വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (23) അദ്ധ്യായം: സൂറത്തുസ്സുമർ
اَللّٰهُ نَزَّلَ اَحْسَنَ الْحَدِیْثِ كِتٰبًا مُّتَشَابِهًا مَّثَانِیَ تَقْشَعِرُّ مِنْهُ جُلُوْدُ الَّذِیْنَ یَخْشَوْنَ رَبَّهُمْ ۚ— ثُمَّ تَلِیْنُ جُلُوْدُهُمْ وَقُلُوْبُهُمْ اِلٰی ذِكْرِ اللّٰهِ ؕ— ذٰلِكَ هُدَی اللّٰهِ یَهْدِیْ بِهٖ مَنْ یَّشَآءُ ؕ— وَمَنْ یُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍ ۟
തൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അല്ലാഹു ഏറ്റവും നല്ല സംസാരമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. (ആശയങ്ങളിലെ) സത്യസന്ധതയിലും (വചനങ്ങളുടെ) ഭംഗിയിലും (ഘടനാപരമായ) യോജിപ്പിലും വൈരുദ്ധ്യങ്ങളില്ല എന്നതിലും (അതിലെ വചനങ്ങളെല്ലാം) ഒരുപോലെയാണ് അല്ലാഹു അവതരിപ്പിച്ചത്. അതിലെ ചരിത്രങ്ങളും വിധിവിലക്കുകളും, വാഗ്ദാനങ്ങളും താക്കീതുകളും, സത്യത്തിൻ്റെയും അസത്യത്തിൻ്റെയും വക്താക്കളുടെ വിശേഷണങ്ങളും മറ്റുമെല്ലാം (വിവിധയിടങ്ങളിലായി) ആവർത്തിക്കുന്ന രൂപത്തിലുമാണ് (അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്). അതിലുള്ള താക്കീതുകളും ഭയപ്പെടുത്തുന്ന വാക്കുകളും കേട്ടാൽ തങ്ങളുടെ രക്ഷിതാവിനെ ഭയക്കുന്നവരുടെ തൊലികൾ വിറകൊള്ളുന്നു. ശേഷം, അതിലെ പ്രതീക്ഷ നൽകുന്ന വാക്കുകളും സന്തോഷവാർത്തകളും കേട്ടാൽ അവരുടെ ചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാൽ ശാന്തമാവുകയും ചെയ്യുന്നു. ഈ പറയപ്പെട്ട ഖുർആനും, അതിൻ്റെ സ്വാധീനവുമെല്ലാം അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന സന്മാർഗമാണ്. എന്നാൽ ആരെയെങ്കിലും അല്ലാഹു കൈവെടിയുകയും, സന്മാർഗത്തിലേക്ക് അവന് വഴിയൊരുക്കാതിരിക്കുകയും ചെയ്താൽ; അവനെ നേർവഴിയിലാക്കാൻ ഒരു മാർഗദർശിയും അവനില്ല തന്നെ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أهل الإيمان والتقوى هم الذين يخشعون لسماع القرآن، وأهل المعاصي والخذلان هم الذين لا ينتفعون به.
• (അല്ലാഹുവിൽ) വിശ്വസിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്തവർ; അവരാണ് ഖുർആൻ കേൾക്കുമ്പോൾ ഭയഭക്തിയുള്ളവരാവുക. എന്നാൽ അധർമ്മികളും പരാജിതരുമായവർ; അവർക്ക് ഖുർആൻ കൊണ്ട് ഉപകാരം ലഭിക്കുകയില്ല.

• التكذيب بما جاءت به الرسل سبب نزول العذاب إما في الدنيا أو الآخرة أو فيهما معًا.
• അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ കളവാക്കുക എന്നത് അല്ലാഹുവിൻ്റെ ശിക്ഷ വന്നുഭവിക്കാനുള്ള കാരണമാണ്. അത് ചിലപ്പോൽ ഇഹലോകത്തോ അല്ലെങ്കിൽ പരലോകത്തോ, അതുമല്ലെങ്കിൽ രണ്ടിടത്തും ഒരു പോലെയോ സംഭവിച്ചേക്കാം.

• لم يترك القرآن شيئًا من أمر الدنيا والآخرة إلا بيَّنه، إما إجمالًا أو تفصيلًا، وضرب له الأمثال.
• ഇഹപര ലോകങ്ങളെ സംബന്ധിക്കുന്ന ഒരു വിഷയവും വിശദീകരിക്കാതെ ഖുർആൻ വിട്ടേച്ചിട്ടില്ല. ഒന്നല്ലെങ്കിൽ പൊതുഅടിസ്ഥാനങ്ങളായോ, അല്ലെങ്കിൽ വിശദീകരിച്ചു തന്നെയോ, ഉപമകളിലൂടെയോ (ഖുർആനിൽ അത് കാണാൻ കഴിയും).

 
പരിഭാഷ ആയത്ത്: (23) അദ്ധ്യായം: സൂറത്തുസ്സുമർ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക