Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Sourate: Al Mâ'idah   Verset:
یُرِیْدُوْنَ اَنْ یَّخْرُجُوْا مِنَ النَّارِ وَمَا هُمْ بِخٰرِجِیْنَ مِنْهَا ؗ— وَلَهُمْ عَذَابٌ مُّقِیْمٌ ۟
നരകത്തിൽ പ്രവേശിച്ചാൽ അതിൽ നിന്ന് പുറത്തു കടക്കാൻ അവർ ആഗ്രഹിക്കും. എന്നാൽ എങ്ങനെയാണവർക്ക് അതിന് സാധിക്കുക?! അവർ ഒരിക്കലും അതിൽ നിന്ന് പുറത്തു കടക്കുകയില്ല. അവർക്കവിടെ എന്നെന്നും നിലനിൽക്കുന്ന ശിക്ഷയുണ്ടായിരിക്കും.
Les exégèses en arabe:
وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوْۤا اَیْدِیَهُمَا جَزَآءً بِمَا كَسَبَا نَكَالًا مِّنَ اللّٰهِ ؕ— وَاللّٰهُ عَزِیْزٌ حَكِیْمٌ ۟
ഭരണാധികാരികളേ! മോഷ്ടാവിൻ്റെയും മോഷ്ടിക്കുന്നവളുടെയും വലതു കൈ നിങ്ങൾ ഛേദിച്ചു കളയുക. അന്യായമായി ജനങ്ങളുടെ സമ്പത്ത് എടുക്കുക എന്ന പ്രവൃത്തി അവർ ചെയ്തതിന് അല്ലാഹുവിങ്കൽ നിന്ന് അവർക്കുള്ള ശിക്ഷയും പ്രതിഫലവുമാണത്. അവർക്കും മറ്റുള്ളവർക്കും (മോഷ്ടിക്കുന്നതിൽ നിന്ന് തടയുന്ന) ഭീഷണിയും അതിലുണ്ട്. അല്ലാഹു മഹാപ്രതാപിയാകുന്നു; അവനെ ആരും പരാജയപ്പെടുത്തുകയില്ല. അവൻ തൻ്റെ വിധിയിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു.
Les exégèses en arabe:
فَمَنْ تَابَ مِنْ بَعْدِ ظُلْمِهٖ وَاَصْلَحَ فَاِنَّ اللّٰهَ یَتُوْبُ عَلَیْهِ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
ആരെങ്കിലും താൻ ചെയ്ത മോഷണത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, തൻ്റെ പ്രവർത്തനം നന്നാക്കുകയുമാണെങ്കിൽ തീർച്ചയായും അല്ലാഹു -തൻ്റെ ഔദാര്യത്താൽ- അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. കാരണം അല്ലാഹു അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ തെറ്റുകൾ ഏറെ പൊറുത്തു നൽകുന്നവനും അവരോട് ഏറെ കരുണ ചൊരിയുന്നവനുമാകുന്നു. എന്നാൽ പശ്ചാത്തപിച്ചു എന്നത് കൊണ്ട് ഭരണാധികാരികളുടെ അടുക്കൽ കാര്യമെത്തിയാൽ അവരുടെ മേലുള്ള (ഭരണാധികാരികൾ സ്വീകരിക്കേണ്ട) ശിക്ഷാനടപടി ഇല്ലാതെയാവുകയില്ല.
Les exégèses en arabe:
اَلَمْ تَعْلَمْ اَنَّ اللّٰهَ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ؕ— یُعَذِّبُ مَنْ یَّشَآءُ وَیَغْفِرُ لِمَنْ یَّشَآءُ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരമെന്നും, അവയിൽ അവൻ ഉദ്ദേശിക്കുന്നത് പ്രകാരം അവൻ കാര്യങ്ങൾ മാറ്റിമറിക്കുന്നുവെന്നും താങ്കൾ മനസ്സിലാക്കിയിരിക്കുന്നു. ഉദ്ദേശിക്കുന്നവരെ അവൻ്റെ നീതിയാൽ അവൻ ശിക്ഷിക്കുകയും, ഉദ്ദേശിക്കുന്നവർക്ക് അവൻ്റെ ഔദാര്യത്താൽ അവൻ പൊറുത്തു കൊടുക്കുകയും ചെയ്യുന്നെന്നും താങ്കൾ മനസ്സിലാക്കിയിരിക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും തന്നെ അസാധ്യമാവുകയില്ല.
Les exégèses en arabe:
یٰۤاَیُّهَا الرَّسُوْلُ لَا یَحْزُنْكَ الَّذِیْنَ یُسَارِعُوْنَ فِی الْكُفْرِ مِنَ الَّذِیْنَ قَالُوْۤا اٰمَنَّا بِاَفْوَاهِهِمْ وَلَمْ تُؤْمِنْ قُلُوْبُهُمْ ۛۚ— وَمِنَ الَّذِیْنَ هَادُوْا ۛۚ— سَمّٰعُوْنَ لِلْكَذِبِ سَمّٰعُوْنَ لِقَوْمٍ اٰخَرِیْنَ ۙ— لَمْ یَاْتُوْكَ ؕ— یُحَرِّفُوْنَ الْكَلِمَ مِنْ بَعْدِ مَوَاضِعِهٖ ۚ— یَقُوْلُوْنَ اِنْ اُوْتِیْتُمْ هٰذَا فَخُذُوْهُ وَاِنْ لَّمْ تُؤْتَوْهُ فَاحْذَرُوْا ؕ— وَمَنْ یُّرِدِ اللّٰهُ فِتْنَتَهٗ فَلَنْ تَمْلِكَ لَهٗ مِنَ اللّٰهِ شَیْـًٔا ؕ— اُولٰٓىِٕكَ الَّذِیْنَ لَمْ یُرِدِ اللّٰهُ اَنْ یُّطَهِّرَ قُلُوْبَهُمْ ؕ— لَهُمْ فِی الدُّنْیَا خِزْیٌ ۙ— وَّلَهُمْ فِی الْاٰخِرَةِ عَذَابٌ عَظِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി (അല്ലാഹുവിലുള്ള) നിഷേധം അറിയിക്കുന്ന പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുവാൻ പരിശ്രമിക്കുന്ന (ഇസ്ലാമിലുള്ള) വിശ്വാസം പുറത്തേക്ക് പ്രകടിപ്പിക്കുകയും നിഷേധം ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികൾ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. താങ്കളുടെ അടുക്കൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട് താങ്കൾക്ക് അരികിലേക്ക് വരാത്ത, തങ്ങളിലെ നേതാക്കന്മാരുടെ കളവുകൾക്ക് ചെവിയോർക്കുകയും അത് സ്വീകരിക്കുകയും തങ്ങളുടെ തലവന്മാരെ അന്ധമായി അനുകരിക്കുകയും ചെയ്യുന്ന യഹൂദരും താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തൗറാത്തിലുള്ള അല്ലാഹുവിൻ്റെ സംസാരം തങ്ങളുടെ ദേഹേഛകൾക്ക് യോജിക്കുന്ന തരത്തിൽ അവർ മാറ്റിമറിക്കുന്നു. തങ്ങളുടെ അനുയായികളോട് അവർ പറയുന്നു: മുഹമ്മദിൻ്റെ വിധികൾ നിങ്ങളുടെ ദേഹേഛകളോട് യോജിച്ചാൽ നിങ്ങൾ അവനെ പിൻപറ്റുക. അതിന് എതിരായാൽ അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ജനങ്ങളിൽ ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കാൻ ഉദ്ദേശിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവനിൽ നിന്ന് വഴികേടിനെ തടുക്കുകയും, അവനെ സത്യത്തിൻ്റെ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ആരെയും താങ്കൾക്ക് കണ്ടെത്താൻ കഴിയില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരായ യഹൂദരും നസ്വാറാക്കളും;ഹൃദയങ്ങൾ അല്ലാഹു കുഫ്റിൽ നിന്ന് ശുദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തവരാകുന്നു. അവർക്ക് ഇഹലോകത്ത് അപമാനവും നിന്ദ്യതയുമുണ്ട്. പരലോകത്താകട്ടെ; നരകശിക്ഷയാകുന്ന ഭീകരമായ ശിക്ഷ അവർക്കുണ്ട് താനും.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• حكمة مشروعية حد السرقة: ردع السارق عن التعدي على أموال الناس، وتخويف من عداه من الوقوع في مثل ما وقع فيه.
• മോഷണത്തിനുള്ള ശിക്ഷ നിശ്ചയിക്കപ്പെട്ടതിൻ്റെ പിന്നിലുള്ള യുക്തി: ജനങ്ങളുടെ സമ്പാദ്യത്തിന് മേൽ അതിക്രമം പ്രവർത്തിക്കുന്നതിൽ നിന്ന് മോഷ്ടാക്കളെ തടയലും, ഇത്തരം തെറ്റുകളിലേക്ക് പോകുന്നതിൽ നിന്ന് മറ്റുള്ളവരെ ഭയപ്പെടുത്തലുമാണ്.

• قَبول توبة السارق ما لم يبلغ السلطان وعليه إعادة ما سرق، فإذا بلغ السلطان وجب الحكم، ولا يسقط بالتوبة.
• ഭരണാധികാരിയുടെ അടുത്തേക്ക് വിഷയം എത്തുന്നതിന് മുൻപ് പശ്ചാത്തപിക്കുകയും, മോഷണ മുതൽ തിരിച്ചു നൽകുകയും ചെയ്താൽ മോഷ്ടാവിൻ്റെ പശ്ചാത്താപം സ്വീകരിക്കപ്പെടും. എന്നാൽ ഭരണാധികാരിയുടെ അടുക്കൽ കാര്യമെത്തിയാൽ പിന്നെ വിധി നടപ്പിലാക്കൽ അനിവാര്യമാകും. അതിന് ശേഷം പശ്ചാത്തപിച്ചതു കൊണ്ട് (വിധി നടപ്പിലാക്കപ്പെടുന്നത്) മാറ്റിവെക്കുകയില്ല.

• يحسن بالداعية إلى الله ألَّا يحمل همًّا وغمًّا بسبب ما يحصل من بعض الناس مِن كُفر ومكر وتآمر؛ لأن الله تعالى يبطل كيد هؤلاء.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകൻ ജനങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന നിഷേധത്തിലും കുതന്ത്രത്തിലും ഗൂഢാലോചനകളിലും ദുഃഖിതനും വ്യസനിതനുമാകേണ്ടതില്ല. കാരണം അല്ലാഹു അത്തരക്കാരുടെ കുതന്ത്രം തകർക്കുന്നതാണ്.

• حِرص المنافقين على إغاظة المؤمنين بإظهار أعمال الكفر مع ادعائهم الإسلام.
• ഇസ്ലാമുള്ളവരാണ് തങ്ങളെന്ന് ജൽപ്പിക്കുന്നതോടൊപ്പം തന്നെ അല്ലാഹുവിൽ വിശ്വസിക്കുന്നവരെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിൽ നിഷേധത്തിൻ്റെ പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിലുള്ള കപടവിശ്വാസികളുടെ താല്പര്യം.

 
Traduction des sens Sourate: Al Mâ'idah
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture