Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Surah: Al-Fajr   Ayah:

സൂറത്തുൽ ഫജ്ർ

Purposes of the Surah:
بيان عاقبة الطغاة، والحكمة من الابتلاء، والتذكير بالآخرة.
സ്വേഛാധിപതികളുടെ പര്യവസാനവും പരീക്ഷണങ്ങൾക്ക് പിന്നിലെ യുക്തിയും വിവരിക്കുകയും, പരലോകത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

وَالْفَجْرِ ۟ۙ
പ്രഭാതത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
وَلَیَالٍ عَشْرٍ ۟ۙ
ദുൽ ഹിജ്ജ മാസത്തിലെ ആദ്യ പത്ത് രാത്രികൾ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
وَّالشَّفْعِ وَالْوَتْرِ ۟ۙ
വസ്തുക്കളിലെ ഒറ്റയും ഇണയുമായവയെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
وَالَّیْلِ اِذَا یَسْرِ ۟ۚ
രാത്രി മുന്നിട്ടു വരികയും, തുടരുകയും, പിന്തിരിഞ്ഞു പോവുകയും ചെയ്യുന്ന വേളകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരേ! നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങൾക്ക് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും എന്നതിനാണ് ഈ ശപഥങ്ങളെല്ലാം അവൻ പറഞ്ഞത്.
Arabic explanations of the Qur’an:
هَلْ فِیْ ذٰلِكَ قَسَمٌ لِّذِیْ حِجْرٍ ۟ؕ
ഈ ശപഥങ്ങൾ ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുമോ?
Arabic explanations of the Qur’an:
اَلَمْ تَرَ كَیْفَ فَعَلَ رَبُّكَ بِعَادٍ ۟
അല്ലാഹുവിൻ്റെ റസൂലേ! ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രത്തെ കൊണ്ട്, അവർ തങ്ങളുടെ റസൂലിനെ കളവാക്കിയപ്പോൾ നിൻ്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
Arabic explanations of the Qur’an:
اِرَمَ ذَاتِ الْعِمَادِ ۟
തങ്ങളുടെ പ്രപിതാവായ ഇറം എന്ന വ്യക്തിയിലേക്ക് ചേർത്തിപ്പറഞ്ഞിരുന്ന, നല്ല നീളവും ശക്തിയുമുണ്ടായിരുന്ന ആദ് ഗോത്രക്കാർ.
Arabic explanations of the Qur’an:
الَّتِیْ لَمْ یُخْلَقْ مِثْلُهَا فِی الْبِلَادِ ۟
അവർക്ക് തുല്ല്യരായി മറ്റൊരു രാജ്യങ്ങളിലും അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടില്ലാത്തവരുടെ ഗോത്രം.
Arabic explanations of the Qur’an:
وَثَمُوْدَ الَّذِیْنَ جَابُوا الصَّخْرَ بِالْوَادِ ۟
സ്വാലിഹ് നബിയുടെ ഗോത്രമായ ഥമൂദ് ഗോത്രത്തെ കൊണ്ടും നിൻ്റെ രക്ഷിതാവ് എന്താണ് പ്രവർത്തിച്ചതെന്ന് നീ കണ്ടില്ലേ? പർവ്വതങ്ങളിളെ പിളർത്തി, അതിലെ കല്ലുകൾ കൊണ്ട് വീടുകൾ പണിതിരുന്നു അവർ.
Arabic explanations of the Qur’an:
وَفِرْعَوْنَ ذِی الْاَوْتَادِ ۟
ജനങ്ങളെ ഉപദ്രവിക്കാൻ നിരത്തി നിർത്തിയ സൈന്യമുണ്ടായിരുന്ന ഫിർഔനിനെ കൊണ്ടും നിൻ്റെ രക്ഷിതാവ് എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ?
Arabic explanations of the Qur’an:
الَّذِیْنَ طَغَوْا فِی الْبِلَادِ ۟
ഇവരെല്ലാം അതിക്രമത്തിലും അന്യായത്തിലും അവരവരുടെ നാടുകളിൽ അതിരുകവിഞ്ഞവരായിരുന്നു.
Arabic explanations of the Qur’an:
فَاَكْثَرُوْا فِیْهَا الْفَسَادَ ۟
(ഇസ്ലാമിനെ) നിഷേധിക്കലും തിന്മകൾ നാട്ടിൽ പ്രചരിപ്പിക്കുകയും, അങ്ങനെ അവിടങ്ങളിലെല്ലാം കുഴപ്പം വിതക്കുകയും ചെയ്തിരുന്നു അവർ.
Arabic explanations of the Qur’an:
فَصَبَّ عَلَیْهِمْ رَبُّكَ سَوْطَ عَذَابٍ ۟ۚۙ
അപ്പോൾ അല്ലാഹു അവർക്ക് കഠിനമായ ശിക്ഷ തന്നെ രുചിപ്പിച്ചു. ഭൂമിയിൽ നിന്ന് അവരെ അവൻ പിഴുതെറിയുകയും ചെയ്തു.
Arabic explanations of the Qur’an:
اِنَّ رَبَّكَ لَبِالْمِرْصَادِ ۟ؕ
അല്ലയോ റസൂൽ! നന്മ ചെയ്തവർക്ക് സ്വർഗം നൽകുന്നതിനും തിന്മ പ്രവർത്തിച്ചവർക്ക് നരകം നൽകുന്നതിനും. നിൻ്റെ രക്ഷിതാവ് ജനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.
Arabic explanations of the Qur’an:
فَاَمَّا الْاِنْسَانُ اِذَا مَا ابْتَلٰىهُ رَبُّهٗ فَاَكْرَمَهٗ وَنَعَّمَهٗ ۙ۬— فَیَقُوْلُ رَبِّیْۤ اَكْرَمَنِ ۟ؕ
എന്നാൽ മനുഷ്യൻ; അവൻ്റെ രക്ഷിതാവ് അവനെ പരീക്ഷിക്കുകയും അവന് ആദരവ് നൽകുകയും, സമ്പത്തും സന്താനങ്ങളും സ്ഥാനവുമൊക്കെ അനുഗ്രഹമായി അവൻ്റെ മേൽ വർഷിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ തനിക്കുള്ള ആദരവ് കാരണത്താലാണ് ഇതെല്ലാം ലഭിച്ചത് എന്നവൻ ധരിക്കും. അവൻ പറയും: ഈ ആദരിവിനെല്ലാം അർഹതയുള്ളവനാണ് ഞാൻ എന്നതിനാൽ എൻ്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു.
Arabic explanations of the Qur’an:
وَاَمَّاۤ اِذَا مَا ابْتَلٰىهُ فَقَدَرَ عَلَیْهِ رِزْقَهٗ ۙ۬— فَیَقُوْلُ رَبِّیْۤ اَهَانَنِ ۟ۚ
എന്നാൽ അവൻ്റെ രക്ഷിതാവ് അവനെ പരീക്ഷിക്കുകയും, അവൻ്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താൽ തൻ്റെ റബ്ബിങ്കലുള്ള നിന്ദ്യത കാരണത്താലാണ് ഇത് സംഭവിച്ചത് എന്നവൻ ധരിക്കും. അവൻ പറയും: എൻ്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു.
Arabic explanations of the Qur’an:
كَلَّا بَلْ لَّا تُكْرِمُوْنَ الْیَتِیْمَ ۟ۙ
അല്ല! ഈ മനുഷ്യൻ ധരിച്ചു വെച്ചിരിക്കുന്നത് പോലെ - അനുഗ്രഹങ്ങൾ അല്ലാഹുവിൻ്റെ തൃപ്തിയുടെയും, പ്രയാസങ്ങൾ അവൻ്റെ അവഗണനയുടെയും അടയാളമാണ് - എന്നതല്ല കാര്യം. മറിച്ച്, യാഥാർഥ്യമെന്തെന്നാൽ നിങ്ങൾക്ക് അല്ലാഹു നൽകിയ വിഭവങ്ങളിൽ നിന്ന് അനാഥർക്ക് നിങ്ങൾ നൽകുന്നില്ല.
Arabic explanations of the Qur’an:
وَلَا تَحٰٓضُّوْنَ عَلٰی طَعَامِ الْمِسْكِیْنِ ۟ۙ
നിത്യഭക്ഷണം കണ്ടെത്താൻ കഴിയാത്ത ദരിദ്രന് ഭക്ഷണം നൽകാൻ നിങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല.
Arabic explanations of the Qur’an:
وَتَاْكُلُوْنَ التُّرَاثَ اَكْلًا لَّمًّا ۟ۙ
സ്ത്രീകളുടെയും അനാഥകളുടെയും അവകാശങ്ങൾ അവ അനുവദനീയമാണോ എന്നൊന്നും നോക്കാതെ നിങ്ങൾ വാരിത്തിന്നുകയാണ്.
Arabic explanations of the Qur’an:
وَّتُحِبُّوْنَ الْمَالَ حُبًّا جَمًّا ۟ؕ
ധനത്തെ നിങ്ങൾ അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു. അതിനോടുള്ള ആർത്തി കാരണത്താൽ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുന്നതിൽ നിങ്ങൾ പിശുക്ക് കാണിക്കുകയും ചെയ്യുന്നു.
Arabic explanations of the Qur’an:
كَلَّاۤ اِذَا دُكَّتِ الْاَرْضُ دَكًّا دَكًّا ۟ۙ
ഇങ്ങനെയൊന്നുമല്ല നിങ്ങളുടെ പ്രവർത്തനങ്ങൾ ആകേണ്ടത്. ഭൂമി ശക്തിയായി കുലുക്കപ്പെടുകയും, അത് ആടിയുലയുകയും ചെയ്താൽ (സംഭവിക്കുന്നത് എന്തായിരിക്കുമെന്ന്) നിങ്ങൾ ഓർക്കുക.
Arabic explanations of the Qur’an:
وَّجَآءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ۟ۚ
അല്ലയോ റസൂൽ! നിൻ്റെ രക്ഷിതാവ് അവൻ്റെ അടിമകൾക്കിടയിൽ വിധി കൽപ്പിക്കാനായി വരികയും, മലക്കുകൾ അണിയണിയായി സന്നിഹിതരാവുകയും ചെയ്താൽ.
Arabic explanations of the Qur’an:
Benefits of the verses in this page:
• فضل عشر ذي الحجة على أيام السنة.
* മറ്റു ദിനങ്ങളെക്കാൾ ദുൽ ഹിജ്ജയിലെ ആദ്യപത്തു ദിനങ്ങൾക്കുള്ള ശ്രേഷ്ഠത.

• ثبوت المجيء لله تعالى يوم القيامة وفق ما يليق به؛ من غير تشبيه ولا تمثيل ولا تعطيل.
* അന്ത്യനാളിൽ അല്ലാഹു അവന് യോജിച്ചത് പോലെ ആഗമനാകും; അവൻ്റെ ആഗമനത്തിന് (മറ്റു സൃഷ്ടികളുടേതിന്) സദൃശ്യമോ സമാനതയോ ഇല്ല. (അവൻ ആഗമനം ചെയ്യുമെന്നത്) നിഷേധിക്കുകയും പാടില്ല.

• المؤمن إذا ابتلي صبر وإن أعطي شكر.
* (ഇസ്ലാമിൽ ശരിയായി) വിശ്വസിച്ച വ്യക്തി പ്രയാസമുണ്ടായാൽ ക്ഷമിക്കുകയും, നന്മ ലഭിച്ചാൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്യും.

وَجِایْٓءَ یَوْمَىِٕذٍ بِجَهَنَّمَ ۙ۬— یَوْمَىِٕذٍ یَّتَذَكَّرُ الْاِنْسَانُ وَاَنّٰی لَهُ الذِّكْرٰی ۟ؕ
അന്നേ ദിവസം നരകം കൊണ്ടു വരപ്പെടുന്നതാണ്; അതിന് എഴുപതിനായിരം ചങ്ങലകൾ ഉണ്ടായിരിക്കും. ഓരോ ചങ്ങലയിലും എഴുപതിനായിരം മലക്കുകൾ പിടിച്ചു വലിക്കുന്നുണ്ടായിരിക്കും. അന്നേ ദിവസം മനുഷ്യൻ അല്ലാഹുവിൻ്റെ വിഷയത്തിൽ താൻ വരുത്തിയ കുറവുകൾ ഓർക്കും. എന്നാൽ അന്നേ ദിവസം ഈ ഓർമ്മ അവനെന്ത് ഉപകാരം ചെയ്യാനാണ്; കാരണം ഇത് പ്രതിഫലത്തിൻ്റെ ദിവസമാണ്; പ്രവർത്തനത്തിൻ്റേതല്ല.
Arabic explanations of the Qur’an:
یَقُوْلُ یٰلَیْتَنِیْ قَدَّمْتُ لِحَیَاتِیْ ۟ۚ
അന്നേ ദിവസം നിരാശയുടെ കാഠിന്യത്താൽ അവൻ പറയും: യഥാർഥ ജീവിതമാകുന്ന പാരത്രിക ലോകത്തിനായി ഞാൻ സൽകർമ്മങ്ങൾ മുൻകൂട്ടി ചെയ്തുവെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
Arabic explanations of the Qur’an:
فَیَوْمَىِٕذٍ لَّا یُعَذِّبُ عَذَابَهٗۤ اَحَدٌ ۟ۙ
അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നത് പോലെ ഒരാളും തന്നെ ശിക്ഷിക്കുകയില്ല. കാരണം അല്ലാഹുവിൻ്റെ ശിക്ഷയാണ് ഏറ്റവും കഠിനവും എന്നെന്നും നിലനിൽക്കുന്നതും.
Arabic explanations of the Qur’an:
وَّلَا یُوْثِقُ وَثَاقَهٗۤ اَحَدٌ ۟ؕ
അവൻ (ഇസ്ലാമിനെ) നിഷേധിച്ചവരെ ചങ്ങലകളിൽ ബന്ധിക്കുന്നത് പോലെ ഒരാളും ബന്ധിക്കുകയുമില്ല.
Arabic explanations of the Qur’an:
یٰۤاَیَّتُهَا النَّفْسُ الْمُطْمَىِٕنَّةُ ۟ۗۙ
(ഇസ്ലാമിൽ) വിശ്വസിച്ചവൻ്റെ ആത്മാവിനോട് മരണവേളയിലും അന്ത്യനാളിലും പറയപ്പെടും: അല്ലയോ! (ഇസ്ലാമിലുള്ള) വിശ്വാസത്തിലും സൽകർമ്മങ്ങളിലും സമാധാനമടഞ്ഞ ആത്മാവേ!
Arabic explanations of the Qur’an:
ارْجِعِیْۤ اِلٰی رَبِّكِ رَاضِیَةً مَّرْضِیَّةً ۟ۚ
നിൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെട്ടു കൊണ്ട്; നിനക്ക് ലഭിക്കാനിരിക്കുന്ന മഹത്തരമായ പ്രതിഫലത്തിൽ തൃപ്തിയടഞ്ഞ നിലയിൽ, നീ ചെയ്ത സൽകർമ്മങ്ങളാൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തി കൊണ്ടും നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് മടങ്ങുക.
Arabic explanations of the Qur’an:
فَادْخُلِیْ فِیْ عِبٰدِیْ ۟ۙ
എൻ്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ നീയും പ്രവേശിച്ചു കൊള്ളുക.
Arabic explanations of the Qur’an:
وَادْخُلِیْ جَنَّتِیْ ۟۠
അവരോടൊപ്പം -സൽകർമ്മികൾക്കായി ഞാൻ ഒരുക്കിയ- സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• عتق الرقاب، وإطعام المحتاجين في وقت الشدة، والإيمان بالله، والتواصي بالصبر والرحمة: من أسباب دخول الجنة.
* അടിമയെ മോചിപ്പിക്കലും, പ്രയാസത്തിൻ്റെ വേളയിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകലും, അല്ലാഹുവിൽ വിശ്വസിക്കലും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കലും സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്

• من دلائل النبوة إخباره أن مكة ستكون حلالًا له ساعة من نهار.
* മക്ക നബി -ﷺ- ക്ക് പകലിൻ്റെ ഒരു വേള സമയത്തേക്ക് (യുദ്ധത്തിന്) അനുവദിക്കപ്പെടും എന്ന പ്രവചനം നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവാണ്.

• لما ضيق الله طرق الرق وسع طرق العتق، فجعل الإعتاق من القربات والكفارات.
* അടിമത്വം ആരംഭിക്കാനുള്ള വഴികൾ ഇസ്ലാമിൽ വളരെ ഇടുങ്ങിയതാണെങ്കിലും, അടിമത്വമോചനത്തിൻ്റെ വഴികൾ വളരെ വിശാലമാണ്. അടിമമോചനം ഇസ്ലാമിലെ പുണ്യകർമ്മങ്ങളിൽ പെട്ടതും, പാപങ്ങൾക്കുള്ള പശ്ചാത്താപങ്ങളിൽ പെട്ടതുമാണ്.

 
Translation of the meanings Surah: Al-Fajr
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close