Check out the new design

क़ुरआन के अर्थों का अनुवाद - मलयालम अनुवाद - अब्दुल हमीद हैदर तथा कनही मुहम्मद * - अनुवादों की सूची

XML CSV Excel API
Please review the Terms and Policies

अर्थों का अनुवाद सूरा: अन्-नज्म   आयत:

ന്നജ്മ്

وَالنَّجْمِ اِذَا هَوٰی ۟ۙ
നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
अरबी तफ़सीरें:
مَا ضَلَّ صَاحِبُكُمْ وَمَا غَوٰی ۟ۚ
നിങ്ങളുടെ കൂട്ടുകാരന്‍(1) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
1) നാല്പത് വര്‍ഷക്കാലം ഖുറൈശികള്‍ക്കിടയില്‍ അവരുടെ ഉത്തമ സുഹൃത്തായി ജീവിച്ച മുഹമ്മദ് നബി(ﷺ)യെയാണ് 'നിങ്ങളുടെ കൂട്ടുകാരന്‍' എന്ന് ഇവിടെ വിശേഷിപ്പിച്ചത്.
अरबी तफ़सीरें:
وَمَا یَنْطِقُ عَنِ الْهَوٰی ۟ؕۚ
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
अरबी तफ़सीरें:
اِنْ هُوَ اِلَّا وَحْیٌ یُّوْحٰی ۟ۙ
അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു.
अरबी तफ़सीरें:
عَلَّمَهٗ شَدِیْدُ الْقُوٰی ۟ۙ
ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.
अरबी तफ़सीरें:
ذُوْ مِرَّةٍ ؕ— فَاسْتَوٰی ۟ۙ
കരുത്തുള്ള ഒരു വ്യക്തി.(2) അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
2) 'ദൂ മിര്‍റ' എന്ന വാക്കിന് ആകാര സൗഷ്ഠവമുള്ളവന്‍ എന്നും, ബുദ്ധിശക്തിയുള്ളവന്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.
अरबी तफ़सीरें:
وَهُوَ بِالْاُفُقِ الْاَعْلٰی ۟ؕ
അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(3)
3) ജിബ്‌രീല്‍(عليه السلام) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(ﷺ)യുടെ സമീപമെത്തിയ ഒരു സന്ദര്‍ഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
अरबी तफ़सीरें:
ثُمَّ دَنَا فَتَدَلّٰی ۟ۙ
പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.
अरबी तफ़सीरें:
فَكَانَ قَابَ قَوْسَیْنِ اَوْ اَدْنٰی ۟ۚ
അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ(4) അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
4) അഭിമുഖ സംഭാഷണം നടത്തുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള സാമീപ്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമയത്രെ 'രണ്ടു വില്ലുകളുടെ അകലം.'
अरबी तफ़सीरें:
فَاَوْحٰۤی اِلٰی عَبْدِهٖ مَاۤ اَوْحٰی ۟ؕ
അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
अरबी तफ़सीरें:
مَا كَذَبَ الْفُؤَادُ مَا رَاٰی ۟
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
अरबी तफ़सीरें:
اَفَتُمٰرُوْنَهٗ عَلٰی مَا یَرٰی ۟
എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
अरबी तफ़सीरें:
وَلَقَدْ رَاٰهُ نَزْلَةً اُخْرٰی ۟ۙ
മറ്റൊരു ഇറക്കത്തിലും(5) അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
5) മറ്റൊരു പ്രാവശ്യം ജിബ്‌രീല്‍(عليه السلام) ഉപരിലോകത്ത് നിന്ന് ഇറങ്ങിയപ്പോൾ എന്നർഥം
अरबी तफ़सीरें:
عِنْدَ سِدْرَةِ الْمُنْتَهٰی ۟
അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌(6)
6) 'സിദ്‌റഃ' എന്ന വാക്കിന് ഇലന്തമരം എന്നും 'മുന്‍തഹാ' എന്ന വാക്കിന് അറ്റം അല്ലെങ്കില്‍ അതിര്‍ത്തി എന്നുമാണര്‍ത്ഥം. 'സിദ്‌റത്തുല്‍മുന്‍തഹാ' എന്നത് ഉപരിലോകത്തുള്ള അത്യത്ഭുതകരമായ ഒരു വൃക്ഷമാണ്.
अरबी तफ़सीरें:
عِنْدَهَا جَنَّةُ الْمَاْوٰی ۟ؕ
അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
अरबी तफ़सीरें:
اِذْ یَغْشَی السِّدْرَةَ مَا یَغْشٰی ۟ۙ
ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
अरबी तफ़सीरें:
مَا زَاغَ الْبَصَرُ وَمَا طَغٰی ۟
(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.(7)
7) ആകാശാരോഹണ സമയത്ത് റസൂല്‍(ﷺ) കണ്ട ദൃശ്യങ്ങളെപ്പറ്റിയാണ് 13-18 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം. മിഅ്‌റാജിനെ സംബന്ധിച്ച ഹദീസുകള്‍ അതിന് പിന്‍ബലം നല്കുന്നു. അല്ലാഹു കാണിച്ചുകൊടുത്ത കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കുന്നതില്‍ നബി(ﷺ)ക്ക് തെറ്റുപറ്റുകയോ, വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി അതിക്രമിച്ചുപോവുകയോ ഉണ്ടായിട്ടില്ലെന്നത്രെ 17ാം വചനത്തിന്റെ വിവക്ഷ.
अरबी तफ़सीरें:
لَقَدْ رَاٰی مِنْ اٰیٰتِ رَبِّهِ الْكُبْرٰی ۟
തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
अरबी तफ़सीरें:
اَفَرَءَیْتُمُ اللّٰتَ وَالْعُزّٰی ۟ۙ
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
अरबी तफ़सीरें:
وَمَنٰوةَ الثَّالِثَةَ الْاُخْرٰی ۟
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും.(8)
8) അറബികള്‍ ആരാധിച്ചിരുന്ന മൂന്ന് ദൈവങ്ങളാണ് ലാത്തയും ഉസ്സയും മനാത്തും. തീര്‍ത്ഥാടകര്‍ക്ക് പായസം നല്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു ലാത്ത. അയാളുടെ മരണശേഷം അയാളുടെ പേരില്‍ വിഗ്രഹം നിര്‍മ്മിച്ച് ആരാധന തുടങ്ങുകയാണുണ്ടായത്. ഒരു വൃക്ഷമായിരുന്നു ഉസ്സാ. ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്ത്. ഇത്തരം ആരാധനയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് അവര്‍ ചിന്തിച്ചുനോക്കാറുണ്ടായിരുന്നില്ല. അന്ധമായ അനുകരണം മാത്രമായിരുന്നു അവരുടെ സമ്പ്രദായം.
अरबी तफ़सीरें:
اَلَكُمُ الذَّكَرُ وَلَهُ الْاُ ۟
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
अरबी तफ़सीरें:
تِلْكَ اِذًا قِسْمَةٌ ضِیْزٰی ۟
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(9)
9) തങ്ങളുടെ ദേവതകളെ അല്ലാഹുവിന്റെ പുത്രിമാരായിട്ടാണ് അറേബ്യന്‍ ബഹുദൈവാരാധകര്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചാല്‍ അത് അപമാനമായിക്കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നവരായിരുന്നു അവര്‍.
अरबी तफ़सीरें:
اِنْ هِیَ اِلَّاۤ اَسْمَآءٌ سَمَّیْتُمُوْهَاۤ اَنْتُمْ وَاٰبَآؤُكُمْ مَّاۤ اَنْزَلَ اللّٰهُ بِهَا مِنْ سُلْطٰنٍ ؕ— اِنْ یَّتَّبِعُوْنَ اِلَّا الظَّنَّ وَمَا تَهْوَی الْاَنْفُسُ ۚ— وَلَقَدْ جَآءَهُمْ مِّنْ رَّبِّهِمُ الْهُدٰی ۟ؕ
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്മാര്‍ഗം വന്നിട്ടുണ്ട് താനും.
अरबी तफ़सीरें:
اَمْ لِلْاِنْسَانِ مَا تَمَنّٰی ۟ؗۖ
അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?
अरबी तफ़सीरें:
فَلِلّٰهِ الْاٰخِرَةُ وَالْاُوْلٰی ۟۠
എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.(10)
10) ഇഹലോകത്ത് ആഗ്രഹസഫലീകരണവും, പരലോകത്ത് ശുപാര്‍ശയും കാംക്ഷിച്ചുകൊണ്ടാണ് ബഹുദൈവാരാധകര്‍ അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളെ തേടിപ്പോകുന്നത്. അതൊരു മിഥ്യാഭ്രമമാണെന്നും, ഇഹപരസൗഭാഗ്യങ്ങള്‍ നല്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നും ഈ വചനം വ്യക്തമാക്കുന്നു.
अरबी तफ़सीरें:
وَكَمْ مِّنْ مَّلَكٍ فِی السَّمٰوٰتِ لَا تُغْنِیْ شَفَاعَتُهُمْ شَیْـًٔا اِلَّا مِنْ بَعْدِ اَنْ یَّاْذَنَ اللّٰهُ لِمَنْ یَّشَآءُ وَیَرْضٰی ۟
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.
अरबी तफ़सीरें:
 
अर्थों का अनुवाद सूरा: अन्-नज्म
सूरों की सूची पृष्ठ संख्या
 
क़ुरआन के अर्थों का अनुवाद - मलयालम अनुवाद - अब्दुल हमीद हैदर तथा कनही मुहम्मद - अनुवादों की सूची

अनुवाद अब्दुल हमीद हैदर मदनी और कनही मुहम्मद ने किया है।

बंद करें