയില്ലെന്നതാണ് സത്യം. അപ്പോൾ നിങ്ങളെ ബാധിച്ച കുഴപ്പം -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- എടുത്തു നീക്കുകയും, നിങ്ങളുടെ ദുരിതം അവൻ മാറ്റുകയും ചെയ്യും. അവനാണ് അത് ഏറ്റെടുത്തവൻ. അതിനു കഴിയുന്നവനും അവൻ തന്നെ. എന്നാൽ നിങ്ങൾ അല്ലാഹുവോടൊപ്പം പങ്കുചേർത്തിട്ടുള്ള നിങ്ങളുടെ ആരാധ്യന്മാരാകട്ടെ; അവയെ നിങ്ങൾ ആ ഘട്ടത്തിൽ)ഉപേക്ഷിക്കുന്നതാണ്. കാരണം നിങ്ങൾക്ക് തന്നെ അറിയാം അവ ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്ന്.
Arabic explanations of the Qur’an:
Benefits of the verses in this page:
• تشبيه الكفار بالموتى؛ لأن الحياة الحقيقية هي حياة القلب بقَبوله الحق واتباعه طريق الهداية.
• (അല്ലാഹുവിനെ) നിഷേധിച്ചവരെ മരിച്ചവരോട് ഉപമിച്ചിരിക്കുന്നു. കാരണം, സത്യം സ്വീകരിക്കുന്നതിലൂടെയും സന്മാർഗത്തിൻ്റെ വഴി പിന്തുടരുന്നതിലൂടെയും ഹൃദയത്തിന് ലഭിക്കുന്ന ജീവിതമാണ് യഥാർഥ ജീവിതം.

• من حكمة الله تعالى في الابتلاء: إنزال البلاء على المخالفين من أجل تليين قلوبهم وردِّهم إلى ربهم.
• പരീക്ഷണങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശത്തിൽ പെട്ടതാണ് (സത്യത്തെ) എതിർത്തു നിൽക്കുന്നവരുടെ ഹൃദയങ്ങൾ (അതിലൂടെ) മയപ്പെടുത്തുകയും, അവരുടെ രക്ഷിതാവിലേക്ക് അവരെ മടക്കുകയും ചെയ്യാനായി പ്രയാസങ്ങൾ അവർക്ക് മേൽ ഇറക്കുക എന്നത്.

• وجود النعم والأموال بأيدي أهل الضلال لا يدل على محبة الله لهم، وإنما هو استدراج وابتلاء لهم ولغيرهم.
• വഴികേടിൻ്റെ വക്താക്കളുടെ കയ്യിൽ സമ്പാദ്യങ്ങളും അനുഗ്രഹങ്ങളും ഉണ്ട് എന്നത് അല്ലാഹു അവരെ സ്നേഹിക്കുന്നു എന്നതിൻ്റെ അടയാളമല്ല. അത് (ശിക്ഷയിലേക്ക്) ക്രമേണയായി അവരെ പിടിച്ചു കൊണ്ടുവരലും, അവർക്കും മറ്റുള്ളവർക്കുമുള്ള പരീക്ഷണവുമാകുന്നു.

 
Translation of the meanings Ayah: (41) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close