Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Verset: (72) Sourate: Al An'am
وَاَنْ اَقِیْمُوا الصَّلٰوةَ وَاتَّقُوْهُ ؕ— وَهُوَ الَّذِیْۤ اِلَیْهِ تُحْشَرُوْنَ ۟
നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കാനും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുവാനും അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു. അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതിനായി അടിമകളെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്നത്.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• الداعية إلى الله تعالى ليس مسؤولًا عن محاسبة أحد، بل هو مسؤول عن التبليغ والتذكير.
• അല്ലാഹുവിലേക്കുള്ള പ്രബോധകൻ ആരുടെയും വിചാരണ നടത്താൻ ബാധ്യസ്ഥരല്ല. ജനങ്ങൾക്ക് ഇസ്ലാമിൻ്റെ സന്ദേശം എത്തിച്ചു നൽകുകയും, അവരെ ഉൽബോധിപ്പിക്കുകയും ചെയ്യുക എന്നതേ അവൻ്റെ ബാധ്യതയായുള്ളൂ.

• الوعظ من أعظم وسائل إيقاظ الغافلين والمستكبرين.
• (അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും) അശ്രദ്ധരായിട്ടുള്ളവരെയും അഹങ്കാരികളായിട്ടുള്ളവരെയും തട്ടിയുണർത്താൻ ഏറ്റവും സഹായകമാകുന്ന വഴിയാണ് സദുപദേശം.

• من دلائل التوحيد: أن من لا يملك نفعًا ولا ضرًّا ولا تصرفًا، هو بالضرورة لا يستحق أن يكون إلهًا معبودًا.
• ഉപകാരമോ ഉപദ്രവമോ കൈകാര്യകർതൃത്വമോ ഉടമപ്പെടുത്താത്തവർ സ്വാഭാവികമായും ആരാധ്യനാകാൻ അർഹതയുള്ളവനാകില്ല എന്നത് തൗഹീദിൻ്റെ (അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കൽ) തെളിവുകളിൽ പെട്ടതാണ്.

 
Traduction des sens Verset: (72) Sourate: Al An'am
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture