അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അതു മൂലം ഭൂമിയെ - അത് നിര്‍ജീവമായികിടന്നതിന് ശേഷം - അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ടുമനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്(22) കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു.
22) കാലികള്‍ തിന്നുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒരു ഭാഗം കാഷ്ഠവും മുത്രവുമായി പുറംതളളപ്പെടുന്നു. ഒരു ഭാഗം ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതില്‍ ഒരു ഭാഗം രക്തമായി മാറുന്നു. ഒരു ഭാഗം പാലായും മാറുന്നു. ഒരേതരം തീറ്റയ്ക്കു തന്നെ എന്തൊക്കെ അവസ്ഥാന്തരങ്ങള്‍!
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു.) അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു.(23) ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
23) ഒരേതരം പഴത്തില്‍ നിന്ന് തന്നെ ദോഷകരമായ ലഹരിപദാര്‍ത്ഥവും, വിശിഷ്ടമായ പഴസ്സത്തും മനുഷ്യര്‍ക്ക് ലഭ്യമാകുന്നു. നല്ലതും ചീത്തയും യഥേഷ്ടം തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ അല്ലാഹു അവസരം നല്‍കിയിരിക്കയാണ്.
പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക.(24) അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
24) ഇരതേടുന്ന കാര്യത്തിലും, പാര്‍പ്പിടമുണ്ടാക്കുന്ന കാര്യത്തിലും, ആത്മരക്ഷയ്ക്കുളള ഉപായങ്ങള്‍ സ്വീകരിക്കുന്നതിലും ജന്തുജാലങ്ങള്‍ക്ക് അതുല്യമായ വൈഭവമുണ്ട്. തേനീച്ച ഈ വിഷയത്തിലൊക്കെ വിസ്മയകരമായ സവിശേഷതകളുളള ഒരു ജീവിയത്രെ. അന്യാദൃശമായ സാമര്‍ത്ഥ്യത്തോടെ തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കുന്നു. അസാമാന്യമായ വൈദഗ്ധ്യത്തോടും അതീവ സൂക്ഷമതയോടും കൂടി അവ അറയുണ്ടാക്കുന്നു. ആരാണിതൊക്കെ പഠിപ്പിച്ചത്? പ്രപഞ്ചനാഥനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല.
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം.(25) തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.
അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍(അടിമകള്‍)ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?(26)
26) ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയില്‍ അടിമത്തം നിലവിലുണ്ടായിരുന്നുവല്ലോ. ആ വ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍, അല്ലാഹുവിനെ മാത്രമാരാധിക്കുന്നതിൻ്റെ മൗലികത ഊന്നിപ്പറയുകയാണിവിടെ. ഒരു ഉടമ തൻ്റെ സമ്പത്തോ ഐശ്വര്യമോ അടിമകള്‍ക്ക് പങ്കുവെച്ചു കൊടുക്കുന്നില്ല. ആ നിലയ്ക്ക് അല്ലാഹു തൻ്റെ അധികാരാവകാശങ്ങള്‍ ദേവീദേവന്മാര്‍ക്ക് പങ്കുവെച്ചു കൊടുത്തിരിക്കുന്നുവെന്ന് പറയുന്നതിന് എന്ത് ന്യായമാണുളളത്? അല്ലാഹുവിൻ്റെ അടിമകളില്‍ നിന്ന് അഭൗതികമായ മാര്‍ഗ്ഗത്തിലൂടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹു അവര്‍ക്ക് ചെയ്തുകൊടുത്തിട്ടുളള അനുഗ്രഹങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
検索結果:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".