Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Verset: (101) Sourate: An Nisâ'
وَاِذَا ضَرَبْتُمْ فِی الْاَرْضِ فَلَیْسَ عَلَیْكُمْ جُنَاحٌ اَنْ تَقْصُرُوْا مِنَ الصَّلٰوةِ ۖۗ— اِنْ خِفْتُمْ اَنْ یَّفْتِنَكُمُ الَّذِیْنَ كَفَرُوْا ؕ— اِنَّ الْكٰفِرِیْنَ كَانُوْا لَكُمْ عَدُوًّا مُّبِیْنًا ۟
നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ -(അല്ലാഹുവിനെ) നിഷേധിക്കുന്നവരിൽ നിന്ന് വല്ല ഉപദ്രവവും നിങ്ങളെ ബാധിച്ചേക്കുമെന്ന് ഭയക്കുന്ന വേളയിൽ- നാല് റക്അതുകളുള്ള നിസ്കാരങ്ങൾ രണ്ട് റക്അതുകളായി ചുരുക്കുന്നതിൽ നിങ്ങൾക്ക് മേൽ തെറ്റില്ല. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നിങ്ങളോടുള്ള ശത്രുത വളരെ പ്രകടവും വ്യക്തവുമാണ്. ഭയമുള്ള വേളയിൽ നിസ്കാരം ചുരുക്കുന്നത് അനുവദനീയമാണ് എന്നാണ് ആയതിൽ ഉള്ളത് എങ്കിലും നിർഭയത്വമുള്ള വേളയിലും യാത്രക്കാരന് നാല് റക്അതുള്ള നിസ്കാരം രണ്ടായി ചുരുക്കാമെന്ന് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• فضل الجهاد في سبيل الله وعظم أجر المجاهدين، وأن الله وعدهم منازل عالية في الجنة لا يبلغها غيرهم.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനുള്ള ശ്രേഷ്ഠതയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്കുള്ള പ്രതിഫലത്തിൻ്റെ മഹത്വവും. അല്ലാഹു മറ്റുള്ളവർക്കൊന്നും വാഗ്ദാനം നൽകാത്ത തരത്തിലുള്ള ഉന്നതമായ പദവികൾ അവർക്ക് സ്വർഗത്തിൽ ഒരുക്കി വെച്ചിരിക്കുന്നു.

• أصحاب الأعذار يسقط عنهم فرض الجهاد مع ما لهم من أجر إن حسنت نيتهم.
• ഒഴിവുകഴിവുള്ളവർക്ക് നിർബന്ധമായും യുദ്ധത്തിലേർപ്പെടണമെന്ന ബാധ്യതയില്ല. അതോടൊപ്പം അവരുടെ ഉദ്ദേശം നല്ലതാണെങ്കിൽ യുദ്ധത്തിൽ പങ്കെടുത്തത് പോലുള്ള പ്രതിഫലവും അവർക്കുണ്ടായിരിക്കും.

• فضل الهجرة إلى بلاد الإسلام، ووجوبها على القادر إن كان يخشى على دينه في بلده.
• ഇസ്ലാമിക നാടുകളിലേക്ക് പലായനം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. താൻ ജീവിക്കുന്ന നാട്ടിൽ ഇസ്ലാം അനുസരിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് ഭയക്കുന്നെങ്കിൽ -സാധിക്കുന്നവർ- ഇസ്ലാമിക നാടുകളിലേക്ക് പലായനം ചെയ്യുക എന്നത് നിർബന്ധമാണെന്നും ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു.

• مشروعية قصر الصلاة في حال السفر.
• യാത്രയിൽ നിസ്കാരം ചുരുക്കുന്നത് (ഖസ്ർ) ആക്കുന്നത് അനുവദനീയമാണ്.

 
Traduction des sens Verset: (101) Sourate: An Nisâ'
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture