Check out the new design

Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Sura: Al-Baqarah   Versetto:
وَلَا تَقُوْلُوْا لِمَنْ یُّقْتَلُ فِیْ سَبِیْلِ اللّٰهِ اَمْوَاتٌ ؕ— بَلْ اَحْیَآءٌ وَّلٰكِنْ لَّا تَشْعُرُوْنَ ۟
മുഅ്മിനുകളേ, അല്ലാഹുവിൻറെ മാർഗത്തിലുള്ള ജിഹാദിൽ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവർ എന്ന് നിങ്ങൾ പറയരുത്. അഥവാ മറ്റുള്ളവർ മരണപ്പെടുന്നത് പോലെ അവരും മരണപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങൾ പറയാൻ പാടില്ല. മറിച്ച്, അവർ അവരുടെ റബ്ബിന്റെ അരികിൽ ജീവിച്ചിരിക്കുന്നവരാണ്. പക്ഷെ, അവരുടെ ജീവിതം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധ്യമല്ല. അല്ലാഹുവിൽ നിന്നുള്ള വഹ്'യ് മുഖേനയല്ലാതെ മനസിലാക്കാൻ സാധിക്കാത്ത പ്രത്യേകതരം ജീവിതമാണത്.
Esegesi in lingua araba:
وَلَنَبْلُوَنَّكُمْ بِشَیْءٍ مِّنَ الْخَوْفِ وَالْجُوْعِ وَنَقْصٍ مِّنَ الْاَمْوَالِ وَالْاَنْفُسِ وَالثَّمَرٰتِ ؕ— وَبَشِّرِ الصّٰبِرِیْنَ ۟ۙ
വിവിധതരം പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ശത്രുക്കളെക്കുറിച്ചുള്ള ഭയം, ഭക്ഷണക്കുറവുകൊണ്ടുള്ള പട്ടിണി, സമ്പത്ത് നശിക്കുക അല്ലെങ്കിൽ അത് നേടാനുള്ള പ്രയാസം, ജനങ്ങളെ നശിപ്പിക്കുന്ന വിപത്തുകൾ കൊണ്ടോ അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള രക്ത സാക്ഷിത്വം കൊണ്ടോ ഉള്ള ജീവനഷ്ടം, ഭൂമി ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങളിലുള്ള കുറവ് തുടങ്ങി വിവിധ പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. നബിയേ, അത്തരം പ്രയാസങ്ങളിൽ ക്ഷമിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും അവരെ സന്തോഷിപ്പിക്കുന്നത് ഉണ്ടാകും എന്ന സന്തോഷവാർത്ത അറിയിക്കുക.
Esegesi in lingua araba:
الَّذِیْنَ اِذَاۤ اَصَابَتْهُمْ مُّصِیْبَةٌ ۙ— قَالُوْۤا اِنَّا لِلّٰهِ وَاِنَّاۤ اِلَیْهِ رٰجِعُوْنَ ۟ؕ
അവർക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) തൃപ്തിയോടെയും കീഴൊതുങ്ങിയും പറയുന്നത്; ഞങ്ങൾ അല്ലാഹുവിൻറെ അധീനത്തിലാണ്, അവനുദ്ദേശിക്കുന്നത് ഞങ്ങളിൽ അവൻ പ്രവർത്തിക്കും. ഖിയാമത്ത് നാളിൽ അവങ്കലേക്ക് മടങ്ങേണ്ടവരാണ് ഞങ്ങൾ, അവനാണ് ഞങ്ങളെ പടച്ചതും ധാരാളം അനുഗ്രഹങ്ങൾ നൽകിയതും, അവനിലേക്കാണ് ഞങ്ങളുടെ മടക്കവും പര്യവസാനവും എന്നായിരിക്കും.
Esegesi in lingua araba:
اُولٰٓىِٕكَ عَلَیْهِمْ صَلَوٰتٌ مِّنْ رَّبِّهِمْ وَرَحْمَةٌ ۫— وَاُولٰٓىِٕكَ هُمُ الْمُهْتَدُوْنَ ۟
ഈ വിശേഷണങ്ങൾക്കർഹരായവർക്ക് ഉന്നതമായ മലക്കുകളുടെ ലോകത്ത് അല്ലാഹുവിൻറെ പുകഴ്ത്തലുകളുണ്ടാവും. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമിറങ്ങും. അവരത്രെ സത്യമാർഗ്ഗത്തിലേക്ക് സന്മാർഗം പ്രാപിച്ചവർ.
Esegesi in lingua araba:
اِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَآىِٕرِ اللّٰهِ ۚ— فَمَنْ حَجَّ الْبَیْتَ اَوِ اعْتَمَرَ فَلَا جُنَاحَ عَلَیْهِ اَنْ یَّطَّوَّفَ بِهِمَا ؕ— وَمَنْ تَطَوَّعَ خَیْرًا ۙ— فَاِنَّ اللّٰهَ شَاكِرٌ عَلِیْمٌ ۟
സ്വഫ, മർവ എന്നറിയപ്പെടുന്ന കഅ്ബക്കടുത്തുള്ള രണ്ട് മലകൾ പ്രകടമായ മതാടയാളങ്ങളിൽ പെട്ടതത്രെ. കഅ്ബാ മന്ദിരത്തിൽ ചെന്ന് ഹജ്ജോ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവ രണ്ടിനുമിടയിൽ നടക്കുകയെന്ന കർമം നിർവഹിക്കുന്നതിൽ കുറ്റമൊന്നുമില്ല. അവക്കിടയിലുള്ള നടത്തം ജാഹിലിയ്യാ സമ്പ്രദായമാണ് എന്ന് വിശ്വസിച്ച് അത് ചെയ്യാൻ പ്രയാസം തോന്നിയിരുന്ന മുസ്ലിംകൾക്കുള്ള ആശ്വാസമാണ് "കുറ്റമില്ല" എന്ന പ്രയോഗം. അത് ഹജ്ജിൻറെ കർമ്മങ്ങളിൽ പെട്ടതാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ആരെങ്കിലും നിർബന്ധമല്ലാത്ത സൽകർമങ്ങൾ സ്വയം സന്നദ്ധനായി, റബ്ബിനു വേണ്ടി മാത്രമായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അതിനോട് 'ശാകിർ' (നന്ദിയുള്ളവൻ) ആകുന്നു. ആ നന്മ അവനിൽ നിന്ന് സ്വീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്നവനാകുന്നു. നന്മ ചെയ്യുന്നവരെയും പ്രതിഫലത്തിന് അർഹരായവരെയും അറിയുന്ന 'അൽ അലീം' (സർവ്വജ്ഞനു)മാകുന്നു.
Esegesi in lingua araba:
اِنَّ الَّذِیْنَ یَكْتُمُوْنَ مَاۤ اَنْزَلْنَا مِنَ الْبَیِّنٰتِ وَالْهُدٰی مِنْ بَعْدِ مَا بَیَّنّٰهُ لِلنَّاسِ فِی الْكِتٰبِ ۙ— اُولٰٓىِٕكَ یَلْعَنُهُمُ اللّٰهُ وَیَلْعَنُهُمُ اللّٰعِنُوْنَ ۟ۙ
മുഹമ്മദ് നബിയുടെയും അദ്ദേഹം കൊണ്ടുവന്നതിന്റെയും സത്യതക്ക് നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം അത് മറച്ചുവെക്കുന്ന ജൂതരോ ക്രൈസ്തവരോ ആരായിരുന്നാലും അവരെ അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അകറ്റുന്നതാണ്. മലക്കുകളും പ്രവാചകന്മാരും മുഴുവൻ ജനങ്ങളും അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റാൻ പ്രാർത്ഥിക്കുകയും ചെയ്യും.
Esegesi in lingua araba:
اِلَّا الَّذِیْنَ تَابُوْا وَاَصْلَحُوْا وَبَیَّنُوْا فَاُولٰٓىِٕكَ اَتُوْبُ عَلَیْهِمْ ۚ— وَاَنَا التَّوَّابُ الرَّحِیْمُ ۟
എന്നാൽ ആ വ്യക്തമായ തെളിവുകൾ മറച്ചുവെച്ചതിൽ പശ്ചാത്തപിച്ചവരൊഴികെ. എന്നിട്ട് പുറമെ കാണാവുന്നതും ഉള്ളിലുള്ളതുമായ പ്രവർത്തനങ്ങൾ അവർ നന്നാക്കിത്തീർക്കുകയും, മറച്ചുവെച്ച സത്യവും സന്മാർഗ്ഗവും വിവരിച്ചുകൊടുക്കുകയും ചെയ്താൽ എന്നെ അനുസരിക്കുന്നതിലേക്ക് അവർ മടങ്ങിവന്നത് ഞാൻ സ്വീകരിക്കുന്നതാണ്. ഞാൻ അത്യധികം അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും അവരോട് ഏറെ കരുണ ചൊരിയുന്നവനുമാകുന്നു.
Esegesi in lingua araba:
اِنَّ الَّذِیْنَ كَفَرُوْا وَمَاتُوْا وَهُمْ كُفَّارٌ اُولٰٓىِٕكَ عَلَیْهِمْ لَعْنَةُ اللّٰهِ وَالْمَلٰٓىِٕكَةِ وَالنَّاسِ اَجْمَعِیْنَ ۟ۙ
കാഫിറുകളാവുകയും പശ്ചാത്തപിക്കാതെ കാഫിറുകളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേൽ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്നകറ്റപ്പെടുന്ന ശാപം ഉണ്ടായിരിക്കും. അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്നകറ്റപ്പെടാനായി മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം പ്രാർത്ഥനയുമുണ്ടായിരിക്കുന്നതാണ്
Esegesi in lingua araba:
خٰلِدِیْنَ فِیْهَا ۚ— لَا یُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ یُنْظَرُوْنَ ۟
ഈ ശാപം അവർ ശാശ്വതമായി അനുഭവിക്കുന്നതാണ്. ഒരു ദിവസം പോലും അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. ഖിയാമത്ത് നാളിൽ അവർക്ക് സമയം നീട്ടി കൊടുക്കപ്പെടുകയുമില്ല.
Esegesi in lingua araba:
وَاِلٰهُكُمْ اِلٰهٌ وَّاحِدٌ ۚ— لَاۤ اِلٰهَ اِلَّا هُوَ الرَّحْمٰنُ الرَّحِیْمُ ۟۠
ജനങ്ങളേ, നിങ്ങളുടെ ആരാധനകൾക്ക് അർഹൻ ഏകനായവൻ മാത്രമാകുന്നു. അവൻ ഒരുവനാണ്. അല്ലാഹുവിന്റെ വിശേഷണങ്ങളിലും അവൻ ഏകനാകുന്നു. ആരാധനക്കർഹനായി അവനല്ലാതെ മറ്റാരുമില്ല. അവൻ വിശാലമായ കാരുണ്യത്തിനുടമയായ റഹ്മാനും, തൻറെ അടിമകൾക്ക് എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകിയ റഹീമുമാകുന്നു.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• الابتلاء سُنَّة الله تعالى في عباده، وقد وعد الصابرين على ذلك بأعظم الجزاء وأكرم المنازل.
• തൻറെ അടിമകളെ പരീക്ഷിക്കുക എന്നത് അല്ലാഹുവിൻറെ നടപടിക്രമമാണ്. അതിൽ ക്ഷമിക്കുന്നവർക്ക് മഹത്തായ പ്രതിഫലവും ഉന്നതമായ പദവികളും അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• مشروعية السعي بين الصفا والمروة لمن حج البيت أو اعتمر.
• കഅ്ബയിൽ ചെന്ന് ഹജ്ജോ ഉംറയോ നിർവ്വഹിക്കുന്നവർക്ക് സ്വഫാ മർവകൾക്കിടയിലുള്ള നടത്തം നിയമമാക്കപ്പെട്ടിരിക്കുന്നു.

• من أعظم الآثام وأشدها عقوبة كتمان الحق الذي أنزله الله، والتلبيس على الناس، وإضلالهم عن الهدى الذي جاءت به الرسل.
• അല്ലാഹു അവതരിപ്പിച്ച സത്യം മറച്ചുവെക്കലും, ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കലും, പ്രവാചകന്മാർ കൊണ്ടുവന്ന സന്മാർഗ്ഗത്തിൽ നിന്ന് അവരെ തെറ്റിക്കലും ഏറ്റവും വലിയ പാപങ്ങളിൽപെട്ട കാര്യങ്ങളാണ്. അവയ്ക്ക് കഠിനമായ ശിക്ഷയുണ്ട്.

 
Traduzione dei significati Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Emesso dal Tafseer Center per gli Studi Coranici.

Chiudi