Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Verset: (191) Sourate: Al Baqarah
وَاقْتُلُوْهُمْ حَیْثُ ثَقِفْتُمُوْهُمْ وَاَخْرِجُوْهُمْ مِّنْ حَیْثُ اَخْرَجُوْكُمْ وَالْفِتْنَةُ اَشَدُّ مِنَ الْقَتْلِ ۚ— وَلَا تُقٰتِلُوْهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتّٰی یُقٰتِلُوْكُمْ فِیْهِ ۚ— فَاِنْ قٰتَلُوْكُمْ فَاقْتُلُوْهُمْ ؕ— كَذٰلِكَ جَزَآءُ الْكٰفِرِیْنَ ۟
അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവർ നിങ്ങളെ പുറത്താക്കിയേടത്ത് - മക്കയിൽ - നിന്ന് നിങ്ങൾ അവരെ പുറത്താക്കുകയും ചെയ്യുക. മുഅ്മിനിനെ സത്യമതത്തിൽ നിന്ന് തടയുകയും അവിശ്വാസത്തിലേക്ക് അവനെ മടക്കികൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് അവരുണ്ടാക്കിയ കുഴപ്പം കൊലയെക്കാൾ ഗൗരവതരമാണ്. മസ്ജിദുൽ ഹറാമിന്നടുത്ത് വെച്ച് നിങ്ങൾ അവരോട് യുദ്ധം തുടങ്ങരുത്. അതിനോടുള്ള ആദരവാണത്. അവർ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവർ നിങ്ങളോട് മസ്ജിദുൽ ഹറാമിൽ വെച്ച് യുദ്ധത്തിൽ ഏർപെടുകയാണെങ്കിൽ അവരെ കൊന്നുകളയുക. ഇത് പോലുള്ള പ്രതിഫലമാണ് - അഥവാ, അവരെ കൊന്നുകളയുക പോലെയുള്ള പ്രതിഫലമാണ്- മസ്ജിദുൽ ഹറാമിൽ വെച്ച് അതിക്രമം കാണിച്ചാൽ കാഫിറുകൾക്കുള്ള പ്രതിഫലം.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• مقصود الجهاد وغايته جَعْل الحكم لله تعالى وإزالة ما يمنع الناس من سماع الحق والدخول فيه.
• അല്ലാഹുവിന്റെ വിധി നടപ്പാക്കലും ജനങ്ങൾ സത്യം കേൾക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള തടസങ്ങളും നീക്കം ചെയ്യലുമാണ് ജിഹാദിൻറെ ഉദ്ദേശവും ലക്ഷ്യവും.

• ترك الجهاد والقعود عنه من أسباب هلاك الأمة؛ لأنه يؤدي إلى ضعفها وطمع العدو فيها.
• ജിഹാദ് ഒഴിവാക്കലും അതിൽ നിന്ന് പിന്തിരിയലും സമുദായത്തിൻറെ നാശത്തിന് കാരണമാകുന്ന കാര്യങ്ങളിൽ പെട്ടതാണ്. സമുദായം ദുർബലമാവാനും ശത്രുക്കൾ സമുദായത്തെ ലക്ഷ്യം വെക്കാനുമുള്ള കാരണമാണ്.

• وجوب إتمام الحج والعمرة لمن شرع فيهما، وجواز التحلل منهما بذبح هدي لمن مُنِع عن الحرم.
• ഹജ്ജിലും ഉംറയിലും പ്രവേശിച്ചവർ അത് പൂർത്തിയാക്കൽ നിർബന്ധമാണ്. ഹറമിൽ നിന്ന് തടയപ്പെട്ടവന് ബലിമൃഗത്തെ അറുത്ത് അതിൽ നിന്ന് വിരമിക്കൽ അനുവദനീയമാണ്.

 
Traduction des sens Verset: (191) Sourate: Al Baqarah
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture