Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (249) Sourate: AL-BAQARAH
فَلَمَّا فَصَلَ طَالُوْتُ بِالْجُنُوْدِ ۙ— قَالَ اِنَّ اللّٰهَ مُبْتَلِیْكُمْ بِنَهَرٍ ۚ— فَمَنْ شَرِبَ مِنْهُ فَلَیْسَ مِنِّیْ ۚ— وَمَنْ لَّمْ یَطْعَمْهُ فَاِنَّهٗ مِنِّیْۤ اِلَّا مَنِ اغْتَرَفَ غُرْفَةً بِیَدِهٖ ۚ— فَشَرِبُوْا مِنْهُ اِلَّا قَلِیْلًا مِّنْهُمْ ؕ— فَلَمَّا جَاوَزَهٗ هُوَ وَالَّذِیْنَ اٰمَنُوْا مَعَهٗ ۙ— قَالُوْا لَا طَاقَةَ لَنَا الْیَوْمَ بِجَالُوْتَ وَجُنُوْدِهٖ ؕ— قَالَ الَّذِیْنَ یَظُنُّوْنَ اَنَّهُمْ مُّلٰقُوا اللّٰهِ ۙ— كَمْ مِّنْ فِئَةٍ قَلِیْلَةٍ غَلَبَتْ فِئَةً كَثِیْرَةً بِاِذْنِ اللّٰهِ ؕ— وَاللّٰهُ مَعَ الصّٰبِرِیْنَ ۟
അങ്ങനെ സൈന്യവുമായി ആ രാജ്യത്ത് നിന്ന് പുറപ്പെട്ടപ്പോൾ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. ആർ അതിൽ നിന്ന് കുടിച്ചുവോ അവൻ എൻറെ മാർഗത്തിലല്ല. യുദ്ധത്തിൽ അവരെന്നെ അനുഗമിക്കരുത്. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവൻ എൻറെ മാർഗത്തിലാകുന്നു. യുദ്ധത്തിൽ അവരെന്നെ അനുഗമിക്കട്ടെ. എന്നാൽ അത്യാവശ്യം കാരണത്താൽ തൻറെ കൈകൊണ്ട് ഒരു കോരൽ മാത്രം കോരി കുടിച്ചവന് കുഴപ്പമില്ല. സൈന്യത്തിൽ നിന്ന് ചുരുക്കം പേരൊഴികെ അതിൽ നിന്ന് കുടിച്ചു. കഠിന ദാഹമുണ്ടായിട്ടും അവരിൽ കുറച്ചുപേർ ക്ഷമിച്ചു. അങ്ങനെ, ത്വാലൂതും കൂടെയുള്ള മുഅ്മിനുകളും ആ നദി കടന്നു കഴിഞ്ഞപ്പോൾ സൈന്യത്തിൽ ചിലർ പറഞ്ഞു: ജാലൂതിനെയും അവൻറെ സൈന്യങ്ങളെയും നേരിടാൻ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. അപ്പോൾ, തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന ഉറച്ച വിശ്വാസമുള്ളവർ പറഞ്ഞു: മുഅ്മിനുകളുടെ എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിൻറെ അനുമതിയോടെയും സഹായത്തോടെയും കാഫിറുകളുടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! വിജയത്തിൻറെ മാനദണ്ഡം വിശ്വാസമാണ്; ആധിക്യമല്ല. അല്ലാഹു ക്ഷമിക്കുന്ന അവൻറെ അടിമകളുടെ കൂടെയാകുന്നു. അവരെ അവൻ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• من حكمة القائد أن يُعرِّض جيشه لأنواع الاختبارات التي يتميز بها جنوده ويعرف الثابت من غيره.
• സൈനികരെ വേർതിരിച്ചറിയാനും അവരിൽ സ്ഥൈര്യമുള്ളവരെ തിരിച്ചറിയാനുമായി സൈന്യത്തെ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കുക എന്നത് സൈന്യനായകൻറെ യുക്തിയുടെ ഭാഗമാണ്.

• العبرة في النصر ليست بمجرد كثرة العدد والعدة فقط، وإنما معونة الله وتوفيقه أعظم الأسباب للنصر والظَّفَر.
• ആയുധത്തിൻറെയോ അംഗബലത്തിൻറെയോ ആധിക്യം മാത്രമല്ല വിജയത്തിൻറെ മാനദണ്ഡം. അല്ലാഹുവിൻറെ സഹായവും തൗഫീഖുമാണ് വിജയത്തിൻറെ ഏറ്റവും വലിയ മാനദണ്ഡം.

• لا يثبت عند الفتن والشدائد إلا من عَمَرَ اليقينُ بالله قلوبَهم، فمثل أولئك يصبرون عند كل محنة، ويثبتون عند كل بلاء.
• അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം ഹൃദയത്തിൽ നിറഞ്ഞവനല്ലാതെ പ്രയാസങ്ങളിലും കുഴപ്പങ്ങളിലും ഉറച്ചുനിൽക്കാൻ സാധ്യമല്ല. അവർക്ക് എല്ലാ പരീക്ഷണങ്ങളിലും ക്ഷമിക്കാനും പ്രയാസങ്ങളിൽ ഉറച്ചുനിൽക്കാനും സാധിക്കും.

• الضراعة إلى الله تعالى بقلب صادق متعلق به من أعظم أسباب إجابة الدعاء، ولا سيما في مواطن القتال.
• സത്യസന്ധമായ ഹൃദയത്തോടെ അല്ലാഹുവോട് ആത്മാർത്ഥമായി കേണുപ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് യുദ്ധവേളകളിൽ.

• من سُنَّة الله تعالى وحكمته أن يدفع شر بعض الخلق وفسادهم في الأرض ببعضهم.
• ചില സൃഷ്ടികളുടെ ഉപദ്രവങ്ങളും കുഴപ്പങ്ങളും മറ്റു ചിലരെക്കൊണ്ട് തടയുക എന്നത് അല്ലാഹുവിൻറെ യുക്തിയിലും നടപടിക്രമത്തിലും പെട്ടതാണ്.

 
Traduction des sens Verset: (249) Sourate: AL-BAQARAH
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture