Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (110) Sourate: AL-BAQARAH
وَاَقِیْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ ؕ— وَمَا تُقَدِّمُوْا لِاَنْفُسِكُمْ مِّنْ خَیْرٍ تَجِدُوْهُ عِنْدَ اللّٰهِ ؕ— اِنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِیْرٌ ۟
നിങ്ങൾ നമസ്കാരം അതിൻറെ റുക്നുകളും (അവിഭാജ്യ ഘടകങ്ങൾ) നിർബന്ധ കർമ്മങ്ങളും ഐച്ഛിക കർമ്മങ്ങളും അനുഷ്ഠിച്ച് കൊണ്ട് മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് അതിൻറെ അവകാശികൾക്ക് നൽകുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതൊരു സൽകർമ്മം പ്രവർത്തിക്കുകയും, അതുവഴി, മരണത്തിന് മുമ്പ് സ്വന്തം ഗുണത്തിനായി നിങ്ങൾ സമ്പാദിക്കുകയും ചെയ്താൽ അതിൻറെ ഫലം അല്ലാഹുവിങ്കൽ പരലോകത്ത് നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്. അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകും.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• أن الأمر كله لله، فيبدل ما يشاء من أحكامه وشرائعه، ويبقي ما يشاء منها، وكل ذلك بعلمه وحكمته.
• കാര്യങ്ങളെല്ലാം അല്ലാഹുവിന്നാകുന്നു. അവനാണ് എല്ലാം തീരുമാനിക്കുന്നത്. അതിനാൽ അവൻ ഉദ്ദേശിക്കുന്ന വിധിവിലക്കുകളും നിയമങ്ങളും അവൻ മാറ്റുകയും അവനിച്ഛിക്കുന്നത് നിലനിർത്തുകയും ചെയ്യുന്നു. അതെല്ലാം അവൻറെ മഹത്തായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്.

• حَسَدُ كثيرٍ من أهل الكتاب هذه الأمة، لما خصَّها الله من الإيمان واتباع الرسول، حتى تمنوا رجوعها إلى الكفر كما كانت.
• അഹ്ലു കിതാബിൽപ്പെട്ട പലർക്കും ഈ സമുദായത്തോടുള്ള അസൂയ! ഈമാൻ സ്വീകരിക്കാനും റസൂലിനെ പിൻപറ്റാനുമുളള സൗഭാഗ്യം അല്ലാഹു ഈ ഉമ്മത്തിന് പ്രത്യേകമായി നൽകിയതാണ് കാരണം. ഈ സമുദായം പഴയതുപോലെ കുഫ്റിലേക്ക് തിരിച്ചുപോകാൻ അസൂയ മൂത്ത് അവർ കൊതിക്കുന്നു.

 
Traduction des sens Verset: (110) Sourate: AL-BAQARAH
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture