Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (35) Sourate: AN-NOUR
اَللّٰهُ نُوْرُ السَّمٰوٰتِ وَالْاَرْضِ ؕ— مَثَلُ نُوْرِهٖ كَمِشْكٰوةٍ فِیْهَا مِصْبَاحٌ ؕ— اَلْمِصْبَاحُ فِیْ زُجَاجَةٍ ؕ— اَلزُّجَاجَةُ كَاَنَّهَا كَوْكَبٌ دُرِّیٌّ یُّوْقَدُ مِنْ شَجَرَةٍ مُّبٰرَكَةٍ زَیْتُوْنَةٍ لَّا شَرْقِیَّةٍ وَّلَا غَرْبِیَّةٍ ۙ— یَّكَادُ زَیْتُهَا یُضِیْٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ؕ— نُوْرٌ عَلٰی نُوْرٍ ؕ— یَهْدِی اللّٰهُ لِنُوْرِهٖ مَنْ یَّشَآءُ ؕ— وَیَضْرِبُ اللّٰهُ الْاَمْثَالَ لِلنَّاسِ ؕ— وَاللّٰهُ بِكُلِّ شَیْءٍ عَلِیْمٌ ۟ۙ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് വഴികാണിക്കുന്നവൻ അവനാകുന്നു. (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഒരാളുടെ ഹൃദയത്തിൽ (പ്രവേശിച്ച) അവൻ്റെ പ്രകാശത്തിൻ്റെ ഉപമ (ഇതാ). ഒരു മതിലിൽ അടഞ്ഞു കിടക്കുന്ന ഒരു മാടം; അതിൽ ഒരു വിളക്ക്; ആ വിളക്ക് മുത്തു പോലെ തിളങ്ങുന്ന നക്ഷത്ര സമാനമായ ഒരു സ്ഫടികത്തിനുള്ളിലാണ്; ആ വിളക്ക് കത്തിക്കാനുള്ള എണ്ണ അനുഗൃഹീതമായ ഒരു മരത്തിൽ നിന്നാണ് -അതായത് ഒലീവ് മരം-; ആ മരത്തെ രാവിലെയോ വൈകുന്നേരമോ സൂര്യപ്രകാശത്തിൽ നിന്ന് ഒന്നും തന്നെ തടയുന്നില്ല. അതിലെ എണ്ണ അതിൻ്റെ പരിശുദ്ധി കാരണത്താൽ -അഗ്നി സ്പർശിക്കാതെ തന്നെ- സ്വയം പ്രകാശിക്കുന്നതു പോലുണ്ട്. അപ്പോൾ അതിനെ അഗ്നി സ്പർശിച്ചാൽ എങ്ങനെയുണ്ടായിരിക്കും?! വിളക്കിൻ്റെ പ്രകാശത്തിന് മേൽ സ്ഫടികത്തിൻ്റെ പ്രകാശം കൂടി. ഇപ്രകാരമാണ് സന്മാർഗത്തിൻ്റെ പ്രകാശം ഒരു മുഅ്മിനിൻ്റെ ഹൃദയത്തിൽ ഉദിച്ചുയർന്നാൽ. ഖുർആൻ പിൻപറ്റുന്നതിന് അവൻ്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ സൗഭാഗ്യം നൽകുന്നു. അല്ലാഹു സമാനമായ കാര്യങ്ങളിലൂടെ ഉപമകൾ പറഞ്ഞു കൊണ്ട് വിഷയങ്ങൾ വിശദീകരിക്കുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• الله عز وجل ضيق أسباب الرق (بالحرب) ووسع أسباب العتق وحض عليه .
• അടിമത്വം വന്നുചേരാനുള്ള വഴികൾ അല്ലാഹു ഇടുക്കമുള്ളതാക്കുകയും, അടിമമോചനത്തിൻ്റെ വഴികൾ എളുപ്പമാക്കുകയും, അതിന് പ്രോത്സാഹനം നൽകുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരല്ലാതെ അടിമയാക്കപ്പെടുകയില്ല.

• التخلص من الرِّق عن طريق المكاتبة وإعانة الرقيق بالمال ليعتق حتى لا يشكل الرقيق طبقة مُسْتَرْذَلة تمتهن الفاحشة.
• അടിമത്വത്തിൽ നിന്ന് മോചനകരാറിലൂടെ പുറത്തുകടക്കാനുള്ള നിയമവും, അടിമകളെ സമ്പത്ത് കൊണ്ട് സഹായിക്കാനുള്ള കൽപ്പനയുമെല്ലാം അവർ മോചിതരാകുന്നതിനും, അതിലൂടെ മ്ലേഛതകൾ നിസ്സാരമായി കാണുന്ന നിലവാരമില്ലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടാതിരിക്കാനുമാണ്.

• قلب المؤمن نَيِّر بنور الفطرة، ونور الهداية الربانية.
• (അല്ലാഹുവിൽ) വിശ്വസിച്ചവൻ്റെ ഹൃദയം ശുദ്ധപ്രകൃതിയുടെയും അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തിൻ്റെയും പ്രകാശത്താൽ ജ്വലിക്കുന്നതാണ്.

• المساجد بيوت الله في الأرض أنشأها ليعبد فيها، فيجب إبعادها عن الأقذار الحسية والمعنوية.
• മസ്ജിദുകൾ ഭൂമിയിലെ അല്ലാഹുവിൻ്റെ ഭവനങ്ങളാണ്. അല്ലാഹുവിനെ ആരാധിക്കുന്നതിനായാണ് അവ പടുത്തുയർത്തപ്പെട്ടത്. അതിനാൽ അവിടങ്ങളിൽ എല്ലാ നിലക്കുമുള്ള മ്ലേഛതകൾ -ആശയപരമോ അല്ലാത്തതോ ആയ- അകറ്റിനിർത്തപ്പെടേണ്ടതാണ്.

• من أسماء الله الحسنى (النور) وهو يتضمن صفة النور له سبحانه.
• അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ് 'നൂർ' എന്ന നാമം. അല്ലാഹുവിന് പ്രകാശം എന്ന വിശേഷണം ഈ നാമം ഉൾക്കൊള്ളുന്നു.

 
Traduction des sens Verset: (35) Sourate: AN-NOUR
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture