Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (264) Sourate: AL-BAQARAH
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تُبْطِلُوْا صَدَقٰتِكُمْ بِالْمَنِّ وَالْاَذٰی ۙ— كَالَّذِیْ یُنْفِقُ مَالَهٗ رِئَآءَ النَّاسِ وَلَا یُؤْمِنُ بِاللّٰهِ وَالْیَوْمِ الْاٰخِرِ ؕ— فَمَثَلُهٗ كَمَثَلِ صَفْوَانٍ عَلَیْهِ تُرَابٌ فَاَصَابَهٗ وَابِلٌ فَتَرَكَهٗ صَلْدًا ؕ— لَا یَقْدِرُوْنَ عَلٰی شَیْءٍ مِّمَّا كَسَبُوْا ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! ദാനം നൽകിയത് എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിക്കളയരുത്. ജനങ്ങൾ കാണുന്നതിന് വേണ്ടിയും, അവർ പുകഴ്ത്തുന്നതിന് വേണ്ടിയും തൻ്റെ സമ്പാദ്യം ദാനം ചെയ്യുന്നവനെ പോലെയാകുന്നു അങ്ങനെ ചെയ്യുന്നവൻ്റെ ഉപമ. അല്ലാഹുവിലും പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷയിലും വിശ്വാസമില്ലാത്ത നിഷേധിയാകുന്നു അവൻ. അവനെ ഉപമിക്കാവുന്നത് മുകളിൽ അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ മണ്ണിനെ മാറ്റിക്കളയുകയും അതിനെ ഒരു മൊട്ടപ്പാറയാക്കുകയും ചെയ്തു. അപ്രകാരമാണ് ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ. അവർ പ്രവർത്തിച്ചതിൻറെയും ചിലവാക്കിയതിൻറെയും പ്രതിഫലം ഇല്ലാതെയാകും. അതിൽ യാതൊന്നും അല്ലാഹുവിങ്കൽ അവശേഷിക്കുന്നതല്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ അവൻ തൃപ്തിപ്പെടുന്ന മാർഗ്ഗത്തിലേക്ക് നയിക്കുന്നതല്ല. അവരുടെ പ്രവർത്തനങ്ങളും ദാനധർമ്മങ്ങളും അവർക്ക് ഉപകാരപ്പെടുന്ന രൂപത്തിലാവാൻ അവൻ വഴിയൊരുക്കുകയുമില്ല.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• مراتب الإيمان بالله ومنازل اليقين به متفاوتة لا حد لها، وكلما ازداد العبد نظرًا في آيات الله الشرعية والكونية زاد إيمانًا ويقينًا.
• അല്ലാഹുവിലുള്ള വിശ്വാസത്തിൻറെ പദവികളും അവനിലുള്ള വിശ്വാസ ദൃഢതയുടെ സ്ഥാനങ്ങളും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിൻ്റെ പദവികൾക്ക് അവസാനമില്ല. മതപരവും പ്രാപഞ്ചികവുമായ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് അനുസരിച്ച് അവൻ്റെ വിശ്വാസവും അതിലുള്ള ദൃഢതയും വർദ്ധിക്കുന്നതാണ്.

• بَعْثُ الله تعالى للخلق بعد موتهم دليل ظاهر على كمال قدرته وتمام عظمته سبحانه.
• മരണശേഷം സൃഷ്ടികളെ പുനർജീവിപ്പിക്കുക എന്നത് അല്ലാഹുവിൻറെ പൂർണമായ കഴിവിനും മഹത്വത്തിനുമുള്ള തെളിവാണ്.

• فضل الإنفاق في سبيل الله وعظم ثوابه، إذا صاحبته النية الصالحة، ولم يلحقه أذى ولا مِنّة محبطة للعمل.
• അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, അതിനുള്ള പ്രതിഫലത്തിൻ്റെ മഹത്വവും. എന്നാൽ ആ ദാനധർമ്മങ്ങൾ നല്ല ഉദ്ദേശത്തോടെയാകണമെന്ന് മാത്രം. അവൻ്റെ ദാനപ്രവൃത്തിയെ നിഷ്ഫലമാക്കുന്ന രൂപത്തിൽ തൻ്റെ ഔദാര്യം എടുത്തു പറയലോ, ദാനം നൽകിയവരെ പ്രയാസപ്പെടുത്തലോ അതിനോടൊപ്പം ഉണ്ടായിക്കൂടാ.

• من أحسن ما يقدمه المرء للناس حُسن الخلق من قول وفعل حَسَن، وعفو عن مسيء.
• ഒരാൾക്ക് ജനങ്ങളോട് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തികളിലൊന്നാണ് അവരോട് നല്ല വാക്കു പറയുക എന്നതും, അവർക്ക് നന്മ ചെയ്യുക എന്നതും, അവരിൽ തെറ്റു ചെയ്തവർക്ക് പൊറുത്തു കൊടുക്കുക എന്നതും.

 
Traduction des sens Verset: (264) Sourate: AL-BAQARAH
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture