Check out the new design

Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Sura: Al-Baqarah   Versetto:
وَاِذْ قُلْنَا ادْخُلُوْا هٰذِهِ الْقَرْیَةَ فَكُلُوْا مِنْهَا حَیْثُ شِئْتُمْ رَغَدًا وَّادْخُلُوا الْبَابَ سُجَّدًا وَّقُوْلُوْا حِطَّةٌ نَّغْفِرْ لَكُمْ خَطٰیٰكُمْ ؕ— وَسَنَزِیْدُ الْمُحْسِنِیْنَ ۟
അല്ലാഹു നിങ്ങൾക്ക് നൽകിയ ഈ അനുഗ്രഹവും നിങ്ങളോർക്കുക. അഥവാ, നാം നിങ്ങളോട് ഇങ്ങനെ പറഞ്ഞ സന്ദർഭം: നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ പ്രവേശിക്കുകയും വിശിഷ്ടമായത് നിങ്ങൾക്കിഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം സുഭിക്ഷമായി ഭക്ഷിക്കുകയും ചെയ്യുക. അവിടേക്ക് അല്ലാഹുവിന് കീഴൊതുങ്ങി തല കുനിച്ചു കൊണ്ടും, 'ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണേ' എന്ന് പറഞ്ഞുകൊണ്ടും പ്രവേശിക്കുക. എങ്കിൽ നാം നിങ്ങൾക്ക് ഉത്തരം നൽകുകയും നന്നായി പ്രവർത്തിച്ചവർക്ക് അതിന്റെ പ്രതിഫലം നാം വർദ്ധിപ്പിച്ചു തരികയും ചെയ്യും.
Esegesi in lingua araba:
فَبَدَّلَ الَّذِیْنَ ظَلَمُوْا قَوْلًا غَیْرَ الَّذِیْ قِیْلَ لَهُمْ فَاَنْزَلْنَا عَلَی الَّذِیْنَ ظَلَمُوْا رِجْزًا مِّنَ السَّمَآءِ بِمَا كَانُوْا یَفْسُقُوْنَ ۟۠
എന്നാൽ അവരിലെ അക്രമികൾ ചെയ്യാൻ പറഞ്ഞ പ്രവർത്തിക്കു പകരം മറ്റൊന്ന് ചെയ്തു. പറയാൻ പറഞ്ഞ വാക്കിനുപകരം മറ്റൊന്ന് പറഞ്ഞു. അല്ലാഹുവിനെ പരിഹസിച്ചുകൊണ്ട് ചന്തികുത്തി നിരങ്ങിയും, "ഒരു നാരിൽ ഒരു ധാന്യമണി" എന്ന് പറഞ്ഞുകൊണ്ടുമാണ് അവർ അവിടെ പ്രവേശിച്ചത്. (പാപമോചനം തേടാനുള്ള "ഹിത്ത" എന്ന വാക്കിനെ പരിഹസിച്ച് "ധാന്യമണി" എന്നർത്ഥമുള്ള "ഹിൻത്ത" എന്ന് അവർ മാറ്റിപ്പറഞ്ഞു.) ആ അക്രമികൾക്കുള്ള പ്രതിഫലമായി അല്ലാഹു ആകാശത്തു നിന്നും ശിക്ഷയിറക്കി. അല്ലാഹുവിന്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചതിന്റെയും മത നിയമത്തിന്റെ അതിർവരമ്പ് മുറിച്ചു കടന്നതിന്റെയും ഫലമാണത്.
Esegesi in lingua araba:
وَاِذِ اسْتَسْقٰی مُوْسٰی لِقَوْمِهٖ فَقُلْنَا اضْرِبْ بِّعَصَاكَ الْحَجَرَ ؕ— فَانْفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَیْنًا ؕ— قَدْ عَلِمَ كُلُّ اُنَاسٍ مَّشْرَبَهُمْ ؕ— كُلُوْا وَاشْرَبُوْا مِنْ رِّزْقِ اللّٰهِ وَلَا تَعْثَوْا فِی الْاَرْضِ مُفْسِدِیْنَ ۟
നിങ്ങൾ തീഹ് മരുഭൂമിയിലായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങളോർക്കുക. അതികഠിനമായ ദാഹം നിങ്ങളെ പിടികൂടുകയും മൂസാ നബി (അ) നിങ്ങൾക്ക് വെള്ളം നൽകാൻ തൻറെ റബ്ബിനോട് കേണപേക്ഷിക്കുകയും ചെയ്തു. അപ്പോൾ നാം മൂസാ നബിയോട് തൻറെ വടി കൊണ്ട് പാറമേൽ അടിക്കാൻ കൽപ്പിച്ചു. അദ്ദേഹം അതിലടിച്ചപ്പോൾ നിങ്ങളിലെ ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകി. നിങ്ങൾക്കിടയിൽ തർക്കമുണ്ടാകാതിരിക്കാൻ വേണ്ടി ഓരോ ഗോത്രത്തിനും വെള്ളമെടുക്കാൻ പ്രത്യേകം സ്ഥലം നാം നിശ്ചയിച്ചുതരികയും ചെയ്തു. നാം നിങ്ങളോട് പറഞ്ഞു: നിങ്ങളുടെ പ്രവർത്തനമോ അദ്ധ്വാനമോ ഇല്ലാതെ ലഭിച്ച, അല്ലാഹു തന്ന രിസ്ഖിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കി നടക്കരുത്.
Esegesi in lingua araba:
وَاِذْ قُلْتُمْ یٰمُوْسٰی لَنْ نَّصْبِرَ عَلٰی طَعَامٍ وَّاحِدٍ فَادْعُ لَنَا رَبَّكَ یُخْرِجْ لَنَا مِمَّا تُنْۢبِتُ الْاَرْضُ مِنْ بَقْلِهَا وَقِثَّآىِٕهَا وَفُوْمِهَا وَعَدَسِهَا وَبَصَلِهَا ؕ— قَالَ اَتَسْتَبْدِلُوْنَ الَّذِیْ هُوَ اَدْنٰی بِالَّذِیْ هُوَ خَیْرٌ ؕ— اِهْبِطُوْا مِصْرًا فَاِنَّ لَكُمْ مَّا سَاَلْتُمْ ؕ— وَضُرِبَتْ عَلَیْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَآءُوْ بِغَضَبٍ مِّنَ اللّٰهِ ؕ— ذٰلِكَ بِاَنَّهُمْ كَانُوْا یَكْفُرُوْنَ بِاٰیٰتِ اللّٰهِ وَیَقْتُلُوْنَ النَّبِیّٖنَ بِغَیْرِ الْحَقِّ ؕ— ذٰلِكَ بِمَا عَصَوْا وَّكَانُوْا یَعْتَدُوْنَ ۟۠
നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹങ്ങള നിങ്ങൾ നിഷേധിച്ച സന്ദർഭം ഓർക്കുക! അല്ലാഹു നിങ്ങൾക്ക് ഇറക്കിത്തന്ന മന്നയും സൽവയും (തേൻകട്ടിയും കാടപ്പക്ഷിയും) ഭക്ഷിക്കുന്നത് നിങ്ങൾക്ക് മടുക്കുകയും, മാറ്റമില്ലാത്ത ഒരേതരം ആഹാരവുമായി ക്ഷമിച്ചു കഴിയുവാൻ ഞങ്ങൾക്ക് സാധിക്കുകയില്ല എന്ന് നിങ്ങൾ പറയുകയും ചെയ്തു. അതിനാൽ മണ്ണിൽ മുളച്ചുണ്ടാവുന്ന ചീരയും വെള്ളരിയും ഗോതമ്പും, പയറും ഉള്ളിയും പോലുള്ളവ നിങ്ങൾക്ക് മുളപ്പിച്ചു നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നതിന് നിങ്ങൾ മൂസാ നബിയോട് ആവശ്യപ്പെട്ടു. നിങ്ങളുടെ ആവശ്യം നിരസിച്ചു കൊണ്ട് മൂസാ പറഞ്ഞു: തേൻകട്ടിക്കും കാടപ്പക്ഷിക്കും പകരമായി അതിനേക്കാൾ താഴ്ന്ന ഭക്ഷണമാണോ നിങ്ങൾ ആവശ്യപ്പെടുന്നത്?! അവ കൂടുതൽ നല്ലതും ശ്രേഷ്ഠവുമാണ് എന്നതിനൊപ്പം, ഒരു അദ്ധ്വാനമോ പ്രയാസമോ ഇല്ലാതെയാണ് നിങ്ങൾക്കവ ലഭിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ ഈ പ്രദേശം വിട്ട് ഏത് പട്ടണത്തിൽ വേണമെങ്കിലും പോയ്ക്കൊള്ളുക. അവിടെയുള്ള കൃഷിസ്ഥലങ്ങളിലും, അങ്ങാടികളിലും നിങ്ങളാവശ്യപ്പെട്ടത് ലഭ്യമാകും. തങ്ങളുടെ ദേഹേച്ഛകളെ അവർ പിൻപറ്റുകയും, അല്ലാഹു നൽകിയതിനോട് അവർ തുടർച്ചയായി വിമുഖത കാണിക്കുകയും ചെയ്തതിനാൽ നിന്ദ്യതയും ദാരിദ്ര്യവും ക്ലേശവും അവരെ വിടാതെ പിടികൂടി. അല്ലാഹുവിൻറെ മതത്തിൽ നിന്ന് അവർ പിന്തിരിയുകയും, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിനാൽ അവർ അല്ലാഹുവിൻറെ കോപത്തിന് പാത്രമായിത്തീർന്നു. അല്ലാഹുവിനെ ധിക്കരിക്കുകയും അവൻറെ നിയമങ്ങളുടെ പരിധി ലംഘിക്കുകയും ചെയ്തത് കൊണ്ടത്രെ അതെല്ലാം അവരെ ബാധിച്ചത്.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• كل من يتلاعب بنصوص الشرع ويحرّفها فيه شَبَهٌ من اليهود، وهو مُتوعَّد بعقوبة الله تعالى.
• മതപ്രമാണങ്ങൾ കൊണ്ട് കളിക്കുകയും അവ മാറ്റി മറിക്കുകയും ചെയ്യുന്ന എല്ലാവർക്കും ജൂതന്മാരുമായി സാദൃശ്യമുണ്ട്. അങ്ങനെയുള്ളവർക്ക് അല്ലാഹുവിൻറെ ശിക്ഷ ലഭിക്കുമെന്ന താക്കീതുണ്ട്.

• عِظَمُ فضل الله تعالى على بني إسرائيل، وفي مقابل ذلك شدة جحودهم وعنادهم وإعراضهم عن الله وشرعه.
• ബനൂ ഇസ്രാഈലുകാർക്ക് ലഭിച്ച, അല്ലാഹുവിന്റെ മഹത്തരമായ ഔദാര്യങ്ങൾ. എന്നാൽ അതിന് അവർ പകരമായി കാണിച്ച നിഷേധവും ധിക്കാരവും, അല്ലാഹുവിനോടും അവൻറെ മതത്തോടുമുള്ള തികഞ്ഞ അവഗണനയും.

• أن من شؤم المعاصي وتجاوز حدود الله تعالى ما ينزل بالمرء من الذل والهوان، وتسلط الأعداء عليه.
• അല്ലാഹുവിൻറെ നിയമങ്ങൾ മുറിച്ചുകടക്കുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ, അതിന്റെ അനന്തര ഫലമായി, നിന്ദ്യതയും അപമാനവും നേരിടേണ്ടിവരും. അങ്ങനെയുള്ളവർക്കു മേൽ അവരുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിക്കും.

 
Traduzione dei significati Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Emesso dal Tafseer Center per gli Studi Coranici.

Chiudi