Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (74) Surah: Al-An‘ām
وَاِذْ قَالَ اِبْرٰهِیْمُ لِاَبِیْهِ اٰزَرَ اَتَتَّخِذُ اَصْنَامًا اٰلِهَةً ۚ— اِنِّیْۤ اَرٰىكَ وَقَوْمَكَ فِیْ ضَلٰلٍ مُّبِیْنٍ ۟
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകനായ തൻ്റെ പിതാവ് ആസറിനോട് ഇബ്രാഹീം പറഞ്ഞ സന്ദർഭം സ്മരിക്കുക: എൻ്റെ പിതാവേ! അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ താങ്കൾ ആരാധ്യന്മാരാക്കുകയും, അവയെ ആരാധിക്കുകയും ചെയ്യുകയാണോ?! വിഗ്രഹങ്ങളെ ആരാധിക്കുന്ന താങ്കളും താങ്കളുടെ സമൂഹവും വ്യക്തമായ വഴികേടിലും, അല്ലാഹുവിന് പുറമെയുള്ളവരെ നിങ്ങൾ ആരാധിക്കുന്നതിൻ്റെ ഫലമായി സത്യമാർഗത്തിൽ നിന്ന് കടുത്ത പരിഭ്രാന്തിയിലുമാണ് അകപ്പെട്ടിരിക്കുന്നതെന്ന് തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവാകുന്നു ആരാധനക്കർഹതയുള്ള യഥാർത്ഥ ആരാധ്യൻ. അവന് പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം നിരർത്ഥകമാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الاستدلال على الربوبية بالنظر في المخلوقات منهج قرآني.
• സൃഷ്ടികളിലേക്ക് നോക്കാൻ കൽപ്പിച്ചു കൊണ്ട് അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വത്തിന് തെളിവ് കണ്ടെത്തുക എന്നത് ഖുർആനിൻ്റെ രീതിയിൽ പെട്ടതാണ്.

• الدلائل العقلية الصريحة توصل إلى ربوبية الله.
• വ്യക്തമായ ഭൗദ്ധിക പ്രമാണങ്ങൾ അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം അംഗീകരിക്കുന്നതിലേക്ക് എത്തിക്കുന്നു.

 
Translation of the meanings Ayah: (74) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close