Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (204) Sourate: AL-BAQARAH
وَمِنَ النَّاسِ مَنْ یُّعْجِبُكَ قَوْلُهٗ فِی الْحَیٰوةِ الدُّنْیَا وَیُشْهِدُ اللّٰهَ عَلٰی مَا فِیْ قَلْبِهٖ ۙ— وَهُوَ اَلَدُّ الْخِصَامِ ۟
ജനങ്ങളിൽ മുനാഫിഖു (കപടവിശ്വാസി)കളുണ്ട്. ഐഹികജീവിത കാര്യത്തിൽ അവരുടെ സംസാരം - നബിയേ - താങ്കൾക്ക് കൗതുകം തോന്നിക്കും. സത്യവും സദുപദേശവുമാണ് അവരുദ്ദേശിക്കുന്നതെന്ന് തോന്നും വിധം നന്നായി സംസാരിക്കുന്നവരായി അവരെ നിനക്ക് കാണാം. അവരുടെ ലക്ഷ്യം സ്വന്തം സമ്പത്തും ശരീരവും സംരക്ഷിക്കലാണ്. അവരുടെ ഹൃദയത്തിൽ ഈമാനും നന്മയുമുണ്ടെന്ന് അവർ അല്ലാഹുവിനെ സാക്ഷിയാക്കി കള്ളം പറയുകയും ചെയ്യും. വാസ്തവത്തിൽ അവർ മുസ്ലിംകളോട് കടുത്ത ഭിന്നതയുള്ളവരും ശത്രുത പുലർത്തുന്നവരുമത്രെ.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• التقوى حقيقة لا تكون بكثرة الأعمال فقط، وإنما بمتابعة هدي الشريعة والالتزام بها.
• യഥാർത്ഥ തഖ്വ കർമ്മങ്ങളുടെ ആധിക്യത്തിൽ മാത്രമല്ല. മത നിയമങ്ങൾ യഥാർത്ഥത്തിൽ പിൻപറ്റുന്നതിലും മുറുകെപ്പിടിക്കുന്നതിലുമാണ്.

• الحكم على الناس لا يكون بمجرد أشكالهم وأقوالهم، بل بحقيقة أفعالهم الدالة على ما أخفته صدورهم.
• രൂപ ഭാവങ്ങളോ വാക്കുകളോ മാത്രം അടിസ്ഥാനമാക്കിയല്ല; ഹൃദയങ്ങളിലെ വിശ്വാസങ്ങൾക്കനുസരിച്ച യഥാർത്ഥ പ്രവർത്തനങ്ങൾകൊണ്ടാണ് ജനങ്ങളെ വിലയിരുത്തേണ്ടത്.

• الإفساد في الأرض بكل صوره من صفات المتكبرين التي تلازمهم، والله تعالى لا يحب الفساد وأهله.
• ഭൂമിയിൽ എല്ലാ രൂപത്തിലും കുഴപ്പമുണ്ടാക്കൽ അഹങ്കാരികളുടെ നിത്യ സ്വഭാവമാണ്. കുഴപ്പത്തെയും കുഴപ്പക്കാരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

• لا يكون المرء مسلمًا حقيقة لله تعالى حتى يُسَلِّم لهذا الدين كله، ويقبله ظاهرًا وباطنًا.
•ഈ മതത്തിന് പൂർണമായി കീഴൊതുങ്ങുകയും ബാഹ്യമായും മാനസികമായും സ്വീകരിക്കുകയും ചെയ്യുന്നത് വരെ ഒരാൾ അല്ലാഹുവിന് കീഴ്പെട്ട യഥാർത്ഥ മുസ്ലിമാവുകയില്ല.

 
Traduction des sens Verset: (204) Sourate: AL-BAQARAH
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture