Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Verset: (115) Sourate: Al An'am
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَّعَدْلًا ؕ— لَا مُبَدِّلَ لِكَلِمٰتِهٖ ۚ— وَهُوَ السَّمِیْعُ الْعَلِیْمُ ۟
വാക്കുകളിലും വൃത്താന്തങ്ങളിലും സത്യസന്ധതയുടെ പരിപൂർണ്ണതയിൽ എത്തിയിരിക്കുന്നു ഈ ഖുർആൻ. അവൻ്റെ വാക്കുകൾ മാറ്റിമറിക്കാൻ ആരുമില്ല. തൻ്റെ അടിമകളുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്) അല്ലാഹു. അതെല്ലാം അറിയുന്നവനുമാകുന്നു (അലീം) അല്ലാഹു. അവയിലൊന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. അവൻ്റെ വചനങ്ങൾ മാറ്റിമറിക്കാൻ ശ്രമിക്കുന്നവർക്ക് അല്ലാഹു തിക്തഫലം അനുഭവിപ്പിക്കുന്നതാണ്.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• يجب أن يكون الهدف الأعظم للعبد اتباع الحق، ويطلبه بالطرق التي بيَّنها الله، ويعمل بذلك، ويرجو عَوْن ربه في اتباعه، ولا يتكل على نفسه وحوله وقوته.
നിർബന്ധമായും ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ലക്ഷ്യം സത്യം പിൻപറ്റുകയെന്നത് ആയിരിക്കണം. അല്ലാഹു വിശദീകരിച്ചു തന്ന മാർഗങ്ങളിലൂടെ അതവൻ തേടിക്കൊണ്ടിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും, സത്യം പിൻപറ്റുന്നതിൽ അല്ലാഹുവിൻ്റെ സഹായം പ്രതീക്ഷിക്കുകയും വേണം. (സത്യം സ്വീകരിക്കാൻ കഴിയുമെന്നതിൽ) സ്വന്തത്തിലോ തൻ്റെ കഴിവിലോ ശക്തിയിലോ അവൻ ഭരമേൽപ്പിക്കുകയുമരുത്.

• من إنصاف القرآن للقلة المؤمنة العالمة إسناده الجهل والضلال إلى أكثر الخلق.
• വിജ്ഞാനം നേടുകയും (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്ത ന്യൂനപക്ഷത്തോട് ഖുർആൻ പുലർത്തിയ നീതിയിൽ പെട്ടതാണ് ബഹുഭൂരിപക്ഷം വഴികേടിലും അജ്ഞതയിലുമാണെന്ന് ഖുർആൻ വിശദീകരിച്ചു എന്നത്.

• من سنّته تعالى في الخلق ظهور أعداء من الإنس والجنّ للأنبياء وأتباعهم؛ لأنّ الحقّ يعرف بضدّه من الباطل.
• സൃഷ്ടികളിൽ അല്ലാഹു നടപ്പിലാക്കിയ അവൻ്റെ ചര്യയിൽ പെട്ടതാണ് നബിമാർ നിയോഗിക്കപ്പെട്ടാൽ അവർക്കെതിരിലും അവരെ പിൻപറ്റിയവർക്കെതിരിലും മനുഷ്യരിലും ജിന്നുകളിലും പെട്ട ശത്രുക്കൾ പ്രത്യക്ഷപ്പെടുക എന്നത്. കാരണം സത്യം തിരിച്ചറിയപ്പെടുക അതിനെ എതിർക്കുന്നവരുടെ അസത്യം മുഖേനയാണ്.

• القرآن صادق في أخباره، عادل في أحكامه،لا يُعْثَر في أخباره على ما يخالف الواقع، ولا في أحكامه على ما يخالف الحق.
• ഖുർആനിൻ്റെ വൃത്താന്തങ്ങൾ മുഴുവൻ സത്യസന്ധമാണ്. അതിൻ്റെ വിധികൾ മുഴുവൻ നീതിപൂർവ്വകവും. യാഥാർത്ഥ്യത്തോട് വിയോജിക്കുന്ന എന്തെങ്കിലുമൊന്ന് ഖുർആനിലെ വൃത്താന്തങ്ങളിൽ കണ്ടെത്താൻ കഴിയില്ല. സത്യത്തിന് വിരുദ്ധമായ ഒന്നും അതിൻ്റെ വിധിവിലക്കുകളിൽ കണ്ടെത്തുകയും സാധ്യമല്ല.

 
Traduction des sens Verset: (115) Sourate: Al An'am
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture