Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Verset: (63) Sourate: Al A'raf
اَوَعَجِبْتُمْ اَنْ جَآءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰی رَجُلٍ مِّنْكُمْ لِیُنْذِرَكُمْ وَلِتَتَّقُوْا وَلَعَلَّكُمْ تُرْحَمُوْنَ ۟
നിങ്ങൾക്ക് പരിചയമുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉപദേശവും സന്ദേശവും നിങ്ങൾക്ക് വന്നുചേർന്നു എന്നതാണോ നിങ്ങളിൽ അത്ഭുതവും ആശ്ചര്യവും ഉയർത്തിയിരിക്കുന്നത്?! അദ്ദേഹമാകട്ടെ നിങ്ങൾക്കിടയിൽ വളർന്നു വന്ന, ഒരിക്കലെങ്കിലും കളവ് പറയുകയോ വഴികേട് പ്രവർത്തിക്കുകയോ ചെയ്യാത്ത,മറ്റേതെങ്കിലും വർഗത്തിൽ പെട്ടതല്ലാത്ത വ്യക്തിയുമാകുന്നു. നിങ്ങൾ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് ബാധിക്കുമെന്ന് താക്കീത് നൽകുന്നതിനത്രെ അദ്ദേഹം നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിനുമത്രെ അത്. ആ നബിയിൽ നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾക്ക് മേൽ (അല്ലാഹുവിൻ്റെ) കാരുണ്യം ചൊരിയപ്പെടുന്നതിനത്രെ ഇതെല്ലാം.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• الأرض الطيبة مثال للقلوب الطيبة حين ينزل عليها الوحي الذي هو مادة الحياة، وكما أن الغيث مادة الحياة، فإن القلوب الطيبة حين يجيئها الوحي، تقبله وتعلمه وتنبت بحسب طيب أصلها، وحسن عنصرها، والعكس.
• നല്ല ഹൃദയത്തിൻ്റെ ഉപമയാണ് നല്ല മണ്ണുള്ള ഭൂമി. ഭൂമിയിലെ ജീവിതത്തിൻ്റെ അടിസ്ഥാനമാണ് മഴയെന്ന പോലെ, ആത്മീയ ജീവിതത്തിൻ്റെ അടിത്തറയാണ് അല്ലാഹുവിൽ നിന്നുള്ള സന്ദേശം. നല്ല ഹൃദയത്തിൽ അത് പെയ്തിറങ്ങിയാൽ ആ മഴയെ അത് സ്വീകരിക്കുകയും, തിരിച്ചറിയുകയും, അതിൻ്റെ നന്മയുടെ തോതനുസരിച്ച് ഫലങ്ങൾ പുറത്തു കൊണ്ടുവരികയും ചെയ്യും. ചീത്ത ഹൃദയത്തിൻ്റെ ഉപമ ഇതു പോലെ ചീത്ത മണ്ണുമാണ്.

• الأنبياء والمرسلون يشفقون على الخلق أعظم من شفقة آبائهم وأمهاتهم.
• നബിമാരും റസൂലുകളും മനുഷ്യരോട് അവരുടെ മാതാപിതാക്കളെക്കാൾ അനുകമ്പയും സ്നേഹവുമുള്ളവരാണ്.

• من سُنَّة الله إرسال كل رسول من قومه وبلسانهم؛ تأليفًا لقلوب الذين لم تفسد فطرتهم، وتيسيرًا على البشر.
• റസൂലുകളെ അവരുടെ ജനതയിൽ നിന്ന് തന്നെ അവരുടെ ഭാഷ സംസാരിക്കുന്നവരായി നിയോഗിക്കുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. ശുദ്ധപ്രകൃതി നശിച്ചു പോകാത്തവരുടെ ഹൃദയങ്ങളെ അടുപ്പിക്കാനാണത്. മനുഷ്യർക്ക് എളുപ്പവും അതു തന്നെ.

• من أعظم السفهاء من قابل الحق بالرد والإنكار، وتكبر عن الانقياد للعلماء والنصحاء، وانقاد قلبه وقالبه لكل شيطان مريد.
• ഏറ്റവും വലിയ വിഡ്ഢിത്തരം നിഷേധവും നിരാകരണവുമായി സത്യത്തെ എതിരിടുന്നതാണ്. അറിവുള്ളവർക്കും ഗുണകാംക്ഷികൾക്കും കീഴൊതുങ്ങാതെ, എല്ലാ ധിക്കാരികളായ പിശാചുക്കളുടെ മുൻപിലും കീഴൊതുങ്ങുന്നതാണ് യഥാർത്ഥ വിഡ്ഢിത്തം.

 
Traduction des sens Verset: (63) Sourate: Al A'raf
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture